സമരാഭാസത്തിന്റെ വിശുദ്ധ ന്യായം
വര്‍ഷങ്ങള്‍ക്കു മുന്‍പ്, കൃത്യമായി പറഞ്ഞാല്‍ കേരളത്തിലെ ആദ്യ സര്‍ക്കാരിന്റെ കാലത്ത്, അതിലും കൃത്യമായി പറഞ്ഞാല്‍ വിമോചനസമരം എന്ന കുപ്രസിദ്ധമായ(പ്രസിദ്ധമായ എന്ന് ആരും തന്നെ വിശേഷിപ്പിച്ചു കേട്ടിട്ടില്ലെന്നത് പ്രത്യേകം ഓര്‍ക്കുക) സമരം നടക്കുന്നതിന് തൊട്ടുമുന്‍പ് അന്നത്തെ വിദ്യാഭ്യാസമന്ത്രി ജോസഫ് മുണശ്ശേരിക്കെതിരെ ഉണ്ടായ ആരോപണം ഒരു അശ്ലീല കഥ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയെന്നതായിരുന്നു. ആ കഥയുടെ കര്‍ത്താവിന്റെ പേര് വൈക്കം മുഹമ്മദ് ബഷീര്‍ എന്നായിരുന്നു. കഥയുടെ പേര് ബാല്യകാലസഖിയെന്നും. അന്നും കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലായിരുന്നു സമരം. വൈക്കം മുഹമ്മദ് ബഷീറിന്റെ അവര്‍ വായിച്ചിട്ടുണ്ടോ എന്ന ചോദ്യം അന്ന് പ്രസക്തമായിരുന്നു. കാരണം ആ കഥാകാരന്റെ രചനകള്‍ വായിച്ചിട്ടുണ്ടെങ്കില്‍ ബാല്യകാലസഖിയെന്ന വിശ്വോത്തര സാഹിത്യസൃഷ്ടിയെ എതിര്‍ക്കാനുള്ള ഉളുപ്പ് അവര്‍ക്ക് എവിടെ നിന്ന് കിട്ടി എന്ന ചോദ്യം സ്വാഭാവികമായും അന്നത്തെ, വായനയും സര്‍ഗാത്മകതയുമുള്ള സമൂഹത്തില്‍ നിന്ന് ഉയര്‍ന്നിട്ടുണ്ടാകുമെന്ന് തീര്‍ച്ച. ഇത് ഒരു പഴയ കഥ.
ഇന്ന് കാലം ഏറെ കഴിഞ്ഞിരിക്കുന്നു.
വൈക്കം മുഹമ്മദ് ബഷീറിന്റെ അറിയാത്ത, മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ അറിയാം പക്ഷേ വായിച്ചിട്ടില്ലാത്ത, അതുമല്ലെങ്കില്‍ ഒരു പക്ഷേ തലേക്കുന്നില്‍ ബഷീറിനെയും ഇ.ടി.മുഹമ്മദ് ബഷീറിനെയും മാത്രം അറിയാവുന്ന ഒരു തലമുറ അതേ പാഠപുസ്തക സമരത്തിന്റെ രണ്ടാം ഖണ്ഡം ഏറ്റെടുത്തിരിക്കുകയാണിന്ന്. അവര്‍ മതേതരത്വത്തെക്കുറിച്ച് ഏഴാം ക്ലാസിലെ സാമൂഹ്യപാഠം പുസ്തകത്തില്‍ പറഞ്ഞ കര്യങ്ങള്‍ മതവിരുദ്ധമാണെന്ന് പ്രചരിപ്പിച്ച് കലാപം നടത്തുന്നു. എന്നുവെച്ചാല്‍ ജോസഫ് മുണ്ടശ്ശേരി പേരിനൊപ്പം തെറി ചേര്‍ത്തുവിളിച്ച് പ്രകടനം നടത്താന്‍ കഴിഞ്ഞ ഒരു വിദ്യാര്‍ത്ഥി സംഘടനയാണ് ഈ പുതിയ സമരാഭാസത്തിന് പുറകിലും എന്നു സാരം. മുണ്ടശ്ശേരിയുടെ സാഹിത്യവിമര്‍ശനത്തിനു പാത്രമായവര്‍ പോലും അദ്ദേഹത്തോട് വിനയത്തോടും ബഹുമാനത്തോടും മാത്രമേ പെരുമാറിയിട്ടുള്ളൂ. പക്ഷേ സമരക്കാര്‍ അന്ന് വിളിച്ചത് അങ്ങേയറ്റം അധിക്ഷേപകരമായ മുദ്രാവാക്യമായിരുന്നുവെന്നത് ചരിത്രം.
