വിശക്കുന്ന മനുഷ്യ, നീ പാഠപുസ്തകം കൈയിലെടുക്കൂ: വിജു.വി.നായരുടെ ലേഖനം
ജൂലൈ 1, 2008 by scertkerala
Posted in മതമില്ലാത്ത ജീവന്: | Tagged മാധ്യമം, മാധ്യമം ലേഖനം, വിജു.വി.നായര്‍ | 13അഭിപ്രായങ്ങള്‍
13 പ്രതികരണങ്ങള്‍
ഒരു മറുപടി കൊടുക്കുക
-
ഇതിലെ അംഗങ്ങള്‍ :
കിരണ്‍, മാരീചന്, സെബിന്, മൂര്‍ത്തി, രാധേയന്, റോബി, സൂരജ്, ഡാലി -
നാന്ദി
നമ്മുടെ കുട്ടികളെ നല്ല മനുഷ്യരായി വളര്‍ത്താന്‍... മനുഷ്യസാഹോദര്യവും മതനിരപേക്ഷതയും ഉയര്‍ത്തിപ്പിടിക്കാന്‍... പാഠപുസ്തകത്തെ മുന്‍നിര്‍ത്തി മാനവികതയ്ക്കെതിരെ നടത്തുന്ന നിഴല്‍യുദ്ധത്തിനെതിരെ അണി ചേരുക... പുസ്തകം വായിക്കാനുളളതാണ്, കത്തിക്കാനുളളതല്ല എന്ന് തിരിച്ചറിയുന്നവര്‍ക്കും, മുന്‍വിധികളുടെയും വിദ്വേഷത്തിന്റെയും ചങ്ങലക്കെട്ടുകളില്‍ കിടന്ന് ലോകം ഭരിക്കാമെന്ന് വ്യാമോഹിക്കുന്നവര്ക്കും ഈ സംവാദത്തില്‍ പങ്കെടുക്കാം... ഓര്‍ക്കുക...സത്യമേ ജയിക്കൂ... സത്യം മാത്രം.. ___________________________________________ താളുകള്‍
ചര്‍ച്ച ചെയ്യുന്ന വിഷയങ്ങള്‍
- 1 (1)
- അരാഷ്ട്രീയത (1)
- അഹിംസാവാദം (1)
- ഈ ബ്ലോഗ് എന്തിന് ? (1)
- എന്‍.സി.ആര്.ടി (NCERT) (2)
- കമ്മ്യൂണിസം (1)
- കര്‍ഷകസമരങ്ങള്‍ (1)
- കാര്‍ഷികവൃത്തി (1)
- കേരളകൌമുദിയില്‍ (1)
- ക്രൈസ്തവ സഭ (1)
- ക്വിറ്റിന്ത്യ (1)
- ജന്മി-കുടിയാന് (1)
- ജാതിവിവേചനം (1)
- താരതമ്യം (1)
- തേജസ് വാര്‍ത്ത (1)
- ദളിത് പീഡനം (1)
- ദേശാഭിമാനി വാര്‍ത്ത (2)
- നെഹൃ (1)
- പഴയ പാഠപുസ്തകം (1)
- പീര്‍ മുഹമ്മദ്, ഭഗത് (1)
- പുരോഹിതരുടെ ആരോപണം (1)
- പുസ്തകത്തിലെ ഭാഷ (1)
- പ്രത്യക്ഷരക്ഷാ സഭ (1)
- ബ്ലോഗ് പ്രതികരണം (1)
- മതനിരാസം (1)
- (5)
- മതേതരത്വം (2)
- മനോരമ (1)
- മാതൃഭൂമി (1)
- മിശ്രവിവാഹം (1)
- വിഷയാവതരണം (1)
- സ്കാന്‍ ചിത്രം-1 (1)
- സ്കാന്‍ ചിത്രം-2 (1)
- സ്കാന്‍ ചിത്രം-3 (1)
- സ്കാന്‍ ചിത്രം-4 (2)
- സ്വാതന്ത്ര്യസമരം (1)
സംഭരണശാല
-
പുതിയ കമന്റുകള്‍
- pR@tz on തറവാടിക്കൊരു മറുപടി !
