Feeds:
Posts
അഭിപ്രായങ്ങള്‍

Archive for ജൂണ്‍, 2008

സമരാഭാസത്തിന്റെ വിശുദ്ധ ന്യായം
വര്‍ഷങ്ങള്‍ക്കു മുന്‍പ്, കൃത്യമായി പറഞ്ഞാല്‍ കേരളത്തിലെ ആദ്യ സര്‍ക്കാരിന്റെ കാലത്ത്, അതിലും കൃത്യമായി പറഞ്ഞാല്‍ വിമോചനസമരം എന്ന കുപ്രസിദ്ധമായ(പ്രസിദ്ധമായ എന്ന് ആരും തന്നെ വിശേഷിപ്പിച്ചു കേട്ടിട്ടില്ലെന്നത് പ്രത്യേകം ഓര്‍ക്കുക) സമരം നടക്കുന്നതിന് തൊട്ടുമുന്‍പ് അന്നത്തെ വിദ്യാഭ്യാസമന്ത്രി ജോസഫ് മുണശ്ശേരിക്കെതിരെ ഉണ്ടായ ആരോപണം ഒരു അശ്ലീല കഥ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയെന്നതായിരുന്നു. ആ കഥയുടെ കര്‍ത്താവിന്റെ പേര് വൈക്കം മുഹമ്മദ് ബഷീര്‍ എന്നായിരുന്നു. കഥയുടെ പേര് ബാല്യകാലസഖിയെന്നും. അന്നും കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലായിരുന്നു സമരം. വൈക്കം മുഹമ്മദ് ബഷീറിന്റെ [...]

മുഴുവന്‍ പോസ്റ്റ് വായിക്കുക »

പുസ്തകം അംഗീകരിച്ച കമ്മിറ്റിയില്‍ പങ്കെടുത്തു: യുഡിഎഫ് സംഘടനാ നേതാക്കള്‍
തിരു: ഏഴാംക്ളാസിലെ സാമൂഹ്യശാസ്ത്ര പാഠപുസ്തകം അംഗീകരിക്കാന്‍ എറണാകുളത്തു ഫെബ്രുവരി 25ന് ചേര്‍ന്ന കരിക്കുലം കമ്മിറ്റിയോഗത്തില്‍ പങ്കെടുത്തിരുന്നുവെന്ന് കോഗ്രസിന്റെയും മുസ്ളീംലീഗിന്റെയും അധ്യാപകസംഘടനാ നേതാക്കള്‍ സമ്മതിച്ചു.
കരിക്കുലം കമ്മിറ്റി അംഗങ്ങളായ കെഎസ്ടിയു പ്രസിഡന്റ് സി പി ചെറിയ മുഹമ്മദ്, ജിഎസ്ടിയു പ്രസിഡന്റ് കെ വേലായുധന്‍, മുന്‍ കരിക്കുലം കമ്മിറ്റിയംഗം കെ വിക്രമന്‍നായര്‍ എന്നിവരാണ് വാര്‍ത്താ സമ്മേളനത്തില്‍ ഈ കാര്യം വ്യക്തമാക്കിയത്. വിദ്യാഭ്യാസമന്ത്രി എം എ ബേബിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റെ മിനിട്സില്‍ [...]

മുഴുവന്‍ പോസ്റ്റ് വായിക്കുക »

പാഠപുസ്തകം“ എന്ന് ഇന്റെര്‍നെറ്റില്‍ സെര്‍ച്ച് ചെയ്താല്‍ വളരെയധികം റിസള്‍ട്ടുണ്ട്. അതില്‍ നിന്നും തെരെഞ്ഞെടുത്ത് വായിച്ചതില്‍ ശ്രദ്ധേയമാ‍യി തോന്നിയ ചിലത്
പാഠപുസ്തക പക്ഷം
1. കരിപ്പാറ സുനില്‍ – എന്താണ് വിമര്‍ശനാത്മക ബോധന ശാസ്തം ?
2.മൂര്‍ത്തി – പാഠപുസ്തക വിമര്‍ശനത്തിലെ തമാശകള്‍
3.മൂര്‍ത്തി -പാഠപുസ്തകത്തിലെ സത്യങ്ങള്‍
4.അഞ്ചല്‍ക്കാരന്‍ – മനുഷ്യനും മതവും ദൈവവും പിന്നെ ഭൂമിമലയാളത്തിലെ കുറേ പിശാചുക്കളും.
5.വക്കാരി – ഏഴാം ക്ലാസ്സിലെ സാമൂഹ്യശാസ്ത്രം
6. മനോജ് – പാഠപുസ്തക വിവാദത്തിന്റെ മുഖം മൂടി പൊളിയുന്നു..
7.ബാബുരാജ് – സ്റ്റാന്‍ഡാര്‍ഡ്‌ [...]

