ആദ്യം തന്നെ ഒരു പോയിന്റ് ഞാന്‍ പറഞോട്ടേ,പഴയ പുസ്തകം ഒരു വര്‍ഷത്തേക്കുള്ളതും പുതിയത് ഒരു ടേമിലേക്കുള്ളതുമാണ് എന്നത് താരതമ്യത്തെ ദുഷ്ക്കരമാക്കുന്നു.എങ്ങനെ നോക്കിയാലും പഴയ പുസ്തകം കുറേ കൂടി കോമ്പ്രിഹെന്‍സീവ് ആയി തോന്നുന്നു.
രണ്ടാം പേജില്‍ പ്രതിജ്ഞയും ഒരു കൊളാഷ് പോലെ ഒരു പത്രവാര്‍ത്തയും കൊടുത്തിരിക്കുന്നു.പ്രതിജ്ഞയെ വളരെ വ്യക്തമായി കോണ്ട്രാഡിക്റ്റ് ചെയ്യുന്ന ആധുനികകാലത്തെ ഒരു പത്രവാര്‍ത്ത(ദേശാഭിമാനി?)
തമിഴ്നാട്ടിലെ മധുരയിലൂടെ ഉള്ള യാത്രയില്‍ ഇത്തരം വാര്‍ത്തകള്‍ സത്യമാണെന്ന് ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്.പക്ഷെ അത് പാഠപുസ്തകത്തിലാക്കുന്നതില്‍ ദുഷ്ടലാക്കുണ്ട് എന്ന് ആരോപിച്ചാല്‍ അതില്‍ തെറ്റില്ല.കാരണം മുന്നോട്ട് പറയുന്നത് കേരളത്തിലെ സാമൂഹികാന്തരീക്ഷമാണ്.അതിനിടയിലേക്ക് മഹാരാഷ്ട്രയിലെ ഒരു സംഭവം വലിച്ചിടുന്നത് ഇന്ത്യക്ക് കിട്ടിയ സ്വാതന്ത്ര്യം സ്വാതന്ത്ര്യമല്ല എന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 48ലെ ലൈനിനെ കുട്ടികളുടെ മനസിലേക്ക് എത്താനാണെന്ന് ആരോപിക്കപ്പെട്ടേക്കാം.(ബ്രിട്ടീഷ് ഇന്ത്യയാണോ അംബാനിയുടെ ഇന്ത്യയാണോ അഭികാമ്യം എന്ന ചോദ്യത്തിലും ഈ പ്രശ്നമുണ്ട്).
അടുത്ത മൂന്ന് പേജുകളില്‍ പറയുന്ന പഴയകാലത്തെ ജാത്യാവസ്ഥയും ആധുനികകാലത്ത് അതിന്റെ എന്തെങ്കിലും അംശങ്ങള്‍ നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ടോ എന്നെ പരിശോധനയും അര്‍ത്ഥവത്താണ്.അതില്‍ ദേവകി നിലയങ്ങോടിന്റെ ലേഖനഭാഗം ഹൃദയസ്പൃക്കും സത്യസന്ധവുമായി തോന്നി.
അടുത്ത 3 പേജുകളില്‍ വരുന്ന കാര്യങ്ങളില്‍ പ്രത്യക്ഷരക്ഷദൈവസഭയുടെ രൂപീകരണത്തിന്റെ പശ്ചാത്തലം വിശദീകരിക്കുന്ന ഭാഗത്ത് ക്രൈസ്തവസഭകള്‍ക്ക് പ്രതിഷേധം ഉണ്ടാകാമെങ്കിലും ഇത് പരക്കെ അറിയപ്പെടുന്ന സത്യമാണ്.പറയന് ഇത്താപ്പിരി എന്ന വയലാര്‍ കവിത ഓര്‍ക്കുക.മതവിഭാഗങ്ങള്‍ക്കിടയില്‍ ജാതീയമായ ചേരിതിരിവ് ഉണ്ടെന്ന വസ്തുത ചര്‍ച്ച ചെയ്യപ്പെടുന്നത് സഭയ്ക്ക് അലോസരമാണ്.
ഇനി ഏറ്റവും വിവാദമുണ്ടാക്കുന്ന ജീവന്റെ മതത്തിലേക്ക് വരാം.ഈ പുസ്തകത്തിലെ ഏറ്റവും സുന്ദരമായ ഭാഗം.ജീവന് എന്ന പേര് പോലും മനോഹരമായ ആ സാഹചര്യത്തിനിണങ്ങും.അല്ലെങ്കില്‍ ബഷീര്‍ പറഞ്ഞ പോലെ പുരുഷന് എന്നോ വനിതയെന്നോ ആകാശ മുട്ടായി എന്നോ പേരിടണമായിരുന്നു(പ്രേമലേഖനം).ഒരിക്കലും ഈ ഭാഗം മാറ്റുന്നതിനെ അനുകൂലിക്കനാവില്ല.
നമ്മുടെ സര്‍ക്കറുകള്‍ ഗ്രാന്റ് നല്കി പ്രോത്സാഹിപ്പിക്കുന്ന ഒന്നാണ് മിശ്രവിവാഹം.ഒരു പക്ഷെ മതത്തിന്റെ രാവണന് കോട്ടകള്‍ എറ്റവും ഭംഗിയായി തകര്‍ക്കാന്‍ കഴിയുക മിശ്രവിവാഹത്തിനായിരിക്കും.ഒരു പുരോഗമന മതേതര സര്‍ക്കാര്‍ അവശ്യം ചെയ്യേണ്ട ഒന്ന് ആണ് അത്.നമ്മുടെ നാട്ടിലെ ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന മതിലുകള്‍ തകര്‍ക്കേണ്ടത് സര്‍ക്കാറിന്റെ കടമയാണ്.അതറിഞ്ഞു തന്നെയാണ് ഗ്രാന്റ് നല്‍കിയും മക്കള്‍ക്ക് സംവരണം നല്‍കിയും സര്‍ക്കാര്‍ അതിനെ പ്രോത്സാഹിപ്പിക്കേണ്ടത്.
ഓരോ വ്യക്തിക്കും തന്റെ മതം പിന്തുടരാനുള്ള അവകാശം ആ വ്യക്തിയുടെ മൌലിക അവകാശമാണ്.അത് ആ മതത്തിന്റെ അവകാശമാണ് എന്ന മതങ്ങളുടെ വാദം നിലനില്‍ക്കുന്നതല്ല.മതം എന്ന വ്യവസ്ഥിതി നിലനിര്‍ത്തേണ്ടത് സര്‍ക്കരുകളുടെ കടമയല്ല.ആത്മശോഷണത്തിലൂടെ മതങ്ങള്‍ സ്വയം തകരുമ്പോള്‍ താങ്ങാനുള്ള ബാധ്യത തിയോക്രറ്റിക്ക് അല്ലാത്ത നമ്മുടെ ഭരണവ്യവസ്ഥിതിക്കില്ല.
പക്ഷെ യുക്തിസഹമായ വിദ്യാഭ്യാസം നല്കാന് സര്‍ക്കാര്‍ ബാധ്യസ്ഥമാണ്.കുട്ടികളില്‍ യുക്തിയും ശാസ്ത്രബോധവും വളര്‍ത്താന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്.കുട്ടികളില്‍ സമത്വബോധം വളര്‍ത്താന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്.കുട്ടികളെ അനാചാരങ്ങള്‍ക്കെതിരേ ചിന്തിക്കാന്‍ പഠിപ്പിക്കേണ്ടത് സര്‍ക്കാറാണ്.(ഇതൊന്നും മുന്‍കാലങ്ങളില്‍ ചെയ്യാറില്ല എന്നത് കൊണ്ടാവാം പോട്ട മുതല്‍ അമൃതപുരി വരെ നീളുന്ന ആള്‍ദൈവങ്ങളും അല്‍ഭുത രോഗശാന്തിയുമുണ്ടാകുന്നത്.)
മതേതരത്വം എന്നാല്‍ മതനിഷേധമല്ല എന്ന് പൌവ്വത്തില്‍ പിതാവ് കൂടെ കൂടെ പറയാറുണ്ട്.മതേതരത്വം എന്നാല്‍ മതപ്രീണനമോ സര്‍ക്കാര്‍ ചിലവില്‍ മതം വളര്‍ത്തലോ അല്ല എന്നു കൂടി പറയണം.മതത്തിനു വളരാനുള്ള സ്വാഭാവിക പരിസരം ഉണ്ടാക്കികൊടുക്കാനുള്ള ബാധ്യതയും സര്‍ക്കാരിന് ഇല്ല.മതേതരത്വം അടിസ്ഥാനപരമായി ഒരു നെഹ്രൂവിയന് ആശയം എന്ന നിലയില്‍ ആണ് നമ്മൂടെ ഭരണഘടനയിലെത്തുന്നത്.നെഹ്രുവിന്റെ കാഴ്ച്ചപ്പാട് ചെന്നിത്തലയുടെയോ ഉമ്മന്‍ ചാണ്ടിയുടെയോ അല്ല എന്ന് പാഠഭാഗത്ത് നിന്നും തന്നെ മനസ്സിലാകുന്നു.(ആ അധ്യായത്തില്‍ നിരിശ്വരത്വം ഉള്ളത് നെഹ്രുവിന്റെ ആ വാക്കുകളില്‍ മാത്രമാണ്.അദ്ദേഹത്തെ ഹൈബി ഈഡനോ സിദ്ദിഖിനോ പോയിട്ട് ചെന്നിത്തലക്ക് പോലും അറിയാന്‍ വഴിയില്ല,നെഹ്രു ജീവിക്കുന്നത് അദ്ദേഹത്തിന്റെ പുസ്തകങ്ങളിലാണ്.പുസ്തകമെന്ന് കേട്ടാല്‍ അലര്‍ജി മരുന്ന് കഴിക്കേണ്ട പാര്‍ട്ടികളാണ് ഇന്നത്തെ കോണ്‍ഗ്രസുകാര്‍).
ഇത് ആരെങ്കിലും കമന്റിട്ടാള് അറിയുന്നതിന് മാത്രം. എന്റ അഭിപ്രായം തയ്യാറായി വരുന്നു
ഓഫ്:
ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയിട്ടില്ല എന്നത് സി.പി.ഐ. എം. എല്‍ ലൈന്‍ അല്ലേ? സി.പി.എമ്മിനും സി.പി.ഐക്കും ആ ലൈന്‍ ഇല്ലല്ലോ? സര്‍ക്കാരിനു രക്ഷപ്പെടാം.
ഇത് മറ്റു കമന്റുകള്് ജിമെയിലില്‍ കിട്ടാന്‍ മാത്രം.
