Feeds:
പോസ്റ്റുകൾ
അഭിപ്രായങ്ങള്‍

Archive for the ‘എന്‍.സി.ആര്‍.ടി (NCERT)’ Category

കമ്യൂണിസ്റ്റ് പാര്‍ടിയുടെ ചരിത്രം കേന്ദ്രത്തിന്റെ പാഠപുസ്തകത്തില്‍
സജീവ് പാഴൂര്‍

തിരു: ആര്‍ഇസി വിദ്യാര്‍ഥി രാജനെ ഉരുട്ടിക്കൊന്ന കേസില്‍ കോടതിയില്‍ കള്ളം പറഞ്ഞതിന് കെ കരുണാകരന് അധികാരത്തില്‍നിന്നു പുറത്തുപോകേണ്ടിവന്നതും നക്സ്ലൈറ്റ് പ്രസ്ഥാനവും ചാരുമജുംദാറുമെല്ലാം കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള എന്‍സിഇആര്‍ടി പാഠവിഷയമാക്കുമ്പോള്‍ കേരളത്തിലെ കോഗ്രസ് നേതൃത്വത്തിനു മൊഴിമുട്ടുന്നു. അടിയന്തരാവസ്ഥയും തുടര്‍ന്നുള്ള ഇന്ത്യയിലെ രാഷ്ട്രീയമാറ്റങ്ങളും എന്‍സിഇആര്‍ടിയുടെ പന്ത്രണ്ടാം ക്ളാസ് പുസ്തകത്തില്‍ പഠനവിഷയമാണ്. കമ്യൂണിസം പഠിക്കണമെന്ന കൃത്യമായ കാഴ്ചപ്പാടും ഈ പുസ്തകം മുന്നോട്ടുവയ്ക്കുമ്പോള്‍ കേരളത്തിലെ പാഠപുസ്തകങ്ങളുടെമേല്‍ ഇല്ലാക്കഥകള്‍ ചമച്ചാണ് കോഗ്രസ് സമരം. കമ്യൂണിസ്റ്റ് പാര്‍ടിയുടെ ചരിത്രം പുസ്തകത്തിന്റെ രണ്ടാം അധ്യായത്തിലാണ് വിവരിക്കുന്നത്. 1957ലെ കേരളത്തിലെ കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തില്‍ എത്തിയതും അതിന്റെ സാമൂഹ്യ സാഹചര്യവും പുസ്തകം പറയുന്നു. ‘ദി ഹിന്ദു’ പ്രസിദ്ധീകരിച്ച ചിത്രമാണ് ചേര്‍ത്തിട്ടുള്ളത്. കമ്യൂണിസ്റ്റ് പാര്‍ടിയുടെ ചരിത്രം പറയുന്ന ഭാഗത്ത് ഇ എം എസ്, എ കെ ജി , എസ് എ ഡാങ്കെ, പി സി ജോഷി, അജയ്ഘോഷ്, സുന്ദരയ്യ തുടങ്ങിയവരെ പരാമര്‍ശിക്കുന്നു. ചിന്ത പബ്ളിഷേഴ്സ് പുറത്തിറക്കിയ, ഇ എം എസ് രചിച്ച കമ്യൂണിസ്റ്റ് പാര്‍ടി കേരളത്തില്‍എന്ന പുസ്തകത്തിന്റെ പുറംചട്ടയാണ് ചിത്രമായി ചേര്‍ത്തിട്ടുള്ളത്. എ കെ ജി സ്റ്റാമ്പും ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, കേരളത്തില്‍ അഞ്ചാംക്ളാസ് പുസ്തകത്തില്‍ എ കെ ജിയുടെ പേര് ഉള്‍പ്പെടുത്തിയത് കോഗ്രസുകാരെ ഹാലിളക്കിയിട്ടുണ്ട്. പതിനൊന്നാം ക്ളാസില്‍ തുടങ്ങി പന്ത്രണ്ടിലേക്ക് എത്തുമ്പോള്‍ ചരിത്രവസ്തുതകള്‍ വിദ്യാര്‍ഥികള്‍ തന്നെ തീരുമാനിച്ച് എടുക്കേണ്ട നിലയിലാണ് എന്‍സിഇആര്‍ടി പുസ്തകങ്ങള്‍ തയ്യാറാക്കിയിട്ടുളളത്. അടിയന്തരാവസ്ഥക്കാലത്ത് രാജന്റെ തിരോധാനം പുസ്തകത്തില്‍ പ്രത്യേക പ്രാധാന്യത്തോടെയാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഈ കാലയളവിന്റെ രൂക്ഷത കുട്ടികള്‍ക്ക് പുസ്തകത്തില്‍നിന്നു വേഗത്തില്‍ തിരിച്ചറിയാനാകും. രാജനെ കാണാതായതും പൊലീസ് മൃഗീയതയില്‍ കൊല്ലപ്പെട്ടതും അച്ഛന്‍ ഈച്ചരവാര്യര്‍ നടത്തിയ നിയമപോരാട്ടവും പുസ്തകത്തില്‍ വിശദമാക്കുന്നുണ്ട്. കെ കരുണാകരനെ പുസ്തകം പ്രതിസ്ഥാനത്ത് നിര്‍ത്തുന്നു. ഷാ കമീഷന്റെ ഇടക്കാല ഉത്തരവിലെ പരാമര്‍ശങ്ങളാണ് ഇതിന് ഉപയോഗിച്ചിട്ടുള്ളത്. അടിയന്തരാവസ്ഥക്കാലത്തെ അതിക്രമങ്ങളെക്കുറിച്ച് അന്വേഷിച്ച ജസ്റ്റീസ് ഷാ കമീഷന്‍ ഇന്ദിരാഗാന്ധിയെ വിളിച്ചുവരുത്തി ചോദ്യംചെയ്തതും ഇന്ദിരയുടെ വിവാദമായ നിശബ്ദതയും പുസ്തകം പരാമര്‍ശിക്കുന്നു. പന്ത്രണ്ടാം ക്ളാസിലെ സാമൂഹ്യശാസ്ത്രം പുസ്തകത്തിന്റെ രണ്ടാംഭാഗത്തില്‍ ജനാധിപത്യരീതിയിലെ പ്രതിസന്ധികള്‍ എന്ന ആറാം അധ്യായത്തില്‍ ഇന്ദിരാഗാന്ധിക്കും കോഗ്രസിനും എതിരെ രൂക്ഷവിമര്‍ശനമാണ്്. പാഠത്തിന്റെ അവസാനമുള്ള ചോദ്യങ്ങള്‍ കുട്ടികളില്‍ അടിയന്തരാവസ്ഥയ്ക്കെതിരെ വികാരമുയര്‍ത്തും.