മുഴുവന്‍ പോസ്റ്റ് വായിക്കുക »

1.പ്രഭാത് പടനായിക്കിന്റെ ലേഖനം A Theoretical Note on Kerala-Style Decentralized Planning
( പുതിയ പാഠ്യപദ്ധതി -വിമര്‍ശനാത്മകബോധനശാസ്ത്രം വന്ന വഴി അറിയാന്‍)
2. ബി.റ്റി. രണബിബേ സോഷ്യല്‍ സയന്റിസ്റ്റില്‍ എഴുതിയ India s Freedom Struggle
3. പി.ഗോവിന്ദപ്പിള്ളയുടെ AHIMSA AND OTHER MYTHS IN THE HISTORY OF INDIAN FREEDOM STRUGGLE
(2& 3- സ്വാതന്ത്ര്യ സമരത്തെ കുറിച്ചുള്ള കമ്യൂണിസ്റ്റ് ചിന്തകള്‍ അറിയാന്‍. താത്പര്യമുള്ളവര്‍ ഇതും പാഠപുസ്തകവും താരതമ്യം ചെയ്തു നോക്കുക)
4. എന്‍.സി.ആര്‍.ടി പാഠപുസ്തകങ്ങള്‍
(നാഷണല്‍ [...]

മുഴുവന്‍ പോസ്റ്റ് വായിക്കുക »

അര്‍ത്ഥവത്തായ ഒരു വൃക്ഷവിലാപത്തോടെയാണ് മൂന്നാം ഭാഗം ആരംഭിക്കുന്നത്.
2,3 പേജുകള്‍ എന്താണ് അരാഷ്ട്രീയത എന്ന് ഭംഗിയായി വരച്ചു കാട്ടുന്നു.എങ്ങനെ സാമൂഹികബോധവും രാഷ്ട്രീയതയും പരസ്പരപൂരകുന്നു എന്നതിനെ ലളിതമായി വിശദീകരിക്കുന്നു.ബ്ലോഗില്‍ ദേവന്‍ എന്ന എന്റെ പ്രിയ സുഹൃത്ത് ഇത് പണ്ടൊരിക്കല്‍ ഭംഗിയായി വിശദീകരിച്ചിരുന്നു.
സാമൂഹികപ്രശ്നങ്ങളില്‍ നിലപാടെടുക്കാന്‍ പഠിപ്പിക്കുകയാണ് സാമൂഹ്യപാഠത്തിന്റെ ലക്‍ഷ്യം എന്ന് ഉച്ചസ്തൈരം ഉദ്ഘോഷിക്കുകയാണ് ഈ പാഠഭാഗം ചെയ്യുന്നത്.പണ്ട് നടന്നതും പാളയില്‍ തൂറിയതും പഠിക്കുകയല്ല സാമൂഹിക പാഠത്തിന്റെ ലക്‍ഷ്യം.അത് ഒരു മെച്ചപ്പെട്ട സാമൂഹിക ജീവിയെ ക്രിയേറ്റ് ചെയ്യുകയാണ്.ഇന്ന് സമരം ചെയ്യുന്നവരുടെ അജണ്ടയില്‍ അങ്ങനെയൊന്നില്ല [...]

മുഴുവന്‍ പോസ്റ്റ് വായിക്കുക »