ഇന്ന് പാഠപുസ്തകങ്ങള്‍ തെരുവിലിട്ട് കത്തിച്ചുകളയുവാന്‍ കഴിയുന്നതും ഇത്തരം മാനസികാവസ്ഥ മൂലമാണ്. കേരളത്തിലെ ഏതെങ്കിലും ഒരു മതസംഘടനയല്ല ഈ പൊറാട്ടുനാടകം(ക്ഷമിക്കണം, പൊറാട്ടുനാടകം ഇപ്പോള്‍ നടക്കുന്ന സമരം പോലെ അത്ര മാന്യതയില്ലാത്ത ഒന്നായിരുന്നില്ലെന്നറിയാം, എങ്കിലും ഒരു പ്രയോഗം എന്ന നിലയില്‍) തുടങ്ങിയത് എന്നതാണ് ഏറെ വിചിത്രം. അത് തുടങ്ങിയത് നെഹ്രുവിന്റേയും ഗാന്ധിയുടേയും പൈതൃകം അവകാശപ്പെടുന്ന ഒരു പ്രസ്ഥാനമാണ്. ഏതായാലും ഇവിടെ ഒരു കാര്യം വ്യക്തമായിരിക്കുന്നു. തികച്ചും മതനിരപേക്ഷമോ സാമൂഹികമോ ആയ ആദര്‍ശങ്ങള്‍ക്കനുസൃതമായല്ല കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത്. മറിച്ച്, ഏതെങ്കിലും മതത്തിന് എവിടെയെങ്കിലും പൊള്ളിയാല്‍ അത് കൂടുതല്‍ മുതലെടുത്തുകൊണ്ടാണ് എന്നതാണത്. ഒരു ജനാധിപത്യരാജ്യത്ത് ഒരു വ്യക്തിക്ക് മതസ്ഥനായി മാത്രമല്ല മതവിമുക്തനായും ജീവിക്കാന്‍ കഴിയുമെന്ന ഭരണഘടനാപരമായ അവകാശത്തെ കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കുന്നത് എങ്ങനെയാണ് മതവിരുദ്ധമാകുക, മതേതരത്വം എന്നാല്‍ എല്ലാ മതത്തിനും തുല്യപരിഗണന നല്കല് എന്നുമാത്രമല്ല ഒരു മതത്തിനും ആവശ്യമില്ലാത്ത പരിഗണന നല്കാതിരിക്കല് എന്നും അര്‍ത്ഥമുണ്ടെന്ന് പഴയ വിമോചനസമരനായകന്മാരുടെ പുതു തലമുറ മനസ്സിലാക്കാത്തതെന്താണ്? വയലാര്‍ രവി മിശ്രവിവാഹിതനാണ്, എ.കെ.ആന്റണി മതവിശ്വാസിയല്ലെന്നും കേള്‍ക്കുന്നു. ഇവര്‍ രണ്ടുപേരും ഇക്കാര്യത്തില്‍ മൌനം പാലിക്കുന്നതെന്തുകൊണ്ടാണ്?
വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ പേരില്‍ എന്തു വില കുറഞ്ഞ നാടകവും കളിക്കാനുള്ള തൊലിക്കട്ടിയുള്ള ഒരു ആള്‍ക്കൂട്ടമായി ഒരു ജനാധിപത്യ പാര്‍ട്ടിക്ക് എങ്ങനെ മാറാന്‍ കഴിഞ്ഞുവെന്ന ചോദ്യമാണ് സമകാലിക കേരളം ഉയര്‍ത്തേണ്ടത്. കാള പെറ്റു എന്നു കേള്‍ക്കുമ്പോഴേക്കും കയറെടുക്കുന്നവന്റെ ആരംഭശൂരത്വം മാത്രമായിരുന്നു ഈ വിവാദകോലാഹലങ്ങളെന്ന് ഏഴാം ക്ലാസിലെയെന്നല്ല നാലാം ക്ലാസിലെ കുട്ടിക്ക് പോലും ഇപ്പോള്‍ ബോധ്യപ്പെട്ടിരിക്കുന്നു. കാരണം അവര്‍ക്ക് യൂത്ത് കോണ്‍ഗ്രസ്സുകാരെക്കാളും ചിന്താശേഷിയുണ്ട്. ഇപ്പോള്‍ നടക്കുന്ന പാഠപുസ്തകവിവാദം കൊണ്ട് അതിന്റെ പേരില്‍ നടക്കുന്ന പഠിപ്പ് മുടക്ക് കൊണ്ട് കേരളത്തിലെ ഏതെങ്കിലും കോണ്‍ഗ്രസ് നേതാവിന്റെ മക്കളുടെ പഠിപ്പ് മുടങ്ങിയിട്ടില്ല എന്നും ഉറപ്പാണ്. അവരില്‍ എത്ര പേരുടെ മക്കള്‍ സര്‍ക്കാര്‍ സ്കൂളില്‍ പഠിക്കുന്നുണ്ട്? വിരലിലെണ്ണാവുന്നവര്‍ മാത്രമായിരിക്കും അത്. പിന്നെ 12000 പാഠപുസ്തകം കത്തിച്ചാലെന്ത്? ക്ലാസ് മുടക്കിയാലെന്ത്?
ഒരമ്പലം നശിച്ചാല്‍ അത്രയും അന്ധവിശ്വാസം നശിച്ചുവെന്ന കോണ്ഗ്രസുകാരന് തന്നെയായ സി.കേശവന്റെ പ്രസിദ്ധമായ പ്രസംഗം കോണ്‍ഗ്രസിന് ഓര്‍മയില്ലെന്നുണ്ടോ? അതു മത വിരുദ്ധമായിരുന്നില്ലേ? ഞാന്‍ മരിച്ചാല്‍ എന്നെ ഒരു മതവിശ്വാസവും അനുസരിച്ച് സംസ്കരിക്കരുതെന്ന നെഹ്രുവിന്റെ മഹത്തരമായ ദര്‍ശനത്തെ അവര്‍ ചര്‍ച്ചകളില്‍ നിന്ന് മനപ്പൂര്‍വം മറന്നുകളയുന്നതെന്താണ്? രാജ്യത്തിന്റെ ഭരണഘടനയില്‍ രാഷ്ട്രത്തെക്കുറിച്ച് പറഞ്ഞ നിര്‍വചനം ജനാധിപത്യ-മതേതര-സോഷ്യലിസ് റിപ്പബ്ലിക്ക് എന്നാണെന്ന ചരിത്രം അറിയാത്ത കോണ്‍ഗ്രസാണോ കേരളത്തിലുള്ളത്? അവരാണോ പാഠപുസ്തകത്തില്‍ സോഷ്യലിസം കൊണ്ടുവരാന്‍ ശ്രമിക്കുകയാണെന്ന് വിമര്‍ശിക്കുന്നത്?
