Feeds:
പോസ്റ്റുകൾ
അഭിപ്രായങ്ങള്‍

Posts Tagged ‘പലവക’

പാഠപുസ്തകം“ എന്ന് ഇന്റെര്‍നെറ്റില്‍ സെര്‍ച്ച് ചെയ്താല്‍ വളരെയധികം റിസള്‍ട്ടുണ്ട്. അതില്‍ നിന്നും തെരെഞ്ഞെടുത്ത് വായിച്ചതില്‍ ശ്രദ്ധേയമാ‍യി തോന്നിയ ചിലത്

പാഠപുസ്തക പക്ഷം

1. കരിപ്പാറ സുനില്‍ – എന്താണ് വിമര്‍ശനാത്മക ബോധന ശാസ്തം ?
2.മൂര്‍ത്തി – പാഠപുസ്തക വിമര്‍ശനത്തിലെ തമാശകള്‍
3.മൂര്‍ത്തി –പാഠപുസ്തകത്തിലെ സത്യങ്ങള്‍
4.അഞ്ചല്‍ക്കാരന്‍ – മനുഷ്യനും മതവും ദൈവവും പിന്നെ ഭൂമിമലയാളത്തിലെ കുറേ പിശാചുക്കളും.
5.വക്കാരി – ഏഴാം ക്ലാസ്സിലെ സാമൂഹ്യശാസ്ത്രം
6. മനോജ് – പാഠപുസ്തക വിവാദത്തിന്റെ മുഖം മൂടി പൊളിയുന്നു..
7.ബാബുരാജ് – സ്റ്റാന്‍ഡാര്‍ഡ്‌ 7. സാമൂഹ്യ പാഠം. മതമുള്ള ജീവന്‍.
8. ബെര്‍ളി തോമാസ് – പാഠപുസ്തകത്തിലെ രാഷ്ട്രീയം
9. പരാജിതന്‍ – മിനിമം മര്യാദ കാണിക്കണം!
10. ജിം – മതമില്ലാതെന്ത് രാഷ്ട്രീയം?
11. സി.കെ ബാബു – ഈ ‘ജീവന്‍’ എന്നാല്‍ എന്നതാ സാധനം?
12. ദാറ്റ്‌സ് മലയാളം – ലാത്തിയില്‍ വിരിയുന്ന നേതൃസ്വപ്നങ്ങള്‍
13. ശിക്കാരി ശംഭു – കത്തോലിക്കാ സഭയും അതിന്റെ ഹിപ്പൊക്രസിയും.
14. റഫീക്ക് കിഴാറ്റൂര്‍ – മനുഷ്യത്വം വിളയുന്ന പാഠങ്ങള്‍
15.ജനശക്തി ന്യൂസ്‌ – ഏഴാം ക്ലാസിലെ സാമൂഹ്യശാസ്‌ത്ര പുസ്‌തകം വിവാദപരമാണോ? അതൊ വിവാദപരമാക്കുന്നതോ ?
16. ദാറ്റ്സ് മലയാളം – മതമില്ലാത്ത ജീവന്‍ – ചര്‍ച്ച ചെയ്യൂ
17. ഉഷടീച്ചര്‍ – വിവാദങ്ങള്‍ക്കപ്പുറത്ത് ചില സത്യങ്ങള്‍
18. വിദുഷകന്‍ – ഹൈബി ഈഡന്‍ ചെന്നിത്തലയെ മറിച്ചിടുമോ?
19.ചന്ദ്രക്കാറന്‍ – ഇങ്ങനേയും കുറെ ജന്‍‌മ്മങ്ങള്‍
20. കരിപ്പാറ സുനില്‍ – വിമര്‍ശനാത്മക ബോധനശാസ്ത്രം വിമര്‍ശിക്കപ്പെടുന്നുവോ ?
21. ഡിങ്കന്‍ – ഗാനങ്ങള്‍/ഫെമിനിസം+ഷ്രെക്ക്+പാഠപുസ്തകം
22. വാസ്തവം – പാഠപുസ്തകം തിരുത്താൻ കമ്യൂണിസ്റ്റ്‌ സർക്കാരിന്‌ അവകാശമുണ്ട്‌
23. രാജേഷ് കുന്നോത്ത് – ജീവനില്ലാത്ത മതം, പിന്നെ തുമ്മിയാല്‍ തെറിക്കുന്ന മൂക്കും…
24. സൂരജ് രാജന്‍ – മതമില്ലാത്ത ജീവന്‍ : നയം വ്യക്തമാക്കട്ടെ …
25. ഇ.എ ജബാര്‍ – പാഠപുസ്തകത്തില്‍ മതനിരാസം?
26. സെബിന്‍ –ശ്രീനിവാസന്‍ മാപ്പ് പറയണം
27. ഇഞ്ചിപ്പെണ്ണ് – പാഠപുസ്തകം – പാഠം ഒന്ന് – ‘ഗുണ്ടായിസം’
28. നിത്യന്‍ – മതമില്ലാത്ത ‘ജീവനും’ ജീവനില്ലാത്ത മതവും
29. റഫീക് കീഴാറ്റൂര്‍ – മതമില്ലാത്ത ജീവന്‍
30. ജോ – Textbook, religion and related politics in Kerala
31. അനോണി ആന്റണി – മതം നേടിയ ജീവന്‍
32. ജിന്‍സ്ബോണ്ട് – എന്റെ ചില സാമൂഹ്യശാസ്ത്ര ചിന്തകള്‍
33. ഇ.എ. ജബാര്‍ – കമ്യൂണിസവും നിരീശ്വരത്വവും എന്നു തുടങ്ങിയതാ?
34. ഡിങ്കന്‍ – വീണ്ടും പാഠപുസ്തകം…ഡീക്കനോടൊരു വാക്ക്
35. ഇ.എ.ജബ്ബാര്‍ – ഭഗത്തിന്റെ ഗതി!
36. ഉപഗുപ്തന്‍ – പാഠപുസ്തകം കത്തിക്കണം
37. വര്‍ക്കേഴ്സ് ഫോറം – പാഠപുസ്തക പരിഷ്കരണം – മന്ത്രി ബേബിയ്ക്കു പറയുവാനുള്ളത്
38.ഹമീദ് ചേന്നമംഗലൂര്‍ –മനുഷ്യത്വം മതവിരുദ്ധമോ?
39. ബാബുരാജ് ഭഗവതി – മതവിരുദ്ധ ശാസ്ത്രം പഠിപ്പിക്കേണ്ടതുണ്ടോ?
40. മാരീചന്‍‍ –വാള്‍ വാങ്ങാന്‍ മടിശീല വില്‍ക്കുക!!!
41. മൈന – ഞങ്ങള്‍ക്ക്‌ ആകാശമിഠായികളാവണം
42. നളന്‍ – വിജു വി. നായരുടെ പുസ്തകം
43. വര്‍ക്കേഴ്സ് ഫോറം – മാധ്യമങ്ങളുടെ പാഠപുസ്തക പര്‍വം
44. വര്‍ക്കേഴ്സ് ഫോറം –

മതവും സാമൂഹ്യപാഠവും
45. മാരീചന്‍ – വെള്ളെഴുത്തിന് സ്നേഹപൂര്‍വം…
46. പീപ്പിള്‍സ് ഫോറം – കുഞാലിക്കുട്ടിക്ക് ജീവന്റെ മതം ഇസ്ലാം എന്നെഴുതിയാല്‍ പ്രശ്നം തീരുമോ ?

വിവാദത്തിനും പാഠപുസ്ത്കം കത്തിച്ചതിനും എതിരെ പ്രതിഷേധിക്കുന്ന പോസ്റ്റുകള്‍

1. ഡാലി – ചര്‍ച്ചാസമരം
2. സൂരജ് – പാഠപുസ്തക വിവാദം: വ്യത്യസ്തമായ ഒരു ചര്‍ച്ച
3. മൂര്‍ത്തി – പാഠപുസ്തക വിവാദം: വ്യത്യസ്തമായ ഒരു ചര്‍ച്ച, സമരരൂപം
4. മാരീചന്‍ –തല്ലിയൊടിക്കുക, ഈ വിഷപ്പത്തികളെ…
5. നളന്‍ – മനുഷ്യാവകാശ ലംഘനത്തിനെ പിന്തുണയ്ക്കാനും സമരം !!
6. പച്ചാളം –ഏഴാം ക്ലാസിലെ പാഠപുസ്തകം പിന്‍‍വലിക്കരുത്.
7. പടിപ്പുര –ഇതിനാണോ വിവാദം?
8.നിള –പാഠം ഒന്നു രണ്ടു മൂന്ന് ഒരു വിലാപം
9.രാജേഷ് – ഏഴാം ക്ലാസ്‌.
10. വിചാരം –എവിടെ മാന്യദേഹങ്ങളായ പ്രസിദ്ധ ബ്ലോഗേര്‍സ് എന്നു പറയുന്നവര്‍
11.നവനീത് കൃഷ്ണന്‍ – ഏഴാം ക്ളാസ് പാഠപുസ്തകം കണ്ടതും കേട്ടതും
12. ഉമേഷ് – അക്ഷരവൈരികളോടു പ്രതിഷേധിക്കുന്നു
13. മോളമ്മ – ജീവനെന്നൊരു പാഠത്തെ ചുട്ടുക്കരിച്ച പോക്രികളെ..
14.സി.കെ. ബാബു –പുസ്ത്കം കത്തിക്കാനല്ല, വായിക്കാനാണ്!
15. സുന്നീ സന്ദേശം – പുസ്തകം കത്തിച്ച നടപടി കിരാതം ; ഹുസൈന്‍ ഇരിക്കൂര്‍
16. പ്രമോദ് – നിങ്ങള്‍ പഠിക്കുവിന്‍,നിങ്ങള്‍ പഠിക്കുവിന്‍, ആദ്യാക്ഷരം മുതല്‍ മേലോട്ട്!
17. പെരിങ്ങോടന്‍ – ഇതും ഒരു പാഠപുസ്തകമാണ്
18. കാവാലന്‍ – കൊരച്ചു നടക്കുന്ന പേ പിടിച്ച നായ്ക്കളോട്..
19. മനോജ് – തൃശൂര്‍ ബിഷപ്പിന് ബുദ്ധിസ്ഥിരത നഷ്ടപ്പെട്ടോ?
20. കരിം‌മാഷ് – മതത്തിന്റെ ജീവന്‍
21. ചങ്കരന്‍ – ഇടയലേഖനം Vs എതിര്‍ലേഖനം
22. റോബി – അപ്പോള്‍ നമുക്ക് ദശാവതാരത്തിന്റെ പ്രിന്റുകള്‍ കത്തിക്കാം..!
23. സൂര്യോദയം –നാനാത്വത്തില്‍ ഏകത്വം
24.സന്തോഷ് – ഭൂമി ഇങ്ങനെയല്ല
25. അനിയന്‍കുട്ടി – എന്തരോ വിവാദ നാടലു…
26. പരാജിതന്‍ – ‘ബൌദ്ധിക‘മടവാള്‍
27. സൂര്യകാന്തി – ഡീക്കണും കുട്ടികളും കുറേ വ്യാകുലതകളും

സാഹിത്യം/കല/ആക്ഷേപഹാസ്യം

1. അഭിരാമി – പ്രതീക്ഷ ചിക്കന്‍ സ്റ്റാള്‍
2.മൂര്‍ത്തി – സേവ് ദ കിഡ് – ഒരു ബൌദ്ധിക വ്യായാമം
3. ബെര്‍ളി തോമസ് – ഫാദര് മഠത്തില്ക്കയറിയുടെ ഇഠയലേഖനം
4. അനോണി ആന്റണി – എവിടെ തിരിഞ്ഞൊന്ന് നോക്കിയാലും…

