Feeds:
പോസ്റ്റുകൾ
അഭിപ്രായങ്ങള്‍

Archive for the ‘വിഷയാവതരണം’ Category

പാഠ്യ പദ്ധതി പരിഷക്കരണവുമായി ബന്ധപ്പെട്ട്‌ ഉണ്ടായ വിവാദങ്ങളേ മൂന്നായി തരം തിരിക്കാം
1) നിരീശ്വരവാദം പ്രചരിപ്പിക്കുന്നു
2) കമ്യൂണിസ്റ്റ്‌ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നു
3) സ്വതന്ത്ര്യ സമരത്തെ വളച്ചൊടിക്കുന്നു

ഈ മൂന്ന് വാദങ്ങളും പ്രധമ ദൃഷ്ടിയാല്‍ ശരിയല്ല എന്ന് തോന്നാമെങ്കിലും അത്തരം ആരോപണങ്ങള്‍ക്ക്‌ ഈ പുസ്തകങ്ങള്‍ എന്തുകൊണ്ട്‌ വിധേയമാകുന്നു എന്ന് ചിന്തിക്കേണ്ടതുണ്ട്‌. അങ്ങനെ ചിന്തിക്കുമ്പോള്‍ എനിക്ക്‌ തോന്നുന്ന ചില കാര്യങ്ങള്‍ ഇവയാണ്‌

1) ഈ പുസ്തകം നിരീശ്വര വാദം വളര്‍ത്തുകയോ മതത്തെ നിഷേധിക്കുകയോ ചെയ്യുന്നില്ല. ഉദാത്തമായ രീതിയില്‍ ചില കാര്യങ്ങള്‍ പറഞ്ഞാല്‍ ചിലപ്പോള്‍ അത്‌ ഗുണത്തേക്കാള്‍ ദോഷം ചെയ്യും എന്ന് ഈ പുസ്തകത്തില്‍ ചിലകാര്യങ്ങള്‍ കണ്ടപ്പോള്‍ എനിക്ക്‌ തോന്നി. അതില്‍ പ്രധാനമായി എനിക്ക്‌ തോന്നിയത്‌ 1924 ലെ അഡ്‌മിഷന്‍ രജിസ്റ്ററും അതിലെ വിദ്യാര്‍ത്ഥികളുടെ ജാതി കണ്ടെത്താന്‍ പറയുന്നതൊക്കെ ഗുണത്തെക്കാള്‍ ദോഷം ചെയ്യും എന്നാണ്‌ എന്റ പക്ഷം. അങ്ങനെ ചെയ്താല്‍ എന്താ തെറ്റ്‌ എന്നൊക്കെ ചോദിച്ചാല്‍ പെട്ടെന്ന് തെറ്റൊന്നും തോന്നില്ല. പക്ഷെ അതിന്റ ഒന്നും ആവശ്യം 7 ക്ലാസില്‍ ഉണ്ടോ എന്നതാണ്‌ പ്രശ്നം. അതു പോലെ ഇതിലുള്ള മറ്റൊരു ചോദ്യം ഇന്ന് നമ്മുടെ നാട്ടില്‍ വസ്ത്രധാരണത്തിന്റ പേരില്‍ എന്തെങ്കിലും വിലക്കുകള്‍ നിലനില്‍ക്കുന്നുണ്ടോ എന്ന ചോദ്യം എങ്ങനെയാണ്‌ നമ്മുടെ സമൂഹത്തില്‍ ചര്‍ച്ചചെയ്യപ്പെടുക എന്ന് ഒന്ന് ആലോചിച്ച്‌ നോക്കിയാല്‍ അവിടെയും ഒരുപാട്‌ പ്രശ്നഗള്‍ ഉണ്ട്‌. ഇത്‌ പര്‍ദ എന്ന വസ്ത്രധാരണ രീതിയെ അടിസ്ഥാനപ്പെടുത്തി വിവാദമാകില്ല എന്നാരു കണ്ടു. പര്‍ദ്ദ വിഷയങ്ങളൊക്കെ ചര്‍ച്ച ചെയ്യപ്പെടുന്ന ബ്ലോഗുകളില്‍ നടക്കുന്ന അടി ഈ അവസരത്തില്‍ ഓര്‍മ്മിച്ചു നോക്കൂ. എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാവുന്ന ചോദ്യമാണ്‌ ഈ ചോദ്യമൊക്കെ ഒന്ന് ഒഴിവാക്കി എന്നതുകൊണ്ട്‌ ഒരു പ്രശ്നവുമില്ല പക്ഷെ ഒഴിവാക്കിയില്ലെങ്കില്‍ വിവാദങ്ങള്‍ മുട്ടി വഴി നടക്കാന്‍ പറ്റാതാകുകയും ചെയ്യും.