മനുഷ്യത്തം വിളയുന്ന ഭൂമി എന്ന പാഠഭാഗമാണ് കത്തോലിക്ക സഭ ഏറ്റവും അധികം എതിര്‍ക്കുന്നത്. മത വിശ്വാസത്തെ വിലകുറച്ചു കാണുകയും നിരിശ്വരത്വം വളാര്ത്തുകയും ചെയ്യുന്നു എന്നതാണ് സഭയുടെ പ്രധാന് ആരോപണം. ഇതില്‍ മതമില്ലാത്ത ജീവന് എന്ന ഉദാഹരണവും അതിന് അനുബന്ധമായി ചേര്‍ത്ത നെഹ്റിവിന്റ മരണപത്രവുമൊക്കെ മതം ഏതാണ്ട് മോശമായ സംഗതിയാണ് എന്ന് ധരിപ്പിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് എന്നാണ് സഭ ആരോപിക്കുന്നത്. എന്നാല്‍ അതിന് ശേഷം പറഞ്ഞിട്ടുള്ള വിവിധ മതങ്ങളെ സംബന്ധിച്ചുള്ള നല്ല വാക്കുകള്‍ കാണാന്‍ സഭ ഇഷ്ടപ്പെടുന്നില്ല. ജവഹര്‍ലാല്‍ നെഹ്രു നിരീശ്വര വാദിയാണ് എന്ന് പറഞ്ഞിട്ട് എല്ലാ മതവും നല്ലതെന്ന് പറഞ്ഞാല്‍ അതില്‍ എന്ത് മെച്ചം എന്ന രീതിയിലാണ് സഭ പൊതുവേ കാര്യങ്ങളെ വിലയിരുത്തുന്നത്. നെഹൃ എന്ന കോണ്ഗ്രസുകാരന് നിരീശ്വരവാദിയായിരുന്നു എന്നും അയാള്‍ക്ക് മരണം ശേഷം പോലും മതപര ചടങ്ങ് വേണ്ട എന്നൊക്കെപ്പറഞ്ഞത് ഉണ്ടാക്കുന്ന ഇമ്പാക്ട് സഭക്കറിയാം
ഈ വിഷയം ഇന്നലെ ഏഷ്യാനെറ്റി ചര്‍ച്ച ചെയ്തപ്പോള്‍ M.A. ഷനവസ് പറഞ്ഞത് നെഹൃ വേറേ എന്തൊക്കെപ്പറഞ്ഞിട്ടുണ്ട് എന്തേ ഇതു മാത്രം ഇവിടെ പറഞ്ഞത് എന്നാണ്. മതേതരത്വം എന്നാല്‍ മതമില്ലാത്ത അവസ്ഥയല്ല മറിച്ച് എല്ലാ മതങ്ങളുടെയും ദര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ട് പോകുകയാണ് എന്നൊക്കെ ഷാനവാസ് തട്ടിവിറ്റുന്നുണ്ടായിരുന്നു. മത നിഷേധം എന്നത് വലിയ അപരാധമായിട്ടാണ് ഷനവാസ് പറയുന്നത്. ഫാ: ഫിലിപ്പ് നെല്ല്പ്പുരപ്പറമ്പില് പറയുന്നത് മത നിഷേധത്തിന് ഈ പാഠഭാഗങ്ങളില്‍ മുന്‍തൂക്കം കിട്ടുന്നു എന്നാണ്. ജീവന്റ കഥ അതാണ് സൂചിപ്പിക്കുന്നതെന്ന് ഫാദര്‍ വാദിക്കുന്നു. ദൈവമുണ്ടായിരുന്നു എങ്കില്‍ അന്ധന്മാര് ഉണ്ടാകില്ലായിരുന്നു എന്ന M.A. ബേബിയുടെ ക്ലാസിക്ക് പ്രസ്താവന ഇവിടെ അച്ചന് ഉയര്‍ത്തിയിരുന്നു. ഇതും കൂടികൂട്ടി വായിക്കുമ്പോള്‍ ലക്ഷ്യം നിരീശ്വര പ്രചരണം എന്ന് തന്നെയെന്ന് നെല്പ്പുരപ്പറമ്പന് ഉറപ്പിക്കുന്നു.
മത നിഷേധത്തിന് ഈ പുസ്തകം കാരണമാകില്ല എന്ന് തന്നെയാണ് എന്റ പക്ഷം. പക്ഷെ ഒന്നു രണ്ട് കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കതെ വയ്യ.
1)1924 ലെ അഡ്മിഷന് രജിസ്റ്റര്‍. അത് നോക്കി ആ വിദ്യാലയത്തില്‍ പഠിച്ച ആളുകള്‍ ഏത് ജാതിയാണ് എന്ന് ചോദിക്കുമ്പോള്‍ സ്വന്തം ജാതിയേപ്പറ്റിയും കൂടെ ഇരിക്കുന്നവന്റ ജാതിയേപ്പറ്റിയും വിദ്യാര്‍ത്ഥികള്‍ അന്വേഷിച്ച് തുടങ്ങില്ലേ. ജാതി ഏതെന്ന് നോക്കാനുള്ള താല്പര്യം 7 ക്ലാസുകാരന്റ മനസില്‍ തോന്നിപ്പിക്കാന്‍ ഈ ചോദ്യം സഹായിക്കുമെന്നാണ് സത്യം. 10 ക്ലസ്സിന് ശേഷം മാത്രമാണ് എനിക്ക് ഹിന്ദുക്കളില്‍ വിവിധ ജാതിയുണ്ടെന്നും എന്റ സുഹൃത്തുക്കളില്‍ പലരും താണ ജാതിക്കാരാണെന്നും ചിലര്‍ നമ്പൂരിമാരാണെന്നുമൊക്കെ അറിഞ്ഞത്. അതിന് മുന്‍പ് ദളിത് ക്രൈസ്തവരെ പുതു ക്രിസ്ത്യാനികള്‍ എന്ന് പറഞ്ഞ് ഒരു അകല്‍ച്ച ഉണ്ടായിരുന്നു എന്നതില്‍ കവിഞ്ഞ് ഒരു അറിവ് ഉണ്ടായില്ല. ഈ ചാര്‍ട്ട് പരിശോധന മറ്റവന്റ ജാതി അറിയാന്‍ പ്രേരിപ്പിക്കും എന്ന് തന്നെയാണ് എന്റ പക്ഷം
2) പ്രത്യക്ഷ രക്ഷാ സഭയേപ്പറ്റിയുള്ള പരാമര്‍ശങ്ങള്‍ സത്യമാണ് പക്ഷെ ഒരു ക്രിസ്ത്യന്‍ ഏയ്ഡഡ് സ്ഥാപനത്തിലെ അധ്യാപകര്‍ എങ്ങനെ ആണ് ഈ പാഠം വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുക എന്ന് ചിന്തിച്ചിട്ടുണ്ടോ. അവരുടെ തന്നെ വില പോകുന്ന കാര്യമല്ലേ അത്. നാളേ UDF or BJP അധികാരത്തില്‍ വരുമ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ക്വിറ്റ് ഇന്ത്യ സമരത്തെ ഒറ്റു കൊടുത്തു എന്ന പാഠ ഭാഗം പഠിപ്പികേന്റി വരുമ്പോഴേ ഈ ബുദ്ധിമുട്റ്റ് സഖാക്കള്‍ക്ക് മനസിലാകൂ. ഇങ്ങനെ അല്ലാതെയും ഇതിനേപ്പറ്റി പറയാം
3) വസ്ത്ര ധാരണത്തിന്റ പേരില്‍ എന്തെങ്കിലും വിലക്കുകള്‍ ഇന്ന് നിലനില്‍ക്കുന്നുണ്ടോ എന്ന ചോദ്യത്തെപ്പറ്റി ചന്നാര്‍ ലഹളയുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യാന്‍ വേണ്ടിയാണ് എന്ന് വാദിച്ചാല്‍പ്പോലും അത് പര്‍ദ്ദ എന്ന വിഷയത്തില്‍ എത്തി നില്ക്കും തീര്‍ച്ച. പര്‍ദ്ദ വിരുദ്ധര്‍ മുസ്ലിം സ്ത്രീകളേ പര്‍ദ്ദയില്‍ തളച്ചിടുന്നു എന്ന് വ്യഖ്യാനിക്കുമ്പോള്‍ പര്‍ദ്ദ വാദികള്‍ കാമവെറിയന്മാരുടെ മുന്നില്‍ നിന്ന് സ്ത്രീയേ രക്ഷിക്കാന്‍ പര്‍ദ്ദയാണ് ഉത്തമം എന്ന് പഠിപ്പിക്കേണ്ടി വരും. മാത്രവുമല്ല വിദ്യാര്‍ത്ഥികള്‍ ഉത്തരം എഴുതാന്‍ പരിധികള്‍ ലംഘിച്ചാല്‍ ചിലപ്പോള്‍ വൃണപ്പെടുന്നത് ഉത്തരം നോക്കുന്ന അധ്യാപകന്റ മത വികാരമായിരിക്കും
1.കേരളത്തിലെ സാമൂഹികാന്തരീക്ഷവും പുറത്തേതും വ്യത്യാസമുണ്ട് എന്നത് സത്യമല്ലേ? അത് കുട്ടികളെ അറിയിക്കുന്നതില്‍ തെറ്റില്ല.
2. പിന്നെ, ദേവകി നിലയങ്ങോടിലും വേണമെങ്കില്‍ ഇടത് ആഭിമുഖ്യം ആരോപിക്കപ്പെടാം. ഈയടുത്തും ചുരിദാര്‍ വിവാദത്തില്‍ അവര്‍ അതിശക്തമായിത്തന്നെ എഴുതിയിരുന്നു. പക്ഷെ വന്നാലും അവഗണിക്കാവുന്ന അരോപണം എന്ന് എന്റെ തോന്നല്‍.
3. കിരണ്‍ പറഞ്ഞപോലെ ജാതിയെന്തെന്നും മറ്റും കുട്ടികള്‍ ചോദിച്ചേക്കാം, ചിന്തിച്ചേക്കാം. എന്നാലും മൊത്തം പാഠഭാഗം ജാതിമതവ്യത്യാസമില്ലാത്ത ഒരു അവസ്ഥയുടെ നന്മ മുന്നോട്ട് വെക്കുന്നുണ്ട്.
4. പ്രത്യക്ഷ രക്ഷാസഭയെക്കുറിച്ചുള്ള ഭാഗത്തില്‍ പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനകാലത്ത് ക്രിസ്തുമതത്തില്‍ നിലനിന്നിരുന്ന വിവേചനത്തെക്കുറിച്ചല്ലേ പറയുന്നത്? അതിന്റെ ഒരു അര്‍ത്ഥം വേണമെങ്കില്‍ ഇപ്പോള്‍ അങ്ങിനെ വിവേചനം ഇല്ല എന്നുമാകാം. (സഭ സന്തോഷിക്കയല്ലേ വേണ്ടത്?). ഇനി ഉണ്ട് എന്നാണ് കുട്ടികള്‍ കണ്ടെത്തുന്നതെങ്കില്‍ അത് ഒരു മതത്തിനു മാത്രമായി ബാധകമാകില്ല. ഒരേ മതത്തില്‍ തന്നെ വിവേചനം ഉണ്ടാകുന്നതില്‍ നാണിക്കേണ്ടത് ആ മതത്തിന്റെ അധികാരികള്‍ തന്നെയാണ്. ഈ പാഠഭാഗത്തില്‍ ഹിന്ദു, മുസ്ലീം, ക്രിസ്ത്യന്‍ മതവിഭാഗങ്ങളിലെ അനാചാരത്തെക്കുറിച്ച് (അല്ലെങ്കില്‍ നിലനിന്നിരുന്ന അനാചാരങ്ങളെക്കുറിച്ച് !) പറയുന്നതുകൊണ്ട് അതില്‍ വിവേചനം ഇല്ല.
5. പര്‍ദ്ദയിലേക്ക് ചര്‍ച്ച വരും എന്നത് സത്യമാണ്. എങ്കില്‍പ്പോലും പൊതുവസ്ത്രധാരണരീതി സാമൂഹികമായ വിവേചനം (പുറമേക്കെങ്കിലും) ഇല്ലാതാക്കി/ഇല്ലാതാക്കും എന്ന നല്ല വശം മുന്നിട്ടു നില്ക്കും എന്ന് തോന്നുന്നു.
അദ്ധ്യാപകന്റെ മതവികാരം വ്രണപ്പെടുമോ ചില ഉത്തരങ്ങള്‍ കണ്ടാല്‍ എന്നത് പുസ്തകം തയ്യാറാക്കുമ്പോള്‍ കണക്കിലെടുക്കേണ്ടതുണ്ടോ? യുക്തിവാദിയായ/മതവിശ്വാസമില്ലാത്ത അദ്ധ്യാപകന് ദൈവത്തെക്കുറിച്ച് /മതത്തെക്കുറിച്ച് പഠിപ്പിക്കുമ്പോഴും ആ പ്രശ്നം ഉണ്ട്. അത് കണക്കിലെടുക്കപ്പെടാറില്ല.
മൊത്തത്തില്‍ എനിക്ക് രാധേയനോട് യോജിക്കാനാണ് തോന്നുന്നത്.
“എങ്ങനെ നോക്കിയാലും പഴയ പുസ്തകം കുറേ കൂടി കോമ്പ്രിഹെന്‍സീവ് ആയി തോന്നുന്നു.”
ഈ പുസ്തകപരിഷ്കരണത്തില് കാണുന്ന പ്രധാന പോയിന്റ് ഇതാണ്. പഴതിനേക്കാള്‍ നിലവാരം കുറഞ്ഞൊരു പുസ്തകം ഇറക്കാനായിരുന്നോ ഈ പരിഷ്കരണം. അതൊ കുട്ടികളുടെ നിലവാരം കുറഞ്ഞതായി ഇപ്പോഴത്തെ വിദ്യാഭ്യാസ വിദഗ്ദര്‍ കൂടി തീരുമാനിച്ചോ?
