Feeds:
Posts
അഭിപ്രായങ്ങള്‍

പാഠപുസ്തകവിവാദത്തിന്റെ പശ്ചാത്തലത്തില്‍ തറവാടി എന്ന ബ്ലോഗര്‍ ഇട്ട ഈ പോസ്റ്റിനുള്ള മറുപടിയാണിത്.

മതമില്ലാത്ത ജീവന്‍ എന്ന പാഠഭാഗത്തെ ആസ്പദമാക്കി ചില യുക്തികള്‍ നിരത്തുകയും പാഠപുസ്തകം പിന്‍ വലിക്കണം എന്നാവശ്യപ്പെടുകയും ചെയ്യുന്നതാണ് തറവാടിയുടെ പോസ്റ്റ്. പാഠഭാഗം വായിക്കാത്തവര്‍ ഇവിടെ വായിക്കുക : – ന്ന്, രണ്ട്, മൂന്ന്, നാല് .

തറവാടി ഉന്നയിക്കുന്ന യുക്തികള്‍ – പോയിന്റ് നമ്പര്‍ സഹിതം – ഐറ്റലിക്സില്‍ താഴെകൊടുക്കുന്നു.  ഒപ്പം താഴെ ആ വാദത്തിനുള്ള മറുപടിയും . (ചില പോയിന്റുകള്‍ തീരെ അപ്രസക്തമായതിനാല്‍ മറുപടി ചേര്‍ത്തിട്ടില്ല.)

1. ദൈവവിശ്വാസികള്‍ പുരോഗമനത്തിനെതിരാണെന്ന് വിശ്വസിക്കുന്നുണ്ടോ?
ഉത്തരം: ഇല്ല.

ദൈവവിശ്വാസികളല്ല എല്ലാവരെക്കൊണ്ടും ദൈവത്തില്‍ വിശ്വസിപ്പിച്ചേ അടങ്ങൂ എന്നു കരുതുന്ന നിര്‍ബന്ധ ബുദ്ധിക്കാരുണ്ട്. അവര്‍ തീര്‍ച്ചയായും സാമൂഹിക പുരോഗമനത്തിനെതിരാണ്. അങ്ങനെയുള്ളവരാണ് ബ്രൂണോയെ ചുട്ട് കൊന്നതും.

2. ദൈവ വിശ്വാസമില്ലാതായാല്‍ ലോകത്തിലുള്ള എല്ലാ പ്രശ്നങ്ങളും ഇല്ലാതായെന്ന് കരുതുന്നുണ്ടോ?
ഉത്തരം : ഇല്ല

ഇല്ലാതാവാണ്ടേത് മതാന്ധതയാണ്, ദൈവവിശ്വാസമല്ല.

3. ജീവിക്കാന്‍ ദൈവ വിശ്വാസം ആവശ്യമെന്ന് കരുതുന്നുണ്ടോ?
ഉത്തരം : ഇല്ല

ജീവിക്കാന്‍ അത്യാവശ്യം വേണ്ടത് ‘സ്വാര്‍ത്ഥതയാണ് ‘ ;)
[കടപ്പാട്: ഡോക്കിന്‍സ്.]

4. സാഹിത്യ രചനകളും പാഠപുസ്തകങ്ങളും സമൂഹത്തില്‍ ഉണ്ടാക്കുന്ന സ്വാധീനം ഒന്നാണോ?
ഉത്തരം: അല്ല , പാഠപുസ്തകങ്ങള്‍ പഠനകാലത്ത് വരുത്തുന്ന സ്വാധീനം കൂടുതലായിരിക്കും.

മസ്തിഷ്കം വികസിച്ചുകൊണ്ടിരിക്കുന്ന ഘട്ടത്തില്‍ കിട്ടുന്ന ഏതറിവും ആഴത്തില്‍ പതിയുന്നു. അതു പാഠപുസ്തകത്തിനുമാത്രമായുള്ള ക്വാളിറ്റിയല്ല; മതഗ്രന്ഥം മുതല്‍ രതിവര്‍ണ്ണനാ പുസ്തകം വരെ എന്തും നമ്മെ ആഴത്തില്‍ സ്വാധീനിക്കുന്നവതന്നെ.നാം സാധാരണ പ്രായമെത്താത്ത കാലത്ത് വായിക്കുന്ന/വായിച്ചിരുന്ന ഡിങ്കനും മായാവിയും വിക്കിയും വരെ നമ്മുടെ ഉള്ളില്‍ സൂപ്പര്‍ ഹീറോ വാഞ്ച്ഛകള്‍ ഉണ്ടാക്കാന്‍ ഉതകുന്നുണ്ട്.
എന്നാല്‍ അതിനൊക്കെയപ്പുറമാണ് ഈ അറിവുകള്‍ പ്രോസസ് ചെയ്യാനുള്ള മനസ്സിന്റെ കഴിവ്. ആ കഴിവിനെ പ്രധാനമായും സ്വാധീനിക്കുക കുട്ടി വളരുന്ന സാംസ്കാരികവും ബൌദ്ധികവുമായ പരിസരം തന്നെയാണ്. (ഹോവാഡ് ഗാര്‍ഡനര്‍ )
പാഠപുസ്തകം റേഷന്‍ കാര്‍ഡോ മാര്‍ക്ക് ബുക്കോ പോലൊരു നിര്‍ജ്ജീവ സാധനമല്ലല്ലൊ. അതിലെ ഉള്ളടക്കം ചലനാത്മകമാകുന്നത് അതു ക്ലാസില്‍ ചര്‍ച്ചചെയ്യപ്പെടുമ്പോഴാണ്. ആ ചര്‍ച്ചകളില്‍ നിന്നുമുതിരുന്ന  മൂല്യങ്ങളും നമ്മില്‍ വേരുറപ്പിക്കുന്നുമുണ്ട്.  കള്ളം പറയുമ്പോള്‍, കോപ്പിയടിക്കുമ്പോള്‍ , മോഷ്ടിക്കുമ്പോള്‍ , അരുത് എന്നു സമൂഹം വിലക്കുന്നത് ചെയ്യുമ്പോള്‍ ഒക്കെ ഉണരുന്ന ആ ‘മന:സാക്ഷി’ ഈ പ്രായത്തില്‍ ഇഞ്ചക്റ്റ് ചെയ്യപ്പെടുന്ന സദാചാര മൂല്യങ്ങളുടെ ഉള്‍വിളിയാണ്. അതു പാഠപുസ്തകത്തില്‍ നിന്നുമാത്രമല്ല കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നുമെല്ലാം മനസു കണ്ടെടുക്കുന്ന സാമൂഹികാതിജീവന ടെക്നിക്കുകളില്‍ ഒന്നാണ്.