എന്‍.സി.ഇ.ആര്.ടിയുടെ സിലബസ് പ്രകാരം നിലനില്‍ക്കുന്ന അതാത് സമൂഹങ്ങളുടെ പ്രാദേശിക ചരിത്രം, അത്ത കാലത്തെ പ്രാദേശികമായ ചെറുത്തുനില്‍പ്പുകള്‍ക്ക് നേതൃത്വം നല്കിയ വ്യക്തികള്‍, വിവിധ ധാരകള്‍ തുടങ്ങിയ വിവരങ്ങള്‍ പുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തണമെന്ന വ്യവസ്ഥയെയാണ് കെ.ദാമോദരന്റെയും എ.കെ.ജിയുടേയുമെല്ലാം പേരുകള്‍ ഉദ്ദരിച്ച് സമരക്കാര്‍ അധിക്ഷേപിക്കുന്നത്. അവര്‍ക്ക് ആ സിലബസ് വായിക്കാനുള്ള ക്ഷമ ഇല്ലാത്തതാണോ? പ്രസിദ്ധമായ ചമ്പാരന്‍ സമരം, ബംഗാളിലെ നീലം കര്‍ഷകരുടെ സമരം തുടങ്ങി കേരളഗാന്ധി എന്നറിയപ്പെടുന്ന കെ.കേളപ്പന് നേതൃത്വം നല്കിയ ഗുരുവായൂര്‍ സത്യാഗ്രഹം, വൈക്കം സത്യാഗ്രഹം അടക്കമുള്ളവയെക്കുറിച്ചും ഈ പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. അതെല്ലാം നീക്കം ചെയ്യണോ എന്ന കാര്യവും കോണ്‍ഗ്രസ് പറയണം.
ഇതിനൊക്കെ കോണ്‍ഗ്രസിന് എന്തു മറുപടിയാണ് പറയാനുള്ളത്? എല്ലാ കാലത്തും ഹിറ്റ്ലറിന്റെയും അലക്സാണ്ടറുടേയും നെപ്പോളിയന്റെയും ചരിത്രം മാത്രം വായിച്ചാല്‍ മതിയെന്ന സങ്കുചിതത്വമാണ് ഇവിടെ അടിച്ചേല്‍പ്പിക്കുവാന്‍ ശ്രമിക്കുന്നത് എന്ന കാര്യം സമരക്കാര്‍ മറക്കരുത്. ഒപ്പം മത വര്‍ഗീയ കക്ഷികള്‍ക്ക് കൂടുതല്‍ വളം വെച്ചുകൊടുക്കാനാണ് ഈ സമരം കാരണമാകുക എന്ന കാര്യവും വിസ്മരിക്കരുത്.
മതവിരുദ്ധതയെന്നത് ഒരു ക്രിമിനല്‍ കുറ്റമൊന്നുമല്ല എന്ന കാര്യം മതത്തില്‍ വിശ്വസിക്കുന്നതു പോലെ അതില്‍ വിശ്വസിക്കാതിരിക്കാനും അവകാശമുണ്ടെന്ന ഭരണഘടനാപരമായ സത്യം, ജനങ്ങളെ ബോധ്യപ്പെടുത്താനാണ് സര്‍ക്കാര്‍ ഇനി മുന്‍കൈ എടുക്കേണ്ടത്.
കോടികളുടെ കള്ളപ്പണവും മറ്റ് അനാശാസ്യങ്ങളും ഒഴുകുന്ന പല സന്ന്യാസി മഠങ്ങളുടേയും ധ്യാനകേന്ദ്രങ്ങളുടെയും വ്യാജ മൌലവിമാരുടേയും യഥാര്‍ത്ഥ മുഖം ജനമധ്യത്തില്‍ വെളിവാക്കപ്പെട്ടതോടെ അവശേഷിക്കുന്ന സ്വത്തുക്കളെങ്കിലും സംരക്ഷിക്കാനും ജനശ്രദ്ധ തിരിച്ചുവിടാനും വേണ്ടി രൂപപ്പെടുത്തിയ ഒരു അവിശുദ്ധ കൂട്ടുകെട്ടിന്റെ സൃഷ്ടിയാണ് ഈ സമരം എന്നതില്‍ തര്‍ക്കമില്ല.
മുസ്ലീം ലീഗിന്റെയും അവരുടെ വിദ്യാര്‍ത്ഥി സംഘടനയായ എം.എസ്.എഫിന്റെയും പുസ്തകം കത്തിക്കല്‍ സമരവീര്യം ജനം അത്ര കാര്യമായെടുക്കുമെന്ന് തോന്നുന്നില്ല. കാരണം പുസ്തകവും എം.എസ്.എഫും തമ്മില്‍ വലിയ ബന്ധമൊന്നുമില്ല എന്ന് എല്ലാവര്‍ക്കുമറിയാം. അല്ലെങ്കില്‍ ആറാം ക്ലാസിലെ അറബി പാഠപുസ്തകങ്ങളടക്കമുള്ളവ ഏഴാം ക്ലാസിലെ സാമൂഹ്യപാഠത്തിന്റെ പേരില്‍ കത്തിക്കുമായിരുന്നോ?
മരങ്ങളും കാടുകളുമാണ് മഴ പെയ്യാന്‍ സഹായിക്കുന്നതെന്ന് പറഞ്ഞവരോട് അപ്പോള്‍ കടലില്‍ മഴപെയ്യുന്നതോ, അവിടെ മരമുണ്ടോ എന്ന് ചോദിച്ച ഒരു നേതാവിന്റെ/പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി സംഘടനയാണവര്‍. അത് കൊണ്ട് തന്നെ പുസ്തകം കത്തിക്കല്‍ സമരത്തെ വിവരമുള്ള ജനങ്ങള്‍ തിരിച്ചറിയുമെന്ന് തീര്‍ച്ചയാണ്.
എന്നാല്‍ രാജ്യത്തെ യഥാര്‍ത്ഥ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള ഈ സമരാഭാസത്തിന് കൂട്ടുനില്‍ക്കുന്ന കോണ്‍ഗ്രസിന് നെഹ്രുവിന്റെ പാരമ്പര്യം അവകാശപ്പെടാന്‍ ഇനിയെന്താണവകാശം?