പൊതുവെ മതത്തെ കുറിച്ചും, മതമല്ല ദുരിതങ്ങള്‍ വരുമ്പോള്‍ സ്വാധീനിക്കുന്ന ശക്തി എന്നുമൊക്കെ പഠിപ്പിക്കുന്നതില്‍ തെറ്റു തോന്നുന്നില്ല. എന്നല്ല അതു നല്ലതാണ്. . കിരണിന്റീ കമന്റ് കാനുന്നതിനു മുന്‍പ്1924 ലെ രജിസ്റ്റര്‍ കണ്ട് എനിക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല. ഇന്നത്തെ കാലത്തെ ജാതി രേഖപ്പെടുത്താത്ത രജിസ്റ്റര്‍ വേണമെങ്കില്‍ കാണിക്കാന്‍ പറയാമായിരുന്നു. പിന്നെ അതില്‍ താഴ്ന്ന ജാതിക്കാര്‍ എന്തുകൊണ്ട് പഠിച്ചില്ല എന്നൊക്കെയുള്ള ചോദ്യങ്ങള്‍ പ്രസക്തമായാണ് തോന്നുന്നത്. പക്ഷേ ജാതിയെ കുറിച്ച് ഇത്ര വ്യക്തമായി സര്‍ക്കാര്‍ തന്നെ പഠിപ്പിക്കണോ എന്നതൊരു ചോദ്യമാണ്. കിരണിന്റെ ഒന്നാം പോയന്റ് അവിടെ പ്രസക്തമാണെന്നു കരുതണം. ഈ കാര്യങ്ങള്‍ ഇവിടെ ചര്‍ച്ച ചെയ്തപ്പോള്‍ ഒരു സുഹൃത്ത് പറഞ്ഞത് ഇങ്ങനെയാണ് ചില കാര്യങ്ങള്‍ ഓര്‍മ്മിപ്പിച്ച് കൊണ്ടിരിക്കുന്നത് കെടാത്ത തീ ഉണ്ടാന്‍ വേണ്ടിയാണ്. ഉദാഹരണത്തിന് ഹോളൊകോസ്റ്റിനെ കുറിച്ച് എന്നും ഒരു ഡൊക്യുമെന്റ്രി ഇസ്രായേല്‍ ചാനലുകള്‍ കാണിക്കും. അങ്ങനെ കെടാത്ത തീ ഉണ്ടാക്കുകയാണ് കുട്ടികളുടെ മനസ്സില്‍. ഒരു പരിധിയ്ക്ക് വച്ച് അത്തരം കാണിക്കലുകള്‍ നിര്‍ത്തേണ്ടിയിരിക്കുന്നു എന്നത് ഉയര്‍ന്നു വരുന്നൊരു വാദമാണിവിടെ. കേരളത്തിലെയെങ്കിലും ജാതി ചിന്ത (ഇന്ത്യയിലെ അല്ല) അങ്ങനെ ആവേണ്ടതാണ്. അതു ഊതികത്തിക്കുന്നതാണ് കുഴപ്പം. കിരണിന്റെ വാദവുമായി ഈ ആംഗിളിനു ബന്ധമുണ്ട്.
കിരണിന്റെ പോയ്ന്റ് രണ്ട്. ജാതി പഠിപ്പിക്കുന്നെങ്കില്‍ മറ്റ് മതങ്ങളിലെ ഉച്ചനീചത്വം പഠിപ്പിക്കേണ്ടതത്യാവശ്യമാണ്. അതിന് ഈ രീതി കുറച്ച് കടന്ന കൈതന്നെ. പക്ഷേ വേറെ ഇഫെക്റ്റീവ് ആയി ഇതെങ്ങനെ അവതരിപ്പിക്കും എന്നാണ് കിരണിന്റെ പക്ഷം?
വസ്ത്രധാരണ രീതികള്‍ കുട്ടികള്‍ ചര്‍ച്ച ചെയ്യേണ്ടതാണ് എന്നാണ്. കത്തൊലിക്കര്‍ പൊട്ടുകുത്തികൂടാ എന്ന തരത്തിലുള്ള പഴയ രീതികള്‍ ഒക്കെ തിരിച്ചു വരുന്ന കാലഘട്ടത്തില്‍ പ്രത്യേകിച്ചും.പോയന്റ് മൂന്ന് കിരണ്‍ പറയുന്നതിനോട് യോജിക്കാന്‍ വയ്യ. ഏതുമതത്തിന്റെ ആയാലും ഇത്തരം നിലപാടുകള്‍ കുട്ടികള്‍ സത്യസന്ധമായി ചോദ്യം ചെയ്യണം. സ്ത്രീയുടെ സ്വാതന്ത്ര്യം ഇല്ലാതക്കിയാണോ പുരുഷന്റെ കാമവെറി നിയന്ത്രിക്കേണ്ടത് എന്ന് ക്ലാസ്സില്‍ ചര്‍ച്ചകള്‍ നടക്കട്ടെ. നസ്രാണികള്‍ പൊട്ടുകുത്തരുതെന്നു പറയാന്‍ കാരണമെന്തു എന്ന് കുട്ടികള്‍ അന്വെഷിക്കട്ടെ. വ്രണപ്പെടാന്‍ വെമ്പി നില്ക്കുന്ന ഒന്നല്ലോ മതവികാരം. അതു തേങ്ങ വീണാലും വ്രണപ്പെട്ടുകൊണ്ടിരിക്കും.
comment tracking
മൂര്‍ത്തി, ഓഫിന് ആദ്യം മറുപടി-1948ലെ ലൈന്‍ എന്നാല്‍ കല്‍കത്താ തീസിസ് ലൈന്‍ എന്നോ രണദിവെ ലൈന്‍ എന്നൊ ഒക്കെ അറിയപ്പെടുന്ന ലൈന്‍.അവിഭക്ത പാര്‍ട്ടി തന്നെ ഈ ലൈന്‍ തള്ളി കളഞ്ഞു.ഈ ലൈന്‍ ശരിയെന്ന് ഉറച്ച് വിശ്വസിച്ച സ.കെവി പത്രോസ് എന്ന കുന്തക്കാരന് പത്രോസ് എന്ന തിരുവതാംകൂര്‍ പാര്‍ട്ടി സെക്രട്ടറി പാര്‍ട്ടിയില്‍ നിന്നും എന്നെന്നേക്കും പുറത്തു പോയി.എങ്കിലും വെളുത്ത സായിപ്പിന്മാരില് നിന്നും കറുത്ത സാഹിബുമാരിലേക്കുള്ള അധികാരകൈമാറ്റത്തെ അംഗീകരികാത്തതാണ് പാര്‍ട്ടിലൈന്‍ എന്ന് ഏറെ കാലം പ്രചരിപ്പിക്കപ്പെട്ടു.
നെഹ്രു മാത്രമല്ല ഏകെ ആന്റണിയും അറിയപ്പെടുന്ന മത നിഷേധി ആയിരുന്നു.ഒരു പക്ഷെ ആ കാലത്തെ പല യൂത്തന്മാരും.ആന്റണി പിന്നീട് പലകാര്യങ്ങളിലും എന്ന പോലെ ഇക്കാര്യത്തിലും നിലപാട് മയപ്പെടുത്തി.അന്യരുടെ വിശ്വാസങ്ങളെ ചോദ്യം ചെയ്യാത്തിരിക്കുക.സ്വയം വിശ്വസി അല്ലതെ ഇരിക്കുക എന്ന സി പി എം ലൈന്‍ ആണ് ഇന്നദ്ദേഹത്തിന്റേത്.
ആ പുസ്തകത്തില്‍ മതനിഷേധത്തിന്റെ ലാഞ്ചനകള്‍ ആരോപിക്കാമെങ്കിലും ദൈവനിഷേധം തീരെ ഇല്ല എന്നു തന്നെ പറയാം.മനോഹരമായ ക്വോട്ടുകളാണ് വിവിധ ഗ്രന്ഥങ്ങളില്‍ നിന്നും ഉപയോഗിച്ചിരിക്കുന്നത്.ഒരുപക്ഷെ അവ ഇന്നത്തെ മതത്തിന്റെ നടത്തിപ്പുകാരെ നോക്കി പല്ലിളിക്കുന്നുണ്ടാവാം.
ജാതിയെ കുറിച്ച് ജാതിപേര് പറഞ്ഞ് ഡിസ്ക്കസ് ചെയ്യാന്‍ ഏഴാം ക്ലാസ് അല്‍പ്പം നേരത്തെ ആണ് എന്ന കിരണിന്റെ സംശയം ഞാനും പങ്ക് വെയ്ക്കുന്നു.(പത്താംക്ലാസ് വരെ കിരണ ഇന്നത്തെ പോലെ സാമൂഹ്യജീവി അല്ലായിരുന്നുവോ എന്നും ഞാന്‍ സംശയിക്കുന്നു.കാരണം ആ പ്രായത്തില്‍ ബാവകക്ഷിയെയും മെത്രാന് കകഷിയെയും എനിക്കറിയാമായിരുന്നു.)
90കള്‍ക്ക് ശേഷം ജാതി പറഞ്ഞ് മുന്നേറാനുള്ള ഒരു ഊര്‍ജ്ജം പിന്നോക്കജാതിക്കാര്‍ക്ക് കൈവന്നു.ജാതി പറഞ്ഞ് മുന്നേറുന്ന മായാവതിയും ജാതി പറഞ്ഞാല്‍ എന്ത് എന്ന് ചോദിക്കുന്ന ഗുരു വെള്ളാപ്പള്ളിയുമൊക്കെ ഈ കാലത്തെ പ്രതിനിധീകരിക്കുന്നു.ദലിത് സാഹിത്യം എന്നൊക്കെ സാഹിത്യത്തില്‍ വരെ വിഭാഗങ്ങള്‍ ഉണ്ടായി.ഒരു പക്ഷെ ഇതൊക്കെയാവാം ആന്ത്രപ്പോളജി എം.എക്ക് പഠിപ്പിക്കേണ്ട കാര്യങ്ങള്‍ ഇപ്പോളേ പഠിപ്പിക്കാന്‍ തീരുമാനിക്കാന്‍ കാരണം.
പ്രത്യക്ഷ രക്ഷാ സഭയെ കുറിച്ചുള്ള പോയിന്റ് പാര്‍ട്ടിയുടെ ക്വിറ്റിന്ത്യാ ലൈനുമായി കമ്പയര്‍ ചെയ്തത്
എനിക്ക് ബോധിച്ചു.പക്ഷെ ഒന്ന് പാര്‍ട്ടിയുടെ ഓപ്പണ്‍ ലൈനും മറ്റേത് മതത്തിന്റെ ഹിഡന്‍ അജണ്ടയും എന്ന് മറന്ന് കൂടാ.
(ക്രിസ്ത്യന്‍ സഭയില്‍ ഇന്നും ഈ വിവേചനം നിലനില്‍ക്കുന്നുണ്ട് എന്ന് തോന്നുന്നു.പുലയന്മാര്ക്ക് ഞങ്ങളുടെ നാട്ടില്‍ ഒരു പ്രത്യേക പള്ളിയുണ്ട്)
പര്‍ദ്ദയെകുറിച്ച് ചര്‍ച്ച ചെയ്താലെന്ത് എന്ന ചോദ്യത്തിന് ഡാലിയോട് ഏതാണ്ട് പൂര്‍ണ്ണമായി യോജിക്കുന്നു.പക്ഷെ മതവിമര്‍ശനത്തോട് പൊതുവേ എനിക്ക് ഈ അഭിപ്രായമാണ്.മതങ്ങള്‍ക്ക് തങ്ങളുടെ മൂക്ക് തുമ്മിയാല്‍ തെറിക്കുന്നതാണെന്ന് ബോധ്യമുണ്ടെന്ന് തോന്നുന്നു.
കേരളത്തിലെ അവസ്ഥ മറ്റിടങ്ങളുമായി വ്യത്യാസമുണ്ട്.പക്ഷെ അത് പറയുന്ന രീതി ഇതല്ല.ഇത് എല്ലാ പുസ്തകങ്ങളില്‍ കാണുന്ന പ്രതിജ്ഞ എത്ര അര്ത്ഥഹീനമാണെന്ന് പരയാന് വേണ്ടി മാത്രമല്ലേ.
ദേവകി നിലയങ്ങോടിനെയൊക്കെ ആ ഒറ്റ ചുരീദാര്‍ വിഷയത്തിലെ സ്റ്റാന്‍ഡ് കൊണ്ട് ബ്രാന്‍ഡ് ചെയ്താല്‍ അത് പൊതുസമൂഹം അംഗീകരിക്കില്ല.
പഴയ പുസ്തകം കോമ്പ്രിഹെന്‍സീവ് ആയി തോന്നാന്‍ കാരണം ഞാന്‍ ആദ്യം തന്നെ പറഞ്ഞു.ഇത് പകുതി വര്‍ഷത്തേക്ക് മാത്രമുള്ള പുസ്തകമാണ്.അടുത്ത ഘട്ടത്തില്‍ കൂടുതല്‍ വിശദമായി പ്രതിപാദിക്കുന്നുണ്ടാവം.