നാലാംകിട സമരം
വി ശിവദാസന്‍
നേരത്തെ ഏകജാലകമെന്നായിരുന്നു സമരമുദ്രാവാക്യം. ജാലകസമരം ജനങ്ങള്‍തന്നെ പൂട്ടിച്ചു. ഇപ്പോള്‍ ഏഴാംക്ളാസില്‍ എത്തിയിരിക്കുകയാണ്. “സ്കൂള്‍വര്‍ഷം ആരംഭിച്ച് മാസം മൂന്നു കഴിഞ്ഞിട്ടും പുസ്തകമെവിടെ സര്‍ക്കാരേ എന്നായിരുന്നു വിദ്യാര്‍ഥിസമരങ്ങളില്‍ മുന്‍കാലങ്ങളില്‍ കേട്ടുതഴമ്പിച്ച മുദ്രാവാക്യം. ഇത്തവണ അതു കേള്‍ക്കാനില്ല. എന്നിട്ടും പ്രശ്നം പാഠപുസ്തകംതന്നെ. വിദ്യാഭ്യാസമേഖലയില്‍ ഇടപെടുന്നവരൊക്കെ ഏഴാംതരം സാമൂഹ്യപാഠപുസ്തകം വായിച്ചു നോക്കിയിട്ടുണ്ടാവും. എന്താണ് പാഠപുസ്തകത്തില്‍ വിവരിക്കുന്നത്. സാമൂഹ്യ നന്മയ്ക്ക് വിഘാതമാകുന്ന എന്തെങ്കിലും പ്രസ്തുത പാഠഭാഗത്ത് ഉള്‍പ്പെടുത്തിയിട്ടുണ്ടോ?.
സമൂഹത്തിന്റെ സവിശേഷതകളെ യഥാവിധി മനസ്സിലാക്കാനും ജനനന്മയെ മുന്‍നിര്‍ത്തി വിദ്യാര്‍ഥിയെ പ്രവര്‍ത്തന സജ്ജനാക്കാനും സഹായിക്കുന്ന പ്രക്രിയയാണ് [...]

മുഴുവന്‍ പോസ്റ്റ് വായിക്കുക »

മാതൃഭൂമി, മനോരമ, ദേശാഭിമാനി മിക്സ്
കൊച്ചി: നിരീശ്വരവാദം കുട്ടികളില്‍ അടിച്ചേല്‌പിക്കാന്‍ അധികൃതര്‍ പാഠപുസ്‌തകങ്ങളെ ഉപകരണങ്ങളാക്കുകയാണെന്ന്‌ വരാപ്പുഴ അതിരൂപതാ ആര്‍ച്ച്‌ബിഷപ്പ്‌ ഡാനിയേല്‍ അച്ചരുപറമ്പില്‍ ആരോപിച്ചു. നിരീശ്വരവാദം വളര്‍ത്താനും മതനേതാക്കളെ താറടിച്ചുകാണിക്കാനും കഴിഞ്ഞ കുറെ നാളുകളായി ശ്രമം നടക്കുന്നു. വിദ്യാഭ്യാസരംഗത്തേക്കുള്ള ഇത്തരം അനാശാസ്യകടന്നുകയറ്റത്തെ അനുവദിക്കാനാവില്ല. മതവിരുദ്ധ പാഠപുസ്‌തകങ്ങള്‍ പിന്‍വലിക്കുന്നതു വരെ സമരം തുടരുമെന്നും അച്ചാരുപറമ്പില്‍ വ്യക്തമാക്കി.
വരാപ്പുഴ അതിരൂപത വിശ്വാസ സംരക്ഷണസമിതി സംഘടിപ്പിച്ച കുടുംബ യൂണിറ്റ്‌ ഭാരവാഹികളുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാഠപുസ്‌തകപ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ തിങ്കളാഴ്‌ച മുതല്‍ 29 വരെ അതിരൂപതയുടെ രണ്ടായിരത്തോളം [...]

മുഴുവന്‍ പോസ്റ്റ് വായിക്കുക »

ആദ്യം തന്നെ ഒരു പോയിന്റ് ഞാന്‍ പറഞോട്ടേ,പഴയ പുസ്തകം ഒരു വര്‍ഷത്തേക്കുള്ളതും പുതിയത് ഒരു ടേമിലേക്കുള്ളതുമാണ് എന്നത് താരതമ്യത്തെ ദുഷ്ക്കരമാക്കുന്നു.എങ്ങനെ നോക്കിയാലും പഴയ പുസ്തകം കുറേ കൂടി കോമ്പ്രിഹെന്‍സീവ് ആയി തോന്നുന്നു.
രണ്ടാം പേജില്‍ പ്രതിജ്ഞയും ഒരു കൊളാഷ് പോലെ ഒരു പത്രവാര്‍ത്തയും കൊടുത്തിരിക്കുന്നു.പ്രതിജ്ഞയെ വളരെ വ്യക്തമായി കോണ്ട്രാഡിക്റ്റ് ചെയ്യുന്ന ആധുനികകാലത്തെ ഒരു പത്രവാര്‍ത്ത(ദേശാഭിമാനി?)
തമിഴ്നാട്ടിലെ മധുരയിലൂടെ ഉള്ള യാത്രയില്‍ ഇത്തരം വാര്‍ത്തകള്‍ സത്യമാണെന്ന് ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്.പക്ഷെ അത് പാഠപുസ്തകത്തിലാക്കുന്നതില്‍ ദുഷ്ടലാക്കുണ്ട് എന്ന് ആരോപിച്ചാല്‍ അതില്‍ തെറ്റില്ല.കാരണം മുന്നോട്ട് പറയുന്നത് [...]