കടപ്പാട്: വി.എസ്.സനോജ്, ജനയുഗം ദിനപ്പത്രം
ഇതെല്ലാം കാണുമ്പോള്‍ 1957 ഗവണ്മെന്റിന്റ നേരവകാശികളാണ് എന്ന് അവകാശപ്പെടുന്ന VS സര്‍ക്കാരിന് ആ കാലഘട്ടത്തിലേത് പോലുള്ള സമരങ്ങള്‍ ഏറ്റുവാങ്ങാനും ഭാഗ്യമുണ്ട് എന്ന് കരുതി സമാധാനിക്കാം
അന്ന് വിദ്യഭ്യാസ ബില്ലിനെതിരെ ഉള്ള സമരം ഇന്ന് സ്വയാശ്രയ നിയമം ,KER പരിഷ്ക്കരണം പിന്നെ ഏകജലകവും പാഠ്യ പദ്ധതി പരിഷ്ക്കരണത്തിന് എതിരേ ഉള്ള സമരവും
അന്ന് എന്റ ഉപ്പൂപ്പക്ക് ഒരു ആനയുണ്ടായിരുന്നു ഇന്ന് 7 ക്ലാസിലെ സാമൂഹ്യപാഠം
അന്ന് ക്രിസ്ത്യന്‍ സ്ത്രീധന നിരോധന നിയമം ഇന്ന് കന്യാസ്ത്രിയാകാന്‍ പ്രായപരിധി നിയമം.
എല്ലാം കൊണ്ടും കോളായി.
1 മുതല്‍ 10 വരെ ക്ലാസിലേക്കുള്ള പുസ്തകങ്ങള്‍ കത്തിച്ച് MSF കാരെപ്പറ്റി ഒരു മാധ്യമങ്ങള്‍ക്കും ആശങ്കയില്ല. മുഖപ്രസംഗമോ സാരോപദേശമോ ഇല്ല. അതിനാലാകണം പുസ്തകം കത്തിച്ചതില്‍ കുറ്റബോധമില്ല എന്ന് MSF കാര്‍ ആവര്‍ത്തിക്കുന്നത്.
അതുള്ളതാണ്.ആകെ ആശ്വാസമായിരൂന്നത് കേന്ദ്രന് പ്രധാനമന്ത്രിയുടെ മകളുടെ കളിപ്പാവയല്ല,മറിച്ച് പ്രകാശിന്റെയും ബര്ദ്ദാന്റെയും യെച്ചൂരിയുടെയും കളിപ്പാവ ആണെന്നുള്ളതാണ്.പക്ഷെ അവിടെ സ്ഥിതി ചക്ക കുഴയുന്നത് പോലെ കുഴയുകയാണ്.എങ്കിലും പിരിച്ചുവിടല്‍ ഭീഷണിയൊന്നും ഉണ്ടാവില്ല.
ആകെ കൂടെ സെമിത്തേരിയില്‍ കിടന്ന കെ..എസ്.യുവിനെ എടുത്ത് വെന്റിലേറ്ററില്‍ കിടത്തി എന്നതാണ് ഒരു ആശ്വാസം.പക്ഷെ പൊതു സമൂഹം ഈ കോപ്പ്രായങ്ങളെ തള്ളി കളഞ്ഞിരിക്കുന്നു എന്ന് വേണം മനസ്സിലാക്കേണ്ടത്.അത് മുഖ്യധാരാ മാധ്യമങ്ങളില്‍ എത്ര പ്രതിഫലിക്കുന്നു എന്നറിയില്ല.
തമ്മിലടിച്ചു കിടന്ന കമ്മ്യൂ പാര്‍ട്ടികളെ 57-59 ലെ പുളക സ്മരണകളുണര്‍ത്തി ഒറ്റ കുടയില്‍ കൊണ്ടുവന്നു എന്ന അബദ്ധവും യൂഡിഎഫ് കാട്ടിയോ എന്ന സംശയവും ചില രാഷ്ട്രീയനിരീക്ഷകര്‍ ഉയര്‍ത്തുന്നുണ്ട്.അതും ഒരു പരിധി വരെ ശരിയാണ്.
മാത്രമല്ല കേരളത്തിലെ കോണ്‍ഗ്രസ് ഏതാണ്ട് പൂര്‍ണ്ണമായി കേരളാ കോണ്‍ഗ്രസ് ആയി കഴിഞ്ഞു എന്ന സത്യം ആ പാര്‍ട്ടിയിലെ ഒരുപാട് ദേശീയവാദികളെ അസ്വസ്ഥമാക്കും.മദ്രസകളില്‍ തീവ്രവാദം പഠിപ്പിക്കുന്നുണ്ടെങ്കില്‍ അത് നേരിടണമെന്ന ആര്യാടന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്ഥാവന ഈ അസ്വസ്ഥത്തയോട് കൂട്ടി വായിക്കാവുന്നതാണ്.ഫലത്തില്‍ ഒരുപാട് ചെറിയാന് ഫിലിപ്പുമാരെയും എം.എ.ജോണ്മാരെയും ഇത് പുറത്തേക്ക് നയിച്ചേക്കാം.
ഉമ്മന്‍ ചാണ്ടി-രമേഷ്-തങ്കച്ചന് തുടങ്ങി ഭാവനാരഹിതരും മൂരാച്ചികളും സര്‍വ്വോപരി എത്ര ദുഷിച്ചതെങ്കിലും സിസ്റ്റത്തെ പുണരാന്‍ വെമ്പി നില്ക്കുന്നവരുമായ് ചിലരുടെ കയ്യിലാണ് കോണ്‍ഗ്രസ് എന്നത് അതിന്റെ അധോഗതി തന്നെയാണ് സൂചിപ്പിക്കുന്നത്..ഭാവിയും നല്ലതല്ല.ഒരു ചെറിയാന് ഫിലിപ്പില്ല,ഒരു ജെ ജോസഫില്ല,ഒരു കാര്‍ത്തികേയനോ സുധീരനോ ഇല്ല.രമേഷ് ചെന്നിത്തലയുടെ ബ്രീഡില്‍ പെട്ട സിദ്ദിഖിനെയും ഹൈബിയേയും പോലുള്ള പാലുണ്ണികളാണ് കെ.എസ്.യുവിനെയും യൂത്ത് കോണ്‍ഗ്രസിനെയും നയ്യിക്കുന്നത്.