5. ആരാണ് കുട്ടികളെ കൂടുതല്‍ സ്വാധീനിക്കുന്നത് മാതാപിതാക്കളോ അധ്യപരോ?
ഉത്തരം: അധ്യാപകര്‍.

തെറ്റ്. കുട്ടിയുമായി ഏറ്റവും കൂടുതല്‍ സമയം ഇടപഴകുന്നവര്‍ ആരോ അവരാണ് പ്രധാന സ്വാധീനം ചെലുത്തുക. സാധാരണ ഇത് മാതാപിതാക്കള്‍ തന്നെയാണ്. മിക്കപ്പോഴും അതിനു ജനിതകമായ ഒരു അടിസ്ഥാനവുമുണ്ട്. കുട്ടിയുടെ മനസില്‍  ജെന്‍ഡര്‍ റോള് നിര്‍വചിക്കപ്പെടുന്നതിനും വളരെ മുന്‍പ് തന്നെ അവന്‍/അവള്‍ മാതാവിനെയോ പിതാവിനെയോ അനുകരിക്കുന്നുണ്ട് – അബോധതലത്തില്‍. ആ സ്വാധീനം ജനിതകം കൂടിയായാല്‍ അതിനെ മറികടക്കാന്‍ മറ്റൊന്നിനുമാവുകയുമില്ല.
മതവിശ്വാസമില്ലാത്തവര്‍ പോലും മാതാപിതാക്കളുടെ മരണാനന്തര കര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നതും മറ്റും ഈ അബോധ വൈകാരിക ബന്ധമുള്ളതുകൊണ്ടാണ്. (മത വിശ്വാസവും ജനിതകമായ ചില തെരഞ്ഞെടുപ്പുകളുടെ ഭാഗമാകാം എന്ന് ഗ്രീന്‍ ബിയേഡ് ഇഫക്റ്റ് ഉദ്ധരിച്ചു കൊണ്ട് ഡോക്കിന്‍സ് പറയുന്നു – എക്സ്റ്റെന്റഡ് ഫീനൊ ടൈപ്പ്)

6. ഏഴാം ക്ലാസ്സിലെ ജീവന്‍ എന്ന കുട്ടിയുമായി ബന്ധപ്പെട്ട അധ്യായം മത നിഷേധമായി തോന്നുന്നുണ്ടോ?
ഉത്തരം : ഇല്ല , മതമില്ലെങ്കിലും ജീവിക്കാമെന്നാണ് പറയുന്നത് , പക്ഷെ വേണമെങ്കില്‍ അതിനെ മതം ആവശ്യമില്ലെന്ന തലത്തിലുള്ള ചിന്തയിലേക്കും നയിക്കാമെന്ന് മാത്രം.

മതമില്ലെങ്കിലും ജീവിക്കാം എന്നതല്ല ആ പാഠ ഭാഗം ലക്ഷ്യമാക്കുന്ന സന്ദേശം. ഏതെങ്കിലും വ്യവസ്ഥാപിതമായ മതാചാരപ്രകാരം ജീവിക്കേണ്ടത് ഒരു അനിവാര്യതയല്ല, അങ്ങനെയല്ലാതെയും  ജീവിക്കാം  എന്നാണ്.  പേരില്‍ മതം ഉണ്ടെങ്കിലും മതപരമായ ആഘോഷങ്ങളില്‍ പങ്കെടുക്കാറുണ്ടെങ്കിലും മതാചാരപ്രകാരമുള്ള ഒരു ജീവിതം നയിക്കാത്ത എത്രയോ ആളുകളുണ്ട്. അയഞ്ഞ ഒരു ആത്മീയത ഉണ്ടെന്നതിനപ്പുറം ഇന്നയിന്ന രീതികളിലേ പ്രാര്‍ത്ഥിക്കാവൂ, ഇന്നയിന്ന രീതിയിലെ ദൈവ സങ്കല്പമേ സാധുവായിട്ടുള്ളൂ എന്നൊക്കെ കരുതാത്ത എത്രയോ സാമൂഹിക സാംസ്കാരിക പരിവര്‍ത്തകരും നമുക്കുണ്ട് എന്നോര്‍ക്കുക.
മറ്റൊന്ന്,  ക്രിസ്ത്യാനികള്‍ എല്ലാ ഞായറാഴ്ചയും സണ്‍ ഡേ സ്കൂളിലും അവധിക്കാലത്ത്‌ സമ്മര്‍ ക്ലാസിലും ന്യൂനപക്ഷാവകാശമുള്ള വിദ്യാലയങ്ങളില്‍ എല്ലാ ആഴ്ചയിലും വേദപാഠവും സന്മാര്‍ഗ്ഗവും ഒക്കെ പഠിക്കുന്നു. മുസ്ലിം കുട്ടികളാകട്ടേ ദിവസവും മദ്രസാ പഠനവും നടത്തുന്നു. ഇവരെയൊക്കെ മതം ആവശ്യമില്ലാത്തവരാക്കാന്‍  ‘മതമില്ലാത്ത ജീവന്‍’ പര്യാപ്തമാണോ ?