- pR@tz on തറവാടിക്കൊരു മറുപടി !
- വീ.കെ.ബാല on അംഗങ്ങള്‍
- Raji Chandrasekhar on അംഗങ്ങള്‍
- anomani on വിമര്‍ശനാത്മക ബോധന ശാസ്ത്രവും പൌലോ ഫ്രെയറും
- Jijo on തറവാടിക്കൊരു മറുപടി !
- സൂര്യോദയം on പാഠപുസ്തക വിവാദം – ബ്ലോഗ് പോസ്റ്റുകള്‍, മറ്റ് ലിങ്കുകള്‍
- രാജീവ് ചേലനാട്ട് on തറവാടിക്കൊരു മറുപടി !
- അനോണി on തറവാടിക്കൊരു മറുപടി !
- nalanz on ചില വേറിട്ട സ്വരങ്ങള്‍ക്ക് പറയാനുണ്ടായിരുന്നതെന്തായിരുന്നിക്കും?
- വിജു വി. നായരുടെ പുസ്തകം « കാറ്റ് :: The Breeze on വിശക്കുന്ന മനുഷ്യ, നീ പാഠപുസ്തകം കൈയിലെടുക്കൂ: വിജു.വി.നായരുടെ ലേഖനം
- Sreevallabhan on തറവാടിക്കൊരു മറുപടി !
- Moorthy on ചില വേറിട്ട സ്വരങ്ങള്‍ക്ക് പറയാനുണ്ടായിരുന്നതെന്തായിരുന്നിക്കും?
- vrajesh on തറവാടിക്കൊരു മറുപടി !
- കിംവദന് on തറവാടിക്കൊരു മറുപടി !





ഒന്‍പതാം ക്ലാസിലെ ഹിന്ദി ഉപ പാഠപുസ്തകത്തില്‍ കഴിഞ്ഞ ഗവര്‍മെന്റിന്റെ കാലത്തും ഇപ്പോഴും പഠിപ്പിക്കുന്ന ഒരു കഥയാണിത്. എം എ ബേബി ദൈവനിന്ദ പഠിപ്പിക്കുന്നു എന്നാക്ഷേപിക്കുന്നവര്‍ ഈ പാഠമൊന്നു വായിക്കുന്നതു നന്നായിരിക്കും !
ഇവിടെ വിട്ടു പോയ ഒരു കാര്യം കൂടി ഉണ്ട്. എത്ര കുറ്റം പറഞ്ഞാലും ബ്രിട്ടീഷുകാര്‍ക്കു കഴിയാത്ത ഒരു കാര്യം നമ്മുടെ രാഷ്ടീയക്കാര്‍ സാധിച്ചു. 150 കൊല്ലം ഭരിച്ചിട്ടും ഈ നാടു കുട്ടിചോറാക്കാന്‍ അവര്‍ക്കു സാധിച്ചിട്ടില്ല. നമ്മുടെ നേതാക്കന്മാര് വെറും 20-25 കൊല്ലം കൊണ്ടല്ലേ അതു സാധിച്ചത്.
കൃഷ്ണനെ പോലെയുള്ളവരെ കുറിച്ചും പാഠപുസ്തകത്തില്‍ പഠിക്കുന്നുണ്ട്.
ബ്ലോഗ് നടത്തുന്നവരോട്: മുകളില്‍ കൊടുത്തിരിക്കുന്ന ശ്രീ. വിജുവിന്റെ ലേഖനത്തിലെ പ്രാധാനവാദങ്ങള് ഒന്ന് എടുത്തെഴുതുന്നത് – അതിലെ പതിരൊക്കെക്കളഞ്ഞ് – നല്ലതായിരിക്കില്ലേ? ഇതുപോലെ വിവാദത്തിലെ രണ്ടുപക്ഷത്തും ചേരാത്ത മറ്റേതെങ്കിലും ലേഖനങ്ങള്‍ എവിടെയെങ്കിലും പ്രസിദ്ധീകരിച്ചിട്ടുണ്ടോ?