മതനേതാക്കളുടെ കാല്‍ചുവട്ടിലെ നായിലേക്കുള്ള പരിണാമം ഈ യുവാക്കളുടെ ഷണ്ഡത്വമാണ് കാണിക്കുന്നത് എന്ന് പറയാതെ വയ്യ.
രാധേയ നിലനില്‍പ്പിന് വേണ്ടിയുള്ള സമരം എന്നേ ഞാന്‍ ഇതിനേ കാണുന്നുള്ളൂ. ഇവിടെ KSU വിനേയും യൂത്ത് കോണ്‍ഗ്രസിനേയും ഉപയോഗിച്ച് സമരമുഖത്ത് അധികം നാള് പിടിച്ചു നില്‍ക്കാനാകില്ല. പിന്നെ ഉള്ളത് വര്‍ഗ്ഗിയ ശക്തികളെ ഇളക്കി വിട്ട് അവര്‍ക്കൊപ്പം നീങ്ങുക എന്നതാണ്. അലെങ്കില്‍ ഞ്ങ്ങള് മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിക്കില്ല എന്ന് ഉമ്മന്‍ ചാണ്ടിക്ക് നിയമ സഭയില്‍ പറയേണ്ടി വരില്ലായിരുന്നു. സ്വന്തം കഴിവില്‍ കോണ്‍ഗ്രസിന് വിശ്വാസം നഷ്ടപ്പെടുക മാത്രമല്ല. പിണറായി വിജയന്റ പുത്തന്‍ ഗെയിം പ്ലാനിനെപ്പറ്റി അവര്‍ക്ക് ആശങ്കയുണ്ട്. ഇന്നലെ എല്ലാ മുസ്ലിം സംഘടനകളും ചേര്‍ന്ന് അടുത്ത വെള്ളിയാഴ്ക ജുമ കഴിഞ്ഞ് പാഠപുസ്തകത്തിനെതിരെ പ്രതിക്ഷേധിക്കണം എന്ന് തിട്ടൂരം ഇറക്കിയപ്പോള്‍ കാന്തപുരം മുസ്ലിയാര് പറഞ്ഞ മറുപടി കണ്ടല്ലോ പള്ളികളെ രാഷ്ട്രീയ ലക്ഷ്യത്തിന് ഉപയോഗിക്കരുത്. തങ്ങള്‍ സര്‍ക്കാരിന്റ് മറുപടിക്ക് വേണ്ടി കാത്തിരിക്കുകയാണ്. അത് വന്നു കഴിഞ്ഞ് അഭിപ്രായം പറയാം എന്ന്.
സര്‍ക്കാരിനെതിരെ പ്രതിപക്ഷം സമരം ചെയ്യുന്നത് പാപമല്ല. സജീവവും ജാഗ്രത്തുമായ പ്രതിപക്ഷമാണ് ജനാധിപത്യത്തിന്റെ ജീവവായു. എന്നാല്‍ സമരങ്ങളുടെ പിന്നിലുളള ചേതോവികാരം എന്താണ് എന്നത് ജനാധിപത്യ വിശ്വാസികളെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്.
കേരളത്തിലെ ഇടതുഭരണത്തിനെതിരെ സമരം ചെയ്യാന്‍ പ്രതിപക്ഷത്തിന് ആയുധങ്ങള്‍ ഏറെയാണ്. അലകും പിടിയും തകര്‍ന്ന്, സകലമാന ഇടതുപക്ഷവിശ്വാസികള്ക്കും വെറുപ്പും വേദനയുമുണ്ടാക്കും വിധമാണ് ഭരണാഭാസം പൊടിപൊടിക്കുന്നത്.
എന്നാല്‍ അതിനൊന്നിനും എതിരെ സമരം ചെയ്യാനോ, ആ വിഷയങ്ങള്‍ പൊതുജനശ്രദ്ധയില്‍ സജീവമായി കൊണ്ടുവരാനോ ഈ പ്രതിപക്ഷത്തിന് കഴിയുന്നില്ല. ജാതിയുടെയും മതത്തിന്റെയും താങ്ങില്‍ അടുത്ത ഭരണം തങ്ങള്‍ക്ക് കിട്ടുമെന്ന് കിനാവു കണ്ടിരിക്കുമ്പോഴാണ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ കേളികൊട്ട്.
യുഡിഎഫിന്റെ മുസ്ലീം വോട്ട് ബാങ്കില്‍ വിളളലുണ്ടാക്കാനുളള സിപിഎം തന്ത്രം ഏറെക്കുറെ വിജയം കണ്ടിട്ടുണ്ട്. മലപ്പുറത്ത് കഴിഞ്ഞ തവണത്തെ വിജയം ആവര്‍ത്തിച്ചില്ലെങ്കിലും സംസ്ഥാന വ്യാപകമായി ഇടത് അനുഭാവം മുസ്ലിം ജനതയിലുണ്ട്. എന്‍എസ്എസും കത്തോലിക്ക സഭയുമാണ് ഇനിയും അവശേഷിക്കുന്ന കോണ്‍ഗ്രസ് വോട്ട് ബാങ്ക്..