മാത്രമല്ല ബോധനശൈലിയിലെ മാറ്റം-സുനില്‍ മാഷിന്റെ ലേഖനത്തില്‍ പറയുന്നുണ്ടല്ലോ.കാര്യങ്ങള്‍ കൂടുതല്‍ അനൌപചാരികമായി എന്നര്‍ത്ഥം
പ്രതിജ്ഞയുടെ അര്ത്ഥഹീനതയല്ല എന്റെ കണ്ണില്‍ തെളിഞ്ഞത്. പ്രതിജ്ഞയിലേത് പോലെയാണ് വേണ്ടത് എന്നാല്‍ ഇങ്ങനെയും നടക്കുന്നുണ്ട് എന്ന രീതിയിലെ ഞാന്‍ വായിച്ചുള്ളൂ. അതാണതിന്റെ ശരിയായ ഉദ്ദേശം എന്ന് ഞാന്‍ കരുതുന്നു.
കൂടുതല്‍ നല്ല രീതിയില്‍ ഇത് അവതരിപ്പിക്കാം എങ്കില്‍ മാറ്റുന്നതുകൊണ്ട് തകരാറൊന്നുമില്ല.
കൂടുതല്‍ നല്ല രീതികള്‍ അവലംബിക്കുന്നതില്‍ തരക്കേടൊന്നും ഇല്ല.പക്ഷെ ഈ ഭാഗത്തെ കണ്ടന്റ് ആത്യന്തികമായി സത്യമാണെന്ന് നമ്മുക്കറിയാം.കഴിഞ്ഞ അദ്ധ്യായത്തിലെ പോലെ ഭാഗിക സത്യമോ വ്യാവഹാരിക സത്യമോ പോലും അല്ല.ഒരു തരത്തില്‍ നിത്യജീവിതത്തില്‍ നാമറിയുന്ന അബ്സൊല്യൂട്ട് ട്രൂത്ത്.
അപ്പോള്‍ ആത്യന്തികമായി സത്യമായ ചിലഭാഗങ്ങള്‍ യുക്ത്മായി ചര്‍ച്ച ചെയ്യപ്പെടേണ്ടതല്ലേ? അതിനെ മതനിഷേധം എന്നു വിളിക്കാമോ>ഒരുവന് യുക്തിയോടെ മതത്തെ പിന്പറ്റുന്നതല്ലേ അമേരിക്കന്‍ മാവിനും റൊട്ടിക്കും വേണ്ടി മതത്തെ പിന്തുടരുന്നതിലും നല്ലത്? സംവാദങ്ങളെ മതത്തിനു ഭയമാണോ?
ദുരന്തങ്ങള്‍ ഏതു മതക്കാരെ ഏറ്റവും കൂടുതല്‍ ബാധിക്കും എന്ന ചോദ്യം നിരര്‍ത്ഥകമെന്ന് മനോരമ പറയുന്നു.സത്യത്തില്‍ അത് വളരെ കാമ്പുള്ള ഒരു ചോദ്യമല്ലേ? ആ ചോദ്യത്തിനുള്ള ഉത്തരം കണെത്തുന്നതോടെ കുട്ടി എത്തുന്നത് കമ്മ്യൂണിസത്തിന്റെ ചെറിയ ലോകത്തിലല്ല,മറിച്ച് മനുഷ്യത്വത്തിന്റെ മഹത്തായ ഭൂമികയിലല്ലേ?മതം പ്രധാനമായിരിക്കും,പക്ഷെ അതിലും വലുതല്ലേ മനുഷ്യത്വം?
മിശ്രവിവാഹത്തെ കുറിച്ച് സോണിയാ ഗാന്ധി മുതല്‍ വയലാര്‍ രവി വരെയുള്ളവരുടെ അഭിപ്രായം അറിയാന്‍ താല്‍പ്പര്യമുണ്ട്.എന്താണ് മിശ്ര വിവാഹത്തെ നിങ്ങളുടെ കുറിച്ചുള്ള അഭിപ്രായം.
1. അത് മനുഷ്യനെ മതത്തിന് അതീതമായി ചിന്തിക്കാനും ജീവിക്കാനും പ്രേരിപ്പിച്ചേക്കാം
അല്ലെങ്കില്‍
2. അത് മതമെന്ന സ്ഥാപനത്തെ ധിക്കരിക്കലാണ്,ഒരിക്കലും അനുവദിക്കാനോ പ്രചരിപ്പിക്കാനോ പാടില്ല.
രണ്ടാമത്തെ നിലപാടാണ് ഇവിടുത്തെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്ക്കുള്ളതെങ്കില് നാം എങ്ങോട്ടാണ് എന്ന് ചിന്തിക്കേണ്ടി വരും.കാരണം 40 കൊല്ലം മുന്‍പ് യൂത്ത് കോണ്‍ഗ്രസ് നയം ഇതല്ലായിരുന്നു. 40 കൊല്ലം കൊണ്ട് ഒരു യുവജന സംഘടന പൌരോഹിത്യമതങ്ങളുടെ സംരക്ഷകരായെങ്കില് നമ്മുടെ യാത്ര പിന്നോട്ടാണ് എന്ന് പറയേണ്ടിയിരിക്കുന്നു
ഇന്നത്തെ ദേശാഭിമാനിയില്‍ ഒ.എന്‍.വി എഴുതിയിട്ടുണ്ട്. അത് യൂണിക്കോഡ് ആക്കി ഇവിടെ പോസ്റ്റുന്നതില്‍ കുഴപ്പമുണ്ടോ?
എവിടെ സെബിന്? ഇത് സം അപ്പ് ചെയ്താല്‍ അടുത്തതിലേക്ക് കടക്കാം.ഞായറാഴ്ച്ച കിരണ്‍ കമ്പ്യൂട്ടര്‍ തൊടില്ലേക്ലിപ്പിംഗിനെ കുറിച്ച് ഡാലിയോട് ഞാനും യോജിക്കുന്നു.കണ്ടന്റ്നെക്കാള് വാലും തലയുമില്ലാത്ത പ്രസന്റേഷനെയാണ് എതിര്‍ക്കുന്നത്.
http://janasabdam1.blogspot.com/2008/06/blog-post_22.html ഇവിടെ ഉണ്ട് അത്.
എം.ഐ. ഷാനവാസ് വക വിമര്‍ശനം
പാഠപുസ്തകങ്ങളുടെ ചുവപ്പുവത്കരണം
കേരളത്തില്‍ ഇടതുമുന്നണിസര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പാഠ്യപദ്ധതിപരിഷ്കരണം, പിഞ്ചുവിദ്യാര്‍ഥികളെ ചുവപ്പുവത്കരണത്തിലേക്കു നയിക്കാനാണെന്ന തിരിച്ചറിവ് അധ്യാപകരെയും മാതാപിതാക്കളെയും പൊതുജനങ്ങളെയും ഒരുപോലെ ഞെട്ടിച്ചിരിക്കുന്നു. വിദ്യാഭ്യാസരംഗം മാര്ക്സിസ്റ്റുവത്കരിക്കാന് രണ്ടു വര്‍ഷക്കാലമായി നടത്തിവരുന്ന നീക്കത്തിന്റെ ഭാഗമായാണ് പാഠപുസ്തകങ്ങളിലൂടെ ഇടതുപക്ഷപ്രത്യയശാസ്ത്രം അടിച്ചേല്പിക്കാനുള്ള ആസൂത്രിതശ്രമം നടന്നിരിക്കുന്നത്. സര്‍വാംഗീകൃതമായ ഇന്ത്യന്‍ ചരിത്രത്തെയും കേരളനവോത്ഥാനചരിത്രത്തെയും വളച്ചൊടിച്ചും തമസ്കരിച്ചും, കമ്യൂണിസ്റ്റു വിശ്വാസപ്രമാണങ്ങളും വികലചരിത്രങ്ങളും പകരംവെച്ചും കൊച്ചുകുട്ടികളുടെ മസ്തിഷ്കപ്രക്ഷാളനം നടത്താനും, അവരെ വഴിതെറ്റിക്കാനും പാഠപുസ്തകങ്ങളിലൂടെ ശ്രമിച്ചിരിക്കുകയാണ്. ഈ വര്‍ഷം നാലു ക്ലാസുകളിലെ പാഠപുസ്തകങ്ങളിലെങ്കിലും ഈ പ്രവണത പ്രത്യക്ഷപ്പെടുന്നതു കാണാം.
ഏഴാം ക്ലാസിലെ സാമൂഹികപാഠപുസ്തകത്തില്‍, ഇന്ത്യയുടെ സ്വാതന്ത്യ്രത്തിന് നേതൃത്വം നല്കിയ മഹത്തായ ദേശീയപ്രസ്ഥാനമായ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിനെ നിസ്സാരവത്കരിച്ചു കാട്ടിയിരിക്കുന്നു.
ബ്രിട്ടീഷ്സാമ്രാജ്യത്വത്തിനെതിരെ 1857 മേയ് 11 ാം തീയതി ആരംഭിച്ച ശിപായിലഹള ആയിരുന്നു സ്വാതന്ത്യ്രസമരത്തിന്റെ ആദ്യത്തെ തീപ്പൊരി. രണ്ടരലക്ഷത്തോളം പട്ടാളക്കാര്‍ സാമ്രാജ്യത്വത്തിനെതിരെ നടത്തിയ പോരാട്ടം ഒരു ജനകീയസമരമായി രൂപം പ്രാപിക്കുകയായിരുന്നു. ഈ പോരാട്ടം യഥാര്‍ഥത്തില്‍ ഒരു വിപ്ലവം തന്നെയായിരുന്നു. ഒരു നൂറ്റാണ്ടുകാലത്തെ ജനങ്ങളുടെ അസംതൃപ്തികളുടെയും പ്രതിഷേധത്തിന്റെയും പൊട്ടിത്തെറിയായി ഈ വിപ്ലവത്തെ കരുതാം. ഗോത്രവര്‍ഗക്കാരുടെയും കര്‍ഷകരുടെയും പൌരബോധമുള്ള മറ്റു ജനങ്ങളുടെയും മഹത്തായ ഉയിര്ത്തെഴുന്നേല്പ് കണ്ട ശിപായി ലഹള ദേശാഭിമാനത്തിന്റെയും ദേശീയബോധത്തിന്റെയും ദേശീയ ഐക്യത്തിന്റെയും അടിത്തറക്ക് രൂപം നല്കി. അതിന്റെ തുടര്‍ച്ചയായി രൂപംകൊണ്ട ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് പല രൂപപരിണാമങ്ങള്‍ക്കും ശേഷം സ്വാതന്ത്യ്രസമരത്തിന്റെ നെടുംതൂണായി നിന്ന് 1885 ല്‍ ഏകപ്രസ്ഥാനമായി മാറി. ലോകചരിത്രത്തിലെ ആയുധമെടുക്കാതെ നടത്തിയ ഏറ്റവും വലിയ ജനകീയമുന്നേറ്റത്തിന് നേതൃത്വം കൊടുത്ത ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് എന്ന മഹാപ്രസ്ഥാനത്തെക്കുറിച്ച് ചില വാക്കുകളില്‍ മാത്രമുള്ള പരാമര്ശത്തിനപ്പുറത്തേക്ക് ഏഴാം ക്ലാസിലെ പാഠപുസ്തകം കടക്കുന്നില്ല.
1857ലെ ഒന്നാം സ്വാതന്ത്യ്രസമരത്തെക്കുറിച്ച പരാമര്‍ശങ്ങളും, പീര്‍മുഹമ്മദിന്റെ ധീരമായ രക്തസാക്ഷിത്വവും, സധൈര്യം കൊലമരത്തിലേക്ക് കയറിയ ഭഗത്സിംഗിന്റെ ചരിത്രവുമടക്കമുള്ള കാര്യങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ കേരളപാഠാവലിയിലെ സാമൂഹികശാസ്ത്രഭാഗം തികച്ചും വസ്തുതാവിരുദ്ധവും അപൂര്‍ണവും ഏകപക്ഷീയവും ആണെന്ന് കാണാം.