എതിര്‍പക്ഷം

1. തെക്കേടന്‍ – പ്രകൃതിദുരന്തങ്ങള്‍ മതാടിസ്ഥാനത്തിലോ ?
2. ഡീക്കന്‍ റൂബിന്‍ തോട്ടുപുറം – ഇതിലെ എല്ലാപോസ്റ്റുകളും വായിക്കുക.
3. മാധ്യമം – മതമുള്ള ജീവനും മതമില്ലാത്ത ജീവനും
4. വാസ്തവം – വിവാദ പാഠപുസ്തകം: കത്തോലിക്കാ സഭയ്ക്ക്‌ പറയാനുള്ളത്‌
5. സൈമണ്‍ ജോ‍സ് – വിവാദ പുസ്തകം പിന്‍വലിക്കുക
6. തറവാടി – മതമില്ലാത്ത ജീവന്‍
7.എന്‍.ജെ. ജോജ്ജു – മൂന്നു മുയലുള്ള കൊമ്പ്
8. പി.അനൂപ് – വിപ്ലവവും, നിരീശ്വരവാദവും എല്ലാം പാഠപുസ്തകങ്ങളില്‍ മാത്രം മതിയോ?
9.അജ്ഞാതന്‍ – ഏഴാം ക്ലാസ്സിനെ എതിര്‍ക്കുന്നവര്‍ മത ഭ്രാന്തന്മാര്‍
10. വെള്ളെഴുത്ത് – പാഠപുസ്തകങ്ങളുടെ മസ്തിഷ്കം
11. വെള്ളെഴുത്ത് – പാഠപുസ്തകവിചാരചര്‍ച്ച -രണ്ടാം ദിവസം
12. തറവാടി – പിന്‍‌വലിക്കണം

സാഹിത്യം/കല/ആക്ഷേപഹാസ്യം

1. ഗുപ്തന്‍ – കില്‍ ദ ഡേര്‍ട്ടി ബിച്ച്

പാഠപുസ്ത്ക ഫീഡ്

ദാറ്റ്സ് മലയാളം

ഇതില്‍ ഉള്‍പ്പെടുത്തുവാന്‍ വിട്ടുപോയവ ഉണ്ടെങ്കില്‍ താഴെ കമന്റായി ഇടുക

Advertisements

Read Full Post »

1.പ്രഭാത് പടനായിക്കിന്റെ ലേഖനം A Theoretical Note on Kerala-Style Decentralized Planning
( പുതിയ പാഠ്യപദ്ധതി -വിമര്‍ശനാത്മകബോധനശാസ്ത്രം വന്ന വഴി അറിയാന്‍)

2. ബി.റ്റി. രണബിബേ സോഷ്യല്‍ സയന്റിസ്റ്റില്‍ എഴുതിയ India s Freedom Struggle

3. പി.ഗോവിന്ദപ്പിള്ളയുടെ AHIMSA AND OTHER MYTHS IN THE HISTORY OF INDIAN FREEDOM STRUGGLE
(2& 3- സ്വാതന്ത്ര്യ സമരത്തെ കുറിച്ചുള്ള കമ്യൂണിസ്റ്റ് ചിന്തകള്‍ അറിയാന്‍. താത്പര്യമുള്ളവര്‍ ഇതും പാഠപുസ്തകവും താരതമ്യം ചെയ്തു നോക്കുക)

4. എന്‍.സി.ആര്‍.ടി പാഠപുസ്തകങ്ങള്‍
(നാഷണല്‍ ലെവലില്‍ എന്‍.സി.ആര്‍.ടി എന്തു പഠിപ്പിക്കുന്നു എന്നറിയാന്‍. ഇതും കേരള പാഠപുസ്ത്കവുമായി താരതമ്യം ചെയ്യുക)

Read Full Post »

അര്‍ത്ഥവത്തായ ഒരു വൃക്ഷവിലാപത്തോടെയാണ് മൂന്നാം ഭാഗം ആരംഭിക്കുന്നത്.

2,3 പേജുകള്‍ എന്താണ് അരാഷ്ട്രീയത എന്ന് ഭംഗിയായി വരച്ചു കാട്ടുന്നു.എങ്ങനെ സാമൂഹികബോധവും രാഷ്ട്രീയതയും പരസ്പരപൂരകുന്നു എന്നതിനെ ലളിതമായി വിശദീകരിക്കുന്നു.ബ്ലോഗില്‍ ദേവന്‍ എന്ന എന്റെ പ്രിയ സുഹൃത്ത് ഇത് പണ്ടൊരിക്കല്‍ ഭംഗിയായി വിശദീകരിച്ചിരുന്നു.

സാമൂഹികപ്രശ്നങ്ങളില്‍ നിലപാടെടുക്കാന്‍ പഠിപ്പിക്കുകയാണ് സാമൂഹ്യപാഠത്തിന്റെ ലക്‍ഷ്യം എന്ന് ഉച്ചസ്തൈരം ഉദ്ഘോഷിക്കുകയാണ് ഈ പാഠഭാഗം ചെയ്യുന്നത്.പണ്ട് നടന്നതും പാളയില്‍ തൂറിയതും പഠിക്കുകയല്ല സാമൂഹിക പാഠത്തിന്റെ ലക്‍ഷ്യം.അത് ഒരു മെച്ചപ്പെട്ട സാമൂഹിക ജീവിയെ ക്രിയേറ്റ് ചെയ്യുകയാണ്.ഇന്ന് സമരം ചെയ്യുന്നവരുടെ അജണ്ടയില്‍ അങ്ങനെയൊന്നില്ല എന്നത് തന്നെ സംവാദങ്ങളെ വൃഥാവിലാക്കുന്നു.രമേഷ് ചെന്നിത്തല പറയുന്നത് പുസ്തകം പിന്‍‌വലിച്ചിട്ട് ചര്‍ച്ച എന്നാണ്.ചര്‍ച്ച ചെയ്യപ്പെടുന്നതോടെ പല പുരോഗമന മുഖം‌മൂടികളും വലിച്ച് കീറപ്പെടും.

വാഹനാപകടത്തില്‍ പെടുന്നവരെ തിരിഞ്ഞു നോക്കാതെ ആളുകള്‍ അവരവരുടെ വഴിക്ക് പായുന്ന അതിദാരുണവും നിന്ദ്യവുമായ ഒരു സാമൂഹിക മനശാസ്ത്രം വളര്‍ന്നുവരുന്നു(കഴിഞ്ഞ ദിവസം അന്തരിച്ച അയ്യനേത്തിനെ ഓര്‍മ്മിക്കുക).ഇതിനെ കടയോടെ പിഴുതെറിയണം.സഹായിക്കുന്നവനെ കുഴപ്പത്തിലാക്കുന്ന വിധത്തില്‍ പോലീസും ആശുപത്രിക്കാരും സൃഷ്ടിക്കുന്ന അരോചകമായ അവസ്ഥയാണ് ഇതിനു കാരണം എന്ന് പറയാറുണ്ട്.എങ്കില്‍ അതും പൊളിച്ച് കാട്ടുന്ന ഒരു ചര്‍ച്ച കുട്ടികളുടെ ഇടയില്‍ നിന്നും ഉയര്‍ന്നു വരേണം.

ഇതില്‍ അല്‍പ്പം വിവാദമാകാവുന്നത് തേങ്ങാ-പാമോയില്‍ ഭാഗമാണ്.അല്‍പ്പം സിരിജഗന്‍ അലക്‍ഷ്യം (സിരിജഗന്റെ താല്‍പ്പര്യം നീതി നിര്‍വ്വഹണമല്ല എന്ന് തോന്നറുണ്ട്) അതിലില്ലേ എന്നു ന്യായമായി സംശയിക്കാവുന്നതാണ്.(സമാനമായ ഒരു വിവാദമാണ് ഷോപ്പിംഗ് മാള്‍-ചെറുകിട വ്യാപാരിയുടെ നിലനില്‍പ്പ് വിവാദം).

ഇവയിലൊക്കെ ശക്തമായ മറുവാദങ്ങളുണ്ട്.തെങ്ങുകൃഷി എന്തു കൊണ്ട് ഉല്‍പ്പാദനക്ഷമമല്ലതെ ആയി?ഉല്‍പ്പാദനക്ഷമമല്ലാത്ത ഒരു കൃഷിയെ സാമൂഹികബാധ്യതയുടെ പേരില്‍ എത്ര നാള്‍ സംരക്ഷിക്കാനാവും? ഇതു പോലുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നു വരുന്ന ഭാഗങ്ങള്‍ ഏഴാം കളാസ് പാഠത്തില്‍ ഒഴിവാക്കുന്നതാണ് നല്ലത്.എനിക്ക് ഇപ്പോഴും പറയാന്‍ കഴിയില്ല ഷോപ്പിംഗ് മാളുകള്‍ വേണമോ അതോ ചെറുകിടവ്യാപാരികള്‍ വേണമോ എന്ന്.ഒരു കണ്‍സ്യൂമര്‍ എന്ന നിലയില്‍ ഷോപ്പിംഗ് മാളുകളിലെ സേവനരീതികള്‍ എനിക്ക് പഥ്യമാണ്.അത് വന്‍ രീതിയില്‍ തൊഴില്‍ നഷ്ടവും സാ‍മൂഹിക പ്രത്യാഘാതങ്ങളും ഉണ്ടാക്കുന്നുവെങ്കില്‍ അത് പരിശോധിക്കപ്പെടേണ്ടതാണ്.

പക്ഷെ തരിശിടുന്നതിനെ കുറിച്ചുള്ള ഭാഗം അത്യന്തം കാലികപ്രസക്തം.ഭക്‍ഷ്യപ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ അത് ഗൌരവതരമായി ചര്‍ച്ച ചെയ്യപ്പെട്ടാല്‍, അതിന്റെ 50% കണ്‍സീവ് ചെയ്താല്‍,അതിന്റെയും 50% പ്രയോഗത്തില്‍ വന്നാല്‍ അത് ഗുണകരമാവും

ആ പാഠഭാഗത്തിന്റെ ഒടുക്കം സ്വാതന്ത്ര്യത്തെ നന്നായി നിര്‍വചിക്കാനും ശ്രമിക്കുന്നു.സിവിക്ക് റൈറ്റ്സും സിവിക്ക് റെസ്പോണ്‍സിബിലിറ്റിയുമൊക്കെ ആനുപാതികമായി ചേരുന്നതാണ് സ്വാതന്ത്ര്യം എന്ന് ബോധം കുട്ടികളില്‍ ഉളവാക്കുന്നത് നല്ലത്.

അടുത്ത പേജ് നമ്മളോക്കെ പഠിച്ച സംഭവം തന്നെ.എങ്ങനെ ബ്രിട്ടീഷുകാര്‍ നമ്മെ ചൂഷണം ചെയ്തു എന്നതിനെ കുറിച്ച് ഒരു ലഘുചിത്രം.പക്ഷെ ഇന്നത്തെ അവസ്ഥയുമായി താരതമ്യം ചെയ്യാന്‍ പറഞ്ഞത് കടന്ന കൈ ആയി.അദ്ധ്യാപകന്‍ കമ്മ്യൂണിസ്റ്റാണെങ്കില്‍ ആഗോളീകരണ വിരുദ്ധ പ്രബന്ധവും കോണ്‍‌ഗ്രസാണെങ്കില്‍ മന്മോഹനിക്സിന്റെ വാഴ്ത്തുപാട്ടുമായി മാറും ആ താരതമ്യം എന്നതില്‍ എനിക്ക് സംശയമില്ല.സത്യം എന്നത് ഇവിടെ വ്യാവഹാരിക സത്യം മാത്രമാകുന്നു.ഇനി കോണ്‍ഗ്രസുകാരന്റെ പ്രബന്ധം പരീക്ഷയില്‍ ഒരു കുട്ടി എഴുതിയാല്‍ അത് മാര്‍ക്കിടുന്ന കമ്മ്യൂണിസ്റ്റ് എത്ര കൊടുക്കും.