Advertisements

Read Full Post »

1.പ്രഭാത് പടനായിക്കിന്റെ ലേഖനം A Theoretical Note on Kerala-Style Decentralized Planning
( പുതിയ പാഠ്യപദ്ധതി -വിമര്‍ശനാത്മകബോധനശാസ്ത്രം വന്ന വഴി അറിയാന്‍)

2. ബി.റ്റി. രണബിബേ സോഷ്യല്‍ സയന്റിസ്റ്റില്‍ എഴുതിയ India s Freedom Struggle

3. പി.ഗോവിന്ദപ്പിള്ളയുടെ AHIMSA AND OTHER MYTHS IN THE HISTORY OF INDIAN FREEDOM STRUGGLE
(2& 3- സ്വാതന്ത്ര്യ സമരത്തെ കുറിച്ചുള്ള കമ്യൂണിസ്റ്റ് ചിന്തകള്‍ അറിയാന്‍. താത്പര്യമുള്ളവര്‍ ഇതും പാഠപുസ്തകവും താരതമ്യം ചെയ്തു നോക്കുക)

4. എന്‍.സി.ആര്‍.ടി പാഠപുസ്തകങ്ങള്‍
(നാഷണല്‍ ലെവലില്‍ എന്‍.സി.ആര്‍.ടി എന്തു പഠിപ്പിക്കുന്നു എന്നറിയാന്‍. ഇതും കേരള പാഠപുസ്ത്കവുമായി താരതമ്യം ചെയ്യുക)

Read Full Post »