കമ്യൂണിസ്റ്റുകാരുടെയും സഹയാത്രികരുടെയും ചിന്തകള്‍ ഇളംമനസ്സുകളില്‍ നട്ടുവളര്‍ത്താന്‍ ശ്രമിച്ചിരിക്കുന്നു. കരിവെള്ളൂര്സമരത്തെ മഹാസംഭവമായാണ് അവതരിപ്പിച്ചിരിക്കുന്നത്. 1946 ഡിസംബര്‍ 20 ന് നടന്ന കരിവെള്ളൂര്സമരം സ്വാതന്ത്യ്രസമരത്തിന്റെ ഭാഗമായിരുന്നില്ല, രണ്ടുപേര്‍ കൊല്ലപ്പെട്ട ഒരു സംഘട്ടനമായിരുന്നു അത്. മാത്രമല്ല, അന്ന് മദ്രാസ് പ്രവിശ്യയില്‍ ഇടക്കാലമന്ത്രിസഭയും, ഇന്ത്യയില്‍ നെഹ്റുവിന്റെ നേതൃത്വത്തിലുള്ള ഇടക്കാല ഗവണ്മെന്റും നിലവില്‍വന്നിരുന്നു.
1957ലെ ഇ.എം.എസ് ഗവണ്മെന്റ് കൊണ്ടുവന്ന ഭൂപരിഷ്കരണ നിയമം, കേരള കാര്ഷികബന്ധബില് തുടങ്ങിയവയാണ് കേരളത്തിലെ സമസ്തപുരോഗതിക്കും കാരണമെന്നാണ് സമര്‍ഥിക്കുന്നത്. കേരളപ്പിറവിക്കുശേഷം മാതൃകാപരവും വിപ്ലവകരവുമായ നിയമനിര്‍മാണങ്ങള്‍ കേരളനിയമസഭ നടപ്പാക്കുകയുണ്ടായി. ഭൂപരിഷ്കരണനിയമം തന്നെ കൊണ്ടുവന്നത് 1957 ലെ ഇ.എം.എസ് മന്ത്രിസഭയാണെങ്കിലും അതു നടപ്പിലാക്കിയത് പിന്നീട് വന്ന ആര്. ശങ്കര്‍ നേതൃത്വം നല്കിയ കോണ്‍ഗ്രസ് മന്ത്രിസഭയായിരുന്നു.
ഏഴാം ക്ലാസിലെ സാമൂഹികശാസ്ത്ര പുസ്തകത്തിന്റെ 12ാം പേജില്‍ വിദ്യാര്‍ഥികള്‍ക്ക് അധികവായനക്കായി നാലുപുസ്തകങ്ങള്‍ നിര്‍ദേശിച്ചിട്ടുണ്ട്. ചെറുകാടും, കെ. ദാമോദരനും, കെ.കെ.എന്‍. കുറുപ്പും, ആണ്ടലാട്ടും എഴുതിയ പുസ്തകങ്ങളാണവ. കമ്യൂണിസ്റ്റുകാരും കമ്യൂണിസ്റ്റ് സഹയാത്രികരുമായ ഇവരുടെ പുസ്തകങ്ങള്‍ ഒരു കാലഘട്ടത്തെ മുഴുവന്‍ തെറ്റിദ്ധരിപ്പിച്ച ആത്മവഞ്ചനയുടെ കഥകളാണ്.
ആധുനിക കേരളത്തിലെ മതപരിഷ്കര്ത്താക്കളിലും, നവോത്ഥാനനായകരിലും അഗ്രഗണ്യനായ ശ്രീനാരായണഗുരുവിനെ പൂര്‍ണമായും വിട്ടുകളഞ്ഞ പാഠപുസ്തകത്തില്‍ എ.കെ.ജിയെ പ്രതിഷ്ഠിക്കാന്‍ മറന്നിട്ടില്ല. ഇതുപോലെ ചരിത്രത്താളുകളില്‍ സ്ഥിരപ്രതിഷ്ഠനേടിയ എത്രയോ മഹാന്മാരെ പുസ്തകത്തില്‍ മനഃപൂര്‍വ്വം വിട്ടുകളഞ്ഞിരിക്കുന്നു. എന്നും മതങ്ങളെ ചോദ്യംചെയ്യാനും ആചാരാനുഷ്ഠാനങ്ങളെ തള്ളിപ്പറയാനും കമ്യൂണിസ്റ്റ്പ്രസ്ഥാനങ്ങള്‍ മുന്‍പന്തിയില്‍ നിന്നിട്ടുണ്ട്. ഇതിന്റെ പ്രതിഫലനങ്ങള്‍ പാഠപുസ്തകത്തില്‍ കാണാം. മതവിശ്വാസികള്‍ക്കെതിരായ ചിന്താഗതി കുട്ടികളില്‍ വളര്‍ത്താനുള്ള ബോധപൂര്‍വമായ ശ്രമം പുസ്തകത്തില്‍ നടത്തിയിരിക്കുന്നു. ‘ഇന്ന് നാട്ടിലെ സ്ത്രീകള്‍ക്ക് വസ്ത്രധാരണത്തിന്റെ പേരില്‍ എന്തെങ്കിലും വിലക്കു നിലനില്‍ക്കുന്നുണ്ടോ’ എന്ന് പുസ്തകത്തില്‍ ചോദിച്ചിരിക്കുന്നു. ഈ ചോദ്യം ഇസ്ലാംമതത്തിലെ സ്ത്രീകളുടെ വസ്ത്രധാരണം ഉദ്ദേശിച്ചുള്ളതാണ്. ഈ പുസ്തകത്തിലെ ‘മതമില്ലാത്ത ജീവന്’ എന്ന പാഠഭാഗം മതങ്ങള്‍ക്കെതിരായ പരസ്യമായ പ്രചാരണമാണ്.
താന്‍ മരിച്ചുകഴിഞ്ഞാല്‍ മതപരമായ ചടങ്ങുകള്‍ വേണ്ട എന്ന നെഹ്റുവിന്റെ അഭിപ്രായം മതങ്ങള്‍ക്കെല്ലാം എതിരായ ആയുധമായി ഉപയോഗിക്കുന്നുണ്ട്. തന്റെ ആത്മകഥയില്‍ മതങ്ങള്‍ മനുഷ്യര്‍ക്ക് നല്കുന്ന ആന്തരികശക്തിയെ പ്രകീര്‍ത്തിച്ച് നെഹ്റു പറഞ്ഞു ‘….ഇങ്ങനെയൊക്കെയാണെങ്കിലും എനിക്കറിയാം മനുഷ്യരാശിക്ക് ആന്തരികമായി ശക്തിനല്കുന്ന എന്തോ ഒന്നുണ്ട്. അനേകം മനുഷ്യര്‍ക്ക് വിശ്വാസവും ഉത്തേജനവും നല്‍കുന്നത് ഈ ശക്തിയാണ്…. ശാന്തിയും സാന്ത്വനവും കീറിമുറിഞ്ഞ മനസ്സുകള്‍ക്ക് നല്കപ്പെടുന്നു. സമുദ്രത്തിലെ ഭയങ്കരമായ കൊടുങ്കാറ്റില്‍ നിന്നും രക്ഷപ്പെട്ട് കരയിലെ സുരക്ഷിതത്വത്തിന്റെ ശാന്തിയിലേക്ക് എത്തിയതു പോലെ’. ഭഗവദ്ഗീതയും, ഖുര്‍ആനും, ബൈബിളും ഒരുമിച്ചുവെച്ച് മതദര്‍ശനങ്ങളെ പൂര്‍ണമായും ഉള്‍ക്കൊണ്ട് ഗാന്ധിജി കണ്ടെത്തിയ മതേതരത്വത്തിന്റെ വീക്ഷണത്തിലൂടെത്തന്നെയായിരുന്നു നെഹ്റുവിന്റെ യാത്രയും.
27ാം പേജില്‍ കുട്ടികളോടെ ചോദിക്കുന്നത്് മതങ്ങള്‍ തമ്മിലുള്ള കലഹങ്ങളെക്കുറിച്ചും മതങ്ങള്‍ക്കകത്തുള്ള കലഹങ്ങളെക്കുറിച്ചും ആണ്. മറ്റൊരു ചോദ്യമാകട്ടെ, ഭൂകമ്പംപോലെയുള്ള പ്രകൃതിദുരന്തങ്ങള്‍ ഏതു മതവിഭാഗത്തില്പ്പെട്ടവരെയാണ് കൂടുതല്‍ ബാധിക്കുക എന്നതും. പുസ്തകത്തിന്റെ പിന്നിലുള്ള ‘ബുദ്ധികേന്ദ്രങ്ങള്‍’ ഉദ്ദേശിക്കുന്നത് മതം അന്ധവിശ്വാസജടിലവും അനാചാരജടിലവുമാണെന്ന് സ്ഥാപിക്കുകയാണ്.
സാംസ്കാരികമായും വൈജ്ഞാനികമായും വിദ്യാര്‍ഥികളുടെ മനസ്സുകളെ സമ്പന്നമാക്കുന്നതും, ഉദാത്തമായ മൂല്യങ്ങള്‍ അവരില്‍ നട്ടു വളര്‍ത്താനുതകുന്നതുമായ വിദ്യാഭ്യാസമാണ് നാം ലക്ഷ്യമിട്ടിട്ടുള്ളത്. അതിന് പാടേ വിരുദ്ധമായി, അധികാരത്തിന്റെ സൌകര്യമുപയോഗിച്ച്, ജനവിരുദ്ധവും സാമൂഹികവിരുദ്ധവും, കാലം തള്ളിക്കളഞ്ഞതുമായ ആശയഗതികള്‍ പിഞ്ചുമനസ്സുകളില് കുത്തിവക്കാനും, ചരിത്രത്തെ നിഷേധിക്കാനും വളച്ചൊടിക്കാനുമുള്ള സര്‍ക്കാറിന്റെ കുല്‍സിതനീക്കത്തിനെതിരെ, ദേശാഭിമാനത്തിനും നമ്മുടെ മഹത്തായ സംസ്കാരത്തിനും വില കല്പിക്കുന്ന കേരളജനത ശക്തമായി പ്രതികരിക്കേണ്ടതുണ്ട്.
സത്യം പറഞ്ഞാല്‍ ഈ പാഠം എനിക്കിഷ്ടമായി. പിന്നെ, കിരണ്‍ പറഞ്ഞതു പോലെ, കുട്ടികള്‍ തമ്മില്‍ ജാതി പറയാന്‍ ഇത് കാരണമാകുമോ എന്ന് മാത്രം സംശയം.
സ്വതന്ത്ര്യസമരചരിത്രത്തില്‍ കാംഗ്രസുകാരായിരുന്ന ഗാന്ധിക്കും നെഹ്രുവിനും ആവശ്യത്തിനു പ്രാധാന്യം നല്‍കിയില്ല എന്നു പരാതിപറയുമ്പോള്‍ തന്നെ, ഇവിടെ നെഹ്രുവിന്റെ ഒരു വാചകം ക്വോട്ടു ചെയ്തതിനെ എതിര്‍ക്കുന്നത് ഇരട്ടത്താപ്പാണോ സര്?
(സര്വമതപ്രീണനമെന്ന മതേതരത്വം എല്ലാവരെയും കൂടെ നിര്‍ത്താന്‍ ഗാന്ധിയുടെ ഒരു തന്ത്രമായിരുന്നു. പിന്നെ രാഷ്ട്രീയത്തില്‍ മതം കലര്‍ത്തിയത് ഗാന്ധിയുടെ എന്നത്തെയും വലിയ തെറ്റും.
കരിവെള്ളൂര്‍ സമരത്തെക്കുറിച്ച് പറയുമ്പോള്‍ ഖിലാഫത്തിന്റെയും മാപ്പിളലഹളയുടെയും പിന്നിലെ ചരിത്രം വിസ്മരിക്കരുതെന്നു മാത്രം. ഇതൊക്കെ സ്വാതന്ത്ര്യസമരമായാണല്ലോ കരുതപ്പെടുന്നത്.)
ഒ.എന്‍.വിയുടേതുപോലുള്ള ലേഖനങ്ങള്‍ മറ്റു പത്രങ്ങളില്‍ വരുന്നുണ്ടോ? ദേശാഭിമാനിയിലല്ലാതെ?
രാധേയാ, ബാവാ-മെത്രാന് കക്ഷികളെക്കുറിച്ച് സ്കൂള്‍ കാലത്ത് ഞാനും കേട്ടിരുന്നു, പത്രങ്ങളില്‍ നിന്ന്. പക്ഷെ, കൂടെ പഠിച്ചിരുന്നവരുടെ ജാതി ഞങ്ങള്‍ക്കാര്‍ക്കും അറിയില്ലായിരുന്നു. അതൊക്കെയറിയുന്നത് സമീപകാലത്ത് പലരും പണ്ടില്ലാതിരുന്ന ജാതിപേരുകളൊക്കെ എടുത്തണിയുന്നത് കണ്ടപ്പോഴാണ്. ജാതിയെക്കുറിച്ച് ഞാന്‍ ശരിക്കും ബോധവാനായത് ഡിഗ്രിയൊക്കെ കഴിഞ്ഞായിരുന്നു.