അടുത്ത പേജില്‍ ഒന്നാം സ്വാതന്ത്ര്യ സമരമാണ് പരാമര്‍ശവിഷയം.ഞാന്‍ ഈ സമരത്തില്‍ പങ്കെടുത്തതായി പഠിച്ചത് 3 പേരാണ്.റാണി ലക്ഷ്മി ഭായി,താന്തിയ തോപ്പി,ബഹാദൂര്‍ ഷാ.ബഹാദൂര്‍ ഷായ്ക്ക് ഇതില്‍ കാര്യമായ പങ്കൊന്നുമില്ലായിരുന്നു എന്നും പേരിന് ഒരു നേതാവെന്ന നിലയില്‍ കലാപകാരികള്‍ പൊക്കി കൊണ്ട് നടക്കുകയാരുന്നു എന്നും പിന്നീട് മനസ്സിലാക്കി.

ഇവിടെ സമരത്തില്‍ ജീവത്യാഗം ചെയ്ത് പീര്‍ മുഹമ്മദിലൂടെയാണ് സമരത്തിന്റെ സ്വഭാവത്തെ കാണിക്കുന്നത്.ഒരു തരം നിനിമാറ്റിക്ക് വ്യൂ എന്നു പറയാം.സമരമെന്നത് നേതാക്കന്മാരില്‍ ഒതുങ്ങി നില്‍ക്കുന്ന ഒന്നല്ല എന്നും അതില്‍ പങ്കെടുക്കുന്ന ഓരോ വ്യക്തിക്കും അതിന്റെ മഹത്വം അവകാശപ്പെടാമെന്നും ഈ പാഠങ്ങള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.

പീര്‍മുഹമ്മദിന്റെ പങ്ക് വലൂതാക്കി കാണിച്ചു എന്ന് മറ്റോ ഷാനവാസ് പറയുന്നു.അത്ര നിസാരവല്‍ക്കരിക്കാവുന്നതാണോ പീര്‍മുഹമ്മദിന്റെ ത്യാഗം.ഒരാള്‍ക്ക് ചെയ്യാവുന്ന ഏറ്റവും വലിയ ത്യാഗം ജീവത്യാഗമാണ്.അത് ചെയ്തവന്‍ സിപ്പായി ആയിക്കൊള്ളട്ടെ തോട്ടി ആയിക്കൊള്ളട്ടെ,അതിനോളം വരില്ല മറ്റൊന്നും.നെഹ്രുവിന്റെ വസ്തുക്കള്‍ രാജ്യത്തിനു തീറു നല്‍കിയപ്പോള്‍ എന്നെന്നേക്കുമായി ഈ നാടിന്റെ ചെങ്കോല്‍ ഒരു വംശം വിലയ്ക്ക് വാങ്ങി.പീര്‍മുഹമ്മദിന്റെ അനന്തരാവകാശിക്കള്‍ ഒരു പക്ഷെ ഇപ്പോഴും പാറ്റ്നയിലെ തെരുവില്‍ വണ്ടി വലിക്കുകയോ ഭാരം ചുമക്കുകയോ ആവും.അങ്ങനെ അങ്ങ് പുച്ഛിക്കരുത് ഈ മഹത്തായ രക്തസാക്ഷിത്വത്തെ.സിപ്പായി ലഹള എന്നു വിളിക്കുന്ന ബ്രിട്ടീഷുകാരില്‍ നിന്നും ഷാനവാസിന് എന്ത് വ്യത്യാസമാണ് ഉള്ളത്.

ഒരു പക്ഷെ സ്വാതന്ത്ര്യസമരം അഹിംസാവാദികളുടെ കുത്തകയായിരുന്നു എന്ന വാദം ബലഹീനമാകുന്നതായി പോകുന്നതു കൊണ്ടാവാം ഇത്തരം എതിര്‍പ്പുകള്‍.എന്തായിരിക്കണം ഒരു വിപ്ലവകാരിയുടെ ആത്മീയത എന്ന് നിരീശ്വരവാദിയായ ഭഗത്സിംഗ് തന്റെ ചെറിയ കുറിപ്പില്‍ വ്യക്തമാക്കുന്നു.ആത്മീയത ഒരു മതത്തിന്റെയും കുത്തകയല്ലെന്നും ഈ കത്ത് വെളിവാക്കുന്നു.ഒരു ആവേശത്തില്‍ അതിക്രമം ചെയ്ത ആധുനികകാലത്തെ ഭീകരവാദിയില്‍ നിന്നും ഒരു വിപ്ലവകാരി എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് ഈ പാഠഭാഗം വെളിവാക്കുന്നു.ഒരു പക്ഷെ ഭഗത്സിംഗിനെ കുറിച്ച് കുട്ടിക്കാലത്ത് പഠിക്കുമ്പോള്‍ യൌവ്വനത്തിളപ്പില്‍ സായുധവിപ്ലവത്തിന് പുറപ്പെട്ട ഒരു വ്യക്തി എന്നാവും ഞാനും എന്റെ കാലഘട്ടത്തിലുള്ളവരും മനസ്സില്‍ കുറിച്ചിട്ടുണ്ടാവുക.പക്ഷെ മരണവും ജീവിതവും എങ്ങനെ അര്‍ത്ഥപൂര്‍ണ്ണമാക്കാം എന്ന ഈ വാക്കുകള്‍ പഠിച്ചിരുന്നെങ്കില്‍ അത്തരമൊരു ബോധം നമ്മില്‍ വരില്ലായിരുന്നു.

കോണ്‍ഗ്രസിന്റെ രൂപീകരണം,ജാലിയന്‍‌വാലാബാഗ്,ഖിലാഫത്ത്,വാഗണ്‍ ദുരന്തം,ഉപ്പ് സത്യാഗ്രഹം എന്നിവയൊക്കെ നന്നായി പരാമര്‍ശിച്ചിരിക്കുന്നു.ഇവയിലൊക്കെ കോണ്‍‌ഗ്രസ് നേതൃപരമായ പങ്ക് വഹിച്ചത് കൊണ്ട് ഈ സമരങ്ങളെ ചെറുതായി കാട്ടിയിട്ടില്ല.
ഗാന്ധിജിയുടെയും കേളപ്പന്റെയും നേതൃത്വത്തിലാണ് നാം ഉപ്പ് കുറുക്കിയത് എന്ന് വ്യക്തമാക്കുന്ന പുസ്തകം അതില്‍ പങ്കെടുത്ത ഒരാളുടെ വാങ്ങ്മയചിത്രത്തിലൂടെ വീണ്ടും ഒരു സിനിമാറ്റിക്ക് വ്യൂ ഉണ്ടാക്കന്‍ ശ്രമിക്കുന്നു.മാത്രമല്ല ക്രോണോളൊജിക്കല്‍ ചാര്‍ട്ട് തയ്യാറാക്കി കൂടുതല്‍ അപഗ്രഥിക്കാനും ആവശ്യപ്പെടുന്നുണ്ട്.

രസകരമായ ഒരു ചോദ്യം അന്നും ഇന്നും അധികാരികളുടെ പ്രതിഷേധസമരങ്ങളോടുള്ള നിലപാടുകള്‍ താരതമ്യം ചെയ്യുവാനാണ്.ഏതായാലും താരതമ്യത്തില്‍ പ്രാക്റ്റിക്കല്‍ ചെയ്യാനുള്ള അസുലഭാവസരമാണ് ഹൈബി ഈഡനും കുഞ്ഞാടുകള്‍ക്കും കൈവന്നിരിക്കുന്നത്.

ക്വിറ്റിന്ത്യ

ക്വിറ്റിന്ത്യാ സമരത്തില്‍ കമ്മ്യൂ.പാര്‍ട്ടിയുടെ നിലപാട് എല്ലാവര്‍ക്കും അറിയുന്നതാണ്.അതിനെ സാധൂകരിക്കുന്ന ഒരു നിലപാടും ഈ ഭാഗത്ത് നല്‍കിയിട്ടില്ല.മാത്രമല്ല ക്വിറ്റിന്ത്യ സമരമാണ് നമ്മെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ചതെന്നും പുസ്തകം വ്യക്തമാക്കുന്നു.(ഇത് പൂര്‍ണ്ണമായി സത്യമാണെന്ന് എനിക്കഭിപ്രായമില്ല.കോളനികള്‍ നഷ്ടത്തിലായത് കൊണ്ട് അവ ഉപേക്ഷിക്കപ്പെടുമെന്ന് 40കളുടെ തുടക്കം തന്നെ സുവിദിതമായിരുന്നു.ഡൊമിനിയന്‍ പദവിയോ പൂര്‍ണ്ണസ്വരാജോ ഇതിലേ തര്‍ക്കമുണ്ടായിരുന്നുള്ളൂ.)

പേജ് 37 സ്വതന്ത്ര ഇന്ത്യ എങ്ങനെ ആയിരിക്കണമെന്നതിനെ കുറിച്ച് നെഹ്രുവിന്റെ കാഴ്ച്ചപ്പാട് അവതരിപ്പിക്കുന്നു.അവ നാം കൈവരിച്ചോ എന്ന് പരിശോധിക്കാന്‍ ആവശ്യപ്പെടുന്നു.ഇവിടെ കോണ്‍‌ഗ്രസിനെ ബുദ്ധിമുട്ടിക്കുന്ന ഭാഗമുണ്ട്.നെഹ്രുവിനെ തള്ളിപ്പറഞ്ഞാണ് മന്‍‌മോഹനെ സ്വീകരിച്ചത്.അതുകൊണ്ട് തന്നെ നെഹ്രുവിയന്‍ സോഷ്യലിസം കോണ്‍‌ഗ്രസ് പരിപാടിയല്ല.പക്ഷെ അത് അവര്‍ തുറന്ന് പറയാന്‍ ഇത്തരം ചര്‍ച്ചകള്‍ ഇടയാക്കും.

ഏഴാം ക്ലാസിലെ കുട്ടിക്ക് ചര്‍ച്ച ചെയ്യാന്‍ തക്ക ലളിതമാണോ ഭൂവിതരണത്തിലെ അസന്തുലിതകള്‍,സാമ്പത്തിക ഏറ്റക്കുറച്ചിലുകള്‍,സ്ത്രീ പീഡനങ്ങള്‍ എന്ന ചോദ്യം നിലനില്‍ക്കുന്നതാണ്.അത് ഒരു പക്ഷെ ഗുണത്തേക്കാള്‍ ദോഷം ചെയ്തേക്കാം.

വിമോചനം എന്ന വാക്കിന് 57-59ലെ സമരക്കാര്‍ പേറ്റന്റ് എടുത്തിട്ടുണ്ടോ എന്നറിയില്ല.ഇനി ഒരു സമരത്തെയും വിമോചനമെന്ന് വിളിക്കാന്‍ പാടില്ല.57-59ലെ സമരക്കാര്‍ എന്ത് വിമോചിപ്പിച്ചു എന്നറിയില്ല.പക്ഷെ പൊഴിയൂരിലെ സമരക്കാറ് തങ്ങളുടെ ഗ്രാമത്തെ കള്ളവാറ്റില്‍ നിന്നും മോചിപ്പിച്ചു.സമരങ്ങള്‍ക്ക് 1947 ആഗസ്റ്റ് 15 കൊണ്ട് ഇന്ത്യയില്‍ കര്‍ട്ടന്‍ വീഴുന്നില്ല എന്ന് കാട്ടാനാണോ ഈ ഭാഗം എന്നറിയില്ല.