2) കമ്യൂണിസ്റ്റ്‌ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ രഹസ്യ ശ്രമം ഉണ്ടോ എന്ന വിഷയം ചിന്തിക്കുമ്പോള്‍ അതിനും വ്യക്തമായ തെളിവൊന്നും ഇല്ല. പക്ഷെ ഒരു പറ്റം ആള്‍ക്കാര്‍ക്ക്‌ അങ്ങനെ ചിന്തിക്കാന്‍ അവസരം നല്‍കുന്നുണ്ട്‌ എന്ന് പറയാതെ വയ്യ. പ്രത്യേകിച്ച്‌ ജന്മി കുടായാന്‍ ബന്ധത്തേപ്പറ്റിയും കര്‍ഷക സമരങ്ങളേപ്പറ്റിയുമുള്ള വിവരണങ്ങള്‍ ഒരു ഇടതുപക്ഷ അനുഭാവിയായ അധ്യാപകന്‌ അങ്ങനെ വ്യഖ്യാനിക്കാന്‍ സഹയാക്കുന്ന തരത്തിലാണ്‌ അവതരിപ്പിച്ചിട്ടുള്ളത്‌ എന്നെനിക്ക്‌ തോന്നുന്നു. പഴയ പുസ്തകത്തിലും സമാന വിഷയം കൈകാര്യം ചെയ്തിട്ടുള്ളത്‌ എങ്ങനെ എന്ന് പരിശോധിച്ചാല്‍ ഇതില്‍ വ്യക്തത കൈവരും. വളരെ കൈയടക്കത്തോടെ പഴയ പുസ്തകത്തില്‍ ഇത്‌ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്‌. അത്രയും തന്നെ ധാരാളം. അതിനപ്പുറത്തേക്ക്‌ 7 ക്ലാസില്‍ വേണ്ട എന്നാണ്‌ എന്റ പക്ഷം

3) ഇനി സ്വാതന്ത്ര്യ സമരത്തെപ്പറ്റിയുള്ള പാഠഭാഗത്തോട്‌ എനിക്ക്‌ ശക്തമായ വിയോജിപ്പാണ്‌ പ്രഥമ ദൃഷ്ടിയാല്‍ തോന്നുന്നത്‌. കാരണം ആ പാഠം മൊത്തത്തില്‍ ഒരു ക്രൈം ( വാരിക അല്ല) സ്വഭാവമുള്ളതാണ്‌ പീര്‍ മുഹമ്മദ്‌ ഭഗത്‌ സിംഗ്‌ ശാന്തി ഘോഷ്‌ സുനിത ചൗദ്ധരി തുടങ്ങിയവരെപ്പറ്റിയുള്ള ഭാഗങ്ങള്‍ക്ക്‌ ലഭിച്ചിരിക്കുന്ന അധിക പ്രാധാന്യം ഇന്ത്യന്‍ സ്വാതന്ത്ര സമരത്തിന്റ മുഖമുദ്രയായി കേട്ടുവരുന്ന അഹിംസ സിദ്ധാന്തത്തിന്‌ ലഭിക്കേണ്ട പ്രാധാന്യത്തെ തളര്‍ത്തുന്നു എന്ന് പറയാതെ വയ്യ. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ ഇവരൊന്നും ചെയ്തത്‌ പഠിപ്പിക്കേണ്ട എന്നൊന്നും എനിക്ക്‌ അഭിപ്രായമില്ല പക്ഷെ ഈ പാഠം വായിച്ചാല്‍ ഇവരാണ്‌ മുഖ്യ പോരാളികള്‍ എന്നും പോരാട്ടമാണ്‌ പ്രധാനം എന്നൊക്കെ തോന്നിപ്പിക്കില്ലേ എന്നെനിക്ക്‌ തോന്നുന്നു. അഹിംസ സമര രീതിയേപ്പറ്റി കേട്ട്‌ വളര്‍ന്ന അധ്യാപകര്‍ ഇതു വായിക്കുമ്പോള്‍ പ്രകോപിതരായാല്‍ അവരെ കുറ്റം പറയാന്‍ കഴിയില്ല.ഇത്രയും എന്റ പ്രാഥമിക നിരീക്ഷണമാണ്‌.. ചര്‍ച്ച തുടങ്ങാനായി ഞാന്‍ ആദ്യ പോസ്റ്റിടുന്നു.

Advertisements

Read Full Post »