പ്രൊഫറ്റേ,
ഇതിനെ ബേസ് ചെയ്ത് ഒരു സംവാദം ഇടുന്നതിനെ കുറിച്ച് ആലോചനയുണ്ട്. പങ്കെടുക്കാന്‍ താല്പര്യമുണ്ടോ?
താല്പര്യമുണ്ട്. പക്ഷെ ഡാലീ, ഇതുമുഴുവന്‍ (വെള്ളെഴുത്തിന്റെ ലേഖനവും) അവര്‍ക്കറിയാവുന്ന ഏതോ അരമനരഹസ്യം( privileged/classified information) അടിസ്ഥാനമാക്കിയുള്ളതാണ്. അപ്പോ നമ്മളുടെ ചര്‍ച്ചയെല്ലാം കഥയറിയാതുള്ള ആട്ടം കാണലാവുമോ എന്ന് ശങ്ക. ഈ പ്രശ്നത്തെ മനസ്സിലാക്കുവാന്‍ നമുക്കുലഭ്യമായവസ്തുതകള് അപര്യാപ്തമാണ് എന്നതാണ്
ചിന്തകളെല്ലാം ഉപരിപ്ലവമാണ് എന്ന വാചകത്തില്‍ വെള്ളെഴുത്തിനെ എത്തിക്കുന്നത്. എന്റെ ഊഹം ശരിയാണെങ്കില്‍
ഇതിനെക്കുറിച്ചൊക്കെ കൂടുതല്‍ അറിയാവുന്നവര്‍ ഇവിടെയൊക്കെത്തന്നെ ഉണ്ട്. മാരീചന്റെ ബ്ലോഗിലെ ഒരു കമന്റില്‍ ഞാനതിന്റെ
ഒരു മിന്നലാട്ടം കണ്ടു.
എന്തൊക്കെയായാലും, ഇതിന്മേലൊരു ചര്‍ച്ച നല്ലതാവും. നമ്മളൊക്കെ എന്തെങ്കിലും മിസ്സ് ചെയ്യുന്നുണ്ടോ എന്നെങ്കിലും മനസ്സിലാവുമല്ലോ.
“ഈ പുസ്തകമുണ്ടാക്കിയത് കമ്മ്യൂണിസം പ്രചരിപ്പിക്കാനൊന്നുമല്ല. കാരണം അതിലുള്ളത് കമ്മ്യൂണിസ്റ്റ് പാഠങ്ങളേ അല്ല. മറിച്ച് കേരളത്തിലെ ജാതിമത സാമൂഹികതയെ പടിഞ്ഞാറന്‍ സെക്യുലറിസത്തിന്റെ സൂചികൊണ്ട് കുത്തുന്ന നവലിബറല്‍ പരിശ്രമം മാത്രമാണത്.”
ഇത് ശ്രീ.വിജുവിന്റെ ലേഖനത്തിലേതാണ്. ആര്‍ക്കെങ്കിലും ഇതൊന്നു വിശദീകരിക്കാന്‍ പറ്റുമോ?
അതിനിനി വിജുവിനെത്തന്നെ വിളിക്കേണ്ടി വരില്ലേ…
പാഠപുസ്തകത്തിലൂടെ കമ്മ്യൂണിസം പ്രചരിപ്പിക്കുന്നതെങ്ങനെയെന്ന് പഠിക്കാതെ ഈ പുസ്തകം കമ്മ്യൂണിസം പ്രചരിപ്പിക്കുന്നുവെന്ന് നമ്മളെങ്ങനെ പറയും. മുന്‍ മാതൃകകളും ഇല്ല… കമ്മ്യൂണിസ്റ്റ് പാഠങ്ങളും കണ്ടിട്ടില്ല.
കേരളത്തിലെ ജാതിമത സാമൂഹികത മനസിലായി..
പടിഞ്ഞാറന്‍ സെക്യുലറിസം എന്തെന്ന് അറിയില്ല. അതിന് സൂചിയുണ്ടോയെന്ന് തീരെ അറിയില്ല.