എനിക്ക് പിടിക്കാതെ പോയത് ഏറ്റവും അവസാനത്തെ പൊളിറ്റിക്കല്‍ കാര്‍ട്ടൂണാണ്.വ്യവസ്ഥിതിയുടെ ഭാഗമായ ഒരു പുസ്തകത്തില്‍ വ്യവസ്ഥിതിയെ തള്ളിപ്പറയുന്ന ഈ കാര്‍ട്ടൂണ്‍ വെറും പല്ലിട കുത്തി മണപ്പിക്കലാണ്.ഒരു തരം കുശുമ്പ് വര്‍ത്തമാനം.ഉള്ളവനോട് ഇല്ലാത്തവനുള്ള അസൂയയെയാണ് കമ്മ്യൂണിസം എന്നു പറയുന്നത് എന്ന ലളിതവല്‍ക്കരണത്തിനേ ഇത് സഹായിക്കൂ.

Read Full Post »

മാതൃഭൂമി, മനോരമ, ദേശാഭിമാനി മിക്സ്

കൊച്ചി: നിരീശ്വരവാദം കുട്ടികളില്‍ അടിച്ചേല്‌പിക്കാന്‍ അധികൃതര്‍ പാഠപുസ്‌തകങ്ങളെ ഉപകരണങ്ങളാക്കുകയാണെന്ന്‌ വരാപ്പുഴ അതിരൂപതാ ആര്‍ച്ച്‌ബിഷപ്പ്‌ ഡാനിയേല്‍ അച്ചരുപറമ്പില്‍ ആരോപിച്ചു. നിരീശ്വരവാദം വളര്‍ത്താനും മതനേതാക്കളെ താറടിച്ചുകാണിക്കാനും കഴിഞ്ഞ കുറെ നാളുകളായി ശ്രമം നടക്കുന്നു. വിദ്യാഭ്യാസരംഗത്തേക്കുള്ള ഇത്തരം അനാശാസ്യകടന്നുകയറ്റത്തെ അനുവദിക്കാനാവില്ല. മതവിരുദ്ധ പാഠപുസ്‌തകങ്ങള്‍ പിന്‍വലിക്കുന്നതു വരെ സമരം തുടരുമെന്നും അച്ചാരുപറമ്പില്‍ വ്യക്തമാക്കി.

വരാപ്പുഴ അതിരൂപത വിശ്വാസ സംരക്ഷണസമിതി സംഘടിപ്പിച്ച കുടുംബ യൂണിറ്റ്‌ ഭാരവാഹികളുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാഠപുസ്‌തകപ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ തിങ്കളാഴ്‌ച മുതല്‍ 29 വരെ അതിരൂപതയുടെ രണ്ടായിരത്തോളം കുടുംബ യോഗങ്ങള്‍ ചേരും. 29ന്‌ ഇടവകതല പ്രതിഷേധദിനവും 30ന്‌ കെസിബിസി നേതൃത്വത്തില്‍ അതിരൂപതാതല പ്രതിഷേധദിനവും ആചരിക്കും.

വിശ്വാസം ജീവനേക്കാള്‍ വിലപ്പെട്ടതാണ്‌. എന്തുവിലകൊടുത്തും വിശ്വാസം സംരക്ഷിക്കും. സമാധാനപരമായ സമരങ്ങളിലൂടെ നല്‍കുന്ന സൂചന തിരിച്ചറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സമ്മേളനത്തില്‍ വിശ്വാസ സംരക്ഷണസമിതി ചെയര്‍മാന്‍ അഡ്വ. ആന്റണി അമ്പാട്ട്‌ അധ്യക്ഷതവഹിച്ചു. ഡോ. സ്റ്റീഫന്‍ ആലത്തറ, ഷാജി ജോര്‍ജ്‌, യേശുദാസ്‌ പറപ്പിള്ളി, അഡ്വ. ഷെറി ജെ.തോമസ്‌ എന്നിവര്‍ പങ്കെടുത്തു

********
കൊച്ചി: വിവാദപുസ്‌തകത്തിലെ മിശ്രവിവാഹം സംബന്ധിച്ച തര്‍ക്കം സാധൂകരിക്കാന്‍ വിദ്യാഭ്യാസമന്ത്രി എം.എ.ബേബി, ഇന്ദിരാഗാന്ധി മുതല്‍ വയലാര്‍രവി വരെയുള്ളവരെ ഉദ്ധരിച്ചു.

‘മനുഷ്യത്വം വിളയുന്ന ഭൂമി’ എന്ന യൂണിറ്റിലെ ‘മതമില്ലാത്ത ജീവന്‍’ എന്ന പാഠമാണ്‌ വിവാദമായതില്‍ ഒന്ന്‌. മിശ്രവിവാഹിതര്‍ക്ക്‌ ജനിച്ച കുട്ടിയെ സ്‌കൂളില്‍ ചേര്‍ക്കുമ്പോള്‍ മകന്‌ ജാതി വേണ്ട എന്ന്‌ മാതാപിതാക്കള്‍ തീരുമാനിക്കുന്നതാണ്‌ പ്രതിപാദ്യം.

ഇത്‌ ഇന്ത്യയില്‍ സാധാരണമാണെന്നും രണ്ട്‌ മതത്തില്‍പ്പെട്ടവര്‍ക്ക്‌ സ്വന്തം മതകാര്യങ്ങള്‍ പാലിച്ച്‌ ഒരുമിച്ച്‌ കഴിയാമെന്നുമുള്ള സന്ദേശമാണ്‌ പാഠം നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു. ഇന്ദിരാഗാന്ധി, പാഴ്‌സി വംശജനായ ഫിറോസ്‌ ഗാന്ധിയെ ആണ്‌ വിവാഹംകഴിച്ചത്‌. അവരുടെ മകന്‍ രാജീവ്‌ഗാന്ധി, ഇറ്റലിക്കാരിയും ക്രിസ്‌ത്യാനിയുമായ സോണിയാ ഗാന്ധിയേയും. അവരുടെ മക്കളുടെ കാര്യം ഞാന്‍ പരാമര്‍ശിക്കുന്നില്ല. ലീഗ്‌ നേതാവ്‌ ഇ.അഹമ്മദിന്റെ മകന്‍ മറ്റൊരു മതത്തില്‍പ്പെട്ട വിദേശിയെ ആണ്‌ വിവാഹംകഴിച്ചതെന്നാണ്‌ എന്റെ അറിവ്‌. കോണ്‍ഗ്രസ്‌ നേതാവായ വയലാര്‍ രവി അന്യമതത്തില്‍പ്പെട്ട മേഴ്‌സിയെ ആണ്‌ വിവാഹം കഴിച്ചത്‌. ഈ സാഹചര്യത്തില്‍ ഇത്തരം കാര്യങ്ങള്‍ പുസ്‌തകത്തില്‍ പരാമര്‍ശിക്കരുതെന്ന്‌ പറയുന്നത്‌ ന്യായീകരിക്കാനാവില്ലെന്നും ബേബി വിശദീകരിച്ചു.

*****

കൊച്ചി: പാഠപുസ്‌തക വിവാദം അനാവശ്യമാണെന്നും മതമേലധ്യക്ഷന്മാര്‍ യുഡിഎഫിനുവേണ്ടി സമരത്തിനിറങ്ങുകയാണെന്നും വിദ്യാഭ്യാസമന്ത്രി എം.എ.ബേബി പത്രസമ്മേളനത്തില്‍ പറഞ്ഞു. പിന്‍വലിക്കേണ്ടതായ ഒന്നും പാഠപുസ്‌തകങ്ങളിലില്ല. നിരീശ്വരവാദം പ്രോത്സാഹിപ്പിക്കുന്നുവെന്ന്‌ പറയാവുന്ന പുസ്‌തകങ്ങള്‍ യുപിഎ സര്‍ക്കാരിന്‌ കീഴില്‍ എന്‍.സി.ഇ.ആര്‍.ടി ഇറക്കിയവയാണ്‌.

യുഡിഎഫും മത മേലധ്യക്ഷന്മാരും ചേര്‍ന്നുള്ള സമരത്തിനു കാരണം അറിയാന്‍ ഡല്‍ഹി രാഷ്ട്രീയം പരിശോധിച്ചാല്‍ മതി. യുഡിഎഫ്‌ എന്ന നിലക്ക്‌ എല്‍ഡിഎഫിനെ നേരിടാതെ മത പൗരോഹിത്യ വിഭാഗങ്ങളുടെ പിന്തുണ തേടുന്നത്‌ അവരുടെ ഗതികേടാണ്‌. തുറന്ന ചര്‍ച്ചയ്‌ക്ക്‌ സര്‍ക്കാര്‍ തയ്യാറാണ്‌. പുസ്‌തകം പിന്‍വലിച്ചശേഷം ചര്‍ച്ചയാകാമെന്ന കെപിസിസി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തലയുടെ നിലപാട്‌ അംഗീകരിക്കാനാവില്ല.

ഏഴാം ക്ലാസ്സിലെ സാമൂഹ്യശാസ്‌ത്ര പുസ്‌തകം സംബന്ധിച്ച്‌ തുറന്ന സംവാദം ആവശ്യമാണ്‌. നമ്മുടെ കുട്ടികള്‍ എന്ത്‌ പണിക്കണം എന്ന്‌ ജനകീയ ചര്‍ച്ച ഉണ്ടാകുന്നത്‌ നല്ലതാണ്‌. യൂത്ത്‌ കോണ്‍ഗ്രസ്സും കെഎസ്‌യുവും പാഠപുസ്‌തകം കത്തിക്കുന്നത്‌ ശരിയല്ല. ഗാന്ധിജിയെക്കുറിച്ചും നെഹ്രുവിനെക്കുറിച്ചും പ്രതിപാദിക്കുന്ന താളുകളടക്കമാണ്‌ കത്തിക്കുന്നത്‌.

മഹാഭാരതം, ബൈബിള്‍, നബിവചനം, ഗുരു നാനാക്കിന്റെ വചനം തുടങ്ങിയവ പുസ്‌തകത്തിലുണ്ട്‌. ബുദ്ധന്റെ വചനംകൂടി ചേര്‍ക്കേണ്ടതായിരുന്നു. പുതിയ പുസ്‌തകങ്ങളുടെ ഉള്ളടക്കവും അവതരണവും അഭിമാനകരമാണ്‌.

എന്‍സിഇആര്‍ടിയുടെ 11-ാം തരം സാമൂഹ്യശാസ്‌ത്രം ഇംഗ്ലീഷ്‌ പുസ്‌തകത്തില്‍ നെഹ്രു നിരീശ്വരവാദിയാണെന്ന്‌ വ്യക്തമായി പറയുന്നുണ്ട്‌. ഹിന്ദുമതത്തിലെ തീണ്ടലും തൊടീലും ഇല്ലാതാക്കാനും ക്രിസ്‌ത്യന്‍, ഇസ്ല്‌ളാം മതങ്ങളിലെ സ്‌ത്രീ വിരുദ്ധ നിലപാടുകള്‍ ഇല്ലാതാക്കാനും സര്‍ക്കാര്‍ ഇടപെട്ട കാര്യം എന്‍സിഇആര്‍ടി പുസ്‌തകം വിശദീകരിക്കുന്നു. ആദ്യം എന്‍സിഇആര്‍ടി പുസ്‌തകം പിന്‍വലിക്കാനാണ്‌ ആവശ്യപ്പെടേണ്ടതെന്നും മന്ത്രി പറഞ്ഞു.