ഞാന്‍ എത്തിപ്പോയീ
ആദ്യം രാധേയനോടുള്ള മറുപടി. 98% കത്തോലിക്കര്‍ മാത്രം വസിക്കുന്ന ഒരു സമൂഹത്തല് 10 ക്ലാസ് വരെ ജീവിച്ചവനാണ് ഞാന്‍. കത്തോലിക്ക സ്ഥാപങ്ങളില്‍ വിദ്യാഭ്യാസം 12 ക്ലാസ് വരെ സണ്‍ഡേ സ്കൂള്‍ പഠനം മിഷന് ലീഗ് അള്‍ത്താര ബാലന് തുടങ്ങി സഭയോട് ചേര്‍ന്ന് ജീവിച്ചു. ഞാന്‍ സെമിനാരിയി പോകണമെന്ന് ആഗ്രഹിച്ചു നടന്നിരുന്ന ആളായിരുന്നു ഞാന്‍ ഒരു പള്ളിലച്ചനാകുമെന്ന് എന്റ ബാല്യകാലത്ത് നാട്ടിലുള്ള ചേട്ടത്തിമാര് വിശ്വസിച്ചിരുന്ന കാലമുണ്ടായിരുന്നു. എന്റ ഒക്കെ ക്ലാസുകളിള്‍ 10% പോലും അന്യ മതസ്ഥര്‍ ഇല്ല പിന്നെയല്ലെ അവര്‍ ഏത് ജാതിയാണ് എന്ന് തിരക്കുന്നത്. ഞങ്ങള്‍ കത്തോലിക്കരുടെ സര്വ്വാധിപത്യത്തിലുള്ള സ്ഥാപനത്തില്‍ അവരൊക്കെ എന്തു ജാതി പറയാന്‍. ദേശിയ ഗാനത്തിന് മുന്‍പ് പോലും സ്വഗസ്ഥനായ പിതാവും നന്മ നിറഞ്ഞ മറിയവും ചെല്ലുന്ന സര്‍ക്കാര്‍ ഏയ്ഡഡ് വിദ്യാലയത്തിലാണ് ഞാന്‍ പഠിച്ചത്. മറ്റ് സമുദായക്കാര്‍ അതില്‍ പങ്കാളിയായതും ഞാന്‍ ഓര്‍മ്മിക്കുന്നു. യാക്കോബക്കാരൊന്നും മരുന്നിനും പോലും ഞങ്ങളുടെ നാട്ടില്‍ ഇല്ല. പിന്നെയല്ലേ ബാവക്കഷിയേയും മെത്രാന് കക്ഷിയേൂം അറിയാന്‍. കല്യാണം കഴിക്കുന്ന അച്ചന്മാരുള്ളവര് എന്ന രീതിയില്‍ പുഛത്തോടെയാണ് ഞാന്‍ അവരെ കണ്ടിരുന്നത്. പിന്നെ ജോലി സംബന്ധമായി തിരുവല്ല കോട്ടയം ചെങ്ങന്നൂര്‍ കോതമംഗലം പെരമ്പാവൂര്‍ എന്നിവിടങ്ങളില്‍ ചെന്നപ്പോഴാണ് ഇവരും ശക്താരണെന്നൊക്കെ അറിഞ്ഞത്. പിന്നെ CPM ന്റ ശക്തികേന്ദ്രമായ കണ്ണൂരില്‍ ഇങ്ങനെ ഒക്കെ ഉണ്ടായിരുന്നോ എന്ന് പലരും ആശങ്കപ്പെടുന്നുണ്ടാകും എന്നാല്‍ കണ്ണൂര്‍ ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ UDF എന്നും ജയിക്കുന്ന ഇരിക്കൂര്‍ നിയോജക മണ്ഡലത്തില്‍ ഇങ്ങനെ ഉള്ള സ്ഥലങ്ങള്‍ ഉണ്ട്
വിഷത്തിലെ കമന്റ എഴുതിക്കൊണ്ടിരിക്കുന്നു. 3 ആം പാഠത്തെപ്പറ്റ്യുള്ള ഒരു പോസ്റ്റ് ആരെങ്കിലും എഴുതി ഇടൂ. ഇതിലെ ചര്‍ച്ച തീരുമ്പോഴേക്കും അവിടെ ചര്‍ച്ച തുടങ്ങമല്ലോ
ജാതി ചിന്ത ഉണ്ടാക്കും എന്ന എന്റ വാദത്തെ ഡാലി വിശദീകരിച്ചതിനപ്പുറം എനിക്ക് വിശദീകരിക്കന്‍ കഴിയുന്നില്ല. ചിലപ്പോള്‍ ഞാന്‍ വളാര്‍ന്നു വന്ന ജീവിത സാഹചര്യമാകാം എന്നെ അങ്ങനെ ചിന്തിപ്പിക്കുന്നത്. . ഒരു പരിധി വരെ റോബിയും എന്റ ജീവിത സാഹ്ചര്യങ്ങളില്‍ ( നവോദയക്കാലം ഒഴികേ) വളര്‍ന്നു വന്നതിനാല്‍ ഞങ്ങള്‍ക്ക് ഇത് ഒരുപോലെ അനുഭവപ്പെടുന്നു. ഞാന്‍ പഠിച്ച വിദ്യാലയത്തില്‍ ഇതെങ്ങനെ ബാധിക്കും എന്നതില്‍ അപ്പുറം ഭാവനയി കാണാന്‍ കഴിയാത്തതു കൊണ്ടാകാം അത്. പക്ഷെ മുന്‍പത്തെ പോസ്റ്റി സൂരജ് എഴുതിയ കമന്റില്‍ പറഞ്ഞതു പ്രസ്കതല്ലേ എന്ന് തോന്നുന്നു. സൂരജ് പറഞ്ഞത് ഇങ്ങനെ
സ്വയംവിമര്ശനാത്മകമായോ നിര്വ്വികാരമായോ ചരിത്രത്തെ കാണാനുള്ള അപഗ്രഥന പാടവം ഏഴാം തരത്തില്‍ ഒരു കുട്ടിക്ക് ഉണ്ടാകുമോയെന്ന് എനിക്കു സംശയം. ഉദാഹരണത്തിന് 1924-ലെ മലപ്പുറത്തെ ഒരു വിദ്യാലയ രജിസ്റ്റര്‍ അവതരിപ്പിച്ചുകൊണ്ട് പാഠഭാഗത്ത് ചോദിക്കുന്ന ചോദ്യങ്ങള്‍ – ‘പട്ടികയില്‍ നിന്നും എന്തൊക്കെ മനസിലാക്കാം?’,‘വിദ്യാലയത്തില്‍ പഠിച്ചിരുന്നവര്‍ കൂടുതലും ഏതൊക്കെ ജാതിയിലുള്ളവരായിരുന്നു? ’ ശ്രദ്ധിക്കുക.
ഏഴാം ക്ലാസുകാരന് ഇതിനെ ഏതെങ്കിലും ജാതിയില്‍പ്പെട്ട സഹപാഠികളോടുള്ള മുന്‍ വിധികളില്ലാതെയും ന്യൂട്രലായും അപഗ്രഥിക്കുവാന്‍ ശേഷിയുള്ളവനാണോ ?
ഒരു സവര്‍ണ്ണ മധ്യവര്‍ഗ്ഗ കുടുംബത്തില്‍ ഗൃഹപാഠത്തിന് ഇത്തരമൊരു ചോദ്യവുമായി മാതാപിതാക്കളെ നേരിടുന്ന കുട്ടിക്ക് – അതും ജാതി ചിന്ത ഒളിഞ്ഞും തെളിഞ്ഞും എല്ലാമേഖലകളിലേക്കും കടന്നുവരുന്ന ഇന്നത്തെ മധ്യവര്‍ഗ്ഗ മലയാളി സമൂഹത്തില്‍ – കിട്ടാവുന്ന മറുപടി എന്തായിരിക്കുമെന്നോര്‍ത്ത് ഞാന്‍ നടുങ്ങുന്നു. റിസര്വ്വേഷന് ചര്‍ച്ചകളിലൊക്കെ കേള്‍ക്കുന്ന ചീപ് വര്‍ത്തമാനങ്ങള്‍ – ‘ഭൂപരിഷ്കരണവും സംവരണവുമൊക്കെ സവര്‍ണ്ണനെ നശിപ്പിക്കാനുള്ള ഗൂഢാലോചനയാണ്’, ‘നമ്മുടെ അവസരങ്ങളാണ് മറ്റവന് തട്ടിയെടുക്കുന്നത്’, ‘കീഴ്ജാതിയെന്നാല് സ്വതവേ ബുദ്ധിയില്ലാത്തവരാണ്/സംസ്കാരശൂന്യരാണ്’ എന്നിങ്ങനെയുള്ള പലതരത്തിലുള്ള സംസാരങ്ങളും ജാതിയുമായി ബന്ധപ്പെട്ട ‘അടുക്കള ചര്‍ച്ചകളില്‍’ ഉയര്‍ന്നുവരുന്നത് കണ്ടും കെട്ടുമുള്ള അനുഭവത്തില്‍ നിന്നാണ് ഇങ്ങനെയൊരു സംശയം. വിദ്യാസമ്പന്നരെന്നു നടിക്കുന്നവര്‍പോലും ബ്ലോഗിലൊക്കെ നടത്തുന്ന ഇത്തരം കമന്റുകള്‍ കാണുമ്പോള്‍ ഒരു സാധാരണ ‘അടുക്കള’വര്‍ത്തമാനത്തില്‍ ഈ ചിന്തകള്‍ ഏതറ്റം വരെ പോയേക്കാമെന്ന് ഊഹിക്കാന്‍ പോലുമാവില്ല.
തിരിച്ചുള്ള ഒരു സന്ദര്‍ഭവും സങ്കല്പ്പിക്കാം – തലമുറകളായി ജാതിവിവേചനം അനുഭവിച്ചു വരുന്ന ഒരു കുടുംബത്തില്‍ ഈ വിഷയം ചര്‍ച്ചയ്ക്കു വരുന്നത്. അതുപോലെതന്നെ ഊഹിക്കാവുന്നതാണ് ഇതു ക്ലാസില്‍ വിശദീകരിക്കേണ്ടി വരുന്ന അധ്യാപികയുടെ പ്രശ്നങ്ങളും.
വ്യക്തിനിഷ്ഠമായ കുറേ നീരീക്ഷണങ്ങളും അനുഭവങ്ങളുമല്ലാതെ ഈ വിഷയത്തില്‍ വസ്തുനിഷ്ഠമായ മറുപടികളോ ആശയങ്ങളോ വിദ്യാര്‍ത്ഥിക്കു മിക്കവാറും ലഭിക്കില്ല എന്നു തന്നെയാണ് എന്റെ തോന്നല്‍.
മുതിര്‍ന്നവരുടെ സമൂഹത്തിനു പോലും ഹൃദയ വിശാലതയോടെ ഉള്‍ക്കൊള്ളാന്‍ പറ്റാത്ത, constructive ആയ ചര്‍ച്ച നടത്താന്‍ പറ്റാത്ത ഒരു വിഷയത്തെ ഇത്ര കടും നിറങ്ങളുള്ള ഉദാഹരണങ്ങളോടെ (അവ എത്രതന്നെ realistic ആയാലും) ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ അപക്വ മനസിലേക്ക് എത്തിക്കുന്നത് അതൊക്കെക്കൊണ്ടുതന്നെ ഗുണത്തെക്കാളേറെ ദോഷമേ ചെയ്യൂ എന്നാണെന്റെ ധാരണ. ജാതീയമായ ഉച്ചനീചത്വങ്ങളെക്കുറിച്ചും അനാചാരങ്ങളെക്കുറിച്ചുമൊക്കെ ഗൌരവമായും നിര്‍മ്മമമായും സമീപിക്കാന്‍ പത്താം ക്ലാസുകാരന്റെ ബുദ്ധിപോലും പറ്റുമെന്നു തോന്നുന്നില്ല. പാഠപുസ്തകത്തിന്റെ അതിരുകള്‍ക്കപ്പുറമുള്ള ഒരുപാട് വായനയും സമാനമായ മറ്റു സമൂഹങ്ങളുടെ അവസ്ഥകളെക്കുറിച്ചുള്ള ജ്ഞാനവുമുണ്ടെങ്കിലേ അതു സാധിക്കൂ. അതുകൊണ്ടുതന്നെ ഈ വിഷയത്തെ ഈ ചെറിയ ക്ലാസുകളില്‍ കുറേ കൂടി ന്യൂട്രലായ ഭാഷയില്‍ ഉപരിപ്ലവമായി വേണം സമീപിക്കാന്‍ എന്നെനിക്കു തോന്നുന്നു.