7. പ്രസ്തുത അധ്യായം കുട്ടികളുടെ ദൈവവിശ്വാസത്തെ ഇല്ലാതാ‍ക്കും എന്ന് കരുതുന്നുണ്ടോ? മറ്റെന്തെങ്കിലും തരത്തില്‍ ബാധിക്കുമോ?
ഉത്തരം :ദൈവ വിശ്വാസത്തെ ഇല്ലാതാക്കുമെന്ന് കരുതുന്നില്ല പക്ഷെ ദൈവ വിശ്വാസികളായ മാതാപിതാക്കളുമായി ആശയ സംഘട്ടനങ്ങളുണ്ടായേക്കാം.

ദൈവം ഇല്ല എന്ന് പാഠഭാഗം പറയുന്നേയില്ലല്ലൊ. ദൈവവിശ്വാസികളായ മാതാപിതാക്കളുമായി പിന്നെങ്ങനെ കുട്ടിയുടെ ആശയം സംഘട്ടത്തിലാവും ? ബുദ്ധിയുറയ്ക്കാത്ത പ്രായത്തില്‍ തന്നെ മതം നിഷ്കര്‍ഷിക്കുന്ന ആചാരാനുഷ്ഠാനങ്ങള്‍ അനുവര്‍ത്തിക്കാന്‍ കുട്ടിയെ നിര്‍ബന്ധിക്കുന്ന മാതാപിതാക്കളല്ലേ യഥാര്‍ത്ഥത്തില്‍ ജനാധിപത്യവിരുദ്ധമായ സമീപനത്തിലൂടെ ഈ പറയുന്ന ആശയസംഘട്ടനങ്ങള്‍ക്കു വഴിവയ്ക്കുന്നത് ? സ്വതന്ത്രമായി ചിന്തിക്കുന്ന ഒരു കുട്ടി പക്വതയാര്‍ജ്ജിക്കുമ്പോള്‍ നല്ലവണ്ണം ഗുണദോഷചിന്തനം ചെയ്തിട്ട് ഒരു മതവിശ്വാസത്തെ പുണര്‍ന്നാല്‍ അതല്ലേ ആശയപരമായ വ്യക്തത ഉണ്ടാക്കുക ?

8. ആശയ സംഘട്ടങ്ങള്‍ നല്ലതല്ലെ അപ്പോഴല്ലെ നല്ല തീരുമാനങ്ങള്‍ എടുക്കാന്‍ കുട്ടികളെ പ്രാപ്തരാക്കൂ ?
ഉത്തരം : ഒരാള്‍ക്ക് ദൈവ വിശ്വാസം ഉണ്ടായാലും ഇല്ലെങ്കിലും സമൂഹത്തിലുള്ള സ്വാധീനം ഒരേ പോലെയാണെങ്കില്‍ ( അതാണല്ലോ പുസ്തകം പഠിപ്പിക്കുന്നതും ) പിന്നെ സംഘട്ടനത്തിന്‍‌റ്റെ ആവശ്യമില്ലല്ലോ.

ദൈവവിശ്വാസം = മതം എന്ന കടുമ്പിടിത്തത്തില്‍ നിന്നാണ് ഈ വാദം. ദൈവവിശ്വാസത്തെക്കുറിച്ച് എവിടെയാണ് പ്രസ്തുത പാഠഭാഗത്ത് പറയുന്നത് ?
മതമില്ലാത്ത ജീവന്‍ എന്ന പാഠഭാഗത്ത് പറയുന്നത്  : ” മനുഷ്യ സ്നേഹം ലക്ഷ്യമാക്കി രൂപപ്പെട്ട മതങ്ങള്‍ മനുഷ്യന്‍ എങ്ങനെപെരുമാറണമെന്ന് വിവക്ഷിച്ചിരിക്കുന്നത് നോക്കുക: ചില സൂക്തങ്ങള്‍ ശ്രദ്ധിക്കുക :” ഇതിനു ശേഷം പ്രധാനമതങ്ങളില്‍ നിന്നൊക്കെ സഹിഷ്ണുതയുടെ ആശയം വിളംബരം ചെയ്യുന്ന സൂക്തങ്ങള്‍ കൊടുത്തിരിക്കുന്നു.
അതിനു താഴെ വിവിധ മതസ്ഥര്‍ ഒന്നിച്ച് കൂടുന്ന ആഘോഷങ്ങള്‍ പട്ടികയാക്കാനുള്ള എക്സര്‍സൈസ് കൊടുത്തിരിക്കുന്നു.സ്വന്തം വിശ്വാസത്തെപ്പോലെ അന്യരുടെ വിശ്വാസത്തെയും ആദരിക്കാനും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഒഴിവാക്കുവാനുമൊക്കെയുള്ള ഉപദേശങ്ങളുമുണ്ട്.

9. ഒരു കുട്ടിയുടെ കര്യങ്ങളില്‍ ഇടപെടാന്‍ സമൂഹത്തിനാണോ മതാപിതാക്കള്‍ക്കാണോ കൂടുതല്‍ അധികാരവും അവകാശവും?
ഉത്തരം: മാതാപിതാക്കള്‍ക്ക്