ദേശീയ പാഠ്യപദ്ധതി പരിഷ്‌കരണ ചട്ടക്കൂടിന്റെ നിര്‍ദേശങ്ങള്‍ പാലിച്ചാണ്‌ കേരളത്തിലെ പുസ്‌തകങ്ങള്‍ തയ്യാറാക്കിയത്‌. അതത്‌ മേഖലയുടെ ചരിത്രവും സംസ്‌കാരവും ഉള്‍പ്പെടുത്തണമെന്ന എസ്‌സിആര്‍ടി നിര്‍ദേശപ്രകാരമാണ്‌ എകെജിയുടെ ആത്മകഥാ ഭാഗം ചേര്‍ത്തത്‌. ഇത്‌ എകെജിയെക്കുറിച്ചല്ല, ജന്മി-കുടിയാന്‍ ബന്ധത്തെക്കുറിച്ചാണ്‌. പഴയ 5-ാംക്ലാസ്‌ സാമൂഹ്യശാസ്‌ത്ര പുസ്‌തകത്തില്‍ എകെജിയുടെ ചിത്രമുണ്ടായിരുന്നിട്ടും ആര്‍ക്കും തര്‍ക്കമില്ലായിരുന്നു.

*****************

കൊച്ചി: പുതുതലമുറയെ നിരീശ്വരവാദികളും കമ്മ്യൂണിസ്റ്റ്‌ ചിന്താഗതിക്കാരും ആക്കാന്‍ ഇടതു സര്‍ക്കാര്‍ നീക്കം നടത്തുന്നതായി വരാപ്പുഴ അതിരൂപത. മതവിരുദ്ധ പാഠപുസ്‌തകങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുള്ള സമരത്തിനു മുന്നോടിയായി വിശ്വാസികള്‍ക്കു വേണ്ടി തയ്യാറാക്കിയ സര്‍ക്കുലറിലാണ്‌ ഈ വിലയിരുത്തല്‍. വരാപ്പുഴ അതിരൂപതാ വിശ്വാസ സംരക്ഷണ സമിതിയാണിത്‌ പ്രസിദ്ധീകരിച്ചിരിക്കുന്നത്‌.

കുരുന്നിലേ കമ്മ്യൂണിസ്റ്റ്‌ വിപ്ലവ ആശയങ്ങള്‍ കുത്തിവച്ച്‌ പാര്‍ട്ടി വളര്‍ത്താനുള്ള കുറുക്കുവഴിയാണ്‌ വിദ്യാഭ്യാസ വകുപ്പിന്‍േറത്‌. ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ പഠനക്കളരിയില്‍ വികസിപ്പിച്ച ആശയങ്ങളാണ്‌ പാഠപുസ്‌തകത്തിലുള്ളത്‌. അധികാരവും ശക്തിയും സ്വാധീനവും ഉപയോഗിച്ച്‌ ലക്ഷ്യസാക്ഷാത്‌കാരത്തിന്‌ സര്‍ക്കാര്‍ ഗൂഢപദ്ധതികള്‍ ആവിഷ്‌കരിച്ചിരിക്കുകയാണ്‌. സാംസ്‌കാരിക നായകരെയും ചില മാധ്യമങ്ങളെയും കൂട്ടുപിടിച്ച്‌ വിവാദപാഠഭാഗങ്ങള്‍ ന്യായീകരിക്കാനാണ്‌ സര്‍ക്കാര്‍ ശ്രമം. ഇടതുപക്ഷ അധ്യാപക സംഘടനകളെ സ്വാധീനിച്ച്‌ അധ്യാപകരില്‍ ഭൂരിഭാഗത്തെയും ഇടത്‌ ചിന്താധാരയിലുള്ള ബോധന രീതിയുടെ പ്രയോക്താക്കളാക്കിയിരിക്കുകയാണ്‌. വിദ്യാര്‍ത്ഥികളെയും ഇടത്‌ ആഭിമുഖ്യത്തിലുള്ളവരാക്കി തങ്ങളോടൊപ്പം ചേര്‍ക്കുകയാണ്‌ ലക്ഷ്യം.

മതം, കുടുംബം, പാരമ്പര്യങ്ങള്‍ എന്നിവയെ തകര്‍ക്കാനുതകുംവിധം പൗലോ ഫ്രേയര്‍ വികസിപ്പിച്ച വിമര്‍ശനാത്മക ബോധനശാസ്‌ത്ര രീതിയനുസരിച്ചാണ്‌ പാഠ്യ പദ്ധതി തയ്യാറാക്കിയത്‌. ഏഴാം ക്ലാസിലേ സാമൂഹ്യ പാഠപുസ്‌തകം ഇടത്‌ രാഷ്ട്രീയ രഹസ്യ അജണ്ടയ്‌ക്ക്‌ തെളിവാണ്‌.

വിവിധ പാഠങ്ങളിലെ മതനിഷേധഭാഗങ്ങള്‍ സര്‍ക്കുലറില്‍ ചേര്‍ത്തിട്ടുണ്ട്‌.

സ്വാതന്ത്ര്യസമരത്തെ വളച്ചൊടിക്കുന്നു. കമ്മ്യൂണിസ്റ്റ്‌ സര്‍ക്കാരിന്റെ ഭരണപരിഷ്‌കാരങ്ങളെ മഹത്വവത്‌കരിക്കുന്നു. മതേതരത്വമെന്നാല്‍ മതമില്ലാത്ത അവസ്ഥ എന്ന്‌ സമര്‍ത്ഥിച്ചിരിക്കുന്നു തുടങ്ങിയ ആരോപണങ്ങളുമുണ്ട്‌.

ചില പള്ളികളില്‍ ഞായറാഴ്‌ച വായിച്ച സര്‍ക്കുലര്‍ കുടുംബയോഗങ്ങളില്‍ ചര്‍ച്ച ചെയ്യും. വിവാദ പാഠപുസ്‌തകങ്ങള്‍ക്കെതിരായ സമരത്തില്‍ എല്ലാവരും അണിനിരക്കണമെന്നും സര്‍ക്കുലര്‍ ആഹ്വാനം ചെയ്‌തു.

******************

ശാസ്താംകോട്ട: ഭാരത സ്വാതന്ത്യ്രസമരത്തെപ്പോലും ഒറ്റികൊടുക്കുകയും തള്ളിപ്പറയുകയും ചെയ്ത കമ്യൂണിസ്റ്റുകളുടെ തോന്ന്യാസങ്ങള്‍ ന്യായീകരിക്കാനാണു കേരള സര്‍ക്കാര്‍ പരിഷ്ക്കരിച്ച പാഠപുസ്തകത്തിലൂടെ ശ്രമിക്കുന്നതെന്നു ദേശീയ അധ്യാപക പരിഷത് സംസ്ഥാന സമിതി ആരോപിച്ചു. ഭാരതത്തിന്റെ സംസ്കാരത്തെയോ സ്വത്വത്തെയോ പ്രകടമാക്കുന്ന ഒരു വരി പോലും സാമൂഹിക പാഠപുസ്തകത്തില്‍ ചേര്‍ത്തിട്ടില്ല.

മലയാളത്തിന്റെ പ്രിയപ്പെട്ട കവികളെയെല്ലാം ഒഴിവാക്കി ആധുനിക കമ്യൂണിസ്റ്റ് കവികളുടെ സൃഷ്ടികളാണു തിരുകിക്കയറ്റിയിരിക്കുന്നത്. തുടര്‍ പ്രവര്‍ത്തനത്തിനും തുടര്‍ വായനയ്ക്കും ചിന്ത, ദേശാഭിമാനി പുസ്തകങ്ങള്‍ ഉപയോഗപ്പെടുത്താനാണ് ഏഴാം ക്ളാസിലെ അധ്യാപക സഹായിയില്‍ നിര്‍ദേശിക്കുന്നത്. ദേശീയതയുടെ കടയ്ക്കല്‍ കത്തിവയ്ക്കുന്ന പുതിയ പാഠപുസ്തകങ്ങള്‍ കാലത്തിന്റെ ചവറ്റുകുട്ടയിലെത്തിക്കാന്‍ യോജിച്ച സമരമുണ്ടാകണമെന്നു സംസ്ഥാന സെക്രട്ടറി പി.എസ്. ഗോപകുമാര്‍ ആവശ്യപ്പെട്ടു.

തിരുവനന്തപുരം: പാഠപുസ്തകത്തിലെ തെറ്റുകളെ ചൊല്ലി തെരുവ് യുദ്ധം നടത്തുന്ന വിദ്യാര്‍ഥികള്‍ തെറ്റുകള്‍ കൃത്യമായി ചൂണ്ടിക്കാണിച്ചാല്‍ തിരുത്താന്‍ കരിക്കുലം കമ്മിറ്റി തയ്യാറാണെന്ന് കമ്മിറ്റി അംഗം പി. ഗോവിന്ദപിള്ള.

അക്രമ സമരങ്ങള്‍ ഒന്നിനും പരിഹാരമല്ലെന്നും വിദ്യാഭ്യാസ മേഖലയെ രാഷ്ട്രീയ മുതലെടുപ്പിന് ആരും വിനിയോഗിക്കരുതെന്ന് പ്രശസ്ത വിദ്യാഭ്യാസ വിദഗ്ധന്‍ ആര്‍.സുകുമാരന്‍ നായര്‍ പറഞ്ഞു.

പുതിയ പാഠ്യ പദ്ധതി മൂല്യാധിഷ്ഠിതമാണ്. അതുകൊണ്ട് തന്നെ സ്വാതന്ത്യ്ര സമരം, സമരം നയിച്ച നേതാക്കള്‍ എന്നീ കാര്യങ്ങളുടെ വിശദ വിവരണം പാഠങ്ങളില്‍ ആവശ്യമില്ല. ഭാഷാപുസ്തകങ്ങളില്‍ ചില പാഠങ്ങള്‍ എഴുതി ചേര്‍ത്തിട്ടുണ്ട്. ഇക്കാര്യങ്ങളിലാണ് പ്രശ്നമെങ്കില്‍ കരിക്കുലം കമ്മിറ്റി പുസ്തകങ്ങള്‍ പുന പരിശോധിക്കാന്‍ തയ്യാറാണ്. ഇതിന്റെ പേരില്‍ അക്രമ സമരം നടത്തുന്നതിനെ അംഗീകരിക്കാന്‍ കഴിയില്ല. -പി. ഗോവിന്ദപിള്ള പറഞ്ഞു.

അതേ സമയം വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുന്നതാണ് വീഴ്ചകള്‍ക്കും സമരങ്ങള്‍ക്കും കാരണം. പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് കാലിക്കറ്റ് സര്‍വകലാശാല മുന്‍ പ്രോ വൈസ് ചാന്‍സിലര്‍ ആര്‍. സുകുമാരന്‍ നായര്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ പാഠപുസ്തക വിവാദം സമവായത്തിലൂടെ പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമം. കൂടാതെ കരിക്കുലം കമ്മിറ്റിയില്‍ തന്നെ പാഠപുസ്തകങ്ങളെക്കുറിച്ച് അഭിപ്രായ ഭിന്നത ഉടലെടുത്ത സാഹചര്യം കണക്കിലെടുത്ത് പാഠപുസ്തകങ്ങള്‍ പുന പരിശോധിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കാന്‍ സാധ്യത ഉണ്ടെന്നും അറിയുന്നു.

********
തേജസ് ഓണ്‍‌ലൈനില്‍ വന്നത്

ഏറ്റുമുട്ടലിലേക്ക്

സ്വന്തം പ്രതിനിധി

കൊച്ചി: ഏഴാം ക്ളാസ് സാമൂഹ്യപാഠ പുസ്തകത്തിലെ വിവാദ പരാമര്‍ശം സംബന്ധിച്ചു സര്‍ക്കാരും മതസംഘടനകളും ഏറ്റുമുട്ടലിലേക്ക്. പുസ്തകം പിന്‍വലിക്കില്ലെന്നു വിദ്യാഭ്യാസമന്ത്രി എം എ ബേബി ആവര്‍ത്തിക്കുമ്പോള്‍, പിന്‍വലിക്കുന്നതു വരെ സമരം തുടരുമെന്നു ക്രിസ്ത്യന്‍ മതനേതൃത്വവും വ്യക്തമാക്കുന്നു.