എന്റ രണ്ടാമത്തെ നിരീക്ഷണമായ വസ്ത്രധാരണത്തിലുള്ള നിലവിലെ വിവേചനങ്ങളെപ്പറ്റി ഡാലിയുടെ അഭിപ്രായം ഉല്പ്പതിഷ്ണുതയുള്ളതായി തോന്നും. ഇതും ഇന്നത്തെ സാമൂഹിക സാഹചര്യങ്ങളില്‍ നമ്മള് ഉദ്ദ്യേശിക്കുന്ന നല്ല ചര്‍ച്ച ഉണ്ടാകുമോ എന്നതാണ് പ്രശ്നം. ഈ ചോദ്യം ഒരുപാട് ദുരവ്യാപകമായ പ്രശ്നങ്ങള്‍ ഉണ്ടാക്കും എന്നാണ് എന്റ വിശ്വാസം. ഇത് ഒരിക്കലും സത്യ സന്ധമായ രീതിയില്‍ അപഗ്രഥിക്കപ്പെടുകയില്ല എന്ന ആശങ്ക എനിക്കുണ്ട്. പ്രത്യേകിച്ച് ഇത് വിവാദമായ ഈ സാഹ്ചര്യത്തില്‍. ഈ ചോദ്യം പിന്‍വലിക്കേണ്ടത് തന്നെയാണ് എന്നാണ് എന്റ ഉറച്ച വിശ്വാസം. സൂരജ് നേരത്തെപ്പറഞ്ഞ എല്ലാ പോയന്റുകളും ഇവിടെയും അപ്ലിക്കബിളാണ് എന്ന് എനിക്ക് തോന്നുന്നു.
പിന്നെ പ്രത്യക്ഷ രക്ഷാ സഭയെപ്പറ്റിയുള്ള ഭാഗത്തെപ്പറ്റിയുള്ള എന്റ ആരോപണത്തിന്റ മുന ഒടിഞ്ഞു എന്ന് ഞാന്‍ സമ്മതിക്കുന്നു. നമ്പൂരിമാരെപ്പറ്റിയും ജന്മാരെപ്പറ്റിയുമൊക്കെ ചരിത്രം എഴുതാമെങ്കില് സഭയെപ്പറ്റിയുമാകാം അത് ഞാന്‍ പിന്‍വലിക്കുന്നു. എന്നാലും ഒരു അപ്ഡേറ്റ്. കൈസ്തവ സമൂഹങ്ങളില്‍ ദളിതരോട് ഒരു സഭാ വിഭാഗവും വിവേചനം വച്ചു പുലര്‍ത്തുന്നില്ല. വിശ്വാസികളുടെ മനസില്‍ അങ്ങനെ ഇല്ലാ എന്നൊന്നും ഞാന്‍ അവകാശപ്പെടുന്നില്ല. ചിലപ്പോള്‍ പുരോഹതരുടെ മനസിലും ഉണ്ടാകാം പക്ഷെ ആരാധാലയങ്ങളോട് ബന്ധപ്പെട്ടോ കൂദശകളോട് ബന്ധപ്പെട്ടോ ഒരു വിലക്കും സഭകാളാരും കല്‍പ്പിക്കുന്നില്ല. പിന്നെ പുലയപ്പള്ളി ഒക്കെ ഉണ്ടായിരിക്കാം അത് ചിലപ്പോള്‍ പണ്ട് ഉണ്ടായിരുന്നത് ഇപ്പോഴും തുടരുന്നതാകാം .പുലയുരുടെ ഇടവകയില്‍ ഒരു പാരമ്പര്യ ക്രിസ്ത്യാനി പോയി ചേരാത്തതിനാലാണ്` അങ്ങനെ ആയിപ്പോയത്. ദളിത് ക്രിസ്ത്യാനികള്‍ ഞങ്ങളുടെ ഇടവകിയില് ഉണ്ട് എന്നതിന് എന്റ അനുഭവ സാക്ഷ്യം.
അസുഖകരങ്ങളായ ചോദ്യങ്ങള്‍ ഉയര്‍ന്നു വരും എന്നതും വീട്ടില്‍ ശരിയായ രീതിയില്‍ പറഞ്ഞുകൊടുത്തേക്കില്ല എന്ന വസ്തുതയും അംഗീകരിച്ചുകൊണ്ട് ചോദിക്കട്ടെ. അത് നമ്മുടെ പ്രശ്നമല്ലേ? ഞാന്‍ എന്റെ മനസ്സില്‍ ജാതിസൂക്ഷിക്കുന്നു.അത് കുട്ടികള്‍ക്ക് ‘പകര്‍ന്ന്’ കൊടുക്കാന്‍ മടിയില്ല എന്ന ലൈന്‍ ആണെനിക്കെങ്കില് ജാതിയെക്കുറിച്ച് മിണ്ടാനേ പറ്റില്ലല്ലോ. എന്ത് പുസ്തകം പഠിച്ചിട്ടെന്ത് കാര്യം? അണ്ടര്‍ ഗ്രൌണ്ടില് ജാതി ചിന്ത നിലനില്ക്കുകയും, കുട്ടികള്‍ അതൊന്നും അറിയാതെ വളരുകയും ചെയ്യണം എന്നെനിക്ക് തോന്നുന്നില്ല. പ്രത്യേകിച്ച് ഇത്തരം ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം ഇല്ലാത്തതായിരുന്നല്ലോ പഴയ പുസ്റ്റകങ്ങള്‍? എന്നിട്ടും ഇവിടെ ജാതി ചിന്ത ശക്തിപ്പെടുകയല്ലേ ചെയ്തത്?
എന്റെ തോന്നല്‍ അസുഖകരമായ ചോദ്യങ്ങള്‍ ഉയരുകയും അതിനുത്തരം തേടുകയും വേണം എന്നു തന്നെയാണ്. മൊത്തം പാഠഭാഗം ആ പോസ്റ്റിറ്റീവ് ആസ്പ്കെട്ട് കവര്‍ ചെയ്യുന്നു എന്നു തന്നെ ഞാന്‍ കരുതുന്നു.
ആ പേപ്പര്‍ കട്ടിംഗിന്റെ താഴെയുള്ള ചോദ്യം പോലും “മുകളില്‍ കൊടുത്ത പ്രതിജ്ഞ ചൊല്ലി വളര്‍ന്ന നമ്മളില്‍ ചിലര്‍ ഇത്തരത്തില്‍ പെരുമാറുന്നത് എന്ത് കൊണ്ടാണ്” എന്നല്ലേ?
അതിന്റെ ഉത്തരം നെഗറ്റീവ് ആയ ഒരു മാനസികാവസ്ഥയിലേക്ക് കുട്ടിയെ എത്തിക്കും എന്ന് എനിക്ക് അംഗീകരിക്കാന്‍ വയ്യ.
അപ്പോള്‍ ചോദ്യം കേന്ദ്രീകരിക്കപ്പെടുന്നത് ഉള്ളടക്കത്തിന്റെ സത്യസന്ധതയിലേക്കല്ല,മറിച്ച് ഇതൊക്കെ ഏഴാം ക്ലാസില്‍ പഠിപ്പിക്കുന്നത് ഗുണത്തേക്കാള്‍ ദോഷം ചെയ്യുമോ എന്ന ചോദ്യത്തിലേക്കാണ്.
ചുട്ടുവട്ടത്തെ ജാതിയെ കുറിച്ചുള്ള കിരണിന്റെ പോയിന്റ് ഞാന്‍ അംഗീകരിക്കുന്നു,ഞാന്‍ നഴ്സറി മുതല്‍ എട്ട് വരെ പഠിച്ചത് കോണ്‍വെന്റ് സ്കൂളിലായിരുന്നു.പക്ഷെ എന്റെ വീടിനു ചുറ്റുപാടും വിവിധ ജാതിക്കാരായ ഹിന്ദുക്കളും മുസ്ലീമുകളും ആണ് ഉണ്ടായിരുന്നത്,അതാവാം എനിക്ക് ഈ വിഷയങ്ങളില്‍ കുട്ടിക്കാലത്ത് തന്നെ കുറച്ച് കൂടി എക്സ്പോഷര്‍ കിട്ടിയത്.(മറ്റൊന്ന് വീട്ടിലെ ഉയര്‍ന്ന രാഷ്ട്രീയ താപനിലയാവാം).
അപ്പോള്‍ അപക്വമായ വ്യാഖ്യാനങ്ങള്‍ക്ക് ഇട നല്കുന്ന ജാതി,വസ്ത്രം തുടങ്ങിയ ഭാഗണ്ഗളൊഴിച്ച് ബാക്കി ഭാഗങ്ങളില്‍ നമ്മള് ഒരേ ലൈനിലെത്തിയോ?
ജീവന്റെ മതം എന്ന ഭാഗത്തെ കുറിച്ച് ആര്‍ക്കെങ്കിലും എതിര്‍പ്പുണ്ടോ?
ദുരന്തങ്ങള്‍ ഏത് മതക്കാരെയാണ് അധികം ബാധിക്കുന്നത് എന്ന ചോദ്യത്തില്‍ ദുസൂചനയുണ്ടോ?ഉണ്ടെങ്കില്‍ ആ അരുചി പൊതുസമൂഹത്തിന് മൊത്തം അനുഭവപ്പെടുന്നതോ അതോ മതമേലദ്ധ്യക്ഷന്മാര്ക്ക് മാത്രം അനുഭവപ്പെടുന്നതോ?
രാധേയന് അവസാനം പറഞ്ഞിടത്ത് ഞാന്‍ കോപ്രിമൈസായി.
ജീവന്റ മതത്തെപ്പറ്റിയോ ഭൂകമ്പം പകര്‍ച്ചവാദി ചോദ്യത്തെപ്പറ്റിയോ എനിക്കാശങ്ക ഇല്ല. ഈ പാഠഭാഗം നിരീശ്വരത്വം വളര്‍ത്തും എന്നും എനിക്കഭിപ്രായമില്ല. എന്നാല്‍ മതമില്ലാത്ത അവസ്ഥക്ക് ഒരു ചെറിയ മുന്‍തൂക്കം ഉണ്ട് എന്ന് പറയാതെ വയ്യ. അവതരണത്തിന്റ ഒരു പ്രത്യേകതയില്‍ അത് മുഴച്ചു നില്‍പ്പുണ്ട്. പക്ഷെ അതില്‍ തെറ്റു പറയുക വയ്യ. ഇതിന് മുന്‍പ് അങ്ങനെ കണ്ടിട്ടില്ലാത്തതിനാല്‍ തോന്നുന്നതാകാം. അതില്‍ എനിക്ക് തെറ്റ് ഉന്റ് എന്ന് തോന്നുന്നില്ല. മതമുണ്ട് എന്ന് പറയുന്നതും ഇല്ല എന്ന് പറയുന്നതും പ്രസക്തം തന്നെ.
കഴിഞ്ഞ പോസ്റ്റിലെ എന്റെ കമന്റിലെ ഒരു ഭാഗം ഇവിടേയ്ക്ക് കോപ്പിപ്പേസ്റ്റാമെന്നു കരുതിയപ്പോള്‍ കിരണ്‍ അതു ചെയ്തിരിക്കുന്നു.
നന്ദി.
ഈ പാഠഭാഗം ഒരു നിരീശ്വരനായ എന്നെ തുള്ളിച്ചാടിച്ചു എന്ന് സസന്തോഷം പറയട്ടെ.യുക്തിവാദാശയങ്ങളോട് ചായ്വുണ്ടായിരുന്ന സ്കൂള്‍കാലത്ത് അതുമൂലം ഒരുപാട് തിക്താനുഭവങ്ങളും ബന്ധുക്കള്‍/അധ്യാപകരില്‍ നിന്നുള്ള ചൊറികളും കിട്ടിയിട്ടുളതിനാല്‍ ഈ പാഠഭാഗത്തെ ഞാന്‍ കാലത്തിന്റെ കാവ്യനീതിയായി കാണുന്നു.