ഈ മാതാപിതാക്കള്‍ എന്നു പറയുന്നവര്‍ സാമൂഹിക ജീവികള്‍ തന്നെയല്ലേ?  സമൂഹത്തില്‍ നിന്നും ഒറ്റതിരിഞ്ഞ് സ്വയം ദ്വീപുകളായിട്ടല്ലല്ലോ ആരും ജീവിക്കുന്നത്.  സമൂഹത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് മാതാപിതാക്കള്‍ക്ക് മക്കളെ ഡോക്ടറാക്കാം സോഫ്റ്റ് വേര്‍ എഞ്ചിനിയറാക്കാം, ഐ.ഏ.എസുകാരനും പോലീസുകാരനും വരെയാക്കാമെങ്കില്‍ പിന്നെ  പരസ്പര സ്നേഹം പുലര്‍ത്തുന്ന മതവിശ്വാസിയോ,  അന്യ വിശ്വാസങ്ങളെ ആദരിക്കുന്ന ജനാധിപത്യ ബോധമുള്ള പൌരനോ പൌരിയോ ആക്കാന്‍ പാടില്ല എന്നില്ലല്ലോ.
ഇനി, മാതാപിതാക്കള്‍ക്ക് അത്രകണ്ട് ആധിയുണ്ടെങ്കില്‍ കുട്ടിയെ വീട്ടിലിരുത്തി പഠിപ്പിക്കേണ്ടിവരും. അതാകുമ്പോള്‍ സമൂഹത്തിന്റെ തിന്മകളൊന്നും കുട്ടിയിലേക്ക് പകരാതെ നോക്കാം :)

10. പ്രസ്തുത അധ്യായം വളരെ നല്ലതും ആവശ്യവുമെന്ന് തോന്നുന്നുണ്ടോ?
ഉത്തരം: നല്ല ആശയമാണ് , പക്ഷെ അത് നിലവിലുള്ള വളരെ ചെറിയ ഒരു സമൂഹത്തിന് മാത്രമേ ഗണകരമാക്കുന്നുള്ളൂ.
11. എന്ത് ഗുണം ആര്‍ക്കാണ് ഉണ്ടാവുന്നത്?
ഉത്തരം: മത /ദൈവ വിശ്വാസമില്ലാത്ത മാതാപിതാക്കളുടെയും മിശ്രവിവാഹിതകരുടെ കുട്ടികള്‍ക്ക് ആത്മവിശ്വാസം നേടാന്‍ ഉണ്ടാകാന്‍ ഇതു സഹായിക്കും.
12. മത/ദൈവ വിശ്വാസമുണ്ടായാലേ ആത്മവിശ്വാസമുണ്ടാകൂ എന്നുണ്ടോ ?
ഉത്തരം: ഇല്ല പക്ഷെ , മത /ദൈവ വിശ്വസമുള്ള വളരെ വലിയ ഒരു സമൂഹത്തോടൊപ്പം അതില്ലാത്ത വളരെ ചെറിയ ഒരു സമൂഹത്തിനുണ്ടാകവുന്ന ആത്മ വിശ്വാസക്കുറവ് സ്വാഭാവികമാണ് പ്രത്യേകിച്ചും കുട്ടിക്കാലത്ത്.
13. അങ്ങിനെയെങ്കില്‍ ഇത്തരം പാഠങ്ങള്‍ ഉള്‍പ്പെടുത്തി ചെറിയ ആ സമൂഹത്തെ ആത്മവിശ്വാസം ഉണ്ടാക്കുകയല്ലെ വേണ്ടത്?
ഉത്തരം: തീര്‍ച്ചയായും , പക്ഷെ മറ്റൊരു വലിയ സമൂഹത്തിന്‍‌റ്റെ വിശ്വാസങ്ങളെ ബലികഴിച്ചല്ല അതിനുമുതിരേണ്ടത്.

അങ്ങനെയാണെങ്കില്‍ ഹിന്ദു മതവിശ്വാസികള്‍ ഭൂരിപക്ഷമുള്ള സമൂഹത്തില്‍  മുസ്ലീമിനും മുസ്ലീമിനു ഭൂരിപക്ഷമുള്ള സമൂഹത്തില്‍ ഹിന്ദുവിനും ആത്മവിശ്വാസക്കുറവുണ്ടാകും എന്നും ഒരു extended logic ഉണ്ട് എന്നു സമ്മതിക്കേണ്ടിവരും.
അപ്പോള്‍ മുസ്ലീം ഭൂരിപക്ഷരാജ്യത്ത്  ഒരു പാഠപുസ്തകത്തില്‍ ഹിന്ദുമതത്തെ പരിചയപ്പെടുത്തുമ്പോഴും ഹൈന്ദവഭൂരിപക്ഷമുള്ള രാജ്യത്ത് ഇസ്ലാമിനെ പരിചയപ്പെടുത്തുമ്പോഴും ഇതേ യുക്തി പ്രയോഗിക്കണം. അപ്പോള്‍ നാട്ടുകാരുടെ ഭൂരിപക്ഷ വിശ്വാസം മാത്രമേ പാഠപുസ്തകത്തില്‍ അച്ചടിക്കപ്പെടാന്‍ അര്‍ഹത നേടാവൂ എന്നും മറ്റൊരു (കു)യുക്തി  കൂടി പുറകേ വരും !

ഹിന്ദുവിന്റെ ആചാരങ്ങളില്‍ ബിംബാരാധന അതിപ്രധാനം. ഇസ്ലാമാണെങ്കില്‍ ബിംബാരാധനയെ കഠിനമായി വെറുക്കുന്നു. ഹിന്ദു ബഹുദൈവ ആരാധകന്‍. ഇസ്ലാം ഏകദൈവത്തില്‍ വിശ്വസിക്കുന്നു. ക്രൈസ്തവര്‍ക്ക് പരിശുദ്ധ ത്രിത്വത്തിലൊന്ന് കര്‍ത്താവായ യേശുവാണ്‍. ഇസ്ലാമാണെങ്കില്‍ യേശുവിനെ മനുഷ്യനായ പ്രവാചകന്‍ മാത്രമായി കാണുന്നു. സിഖ് മതത്തിനാകട്ടെ മുഹമ്മദ് അന്ത്യപ്രവാചകനോ ഖുര്‍ ആന്‍ ദൈവ വചനമോ അല്ല. ബൌദ്ധനാകട്ടെ രൂപാരൂപങ്ങള്‍ ഉള്ള ഈശ്വരസങ്കല്പം കമ്മി. പാഴ്സിക്ക് അതിലും വ്യത്യസ്ഥമായ വേറെ ചില വ്യത്യാസങ്ങള്‍….ലിസ്റ്റ് നീണ്ടു നീണ്ടു പോകും.