വിവാദ പാഠഭാഗം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് എല്ലാ മുസ്ലിം സംഘടനകളുടെയും പ്രതിനിധികള്‍ ഇന്നു മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ കാണും. കമ്മ്യൂണിസ്റ് സര്‍ക്കാരിനെതിരേ മതസംഘടനകള്‍ ഒന്നിച്ചു രംഗത്തുവരുമ്പോള്‍ വിമോചനസമരത്തിന്റെ പശ്ചാത്തലത്തിലേക്കാണു കേരളരാഷ്ട്രീയം പോവുന്നത്.

നിരീശ്വരവാദം പ്രചരിപ്പിക്കുന്ന എന്തെങ്കിലും പുസ്തകത്തിലുള്ളതായി തെളിയിക്കാന്‍ മതനേതൃത്വത്തെ കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി എം എ ബേബി വെല്ലുവിളിച്ചു. തെളിവുസഹിതം ബോധ്യപ്പെടുത്തിയാല്‍ അവ മാറ്റാന്‍ തയ്യാറാണ്. ഉപാധിയില്ലാത്ത ചര്‍ച്ചയ്ക്കു സര്‍ക്കാര്‍ ആരുമായും തയ്യാറാണ്.

രമേശ് ചെന്നിത്തലയടക്കമുള്ള യു.ഡി.എഫ് നേതാക്കള്‍ സമരം നടത്തേണ്ടത് എന്‍.സി.ഇ.ആര്‍.ടിക്കെതിരേയാണ്. എന്‍.സി.ഇ.ആര്‍.ടിയുടെ പത്താം ക്ളാസ്സിലെ ഇംഗ്ളീഷ് പുസ്തകത്തില്‍ നെഹ്റു ഏതെങ്കിലും മതത്തെ പിന്തുടരുകയോ മതത്തില്‍ വിശ്വസിക്കുകയോ ചെയ്തിട്ടില്ലെന്നു പഠിപ്പിക്കുന്നുണ്ട്.

ക്രിസ്ത്യന്‍, മുസ്ലിം വിഭാഗങ്ങളിലെ സ്ത്രീകളോടു വിവേചനം നിലനില്‍ക്കുന്നതായുള്ള പരാമര്‍ശം വരെ എന്‍.സി.ഇ.ആര്‍.ടിയുടെ പുസ്തകത്തിലുണ്ട്. ഇറ്റലിയില്‍ ജനിച്ചുവളര്‍ന്ന ക്രൈസ്തവ വിശ്വാസിയായ സോണിയാഗാന്ധിയെ വിവാഹം കഴിച്ചത് ഹിന്ദുമതാചാരപ്രകാരം ജീവിച്ച രാജീവ് ഗാന്ധിയാണ്. ഇന്ദിരാഗാന്ധിയുടെയും ഫിറോസ് ഗാന്ധിയുടെയും മകനാണ് രാജീവ് ഗാന്ധി.

കേന്ദ്രമന്ത്രിയും മുസ്ലിംലീഗ് നേതാവുമായ ഇ അഹമ്മദിന്റെ മകന്‍ വിവാഹം കഴിച്ചിരിക്കുന്നത് വിദേശത്തുള്ള മറ്റൊരു മതാചാരപ്രകാരം ജീവിച്ച പെണ്‍കുട്ടിയെയാണ്. ബിഷപ്പുമാര്‍ യു.ഡി.എഫിനെ സഹായിക്കാനാണു സമരവുമായി രംഗത്തെത്തിയിരിക്കുന്നതെന്നും എം എ ബേബി ആരോപിച്ചു.

ഏഴാം ക്ളാസ്സിലെ സാമൂഹ്യപാഠ പുസ്തകം പിന്‍വലിക്കുന്നതു വരെ സമരം തുടരുമെന്ന് വരാപ്പുഴ രൂപതാ ആര്‍ച്ച് ബിഷപ് ഡോ. ഡാനിയേല്‍ അച്ചാരുപറമ്പില്‍ പറഞ്ഞു.

പാഠപുസ്തകം പിന്‍വലിക്കുന്നതുവരെ ചര്‍ച്ചയില്ല. രക്തം ചിന്തി സാക്ഷ്യപ്പെടുത്തിയ പൈതൃകത്തിന്റെ പിന്‍തലമുറകള്‍ എന്തു വിലകൊടുത്തും വിശ്വാസം സംരക്ഷിക്കണമെന്ന് അച്ചാരുപറമ്പില്‍ ആഹ്വാനം ചെയ്തു. വിവാദ പാഠപുസ്തകം ക്രൈസ്തവരുടെ മക്കളെ പഠിപ്പിക്കരുതെന്ന് വരാപ്പുഴ അതിരൂപതാ വിശ്വാസ സംരക്ഷണ സമിതി പുറത്തിറക്കിയ ലഘുലേഖയില്‍ വ്യക്തമാക്കി. 125 ഇടവകകളില്‍ കുര്‍ബാനയ്ക്കിടെ ലഘുലേഖ വായിച്ചു. ഏഴാം ക്ളാസ്സിലെ പാഠപുസ്തകത്തില്‍ 13 തരം അപകടങ്ങള്‍ ഒളിഞ്ഞിരിക്കുന്നതായി ലഘുലേഖ ചൂണ്ടിക്കാട്ടുന്നു.
അനാരോഗ്യകരമായ വിമര്‍ശനങ്ങള്‍ നടത്തുക, നന്മയ്ക്കു വേണ്ടി തിന്മ പ്രവര്‍ത്തിക്കുന്നത് ശരിയാണെന്ന നിലപാട്, നിരീശ്വരവാദം വളര്‍ത്തുകയും മതത്തെ തള്ളിപ്പറയുകയും ചെയ്യുക, ക്രൈസ്തവ വിശ്വാസത്തെ വികലമായി ചിത്രീകരിക്കല്‍ തുടങ്ങിയ അപകടങ്ങളാണു പുസ്തകത്തിലുള്ളത്. മിതവാദികളായ സ്വാതന്ത്യ്രസമര നേതാക്കളെ തമസ്കരിച്ചു തീവ്രവാദക്കാരായ സ്വാതന്ത്യ്രസമര സേനാനികള്‍ക്ക് മുന്‍ഗണന നല്‍കുന്നതാണ് മൂന്നാം പാഠഭാഗമെന്നും ലഘുലേഖ ആരോപിക്കുന്നു.

ഇന്നുമുതല്‍ ഈ മാസം 29 വരെ അതിരൂപതയിലെ 2000 കുടുംബയോഗങ്ങളിലും പാഠപുസ്തകം സംബന്ധിച്ചു പ്രത്യേക സമ്മേളനം നടത്തും. 30ന് കെ.സി.ബി.സിയുടെ കീഴില്‍ അതിരൂപതാതല പ്രതിഷേധദിനം ആചരിക്കും. എന്നാല്‍, ക്രൈസ്തവ മതമേലധ്യക്ഷന്‍മാര്‍ വിമോചനസമരം ഒന്നുകൂടി പരീക്ഷിക്കാനുള്ള ശ്രമത്തിലാണെന്നു കൊച്ചിയില്‍ ചേര്‍ന്ന കെ.എല്‍.സി.എ സംസ്ഥാന കൌണ്‍സില്‍ ആരോപിച്ചു.

******
കേരളകൌമുദിയില്‍ വന്നത്

പിന്‍വലിച്ചേ തീരൂ: സഭ

തിരുവല്ല: ഏഴാം ക്ളാസിലെ സാമൂഹ്യപാഠം പുസ്തകം മത വിരോധവും അക്രമവാസനയും ഈശ്വര നിഷേധവും വളര്‍ത്തുന്നതായി ആരോപിച്ച് കേരള കാത്തലിക് ബിഷപ്പ് കൌണ്‍സില്‍ ഇടയലേഖനം ഇറക്കി. ഈ പാഠപുസ്തകത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുവാന്‍ ആഹ്വാനം ചെയ്യുന്ന ഇടയലേഖനം ഇന്നലെ കൌണ്‍സിലിന്റെ നിര്‍ദ്ദേശപ്രകാരം പള്ളികളില്‍ വായിച്ചു.
വിദ്യാഭ്യാസ മേഖലകളില്‍ സര്‍ക്കാര്‍ അടിച്ചേല്പിക്കുന്നത് വിപ്ളാവാത്മക ചിന്തകളാണെന്നും ഇതിനെതിരെ പ്രതിഷേധിക്കണമെന്നും ഇടയലേഖനം ആഹ്വാനം ചെയ്തു. മതസ്വാതന്ത്യ്രം നിഷേധിക്കുന്ന സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുമെന്ന പ്രതിജ്ഞചെയ്തുകൊണ്ടാണ് ഇടയലേഖനം അവസാനിക്കുന്നത്.

കാത്തലിക് ബിഷപ്പ് കൌണ്‍സിലിന്റെ കീഴിലുള്ള എല്ലാ പള്ളികളിലും കുര്‍ബാനയ്ക്കിടയില്‍ ഇന്നലെ ഇടയലേഖനം വായിക്കാന്‍ പ്രത്യേക സൌകര്യം ഏര്‍പ്പെടുത്തിയിരുന്നു. 30 ന് പ്രതിഷേധ ദിനമായി ആചരിക്കും. പാഠപുസ്തകം പിന്‍വലിക്കണമെന്ന പ്രമേയം പാസാക്കി മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും അയയ്ക്കും.

ഇടവക തോറും പ്രതിഷേധ പോസ്ററുകള്‍ പതിക്കും. ഇതര മത വിശ്വാസികളുടെ സഹകരണത്തോടെ മൌനജാഥയും സമ്മേളനവും ധര്‍ണയും സംഘടിപ്പിക്കാനും ഡി.ഇ.ഒ ഓഫീസ് മാര്‍ച്ച് ഉള്‍പ്പടെയുള്ള സമരപരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്.
29 ന് സണ്‍ഡേ സ്കൂളുകളില്‍ നിരീശ്വരവാദത്തിനെതിരെ പ്രത്യേക പ്രതിജ്ഞയെടുക്കും. ഇടവക വികാരിമാരുടെയും ലോക്കല്‍ മാനേജര്‍മാരുടെയും സന്യാസിനി സമൂഹത്തിന്റെയും നേതൃത്വത്തിലാണ് പ്രതിഷേധ പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.
മതവിരുദ്ധവും നിരീശ്വരവാദം പ്രോത്സാഹിപ്പിക്കുന്നതുമായ എഴാംക്ളാസിലെ സാമൂഹ്യശാസ്ത്ര പാഠപുസ്തകം ക്രൈസ്തവ വിദ്യാര്‍ത്ഥികള്‍ പഠിക്കരുതെന്ന് വരാപ്പുഴ അതിരൂപത ആഹ്വാനം ചെയ്തു.

കൊച്ചി ബിഷപ്പ് ജോണ്‍ തട്ടുങ്കല്‍ അദ്ധ്യക്ഷത വഹിച്ച പാസ്റ്ററല്‍ കൌണ്‍സില്‍ യോഗം വിവാദ പാഠങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു.
ദൈവവിശ്വാസത്തിനും ധാര്‍മ്മിക മൂല്യങ്ങള്‍ക്കും തുരങ്കംവയ്ക്കുന്ന പാഠപുസ്തകം പിന്‍വലിക്കുന്നതുവരെ സമാധാനപരമായ സമരം തുടരുമെന്ന് ആര്‍ച്ചുബിഷപ്പ് ഡോ. ഡാനിയേല്‍ അച്ചാരുപറമ്പില്‍ പറഞ്ഞു.
വരാപ്പുഴ അതിരൂപതയുടെ കുടുംബ യൂണിറ്റുകളുടെ കേന്ദ്രസമിതി ഭാരവാഹികളുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Read Full Post »

ആദ്യം തന്നെ ഒരു പോയിന്റ് ഞാന്‍ പറഞോട്ടേ,പഴയ പുസ്തകം ഒരു വര്‍ഷത്തേക്കുള്ളതും പുതിയത് ഒരു ടേമിലേക്കുള്ളതുമാണ് എന്നത് താരതമ്യത്തെ ദുഷ്ക്കരമാക്കുന്നു.എങ്ങനെ നോക്കിയാലും പഴയ പുസ്തകം കുറേ കൂടി കോമ്പ്രിഹെന്‍സീവ് ആയി തോന്നുന്നു.