മുഴുവന്‍ പോസ്റ്റ് വായിക്കുക »

അദ്ധ്യയം 1- മണ്ണിനെ പൊന്നാക്കല്‍
ഈ അദ്ധ്യയത്തെ കുറിച്ച് സഭയുടെ പ്രധാന ആരോപണം ഇതാണ്. “സ്വന്തം പ്രദേശത്തെ ജന്മിമാരെ കണെ്ടത്തുവാന്‍ കുട്ടികളോട്‌ ആവശ്യപ്പെടുന്നതുവഴി വര്‍ഗസമരം എന്ന കാലഹരണപ്പെട്ട ആശയം വീണ്ടും കൊണ്ടുവരികയും സമൂഹത്തെ രണ്ടുവിഭാഗമായി തിരിച്ചുനിര്‍ത്തി അവരെ തമ്മില്‍ തല്ലിക്കുന്നതിനുള്ള ശ്രമം നടത്തുകയുമാണ്‌“
കേരളത്തിന്റെ ഇന്നത്തെ സ്ഥിതിയ്ക്ക് കാരണം ഭൂപരിഷ്കരണമാണ് എന്ന് എത്ര പേര് വിശ്വസിക്കുന്നുണ്ട് എന്നറിയില്ല. പക്ഷേ അത് മാത്രമാണ് കാരണമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല എന്ന ആമുഖത്തോടെ..
1.പുതിയ പാഠത്തില്‍
ആദ്യ അദ്ധ്യായത്തില്‍ മണ്ണിനെ പൊന്നാക്കുക എന്നതില്‍ ആകെ പ്രതിപാതിക്കുന്നത് [...]

മുഴുവന്‍ പോസ്റ്റ് വായിക്കുക »

1.പുതിയ പാഠപുസ്ത്ക ദൌര്‍ബല്യം കാര്യങ്ങള്‍ രഹസ്യാത്മകമാക്കി വയ്ക്കനുള്ള സര്‍ക്കാറിന്റെ ശ്രമമാണ്.
2. തങ്ങളുടെ ആശയ പ്രചാരണോപാധിയായി കമ്യൂണിസ്റ്റ് സര്‍ക്കാര്‍ വിദ്യാഭ്യാസ പരിഷ്കാരങ്ങളെ ഉപയോഗിക്കുന്നു. ഉദാഹരണം- ചൈന, 57 ലെ കേരളസര്‍ക്കാര്‍
3. പാഠപുസ്തകങ്ങളിലൂടെ നിരീശ്വരത്വം പഠിപ്പിക്കുന്നു.
4. 57 ലെ പാഠപുസ്തകപരിഷ്കരണത്തില്‍ കമ്യൂണിസ്റ്റ് വിപ്ലവങ്ങളെയും വിപ്ലവനേതാക്കളെയും പുകഴ്ത്ത്തുകയും ഇന്‍ഡ്യയുടെ സ്വാതന്ത്ര്യസമരത്തെയും അതിന്റെ ധീരനേതാക്കളെയും തമസ്കരിക്കുകയും ചെയ്തു. അത് പിന്നീട് തിരുത്തപ്പെട്ടു.
5. നിലവിലിരിക്കുന്നതിനെ എല്ലാത്തിന്റേയും (സമൂഹം പിന്തുടരുന്ന ആചാരം, വിശ്വാസങ്ങള്‍) ദൂഷ്യവശങ്ങള്‍ മനസ്സിലാക്കി അതിനെ എതിര്‍ക്കാന്‍ പഠിപ്പിക്കുന്നു. പ്രവേശനസമയത്ത്‌ കുട്ടിയുടെ ജാതിയും [...]

മുഴുവന്‍ പോസ്റ്റ് വായിക്കുക »

Older Posts »