അടിസ്ഥാനമേഖലകളില്‍ തന്നെ ഇങ്ങനെയുള്ള കടുത്ത വൈരുദ്ധ്യങ്ങള്‍ നിലനില്‍ക്കുമ്പോഴും  ഈ മതങ്ങളെ നാം ചരിത്രപാഠങ്ങളിലും സാമൂഹ്യപാഠങ്ങളിലും പരിചയപ്പെടുത്തുന്നില്ലേ ?
വീട്ടില്‍ വന്ന് “ അച്ഛാ/ഉപ്പാ/ഡാഡീ, നമ്മളെന്താ ഇങ്ങനെ, അയല്പക്കത്തെ ‌‌‌കുട്ടികളായ  A ഉം B ഉം അങ്ങനെയല്ലല്ലൊ” എന്ന് മകനോ മകളോ ചോദിക്കുമ്പോള്‍ നാം എന്താണ് അവരെ പറഞ്ഞു മനസിലാക്കാന്‍ ശ്രമിക്കുന്നത് ? നമ്മുടെ വിശ്വാസത്തിന്റെ മഹത്വമല്ലേ ? അല്ലാതെ അയല്പക്കത്തെ Aയുടെയും  Bയുടേയും വിശ്വാസത്തിന്റെ മേന്മയല്ലല്ലോ.
അവിടെയൊക്കെ കുട്ടിക്ക് എന്ത് ആശയ സംഘട്ടനമാണ് ഉണ്ടാവുന്നത് ?

താന്‍ വിശ്വസിക്കുന്നതില്‍ നിന്നും വിഭിന്നമായൊരു വിശ്വാസം സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട് എന്ന് അറിഞ്ഞു എന്നുവച്ച് കുട്ടിക്കെന്തു സംഭവിക്കാന്‍ ? ആ ആശയ സംഘട്ടനം മൂലം മാതാപിതാക്കളുടെ മതം ഉപേക്ഷിച്ച് കുട്ടികള്‍ മറ്റൊന്നിലേക്ക് ചേക്കേറാറുണ്ടോ ?

14. ഈ അധ്യായം അങ്ങിനെ മത വിശ്വാസികളുടെ താത്പര്യങ്ങളെ ബലികഴിക്കുന്നെന്ന് പറയാമോ?
ഉത്തരം:
എന്തായാലും മതവിശ്വാസികള്‍ക്ക് അനുകൂലമായിതോന്നുന്നില്ല.

എങ്ങനെ അനുകൂലമായി തോന്നുന്നില്ല എന്നു പാഠഭാഗം വായിച്ചിട്ട് മൂര്‍ത്തമായും യുക്തിഭദ്രമായും പറയൂ.

15. പ്രസ്തുത അധ്യായം കമ്മ്യൂണിസ്റ്റുകാരെ ഉണ്ടാക്കും എന്ന് കരുതുന്നുണ്ടോ?
ഉത്തരം : ഇല്ല.
16. അങ്ങിനെ ഒരുദ്ദേശം ഇതിനുപിന്നിലുണ്ടെന്ന് കരുതുന്നുണ്ടോ?
ഉത്തരം : കരുതുന്നുണ്ട്.
17. എന്താണങ്ങിനെ തോന്നാന്‍ കാരണം.
ഉത്തരം : ഇതിനൊപ്പമുള്ള മറ്റധ്യായങ്ങള്‍ അതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

സ്വയം ഖണ്ഡിക്കുന്ന വാദഗതിയാണല്ലോ ഇത്. (തറവാടിയുടെ പോയിന്റ് നമ്പര്‍ 6-ഉം ഇതോടൊപ്പം ചേര്‍ത്തുവായിക്കുക)
“കമ്മ്യൂണിസ്റ്റുകാരെ ഉണ്ടാക്കും എന്നു കരുതുന്നില്ല”, “വിവാദ പാഠഭാഗം മത നിഷേധമായും തോന്നുന്നില്ല”. പിന്നെ  ഇതിനു കുട്ടികളെ കമ്മ്യൂണിസ്റ്റാക്കാനുള്ള ഉദ്ദേശ്യമുണ്ട് എന്ന് തോന്നിയതെങ്ങനെ ?

ഇനി അങ്ങനൊരു ഉദ്ദേശ്യമുണ്ടെങ്കില്‍ തന്നെ അതു സംഭവിക്കില്ലാ എന്ന് പോയിന്റ് നമ്പര്‍ 15-ല്‍ പറയുന്നു. പിന്നെന്തിനാണ് പുസ്തകം പിന്‍വലിക്കേണ്ടത് ?

20. എതിര്‍പ്പ് പ്രകടിപ്പിച്ചവരോട് സര്‍ക്കാരെടുത്ത സമീപനത്തെപ്പറ്റി എന്താണ് തോന്നുന്നത്?
ഉത്തരം : അധികാര ധാഷ്ട്യമാണ് മന്ത്രി കാണിച്ചത്. പ്രധാനപ്പെട്ടൊരു സമൂഹം എതിര്‍പ്പ് പ്രകടിപ്പിച്ച സ്ഥിതിക്ക് നിജ സ്ഥിതി വെളിപ്പെടുത്താന്‍ ചര്‍ച്ചകള്‍പോലെ എത്രയോ മാര്‍ഗ്ഗങ്ങളുള്ളപ്പോള്‍ അതിനൊന്നും തയ്യാറാവാത്തതാണ് പല അനിഷ്ട സംഭവങ്ങള്‍ക്കും കാരണമായത്.