രണ്ടാം പേജില്‍ പ്രതിജ്ഞയും ഒരു കൊളാഷ് പോലെ ഒരു പത്രവാര്‍ത്തയും കൊടുത്തിരിക്കുന്നു.പ്രതിജ്ഞയെ വളരെ വ്യക്തമായി കോണ്ട്രാഡിക്റ്റ് ചെയ്യുന്ന ആധുനികകാലത്തെ ഒരു പത്രവാര്‍ത്ത(ദേശാഭിമാനി?)

തമിഴ്നാട്ടിലെ മധുരയിലൂടെ ഉള്ള യാത്രയില്‍ ഇത്തരം വാര്‍ത്തകള്‍ സത്യമാണെന്ന് ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്.പക്ഷെ അത് പാഠപുസ്തകത്തിലാക്കുന്നതില്‍ ദുഷ്ടലാക്കുണ്ട് എന്ന് ആരോപിച്ചാല്‍ അതില്‍ തെറ്റില്ല.കാരണം മുന്നോട്ട് പറയുന്നത് കേരളത്തിലെ സാമൂഹികാന്തരീക്ഷമാണ്.അതിനിടയിലേക്ക് മഹാരാഷ്ട്രയിലെ ഒരു സംഭവം വലിച്ചിടുന്നത് ഇന്ത്യക്ക് കിട്ടിയ സ്വാതന്ത്ര്യം സ്വാതന്ത്ര്യമല്ല എന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 48ലെ ലൈനിനെ കുട്ടികളുടെ മനസിലേക്ക് എത്താനാണെന്ന് ആരോപിക്കപ്പെട്ടേക്കാം.(ബ്രിട്ടീഷ് ഇന്ത്യയാണോ അംബാനിയുടെ ഇന്ത്യയാണോ അഭികാമ്യം എന്ന ചോദ്യത്തിലും ഈ പ്രശ്നമുണ്ട്).

അടുത്ത മൂന്ന് പേജുകളില്‍ പറയുന്ന പഴയകാലത്തെ ജാത്യാവസ്ഥയും ആധുനികകാലത്ത് അതിന്റെ എന്തെങ്കിലും അംശങ്ങള്‍ നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ടോ എന്നെ പരിശോധനയും അര്‍ത്ഥവത്താണ്.അതില്‍ ദേവകി നിലയങ്ങോടിന്റെ ലേഖനഭാഗം ഹൃദയസ്പൃക്കും സത്യസന്ധവുമായി തോന്നി.

അടുത്ത 3 പേജുകളില്‍ വരുന്ന കാര്യങ്ങളില്‍ പ്രത്യക്ഷരക്ഷദൈവസഭയുടെ‍‍ രൂപീകരണത്തിന്റെ പശ്ചാത്തലം വിശദീകരിക്കുന്ന ഭാഗത്ത് ക്രൈസ്തവസഭകള്‍ക്ക് പ്രതിഷേധം ഉണ്ടാകാമെങ്കിലും ഇത് പരക്കെ അറിയപ്പെടുന്ന സത്യമാണ്.പറയന്‍ ഇത്താപ്പിരി എന്ന വയലാര്‍ കവിത ഓര്‍ക്കുക.മതവിഭാഗങ്ങള്‍ക്കിടയില്‍ ജാതീയമായ ചേരിതിരിവ് ഉണ്ടെന്ന വസ്തുത ചര്‍ച്ച ചെയ്യപ്പെടുന്നത് സഭയ്ക്ക് അലോസരമാണ്.

ഇനി ഏറ്റവും വിവാദമുണ്ടാക്കുന്ന ജീവന്റെ മതത്തിലേക്ക് വരാം.ഈ പുസ്തകത്തിലെ ഏറ്റവും സുന്ദരമായ ഭാഗം.ജീവന്‍ എന്ന പേര്‍ പോലും മനോഹരമായ ആ സാഹചര്യത്തിനിണങ്ങും.അല്ലെങ്കില്‍ ബഷീര്‍ പറഞ്ഞ പോലെ പുരുഷന്‍ എന്നോ വനിതയെന്നോ ആകാശ മുട്ടായി എന്നോ പേരിടണമായിരുന്നു(പ്രേമലേഖനം).ഒരിക്കലും ഈ ഭാഗം മാറ്റുന്നതിനെ അനുകൂലിക്കനാവില്ല.

നമ്മുടെ സര്‍ക്കറുകള്‍ ഗ്രാന്റ് നല്‍കി പ്രോത്സാഹിപ്പിക്കുന്ന ഒന്നാണ് മിശ്രവിവാഹം.ഒരു പക്ഷെ മതത്തിന്റെ രാവണന്‍ കോട്ടകള്‍ എറ്റവും ഭംഗിയായി തകര്‍ക്കാന്‍ കഴിയുക മിശ്രവിവാഹത്തിനായിരിക്കും.ഒരു പുരോഗമന മതേതര സര്‍ക്കാര്‍ അവശ്യം ചെയ്യേണ്ട ഒന്ന് ആണ് അത്.നമ്മുടെ നാട്ടിലെ ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന മതിലുകള്‍ തകര്‍ക്കേണ്ടത് സര്‍ക്കാറിന്റെ കടമയാണ്.അതറിഞ്ഞു തന്നെയാണ് ഗ്രാന്റ് നല്‍കിയും മക്കള്‍ക്ക് സംവരണം നല്‍കിയും സര്‍ക്കാര്‍ അതിനെ പ്രോത്സാഹിപ്പിക്കേണ്ടത്.

ഓരോ വ്യക്തിക്കും തന്റെ മതം പിന്തുടരാനുള്ള അവകാശം ആ വ്യക്തിയുടെ മൌലിക അവകാശമാണ്.അത് ആ മതത്തിന്റെ അവകാശമാണ് എന്ന മതങ്ങളുടെ വാദം നിലനില്‍ക്കുന്നതല്ല.മതം എന്ന വ്യവസ്ഥിതി നിലനിര്‍ത്തേണ്ടത് സര്‍ക്കരുകളുടെ കടമയല്ല.ആത്മശോഷണത്തിലൂടെ മതങ്ങള്‍ സ്വയം തകരുമ്പോള്‍ താങ്ങാനുള്ള ബാധ്യത തിയോക്രറ്റിക്ക് അല്ലാത്ത നമ്മുടെ ഭരണവ്യവസ്ഥിതിക്കില്ല.

പക്ഷെ യുക്തിസഹമായ വിദ്യാഭ്യാസം നല്‍കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്.കുട്ടികളില്‍ യുക്തിയും ശാസ്ത്രബോധവും വളര്‍ത്താന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്.കുട്ടികളില്‍ സമത്വബോധം വളര്‍ത്താന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്.കുട്ടികളെ അനാചാരങ്ങള്‍ക്കെതിരേ ചിന്തിക്കാന്‍ പഠിപ്പിക്കേണ്ടത് സര്‍ക്കാറാണ്.(ഇതൊന്നും മുന്‍‌കാലങ്ങളില്‍ ചെയ്യാറില്ല എന്നത് കൊണ്ടാവാം പോട്ട മുതല്‍ അമൃതപുരി വരെ നീളുന്ന ആള്‍ദൈവങ്ങളും അല്‍ഭുത രോഗശാന്തിയുമുണ്ടാകുന്നത്.)

മതേതരത്വം എന്നാല്‍ മതനിഷേധമല്ല എന്ന് പൌവ്വത്തില്‍ പിതാവ് കൂടെ കൂടെ പറയാറുണ്ട്.മതേതരത്വം എന്നാല്‍ മതപ്രീണനമോ സര്‍ക്കാര്‍ ചിലവില്‍ മതം വളര്‍ത്തലോ അല്ല എന്നു കൂടി പറയണം.മതത്തിനു വളരാനുള്ള സ്വാഭാവിക പരിസരം ഉണ്ടാക്കികൊടുക്കാനുള്ള ബാധ്യതയും സര്‍ക്കാരിന് ഇല്ല.മതേതരത്വം അടിസ്ഥാനപരമായി ഒരു നെഹ്രൂവിയന്‍ ആശയം എന്ന നിലയില്‍ ആണ് നമ്മൂടെ ഭരണഘടനയിലെത്തുന്നത്.നെഹ്രുവിന്റെ കാഴ്ച്ചപ്പാട് ചെന്നിത്തലയുടെയോ ഉമ്മന്‍ ചാണ്ടിയുടെയോ അല്ല എന്ന് പാഠഭാഗത്ത് നിന്നും തന്നെ മനസ്സിലാകുന്നു.(ആ അധ്യായത്തില്‍ നിരിശ്വരത്വം ഉള്ളത് നെഹ്രുവിന്റെ ആ വാക്കുകളില്‍ മാത്രമാണ്.അദ്ദേഹത്തെ ഹൈബി ഈഡനോ സിദ്ദിഖിനോ പോയിട്ട് ചെന്നിത്തലക്ക് പോലും അറിയാന്‍ വഴിയില്ല,നെഹ്രു ജീവിക്കുന്നത് അദ്ദേഹത്തിന്റെ പുസ്തകങ്ങളിലാണ്.പുസ്തകമെന്ന് കേട്ടാല്‍ അലര്‍ജി മരുന്ന് കഴിക്കേണ്ട പാര്‍ട്ടികളാണ് ഇന്നത്തെ കോണ്‍ഗ്രസുകാര്‍).

Read Full Post »

അദ്ധ്യയം 1- മണ്ണിനെ പൊന്നാക്കല്‍

ഈ അദ്ധ്യയത്തെ കുറിച്ച് സഭയുടെ പ്രധാന ആരോപണം ഇതാണ്. “സ്വന്തം പ്രദേശത്തെ ജന്മിമാരെ കണെ്ടത്തുവാന്‍ കുട്ടികളോട്‌ ആവശ്യപ്പെടുന്നതുവഴി വര്‍ഗസമരം എന്ന കാലഹരണപ്പെട്ട ആശയം വീണ്ടും കൊണ്ടുവരികയും സമൂഹത്തെ രണ്ടുവിഭാഗമായി തിരിച്ചുനിര്‍ത്തി അവരെ തമ്മില്‍ തല്ലിക്കുന്നതിനുള്ള ശ്രമം നടത്തുകയുമാണ്‌“

കേരളത്തിന്റെ ഇന്നത്തെ സ്ഥിതിയ്ക്ക് കാരണം ഭൂപരിഷ്കരണമാണ് എന്ന് എത്ര പേര് വിശ്വസിക്കുന്നുണ്ട് എന്നറിയില്ല. പക്ഷേ അത് മാത്രമാണ് കാരണമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല എന്ന ആമുഖത്തോടെ..

1.പുതിയ പാഠത്തില്‍

ആദ്യ അദ്ധ്യായത്തില്‍ മണ്ണിനെ പൊന്നാക്കുക എന്നതില്‍ ആകെ പ്രതിപാതിക്കുന്നത് ജന്മി കുടിയാന്‍ ബന്ധം മാത്രമാണ്.