അത് നിലനിര്‍ത്താനും വിപുലപ്പെടുത്താനുമുളള തന്ത്രങ്ങളാണ് ഈ കാണുന്നതെല്ലാം. കൈവിട്ട കളിക്ക് കോണ്‍ഗ്രസിനെ നിര്‍ബന്ധിക്കുന്നത്, സംഘടനയെന്ന നിലയില്‍ അവര്‍ക്കുളള ആത്മവിശ്വാസമില്ലായ്മയാണ്. ഏറ്റവും ഒടുവില്‍ ബിജെപിയെ വരെ കളത്തിലിറക്കി കളിക്കാന്‍ സഭയും യുഡിഎഫും നിര്‍ബന്ധിതമാകുന്നുവെങ്കില്‍, ഇടതുമുന്നണിയ്ക്ക് അനുകൂലമായി വേറൊരു ധ്രുവീകരണം നടക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
വരുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സിപിഎം മെഷിനറിയും അവരുടെ പ്രചരണ സംവിധാനവും എങ്ങനെയാവും ചലിക്കുക എന്ന് കാണാന്‍ എനിക്ക് കൊതിയാവുന്നു….
കോണ്‍ഗ്രസ് അമ്പേ തകരുന്ന ഒരു അവസ്ഥ ഞാന്‍ സ്വാഗതം ചെയ്യില്ല.പക്ഷെ തങ്ങളുടെ ഓക്സിജന്‍ സിലിണ്ടര്‍ കത്തോലിക്കാ സഭയുടെ അരമനയിലും പെരുന്നയിലെ പണിക്കരുടെ കൊട്ടാരത്തിലാണെന്നും ഈ വിഡ്ഡികള്‍ തന്നെ ധരിക്കുന്നുവല്ലോ?
ഇന്നും സുധീരനെ കെ.പി.സി.സി അദ്ധ്യക്ഷനാക്കിയാല്‍ കോണ്‍ഗ്രസിനു തിരിച്ചു വരാവുന്നതേയുള്ളൂ.സുധീരന്റെ ആദര്‍ശ ജാഡയില് മനം മയങ്ങിയല്ല ഇത് പറയുന്നത്.പക്ഷെ കുറേ കൂടി ജനജീവിതത്തെ കാതലായി ബാധിക്കുന്ന പ്രശ്നത്തെ അഡ്രസ് ചെയ്യാന്‍ അദ്ദേഹത്തിന് കഴിയും എന്ന് കേരളത്തിലെ ഭൂരിപക്ഷം കരുതുന്നു.
കോണ്‍ഗ്രസ് പോലൊരു കക്ഷി കയ്യടിക്കിയ പൊളിറ്റിക്കല്‍ സ്പേസ് പ്രധാനമാണ്.അത് ബീജെപിയും കേരള കോണ്‍ഗ്രസുകളും ജമാ-അത്തൈ ഇസ്ലാമിയും കയ്യടക്കുന്ന അവസ്ഥയെ കുറിച്ച് ഈ തെരുവ് തെമ്മാടികള്‍ക്ക് ആശങ്കയില്ലെങ്കിലും ഒരു ഇടതുപക്ഷ വിശ്വാസി എന്ന നിലയില്‍ എനിക്ക് ആകുലതയുണ്ട്.
To see the entire (at least almost) blog community to voice against the gimmick protest is slightly relieiving. How is it possible, for a rational being, to support such an absurd protest anyway?
The videos of recent MSF violence is available at
http://www.sfikeralaejournal.org/video.htm
കമ്യൂണിസവും നിരീശ്വരവാദവും പഠിപ്പിക്കാന്‍ തുടങ്ങിയത് എന്നു തൊട്ടാ?
രണ്ട് പത്ര വാര്‍ത്തകള്‍ താഴെ,
1-തോണിച്ചാല്‍ (മാനന്തവാടി): ദ്വാരക എ.യു.പി.യിലെ ഏഴ് സിയിലെ വിവേകിന് സാമൂഹ്യപാഠത്തിലെ വിവാദമായ ‘മതമില്ലാത്ത ജീവന്’ എന്ന പാഠം പുതിയ അറിവല്ല, മൂന്നു തലമുറകളായി മുത്തച്ഛന് കുഴിവേലി ജോര്‍ജ് വീട്ടില്‍ നടപ്പാക്കിയ മാതൃകാപാഠമാണത്.
അച്ഛന് വിജയന്, കൊച്ചച്ഛന് ജീവന് എന്നിവര്‍ ഉള്‍പ്പെടെ ഒമ്പതുപേര്‍ക്ക് എസ്.എസ്.എല്‍.സി.ബുക്കില്‍ മതമില്ല. ദൈവവിശ്വാസിയായ ജോര്‍ജിന് മതാചാരങ്ങളില്‍ വിശ്വാസമില്ലാത്തതുകൊണ്ടാണ് വിദ്യാലയപ്രവേശന സമയത്ത് മതം ചേര്‍ക്കാതിരുന്നത്. അടിയുറച്ച സോഷ്യലിസ്റ്റായ ജോര്‍ജിന്റെ ഒമ്പത് മക്കള്‍ക്കും ഇതുവഴി രേഖകളില്‍ മതമില്ലാതായി.
കൊച്ചുമകനായ വിവേകിന്റെ വിദ്യാലയപ്രവേശന സമയത്ത് സി.പി.ഐ (എം.എല്‍) റെഡ്ഫ്ളാഗ് നേതാവ് കൂടിയായിരുന്ന അച്ഛന് വിജയന് കുഴിവേലി മതം ചേര്‍ത്തില്ല. ‘മതമില്ലാത്ത ജീവന്’ എന്ന പാഠം അതുകൊണ്ടുതന്നെ വിവേകിന് ഒട്ടും പുതുമയില്ലാത്തതാകുന്നു.
ഒപ്പമുള്ള കൂട്ടുകാരോടും വിവേകിന് പങ്കു വെക്കാനുള്ളത് ‘മതമില്ലാത്ത ജീവന്’ എന്ന പാഠത്തിന് സമാനമായ തന്റെ സ്വന്തം കഥയാണ്. കൊച്ചച്ഛന്റെ പേര് ജീവന് ആയതും വിവേകിന് ഈ പാഠത്തെ സ്വന്തം ജീവിതവുമായി കൂടുതല്‍ അടുപ്പിക്കുന്നു. മതമില്ലാതെ ഒമ്പത് മക്കളെയും വളര്‍ത്തിയതുകൊണ്ട് ജീവിതത്തില്‍ ഇന്നുവരെ ഒരു പ്രയാസവും തോന്നിയിട്ടില്ലെന്ന് ജോര്‍ജ് പറയുന്നു. ഈ പാഠം ജീവിതത്തില്‍ അണുവിട തെറ്റാതെ പകര്‍ത്തിയ കമ്മ്യൂണിസ്റ്റുകാരനായ മകന് വിജയനും അച്ഛന്റെ അതേ അഭിപ്രായംതന്നെ.