ജനിച്ചിട്ടിന്നേ വരെ ഒന്നിനും വേണ്ടി നവലിബറല്‍ പരിശ്രമം നടത്തിയിട്ടില്ല. അങ്ങനെയൊരു പരിശ്രമം നടന്നാല്‍ കണ്ടുപിടിക്കാന്‍ അറിയുകയുമില്ല…
വിശദീകരിക്കാന്‍ അറിയുന്ന ആരെങ്കിലും ദയവായി മുന്നോട്ടു വരിക…
പാവം പാഠപുസ്തകം. എന്തെല്ലാം ആരോപണങ്ങളാണ് അതു കേള്‍ക്കുന്നത്…
Prophet Of Frivolity,
പാഠ്യപദ്ധതി പരിഷ്കരണത്തോടു് അനുകൂലമായ നിലപാടുള്ള ഒരു സംഘം ബ്ലോഗര്‍മാരാണു് ഈ ബ്ലോഗിനു് പിന്നില്‍. എന്നാല്‍ ഞങ്ങള്‍ക്കു് ചില ചില കാര്യങ്ങളില്‍ പാഠപുസ്തകത്തിലെ ഉള്ളടക്കത്തോടു് ചില്ലറ വിയോജിപ്പുകളുണ്ടുതാനും. അവ പക്ഷെ പാഠ്യപദ്ധതിയുടെ ഉദ്ദേശ്യശുദ്ധിയെ കെടുത്താന്‍ മാത്രം പോന്നവയല്ല.
വിജു വി. നായരുടെ ലേഖനം ഇവിടെ എടുത്തുകൊടുത്തിരിക്കുന്നതു്, ഈ വിഷയവുമായി ബന്ധപ്പെട്ടു് വന്ന ഒരു ലേഖനം എന്ന നിലയില്മാത്രമാണു്. അതിന്റെ കണ്ടന്റിനോടു് ഈ ബ്ലോഗ് നടത്തിപ്പുകാര്‍ യോജിക്കുന്നു എന്നു് അതിനര്‍ത്ഥമില്ല. വിവിധ വാദഗതികള്‍ പൊതുസമൂഹത്തിനു മുന്നില്‍ ചര്‍ച്ചയ്ക്കു് വയ്ക്കുക എന്ന ഉദ്ദേശമാണു് ഇതിനു പിന്നില്‍.
വിജുവും വെള്ളെഴുത്തിനെപ്പോലെ തന്നെ പാഠപുസ്തകമാറ്റത്തെയല്ല, പാഠ്യപദ്ധതി പരിഷ്കരണത്തെ തന്നെയാണു് സംശയത്തോടെ കാണുന്നതു്. ഈ പദ്ധതി എം.പി. പരമേശ്വരന്റെ നാലാംലോക സിദ്ധാന്തത്തിന്റെ എക്സ്റ്റന്‍ഷനായി കാണുന്ന സമീപനമാണതു്. അതിനെ തന്നെയാണു് നവലിബറല്‍ എന്നു വിശേഷിപ്പിക്കുന്നതും. സോവിയറ്റ് ചേരിയുടെ തകര്‍ച്ചയ്ക്കു് ശേഷം പാശ്ചാത്യ രാജ്യങ്ങളില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ എടുത്തണിഞ്ഞ വിശാല ഇടതു് മതേതര സോഷ്യല്‍ ഡെമോക്രാറ്റ് മുഖത്തെ സാമ്രാജ്യത്തേക്കാള്‍ പേടിക്കേണ്ട ഭീകരനായി കാണുന്ന ഇടതുതീവ്രവാദമെന്നു് തെറ്റിദ്ധാരണയുണ്ടാക്കുന്ന വലതുപക്ഷ നിലപാടാണതു്.
കേരള വിദ്യാഭ്യാസം എന്ന ബ്ലോഗിനു് ആ ആശയത്തോടു് യോജിപ്പില്ല.
നന്ദി മാരീചന്, സെബിന്.