എന്നിരിക്കിലും,
എന്റെ പ്രധാന എതിര്‍പ്പ് ഈ ഗഹനാശയം അതിന്റെ യഥാര്‍ത്ഥ രൂപത്തില്‍ സ്വാംശീകരിക്കാന്‍ എഴാം ക്ലാസ്കാരനായ 12 വയസ്സ് കുട്ടിക്ക് പറ്റുമോ എന്നതിലാണ്. ജാതിയെ ഒരു സ്വത്വപ്രശ്നമായും ഇന്ത്യയിലെ economic class division-മായുമൊക്കെ ബന്ധപ്പെടുത്തി വിശകലനം ചെയ്യുമ്പോഴേ ജാതിവിവേചനത്തെയും ജാതിരഹിത സമൂഹമെന്ന വിശാലകാഴ്ചപ്പാടിനേയുമൊക്കെ ഒരുവനു മനസിലാക്കാനാവൂ എന്നാണ് എനിക്കു തോന്നുന്നത്. ഇത് എഴാം തരത്തില്‍ എത്രകണ്ട് പ്രായോഗികമാണ് എന്നതില്‍ സംശയമുണ്ട്.
മാനവികാശയങ്ങള്‍ പകരുക എന്ന പാഠത്തിന്റെ സദുദ്ദേശ്യത്തെ ഒരു രീതിയിലും സംശയിക്കേണ്ടതുണ്ടെന്നു തോന്നുന്നില്ല. പക്ഷേ പാഠഭാഗത്തു നിന്നും അസുഖകരമായ ചോദ്യങ്ങള്‍ ഉയര്‍ന്നു വരുമ്പോള്‍ അവയ്ക്ക് ശരിയായ ഉത്തരങ്ങള്‍ കൂടി ഉണ്ടാവണം, അല്ലെങ്കില്‍ അത്തരം ന്യൂട്രല്‍ ഉത്തരങ്ങള്‍ നല്കാന് അധ്യാപകര്‍ക്കാകണം. എന്നുമാത്രമല്ല, ആ ഉത്തരം അതിന്റെ എല്ലാ അര്‍ത്ഥാന്തരങ്ങളോടും കൂടി സ്വാംശീകരിക്കാന്‍ വിദ്യാര്‍ത്ഥി കെല്‍പ്പുള്ളവനുമാകണം. ഈ പകര്‍ന്നുകൊടുക്കല്‍ പ്രക്രിയയില്‍ ഏതെങ്കിലും ഘടകത്തിനു പ്രശ്നമുണ്ടാകാമെങ്കില്‍ ഇത്തരം വിഷയങ്ങള്‍ കൂടുതല്‍ ആഴത്തില്‍ ചര്‍ച്ചചെയ്യാതെ ഭാവിയിലേക്കായി മാറ്റിവയ്ക്കണമെന്നാണ് എന്റെ നിലപാട്.
സയന്‍സ് പഠിപ്പിക്കുമ്പോള്‍ ഇതല്ലേ നാം ചെയ്യാറ് ? റേ ഒപ്റ്റിക്സിലെ ലെന്‍സുകളെയും കണ്ണാടികളെയും പറ്റി പഠിപ്പിക്കുന്ന ചെറിയ ക്ലാസുകളില്‍ നാം പ്രകാശത്തെ നേര് രേഖകളായിട്ടാണല്ലോ വിഭാവനം ചെയ്യാന്‍ പറയുക. ഉയര്‍ന്നക്ലാസിലെത്തുമ്പോള്‍ തരംഗ സ്വഭാവവും കോര്‍പ്പസ്കുലാര്‍ സ്വഭാവവുമൊക്കെ ചര്‍ച്ച ചെയ്യും. ഭാവന ചെയ്യാന്‍ വിഷമമുള്ള/ കണ്‍ഫ്യൂഷനുണ്ടാക്കുന്ന ഐന്‍സ്റ്റൈനിയന്‍ കണ്‍സെപ്റ്റുകളെയൊക്കെ ഡിഗ്രി ക്ലാസുകളിലേക്കായി മാറ്റുന്നു. ഈയൊരു സമീപനം തന്നെയാണ് ചെറിയ ക്ലാസുകളില്‍ മതേതരത്വത്തെയും ജാതിവിവേചനത്തിന്റെ രൂക്ഷതയെയുമൊക്കെ ചര്‍ച്ചചെയ്യുമ്പോള്‍ സ്വീകരിക്കേണ്ടത്.
മതേതരത്വം എന്നത് മതങ്ങളെയെല്ലാം നിരാകരിച്ചുകൊണ്ടല്ല തുടങ്ങേണ്ടത്, മറിച്ച് മതങ്ങളെയും, അവയുടെ ആചാര/വിചാരധാരകളെയും സംബന്ധിച്ച കൃത്യമായ ധാരണകള്‍ ഉണ്ടായതിനൊക്കെ ശേഷം സ്വാഭാവികമായി ഒരുവനില്‍ ഉണ്ടാവേണ്ട ഒന്നാണ്. (അങ്ങനെയല്ലാത്തതുകൊണ്ടാവാം പല തീവ്രയുക്തിവാദികളും ചില്ലറ ജീവിതപ്രശ്നങ്ങള്‍ വന്നുകഴിയുമ്പോഴേയ്ക്ക് ദൈവമാര്ഗ്ഗിയാകുന്നത്
മതം എന്ന കണ്‍സെപ്റ്റ് പോലും എഴാം ക്ലാസില്‍ ദഹിക്കുന്നതാണോ എന്ന് എനിക്ക് സംശയമുണ്ട്. മതങ്ങളുടെ ഉദ്ഭവം, ചരിത്രം, പരിണാമം, സൈദ്ധാന്തികാടിത്തറ, ആചാരങ്ങള്‍, സാംസ്കാരിക സംഭാവനകള്‍, ദൈവത്തെപ്പറ്റിയുള്ള സങ്കല്പത്തിലെ വ്യത്യാസങ്ങള്‍, സംഘര്‍ഷങ്ങള്‍ എന്നിവയൊന്നും പരിചയിക്കാതെ നേരെ മതേതരത്വത്തിലെക്ക് ജമ്പ് കട്ട് നടത്തുന്നത് ന്യൂട്ടന്റെ മെക്കാനിക്സ് പഠിക്കാതെ ആപേക്ഷികസിദ്ധാന്തത്തിലേക്ക് പോകുമ്പോലെയാണ്. വിവാദ പാഠഭാഗത്തിലാകട്ടെ ഏതാനും മതഗ്രന്ഥങ്ങളില്‍ നിന്നും കുറച്ച് ഉദ്ധരണികള്‍ മാത്രം കൊടുത്ത് കാര്യം കഴിക്കുന്നു.
(പുതിയ പാഠ്യപദ്ധതിയനുസരിച്ച് ചെറിയ ക്ലാസുകളില്‍ മേല്‍പ്പറഞ്ഞ മതങ്ങളുടെ ചരിത്രം വിഷയമാണോ ? ആര്‍ക്കെങ്കിലും അറിയാമെങ്കില്‍ പറയൂ. ഞാന്‍ പഠിച്ചകാലത്ത് ഇത് 9-ആം ക്ലാസിലാണ് പഠിപ്പിച്ചിരുന്നത്.)
അതുകൊണ്ട്, മതം എന്താണെന്നും ജാതി എന്ന വ്യവസ്ഥ എന്താണെന്നും ആദ്യ പടിയായി കുട്ടികള്‍ പഠിക്കട്ടെ. മതേതരത്വം, നിരീശ്വരത്വം എന്നിവ അടുത്ത പടിയായി പരിചയപ്പെടുത്തുക.
ഇതിനൊരു പ്രാക്ടിക്കല്‍ സൌകര്യം കൂടിയുണ്ട്. മതേതരത്വത്തെക്കുറിച്ചൊക്കെ അധ്യാപകര്‍ക്കുള്ള വികല കാഴ്ചപ്പാടുകള്‍ ചെറിയ ക്ലാസില്‍ അടിച്ചെല്‍പ്പിക്കാനുള്ള സാധ്യത ഇല്ലാതാക്കാം; മുതിര്‍ന്ന, അല്പം കൂടി സ്വതന്ത്ര ചിന്തയുള്ള വിദ്യാര്‍ത്ഥി അധ്യാപകന്റെ ലെക്ചറിംഗിനു പുറത്ത് ചിന്തിക്കാന്‍ കെല്‍പ്പുള്ളവനാകും.
സൂരജ്,
മതം ‘എന്താണെന്ന്’ പഠിക്കുമ്പോഴും ഇതേ പ്രതിഷേധങ്ങള്‍ വരില്ലേ. ഒരു മനുഷ്യ നിര്‍മ്മിത പ്രത്യയശാസ്ത്രം മാത്രമാണു മതം എന്നു സെമിറ്റിക് മത നേത്രുത്വം സമ്മതിക്കില്ല. മത പാഠശാലകളിലെ പഠനരീതി വേറെയാണു. അനുശാസനകള്‍ നല്കുന്ന മതത്തെ മതേതര കാഴ്ചപ്പാടില്‍ അപ്പോള്‍ എങ്ങനെ സമീപിക്കണം? ദൈവം, സ്വര്‍ഗ്ഗം, നരകം, അനുഷ്ഠാനങ്ങള്‍ എന്നിവ എവിടെ നിര്‍ത്തണം?
കുട്ടി വളര്‍ന്നു വരുന്നത് ഈ ജീവിത രീതികളിലൂടെയാണു.
ഇതല്ലാതെയും രീതികളുണ്ട് എന്ന വെളിപ്പെടുത്തലിനു പകരം ക്ലാസ്സ് മുറിയില്‍ മതങ്ങളുടെ അന്തസ്സാരത്തെക്കുറിച്ച് പഠിപ്പിക്കുമ്പോള്‍ അവയുടെ അന്തസ്സാരമില്ലായ്മയെക്കുറിച്ചും കൂടുതല്‍ പറയേണ്ടി വരും!
കിരണേ
അത്, ഉണ്ടായിരുന്ന അല്ലെങ്കില്‍ അവകാശപ്പെട്ട ഒരു സ്വാതന്ത്ര്യം ഒരിക്കലും ഉപയോഗിക്കപ്പെടുത്തിയിട്ടില്ലാതിരുന്നതിന്റെ കുഴപ്പം മാത്രം.
ആ സ്വാതന്ത്ര്യമെന്തെന്നറിയാത്തതിന്റെ പോരായ്മ. ആ സ്വാതന്ത്ര്യമെന്തെന്നറിമ്പോള് മാത്രമാണു അതിനെ സ്വീകരിക്കുവാന്‍ തയ്യാറാവുന്നത്. ഈ അറിവില്ലാത്തതിന്റെ അന്ധതിയിലാണു ഇപ്പോഴും പലരും.
മുന്തൂക്കത്തിന്റെ കാര്യം
ഇതാദ്യമായിട്ടല്ലേ മതത്തിന്റെ സ്പേസ് അല്പം ചോര്‍ന്നത്. ഇതു പോലും മതങ്ങള്ക്കനുവദിച്ചുകൊടുത്തിട്ടുള്ള (എന്തിനുവേണ്ടി) ഭീകരമായ സ്പേസുമായി വച്ചു നോക്കുമ്പോള്‍ നിസ്സാരം. വലിയൊരു നീതികേടിനെ അല്പം കുറച്ചു, അതുപോലും !!
ആ പാഠത്തില്‍ നിന്നും
1. മതമില്ലാതെയും ജീവിക്കാം
2. മതം തിരഞ്ഞെടുക്കാനുള്ള അവകാശം ഓരോ പൌരനുമുണ്ട്
ഇതു രണ്ടുമല്ലാതെ അത് മതവിരോധമാണെന്നൊക്കെ പറയുന്നവനെ ഓടിച്ചിട്ട് തല്ലണം.
പിന്നെന്താണു പഠിപ്പിക്കേണ്ടത്.
1. മതമില്ലാതെ ജീവിച്ചുകൂടാ
2. മതം തിരഞ്ഞെടുക്കാനുള്ള അവകാശം ആര്‍ക്കുമില്ല.
ഇങ്ങനെയാണോ ?
സൂരജ്,
ഏഴാം ക്ലാസിലെ കുട്ടിക്ക് ജാതിയെപ്പറ്റി അവബോധം കുറവാണെങ്കിലും മതത്തെപ്പറ്റി അങ്ങനെ പറയാനാവില്ല. ആ പ്രായത്തില്‍തന്നെ അത് ആരും അടിച്ചേല്‍പ്പിക്കാനുള്ളതല്ല എന്നും, സ്വാതന്ത്ര്യത്തെപ്പറ്റി (ഇതില്‍ മാത്രമല്ല), കൂടുതല്‍ ബോധം (ചെറുതിലേ തുടങ്ങണമെന്ന അര്‍ഥത്തില്‍) വളര്‍ത്തേണ്ടതുണ്ട്.