കടുത്തുരുത്തിയില്‍നിന്ന് 1948ലാണ് തോണിച്ചാല്‍ നല്ലൂര്‍നാടിലേക്ക് ജോര്‍ജ് കുടിയേറിയെത്തിയത്. ജയപ്രകാശ്നാരായണന്റെ ഓര്‍മയ്ക്കായി മൂത്ത മകള്‍ക്ക് ജോര്‍ജ് പേരിട്ടത് പ്രകാശിനിയെന്നാണ്. ഇളയ മകന് ലെനിനെന്നും. എം.കെ.പത്മപ്രഭാഗൗഡര്‍ ദ്വയാംഗ മണ്ഡലത്തില്‍ മത്സരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ വടക്കെ വയനാട് താലൂക്ക് തിരഞ്ഞെടുപ്പുകമ്മിറ്റി കണ്‍വീനറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പി.സി.ബാലകൃഷ്ണന്‍നമ്പ്യാര്‍, എ.വര്‍ഗീസ്, ടി.രാമവാര്യര്‍ എന്നിവരെല്ലാം ഇദ്ദേഹത്തിന്റെ സമകാലികരായിരുന്നു. ഇന്ത്യന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി മലബാര്‍ ജില്ലാ കണ്‍വീനര്‍, ജനതാദള്‍ ജില്ലാ കമ്മിറ്റിയംഗം, നല്ലൂര്‍നാട് സഹകരണബാങ്ക് ഡയറക്ടര്‍, ലോഹ്യവിചാരവേദി സംസ്ഥാനകമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. വിവേകിന്റെ ചേച്ചി ചിപ്പിക്കും സ്കൂള്‍രേഖകളില്‍ മതമില്ല.
2-ഇവിടെയും ഒരു ‘മതമില്ലാത്ത ജീവന്’
പന്തീരാങ്കാവ്: മതമില്ലാത്ത ജീവന് എന്ന ഏഴാം ക്ലാസ്സിലെ സാമൂഹിക പാഠഭാഗം വിവാദമാകുമ്പോള്‍ ‘മതമില്ലാത്ത അതുല്‍’ കൊടല് ഗവ. യു.പി. സ്കൂളില്‍ വിവാദമില്ലാതെ മൂന്നാംക്ലാസ്സിലേക്ക്. കൊടല് നടക്കാവിലെ നൗഫല്‍ – അജിത ദമ്പതിമാരുടെ മകനായ അതുല്‍ രണ്ടുവര്‍ഷം മുമ്പാണ് കൊടല് ഗവ. യു.പി.സ്കൂളില്‍ ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയത്. അപേക്ഷാഫോറത്തില്‍ മതം രേഖപ്പെടുത്തുന്ന കോളത്തില്‍ ‘ഇല്ല’ എന്നാണ് രക്ഷിതാക്കള്‍ എഴുതിയിരുന്നത്.
അതുലിന്റെ അനിയത്തി അനൈനയെ ചേര്‍ത്തുമ്പോഴും മതം എഴുതിയിട്ടില്ല. മതമില്ലാത്ത ജീവന് പാഠപുസ്തകത്തില്‍ കയറിപ്പറ്റും മുമ്പേ മതമില്ലാതെ പഠനം തുടങ്ങിയ അതുലും രക്ഷിതാക്കളും വിവാദങ്ങളെ തമാശയോടെയാണ് കാണുന്നത്.
കോണ്‍ഗ്രസ്സ് ഇത്തരം ഒരു സമരം ഏറ്റെടുക്കുന്നതിന്റെ ഉദ്ദേശശുദ്ധി സംശയിക്കപ്പെടേണ്ടതുണ്ട്. മാരീചന് പറഞ്ഞതു പോലെ നല്ല ഒരു പ്രതിപക്ഷത്തിന് സംസ്ഥാനം ഇളക്കി മറിക്കാനുള്ള കാരണങ്ങള്‍ വേണ്ടുവോളം സര്‍ക്കാര്‍ തന്നെ കൊടുത്തിട്ടുണ്ട്. അന്നൊന്നും ഇല്ലാത്ത ഉത്സാഹം ഇന്നു കാണിക്കുന്നുവെങ്കില്‍ അതിനുള്ള കാരണങ്ങള്‍ വേറെയാണ്. തീര്‍ച്ചയായും സംസ്ഥാന ഭരണം പിടിച്ചെടുക്കാനുള്ള കൃസ്തീയ സഭയുടെ ശ്രമത്തിനുള്ള പിന്തുണയാണ് ഇത്. അച്ചുതാനന്ദന് ഈ ഭീഷണി കൈകാര്യം ചെയ്യാനുള്ള ഇച്ഛാശക്തി ഉണ്ടോ എന്ന് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു. കേരളത്തിലെ മുഖ്യമന്ത്രി മാറിയാല്‍ പോലും അത്ഭുതപ്പെടേണ്ടതില്ല.
ഇതൊന്ന് വായിച്ചുനോക്കാം. മറ്റൊരു ഗ്രൂപ്പിലെ നിരീക്ഷണങ്ങളില്‍നിന്ന് കിട്ടിയത്.
Muslims Student Federation (MSF) burned the text book which contained Quran verses . The book which they knew contained Prophet Mohammed’s quotes were wilfully and maliciously trampled upon , torn , spat on , insulted , desecrated and burned . Apparently the leaders incited these students alleging that the book contained anti-Islam teachings and that it is against Islamic practices such as purdah.