21. മന്ത്രിസഭയുടെ തെറ്റെന്തൊക്കെയാണ് കാണുന്നത് ?
ഉത്തരം : മതവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഉള്‍പ്പെടുത്തുമ്പോള്‍ , ജനാധിപത്യ വ്യവസ്ഥിതികള്‍ അടിസ്ഥാനപ്പെടുത്തി , ബഹുഭൂരിപക്ഷത്തിന്‍‌റ്റെ വികാര വിചാരങ്ങളെ ഉള്‍ക്കൊള്ളണമെന്ന് മിനിമം കാര്യം കൈകൊണ്ടെന്ന് തോന്നുന്നില്ല.

ഒരു തലമുറെ വാര്‍ത്തെടുക്കുന്നതില്‍ വിദ്യാഭ്യാസത്തിന്‍‌റ്റെ പങ്ക് ഏറ്റവും പ്രധാനമായ ഒന്നാണ്. ഏറ്റവും പ്രാധാന്യത്തോടേയും , സ്വതന്ത്ര്യ കാഴ്ചപ്പടോടേയും , ലക്ഷ്യ ബോധത്തോടേയും ആയിരിക്കണം ഇതിനെ സമീപിക്കേണ്ടത്.

വിശ്വാസ്യതയായിരിക്കണം വിദ്യാഭ്യാസത്തിന്‍‌റ്റെ കാതല്‍ അതുകൊണ്ട് തന്നെ വളരെ ചെറിയ അളവില്‍ പോലും പരസ്പര വിരുദ്ധ ആശയങ്ങള്‍ ഉള്‍ക്കൊള്ളിക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത് ഇതിന് പിന്നില്‍ പ്രവര്‍‌ത്തിച്ചവര്‍ എടുക്കേണ്ട പ്രധാന സംഗതിയാണ്.
നല്ലൊരു ഭൂരിപക്ഷം ആളുകള്‍ ചെയ്തുകൊണ്ടിരിക്കുന്ന ഒരു പ്രവൃത്തി , ആ പ്രവൃത്തി ഇല്ലെങ്കിലും കുഴപ്പമില്ലെന്ന്’ പഠിപ്പിക്കുന്നതും ‘ആ പ്രവൃത്തി ആവശ്യമില്ലെന്ന് പറയുന്നതും തമ്മില്‍ വലിയ വ്യത്യാസം എനിക്ക് കാണാന്‍ കഴിയുന്നില്ല.

ഒന്നാമത്, മുകളില്‍ പറഞ്ഞ പോലെ ആ പാഠഭാഗത്ത്  പരസ്പരവിരുദ്ധമായ ആശയങ്ങള്‍ ഒന്നും ഇല്ല.  ഇനി ഒരു വാദത്തിനു വേണ്ടി സമ്മതിച്ചാല്‍ പോലും ആ ലോജിക്ക് അനുസരിച്ച് പഠിപ്പിക്കാന്‍ പാടില്ല എന്നു പറയാവുന്ന സംഗതികളുടെ ലിസ്റ്റ് ഉണ്ടാക്കിയാല്‍ അതു വളരെ നീണ്ടതായിരിക്കും.
ഉദാഹരണത്തിനു:
പരിണാമസിദ്ധാന്തം, പൊതു ആപേക്ഷികതാ സിദ്ധാന്തവും അതിന്റെ ഉല്പന്നമായ ബിഗ് ബാംഗ് മോഡലും, ആര്‍ക്കിയോളജി, പേയ്ലിയന്റോളജി… പിന്നെ, മെഡിസിനില്‍ ആണെങ്കില്‍  സന്താനോല്പാദന/ഗര്‍ഭധാരണ-ശാസ്ത്രം,  ഗര്‍ഭ നിരോധനം, അബോര്‍ഷന്‍, സ്വവര്‍ഗ്ഗ രതിയുടെ മനശാസ്ത്രം, ഭ്രൂണശാസ്ത്രം….അങ്ങനെയങ്ങനെ…(പുഷ്പഗിരി മെഡിക്കല്‍ കൊളെജില്‍ അച്ചന്മാരുടെ ആശയപരമായ വിയോജിപ്പു മൂലം കുട്ടികളെ ഫാമിലി പ്ലാനിംഗ് ക്ലാസുകള്‍ക്കായി മറ്റൊരു പ്രൈവറ്റ് ആശുപത്രിയില്‍ കൊണ്ടുപോകുന്നുണ്ട് !)

പിന്നെ ഈ ലിസ്റ്റില്‍ ഭൂരിപക്ഷം വരുന്ന നാട്ടുകാരുടെ മതവിശ്വാസമൊഴിച്ച് മറ്റൊന്നും മിണ്ടരുത് എന്നൊരു ലൈനും സ്വീകരിക്കാവുന്നതാണ്.
അതായത് തറവാടിയുടെ വാദം തിരിച്ചിട്ടാല്‍ ,
ഇന്ത്യയില്‍ 84 % വരുന്ന ഹിന്ദുക്കളുടെ ‘വികാരം’ കണക്കിലെടുത്ത് ഇസ്ലാമിനെക്കുറിച്ച്  പാഠപുസ്തകങ്ങള്‍ മിണ്ടരുത് എന്നു നിര്‍ബന്ധം പിടിക്കാം. അമേരിക്കയില്‍ പ്രൊട്ടസ്റ്റന്റുകാര്‍, പാകിസ്ഥാനിലും മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലും ഇസ്ലാം, ഇസ്രായേലില്‍ യഹൂദമതം അങ്ങനെയങ്ങനെ ഭൂരിപക്ഷത്തിന്റെ ‘വികാരം’ കണക്കിലെടുത്ത് മറ്റു വിശ്വാസങ്ങളെ പൂര്‍ണ്ണമായും തമസ്കരിക്കാം. ഓരോ വിശ്വാസവും അടിസ്ഥാനപരമായി  നോക്കുമ്പോള്‍ മറ്റൊന്നിന് എതിരാണ് എന്നു ന്യായവും പറയാം. ദൈവവിശ്വാസത്തിനെതിരാണ് മതേതര ചിന്ത എങ്കില്‍. എങ്ങനെയുണ്ടാവും ?