ഞാനാവാചകം ആദ്യം വായിച്ചപ്പോ ശ്രദ്ധ മുഴുവന്‍ ‘നവലിബറല്‍’ എന്നതില്‍ കുരുങ്ങിപ്പോയതു കൊണ്ടാണോ മനസ്സിലാവാത്തത് എന്നു തോന്നി. ‘സെക്യുലറിസം’ എന്നത് ചരിത്രപരമായി ഒരു പടിഞ്ഞാറന്‍ ആശയമാണെന്നാണ് എന്റെ അറിവ്. ഭരണകൂടത്തെയും അതിനോടനുബന്ധിച്ചുള്ള സ്ഥാപനങ്ങളെയും സഭയില്‍ നിന്നും മതത്തില്‍ നിന്നും വേര്പെടുത്താനുദ്ദേശിച്ചുള്ളത്. ഈ പടിഞ്ഞാറന്‍ സെകുലറിസം എങ്ങനെ നവലിബറല്‍ ആശയവുമയി ബന്ധപ്പെടുന്നുവെന്ന് മനസ്സിലായില്ല. എന്തായാലും ഇപ്പോള്‍ കാര്യത്തിന്റെ ഗുട്ടന്‍സ് പിടികിട്ടി. ഈ ബ്ലോഗ് നടത്തുന്നവര്‍ ആ വാദഗതി അംഗീകരിക്കുന്നു എന്ന വിധത്തിലല്ല ഞാനീ സംശയം ഉന്നയിച്ചത്. വിശദീകരണത്തിന്ന് നന്ദി.
കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ എടുത്തണിഞ്ഞ വിശാല ഇടതു് മതേതര സോഷ്യല്‍ ഡെമോക്രാറ്റ് മുഖത്തെ സാമ്രാജ്യത്തേക്കാള്‍ പേടിക്കേണ്ട ഭീകരനായി കാണുന്ന ഇടതുതീവ്രവാദമെന്നു് തെറ്റിദ്ധാരണയുണ്ടാക്കുന്ന വലതുപക്ഷ നിലപാടാണതു്.
ഇടതു തീവ്രവാദം കളിച്ചുകൊണ്ടു സ്വന്തം വര്‍ഗ്ഗീയ അജന്‍ഡ നടപ്പിലാക്കാന്‍ പാടുപെടുന്ന ജമാ അത്തിന്റെ സ്വ.ലേ ക്ക് വേറെ എന്തു നിലപാടുണ്ടാവാന് ?
വഴിയേ നടക്കുന്ന ആരെയും താറടിക്കാന്‍ ഇപ്പോള്‍ ഒരെളുപ്പവഴിയുണ്ടല്ലോ കേരലത്തില് : ചുമ്മാ ഫണ്ട് ഫണ്ട് എന്നു അയാളെ ചൂണ്ടി വിളിച്ചുകൂവിയാല്‍ മതി…. പിന്നെ വ്യാഖ്യാനത്തിനു നവലിബറലിസം, പുത്തന്‍ സാമ്പത്തികക്രമം, ആഗോളവല്ക്കരണാനന്തരം, എന്‍.ജി.ഓ, മൈക്രോ ഫിനാന്‍സ്, നാലാം ലോകം…. അങ്ങനെ കിടക്കുകയല്ലേ മണിപ്രവാള ഭാഷ.
(വിജു വി നായര്‍ തന്നെ എം.എന്‍ വിജയനെ കുറിച്ചെഴുതിയ ഒരു വിമര്‍ശന ലേഖനമുണ്ട്. വിജയന്മാഷ് മരിക്കും മുന്‍പ്. പിന്നെ ചാവടിയന്തിരം കഴിഞ്ഞ് വേറൊരെണ്ണം. നല്ല അസല്‍ വേര്‍ബല്‍ ഡയറീയ ! അതേ വേന്ദ്രന് ഇപ്പോള്‍ നവലിബറലിസം എന്നൊക്കെ പറയുമ്പോള്‍ വമനേച്ഛ.)
[...] വിജു വി. നായരുടെ മാധ്യമം ലേഖനം കാണുമ്പോഴാണു്. “വിശക്കുന്ന [...]
[...] സാമൂഹ്യം) വിജു വി നായരുടെ ലേഖനം ഇപ്പോഴാണു വായിക്കാന്‍ പറ്റിയത്. [...]