Burning any piece of paper with Quranic inscriptions might be punishable with death in Islamic nations. Many Indians have been punished and deported from the gulf countries even for unknowingly throwing or stamping paper with Quranic inscriptions.
മറ്റൊന്ന് ആ ചര്‍ച്ചയില്‍ പങ്കെടുത്ത ഒരു നിഷ്കളങ്കന്റെ സംശയം.
Dear brothers,
I have a very simple question.
Please suggest with reason, a suitable religion for the son of Anwar Rasheed and Lakshmidevi to practice at the age of 5.
If you can, you would be rendering the Kerala society and a lot of mix-married couples a GREAT service. So please…
If you cannot answer it within 24 hours, no, before the end of June 2008, I shall assume that you don’t have any answer to it.
Best Regards,
Shiju
ജനം ഏതായാലും ഈ തീക്കളിയുടെ പിന്നിലുള്ള ഉദ്ദേശ്യങ്ങളെ തിരിച്ചറിഞ്ഞുകഴിഞ്ഞു എന്നു തന്നെയാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. പുസ്തകങ്ങളെ പരസ്യമായി തീയിലിട്ട എം.എസ്.ഫ് കാരുടെ പ്രവൃത്തിക്കെതിരെ എല്ലാ വിഭാഗങ്ങളില്‍നിന്നും എതിര്‍പ്പുകള്‍ വരുന്നുണ്ടെന്നതും ആശ്വാസകരമാണ്.
അഭിവാദ്യങ്ങളോടെ
Please suggest with reason, a suitable religion for the son of Anwar Rasheed and Lakshmidevi to practice at the age of 5.
——————————-
This question arises out of the wrong notion that you need a religion to practice. This notion has to be changed in the minds of the masses.
You dont have to have a religion to follow to live in this world.
Morality has nothing to do with religion.
This is what the catholic church and other religious systems is fighting against and hence united here. They need people to be dependent, on what they say, and to follow what they say, and to control them in every way.
The garb of morality is only a ploy to the ultimate aim of every religion, to retain the power over them.
ഏതെങ്കിലുമൊരു മതത്തെ അധിക്ഷേപിക്കാനോ മറ്റോ ഒരു ശ്രമം അതില്‍ നടന്നതായി പുസ്തകം വായിച്ചിട്ട് എനിക്കു തോന്നിയില്ല. മാത്രവുമല്ല, വിവാദപാഠഭാഗത്തില്‍, “വലുതാകുമ്പോള്‍ അവനു തോന്നിയ മതം തെരഞ്ഞെടുത്തോട്ടെ” എന്നു പറയുന്നുമുണ്ട്. എത്ര നല്ല ആശയമാണത്. ഈ നാടു ഭരിച്ച ഒരു പ്രധാനമന്ത്രിയുടെ, അതിനേക്കാളുപരി ഇന്നാടിന്റെ വികസനത്തിനും അസ്ഥിത്വത്തിലും തറക്കല്ലില്ല ഒരു വ്യക്തിയുടെ, നെഹ്രുവിന്റെ, മതനിരപേക്ഷതയുടെ മുഖം കാണിച്ചതില്‍ എന്താണ് തെറ്റ്? ഒരു പ്രകൃതിദുരന്തമുണ്ടാവുമ്പോള്‍ ഏതു മതവിഭാഗത്തെയാണ് അതു കൂടുതല്‍ ബാധിക്കുക എന്ന ചോദ്യം കുട്ടികളോട് ചോദിക്കുന്നതു വഴി എത്രയോ ആശയസമ്പുഷ്ടമായ ഒരു വിഷയമാണ് അവരുടെ ചിന്താധാരയിലേയ്ക്ക് പകര്‍ന്നു നല്കുന്നതെന്നു മനസ്സിലാക്കാന്‍ സാമാന്യചിന്താശേഷിയുള്ള ഏതൊരു മനുഷ്യനും സാധിക്കും. ഒരു വര്‍ഗ്ഗീയകലാപമുണ്ടായാല്‍, ജനങ്ങളെ സഹായിക്കാന്‍ നമുക്കെന്തൊക്കെ ചെയ്യാന്‍ കഴിയുമെന്നു കുട്ടികളോടു ചോദിക്കുന്നതാണോ കമ്മ്യൂണിസ്റ്റ്വല്‍ക്കരണം? വിവിധമതത്തില്‍പ്പെട്ടവര്‍ ഒത്തൊരുമയോടെ നിന്നു കൊണ്ട് പൊതുപ്രശ്നങ്ങളെ നേരിട്ട സന്ദര്‍ഭങ്ങള്‍ കണ്ടെത്താനാവശ്യപ്പെടുന്നതാണോ കമ്മ്യൂണിസ്റ്റ്വല്‍ക്കരണം? മറ്റുള്ളവരുടെ വിശ്വാസങ്ങളെ ബഹുമാനിക്കാനാന്‍ ആഹ്വാനം ചെയ്യുന്ന മഹാഭാരതത്തിലെയും ബൈബിളിലെയും ഖുറാനിലെയും ഉദ്ധരണികള്‍ കൊടുത്തതാണോ കമ്മ്യൂണിസ്റ്റ്വല്‍ക്കരണം? എങ്കില്‍ ആ കമ്യൂണിസ്റ്റ്വല്‍ക്കരണത്തെ ഞാന്‍ എന്റെ മനസ്സു കൊണ്ടും വാക്കുകള്‍ കൊണ്ടും പ്രവര്‍ത്തികള്‍ കൊണ്ടും പിന്തുണയ്ക്കുന്നു. അതിനെ എതിര്‍ക്കുന്നവരാണ് ഇന്നാടിനെ വര്‍ഗ്ഗീയ ശക്തികള്‍ക്കടിയറവു വെക്കാന്‍ ശ്രമിക്കുന്നതെന്ന് ഞാന്‍ മനസ്സിലാക്കുന്നു.