23. പ്രസ്തുത അധ്യായം മാറ്റണമോ വേണ്ടയോ ?
ഉത്തരം : മാറ്റണം.
24. എന്തുകൊണ്ട്?
ഉത്തരം : എന്‍‌റ്റെ കുട്ടികള്‍ എന്ത് പഠിക്കണമെന്ന പൂര്‍ണ്ണ അവകാശം എനിക്കാണ്. ഈ അവകാശം കുട്ടികളുടെ വളരെ പ്രധാനപ്പെട്ട ചെറിയ കാലഘട്ടത്തില്‍ അധ്യാപകര്‍ക്ക് എന്റെ മക്കളില്‍ കിട്ടുന്ന പ്രാധാന്യം ഉപയോഗിച്ച് മാറ്റിയെടുക്കുന്നതില്‍ വിയോജിപ്പുണ്ട്.
..

അങ്ങനെയാണെങ്കില്‍ നേരത്തേ പറഞ്ഞപോലെ മതവിശ്വാസികള്‍ പരിണാമസിദ്ധാന്തം മുതല്‍  ആ‍ര്‍ക്കിയോളജിയും ഭ്രൂണശാസ്ത്രവും ജെനറ്റിക്സും പ്രപഞ്ചോത്ഭവസിദ്ധാന്തവും  വരെയുള്ള ഒന്നും മക്കളെ പഠിപ്പിക്കരുത് എന്നു തീരുമാനിക്കുന്നതാവും നല്ലത്. ശാസ്ത്രത്തിന്റെ നല്ലൊരു ശതമാനവും മതത്തിന്റെ കല്പനകളെ നിരാകരിക്കുന്നവയാണ്.

…ഒരു സം‌ശയമായി പ്രകടിപ്പിക്കപ്പെട്ടപ്പോള്‍ പോലും , ചര്‍ച്ചകള്‍ പോലെ എത്രയോ മാര്‍ഗ്ഗങ്ങള്‍ ഉണ്ടായിരിക്കെ , ജനാധിപത്യരാജ്യമായ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവാത്തത് ഉദ്ദേശ ശുദ്ധിയില്‍ സം‌ശയം ജനിപ്പിക്കുന്നു. ഉദ്ദേശശുദ്ദിയുണ്ടായിരുന്നെങ്കില്‍ അതിന്‍‌റ്റെ സത്യാവസ്ഥ വിശദീകരിക്കാനും ഒരു പൊതു അഭിപ്രായ സമന്വയത്തിനുമൊക്കെ സാഹചര്യമുണ്ടായിരിക്കെ അതിനൊന്നും തയ്യറാവാത്തത് ചെയ്ത പ്രവൃത്തി നല്ലതാണെന്ന് ഉത്തമ ബോധ്യമുള്ളതുകൊണ്ടല്ല മറിച്ച് ധാഷ്ട്യതമാത്രമാണെന്ന് തോന്നിയിട്ടുണ്ട്.

ചര്‍ച്ച ചെയ്യണമെങ്കില്‍ ആദ്യം പാഠപുസ്തകം പിന്‍വലിക്കണം എന്ന് നിര്‍ബന്ധബുദ്ധികാട്ടുന്നത് ആരാണ് ?

ഇഷ്ടമില്ലാത്തതിനെ റോഡിലിട്ട് ചുട്ടുകളയുന്ന കാടത്തം കാട്ടിയവര്‍ ഇന്ന് പാഠപുസ്തകമ് ചുട്ടാല്‍ നാളെ അന്യമതസ്ഥന്റെ വിശുദ്ധ ഗ്രന്ഥം ചുടും, പിന്നെ അന്യമതസ്ഥന്റെ സാംസ്കാരിക എടുപ്പുകളെ തകര്‍ക്കും ഒടുവില്‍ അന്യമതസ്ഥനെ തന്നെ ചുടും. ആ താലിബാനിസം അനധിവിദൂരമല്ലാത്ത ഭൂതകാലത്തിന്റെ താളുകളില്‍ നിന്ന് നമ്മെ നോക്കി ചിരിക്കുന്നുണ്ട്.

…മതത്തില്‍‌ ജീവിക്കുന്ന ആളുകള്‍ മഹാഭൂരിപക്ഷമുള്ള സമൂഹത്തില്‍ മതമില്ലെന്നതല്ല ,മതങ്ങള്‍ തമ്മിലുള്ള ഐക്യതകൂട്ടാനായിരിക്കണം സര്‍ക്കാര്‍ പ്രാമുഖ്യം കൊടുക്കേണ്ടതെന്ന ബോധ്യമുള്ളതിനാലും ,ഈ അധ്യായം ദോഷകരമല്ലെങ്കിലും, പറയത്തക്ക ഗുണകരമല്ലെന്നതിനാലും ,പറയപ്പെടുന്ന ഗുണം വളരെ ബാഹ്യമാണെന്ന തിരിച്ചറിവുള്ളതിനാലും ,നല്ലൊരു ഭൂരിപക്ഷം ആളുകള്‍ ഇതില്‍‌ എതിര്‍പ്പ് കാട്ടുന്നതിനാലും ഈ അധ്യായം മറ്റണമെന്ന് തന്നെയാണ് എന്‍‌റ്റെ അഭിപ്രായം.