പഴയ പാഠത്തില്‍ പഴമയുടെ കതിരും പതിരും എന്നതില്‍ ഇതേ കാര്യം കേരളത്തിലേക്കെത്തിയ ബ്രാഹ്മണര്‍, ചരിത്ര സഞ്ചാരികള്‍ എന്നിവയിലൂ‍ടെ ഒരു പാഠ്യരീതിയില്‍ അവതരിപ്പിച്ചിരിക്കുന്നു. രാധേയന്‍ പറഞ്ഞ ലഘൂലേഖാ രീതി വളരെ വ്യക്തമാവും രണ്ടും കൂടി നോക്കിയാല്‍. പഴയതില്‍ 12 പേജില്‍ പറഞ്ഞിരിക്കുന്ന കാര്യങളുടെ 30% പോലും ഇല്ല പുതിയതില്‍ 10 പേജില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍.ജന്ന്മിത്തം, നാടുവാഴിത്ത, ഭാഷ, ലിപി, ജാതി,കലകള്‍,നാടോടിപ്പാട്ടുകള്‍ മലയാള നാട്, രാജക്കന്മാര്‍ എല്ലാം പ്രതിപാദിച്ചിരിക്കുന്നു.

2. പ്രദേശത്തെ ജന്മിമാരെ കുറിച്ച്

പുതിയത് – ഒരു പ്രമാണം കൊടുത്തീട്ട് ചോദ്യം. അതു പരിശോധിച്ചു നിങ്ങളുടെ പ്രദേശത്തെ ജന്മിയെ കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്തൂ. (പഴയ ജന്മി ആവാം ഉദ്ദേശിക്കുന്നത്. എന്നാല്‍ ഇന്നും ജന്മി ഉണ്ട് എന്ന് കുട്ടികള്‍ കരുതാന്‍ ഇതു ഇടയാക്കും. മൂലധന വ്യവസ്ഥ കൂടി പറഞ്ഞ് ഇന്ന് നിങ്ങളുടെ പ്രദേശത്ത് മൂലധനം കൂട്ടി വച്ചിരിക്കൂന്നവര്‍ ആര്‍ എന്നതായിരുന്നു ശരിയായ രീതി.)

ഇനി പഴയതില്‍ ഈ കാര്യം എത്ര സുന്ദരമായി കൈകാര്യം ചെഉതിരിക്കൂന്നു എന്ന് നോക്കു.

എന്തെല്ലാം അന്വേഷിക്കണം എന്ന ഭാഗത്ത്

നിങ്ങളുടെ പ്രദേശത്തെ ഭൂവുടമകള്‍ ആരായിരുന്നു?


..
ജാതീയമായി താഴ്ന്ന വിഭാഗക്കാരില്‍ജന്മികള്‍ ഉണ്ടായിരുന്നോ?

വേരൊരു പേജില്‍

സമ്പത്തും അധികാരവും ഒരേവ്യക്തിയില്‍ കേന്ദ്രീ‍ീകരിക്കുമ്പോള്‍ സമൂഹത്തിനുണ്ടാകുന്ന ദോഷങ്ങള്‍ എന്തെല്ലാം

(ഇങ്ങനെ അല്ലെ കുട്ടികളെ പഠിപ്പിക്കേണ്ടെ?)

3. പുതിയത്.
കൃഷിഭൂമി കൃഷിക്കാരനു ലഭിച്ചതോടെ കേരളസമൂഹത്തിലുണ്ടായ മാറ്റങ്ങള്‍ എന്തൊക്കെയാണ്? പട്ടികകള്‍ പരിശോധിക്കൂ (പേജ് 14)

ആദ്യത്തെ പട്ടിക കൃഷിഭൂമി കുറയുന്നത്

രണ്ട്. ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിക്കുന്നത്

മൂന്ന് സാക്ഷരത കൂടിയത്

എന്റെ കണ്ടെത്തലുകള്‍

1. സാക്ഷരത വര്‍ദ്ധിച്ചു.

ആയുര്‍ദൈര്‍ഘ്യം കൂടിയതും, സാക്ഷരത കൂടിയതും ജന്മിത്തം നിര്‍ത്തലായതിന്റെ ഏറ്റവും നല്ല പരിണതഫലമാണോ?
ഇതേകാര്യം പഴയതില്‍ കൃഷിഭൂമിയുടെ അധികാരം, വിവിധ ത്തട്ടുകള്‍, ബുക്കാനന്റെ പുസ്തകത്തിലെ ഉദ്ധരണികള്‍ വഴി സമൂഹത്തിലെ മറ്റൊരു മുഖ പരിചയം. ഇതല്ലേ ശരിയായ രീതി?

Read Full Post »

1.പുതിയ പാഠപുസ്ത്ക ദൌര്‍ബല്യം കാര്യങ്ങള്‍ രഹസ്യാത്മകമാക്കി വയ്ക്കനുള്ള സര്‍ക്കാറിന്റെ ശ്രമമാണ്.

2. തങ്ങളുടെ ആശയ പ്രചാരണോപാധിയായി കമ്യൂണിസ്റ്റ് സര്‍ക്കാര്‍ വിദ്യാഭ്യാസ പരിഷ്കാരങ്ങളെ ഉപയോഗിക്കുന്നു. ഉദാഹരണം- ചൈന, 57 ലെ കേരളസര്‍ക്കാര്‍

3. പാഠപുസ്തകങ്ങളിലൂടെ നിരീശ്വരത്വം പഠിപ്പിക്കുന്നു.

4. 57 ലെ പാഠപുസ്തകപരിഷ്കരണത്തില്‍ കമ്യൂണിസ്റ്റ് വിപ്ലവങ്ങളെയും വിപ്ലവനേതാക്കളെയും പുകഴ്ത്ത്തുകയും ഇന്‍ഡ്യയുടെ സ്വാതന്ത്ര്യസമരത്തെയും അതിന്റെ ധീരനേതാക്കളെയും തമസ്കരിക്കുകയും ചെയ്തു. അത് പിന്നീട് തിരുത്തപ്പെട്ടു.

5. നിലവിലിരിക്കുന്നതിനെ എല്ലാത്തിന്റേയും (സമൂഹം പിന്തുടരുന്ന ആചാരം, വിശ്വാസങ്ങള്‍) ദൂഷ്യവശങ്ങള്‍ മനസ്സിലാക്കി അതിനെ എതിര്‍ക്കാന്‍ പഠിപ്പിക്കുന്നു. പ്രവേശനസമയത്ത്‌ കുട്ടിയുടെ ജാതിയും മതവും രേഖപ്പെടുത്തുന്നത്‌ നിര്‍ബന്ധമില്ല” എന്നത് വിശ്വാസങ്ങളെ അട്ടിമറിക്കാന്ന് സഹായിക്കും!

6. ഇന്നു നിലവിലില്ലാത്ത ജന്ന്മി സമ്പ്രദായം പഠിപ്പിക്കുന്നു.അതേ സമയം ജന്മിസമ്പ്രദായം, ഭൂമി ഉടമസ്ഥത, അതിന്റെ പരിഷ്കരണം ഇവയെക്കുറിച്ചൊന്നും സമഗ്രമായ ഒരു പഠനത്തിനോ അവയുടെ നാനാവശങ്ങള്‍ മനസ്സിലാക്കാനോ ഒരു പരിശ്രവുമില്ല. ഇത് കുട്ടികളെ ഭാഗീകമായ കാഴ്ചപ്പാടില്‍ ഒതുക്കുന്നു.

7. ജന്മി -കുടിയാന്‍ രംഗത്ത്‌ നന്മവരുത്തിയതെല്ലാം കമ്യൂണിസ്റ്റുകാരാണെന്നു വരുത്തിവയ്ക്കുന്ന രീതിയിലുള്ള പഠനം. (ഒരു ജന്മിഗൃഹത്തെക്കുറിച്ചുള്ള ഒരു ഇടതുപക്ഷക്കാരന്റെ ലേഖനഭാഗം, അന്നുണ്ടായിരുന്ന ഉച്ചനീചത്വത്തെക്കുറിച്ചുള്ള മറ്റൊരാളുടെ ചിത്രീകരണം, ചില സ്ഥലങ്ങളില്‍ വിപ്ലവകാരികള്‍ ‘വിത്തിട്ടവന്‍ വിളകൊയ്യും’ എന്ന മുദ്രാവാക്യം നടപ്പിലാക്കിയരീതി, 1957 ലെ സര്‍ക്കാര്‍ വരുത്തിയ ഭൂപരിഷ്കരണ നിയമത്തെക്കുറിച്ചുള്ള സ്തുതിപ്പുകള്‍ ഇതെല്ലാമാണ്‌ പിന്നിടു ചര്‍ച്ചാവിഷയമാക്കുക. എന്നിട്ട്‌ ഇങ്ങനെയുള്ള നേട്ടങ്ങളെല്ലാം കമ്യൂണിസ്റ്റുകാരുടെ നേട്ടമാണെന്ന്‌ ഉത്തരം ലഭിക്കാനുള്ള ചോദ്യങ്ങള്‍ )

8. സ്വാതന്ത്ര്യസമരചരിത്രം വളച്ചൊടിക്കുന്നു.(സ്വാതന്ത്ര്യസമരത്തിന്‌ നേതൃത്വം നല്‍കിയ ഗാന്ധിജി, നെഹ്‌റു തുടങ്ങിയ കോണ്‍ഗ്രസ്‌ നേതാക്കളെക്കാള്‍ പീര്‍മുഹമ്മദ്‌, ഭഗത്സിംഗ്‌ ഉപ്പുസത്യാഗ്രഹത്തില്‍പോലും പി. ദാമോദരന്‍, ഹരിശ്വരന്‍, ബ്രിട്ടീഷുകാരെ വെടിവച്ച ഏഴാംക്ലാസ്സുകാരായ രണ്ടുവിദ്യാര്‍ത്ഥികള്‍ തുടങ്ങിയ ‘വിപ്ലവകാരി’കളെയാണ്‌ ഉയര്‍ത്തിക്കാട്ടുന്നത്‌. )

9.മതവിരുദ്ധത വളര്‍ത്തുന്നു.

10. പാഠ്യപദ്ധതിപരിഷ്കരണത്തിനു ചുക്കാന്‍ പിടിക്കുന്നത് കടുത്ത മാര്‍ക്സിസ്റ്റ്‌ ചിന്തകരായ ചില അധ്യാപകസംഘടനാ പ്രവര്‍ത്തകരും ‘ശാസ്ത്രസാഹിത്യകാരന്മാരു’മാണ്‍്‌.

11.യുക്തിചിന്തയും ചരിത്രബോധവും രാഷ്ട്രീയവീക്ഷണവും ഉള്‍ക്കൊള്ളുന്നതായിരിക്കണം പൗരബോധം എന്നും വിമര്‍ശനാത്മക പഠനം എന്നും കെ.ഇ.ആര്‍ ഇല്‍ കമ്യൂണിസ്റ്റ് ആശയങ്ങള്‍ പഠിപ്പിക്കാനാണു.

12.”വ്യക്തികള്‍ക്കും സമൂഹത്തിനും വിമര്‍ശനാവബോധം നല്‍കുക എന്നതാണ്‌ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം.” വിദ്യാഭ്യാസത്തിന്റെ ലക്ഷ്യത്തെ ചീന്തിഎറിയുന്ന ഒരു നിര്‍വചനമാണിത്‌.

13. അദ്ധ്യാപകരുടെ ആധികാരികത എടുത്തുകളയുന്നു. ഭാരതസംസ്കാരത്തിന് അപമാനം!

കിരണ്‍ തന്നിരിക്കുന്ന പാഠങ്ങള്‍ തരം തിരിച്ചുള്ള ആരോപണങ്ങള്‍ 1,, 2

സഭ നിര്‍ദ്ദേശിക്കുന്ന പരിഹാരം.

ഈ റ്റെക്സ്റ്റുകള്‍ പാടെ പിന്‍‌വലിക്കണം.

Read Full Post »

Older Posts »