മതങ്ങള്‍ തമ്മിലുള്ള ഐക്യം ഉണ്ടാവേണ്ടതിനെക്കുറിച്ചും മനുഷ്യ സ്നേഹത്തില്‍ അധിഷ്ഠിതമായിരിക്കേണ്ടതിനെക്കുറിച്ചുമാണ് ഈ പറയുന്ന പാഠഭാഗത്ത് 4 പേജുകളില്‍ ഉള്ളത്. സമൂഹത്തില്‍ മതമേയില്ല എന്ന് ഒരിറ്റത്തും വ്യംഗ്യമായി പോലും പറഞ്ഞിട്ടുമില്ല. മതമില്ലാത്ത മനുഷ്യരും സമൂഹത്തിലുണ്ടെന്ന് പറയുന്നുണ്ട്. അത്രതന്നെ.  അതൊന്നും വായിക്കുക പോലും ചെയ്യാതെയാണീ ആരോപണം എന്നതു വ്യക്തം.

“പട്ടിണിയായ മനുഷ്യാ നീ
പുസ്തകം കയ്യിലെടുത്തോളൂ
പുത്തനൊരായുധമാണുനിനക്കതു്
പുസ്തകം കയ്യിലെടുത്തോളൂ”

കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ കലാജാഥയില്‍ പണ്ടുകേട്ടുമറന്ന ഈ ഈരടികള്‍ പിന്നീടോര്‍ക്കുന്നതു് വിജു വി. നായരുടെ മാധ്യമം ലേഖനം കാണുമ്പോഴാണു്. “വിശക്കുന്ന മനുഷ്യാ, നീ പുസ്തകം കയ്യിലെടുക്കൂ” എന്ന തലക്കെട്ടു് അവിചാരിതമായി കടന്നുവന്നതല്ല എന്നു സൂചിപ്പിക്കാന്‍ കൂടിയാണു് ഈരടികള്‍ എടുത്തെഴുതുന്നതു്. തലക്കെട്ടില്‍ തന്നെ ലക്ഷ്യം വ്യക്തമാക്കുന്നുണ്ട് ലേഖകന്‍.

പാഠപുസ്തക വിവാദത്തില്‍​ വ്യത്യസ്തമായ സ്വരം കേള്‍പ്പിക്കുന്ന ആദ്യ ലേഖനമായിരുന്നു വിജുവിന്റേതു്. സഭയും പ്രതിപക്ഷവും പ്രതികരിച്ച രീതികളില്‍ നിന്നു് വ്യത്യസ്തമായി പാഠപുസ്തകമാറ്റത്തിനെതിരെയല്ല, പാഠ്യപദ്ധതി പരിഷ്കരണത്തിനെതിരെയാണു് ലേഖകന്‍ മഷി ചെലവാക്കിയതു്. പാഠപുസ്തകത്തില്‍ മതനിരാസമുണ്ടോ ഇല്ലയോ എന്ന ‘ഉപരിപ്ലവമായ’ പ്രശ്നത്തെ വശത്തേക്കൊതുക്കി മറ്റൊരു വിഷയം അദ്ദേഹം മുന്നോട്ടു വെയ്ക്കുന്നു. മലയാളം ബ്ലോഗോസ്ഫിയറില്‍ വെള്ളെഴുത്തിലൂടെ ഈ ആശങ്ക പിന്നെയും വെളിപ്പെട്ടു.

കേന്ദ്രനയത്തിലെ പാകപ്പിഴകള്‍ മൂലം രൂക്ഷമായ പണപ്പെരുപ്പത്തിന്റെ കെടുതികള്‍ക്കു് ന്യായീകരണം ചമയ്ക്കാനില്ലാതെ വിഷമിക്കുന്ന സമയത്തു്, യുഡിഎഫിനു് വീണുകിട്ടിയ മന്നയായിരുന്നു പാഠപുസ്തകവിവാദം. ഇക്കാര്യത്തില്‍ മാധ്യമം ലേഖകനും അശേഷം സംശയമില്ല. എന്നാല്‍ പാഠപുസ്തകത്തില്‍ ‘കമ്യൂണിസ്റ്റ് ആശയങ്ങളൊന്നുമില്ലെന്നും പകരം കേരളത്തിന്റെ ജാതിമത സാമൂഹികതയെ പടിഞ്ഞാറന്‍ സെക്കുലറിസത്തിന്റെ സൂ‍ചി കൊണ്ട് കുത്തുന്ന നവലിബറല്‍ പരിശ്രമം മാത്രമാണതു്‘ എന്നുമുള്ള വിജുവിന്റെ പരാതിയില്‍ ചില സംശയങ്ങള്‍ നിഴലിടുന്നുണ്ട് തുടര്‍ന്ന് ഈ കുത്തിന്റെ ആവശ്യകതയും അതിന്റെ രാഷ്ട്രീയവും അദ്ദേഹം വാചാലമായി നിരീക്ഷിക്കുന്നുമുണ്ട്.

പക്ഷേ ലേഖനം മുഴുവന്‍ വായിച്ചു കഴിയുമ്പോഴും എന്താണീ നിഴലിന്റെ രൂപം എന്ന് വായനക്കാരന്‍ സ്വന്തം തലച്ചോറില്‍ ഇരുമ്പാണികൊണ്ടു് കുത്തിനോക്കിയാല്‍ പോലും കണ്ടെത്തില്ല. ഇനിയിപ്പോള്‍ അതൊരു നിഴല്‍ക്കുത്തായിരിക്കുമോ എന്നു വ്യാകുലപ്പെടാന്‍ മാത്രമേ അവനു കഴിയൂ‍.

നിഴല്‍ക്കുത്തു് നടത്തുന്ന ഒടിയനെ കണ്ടെത്താന്‍ പാടുപെടുന്ന വായനക്കാരന്‍, ‘പാഠപുസ്തകം ഉന്നയിക്കുന്ന ചോദ്യമല്ല പ്രശ്നം, എന്തുതരം ഉത്തരത്തിലേക്കാണത് 13 വയസ്സുള്ള കുട്ടികളെ നയിക്കുന്നത് എന്നതാണ് ‘ എന്ന ഞെട്ടിക്കുന്ന വാചകത്തിലേക്കു് കടക്കുന്നു. ഈ പ്രശ്നത്തെ തേടിചെല്ലുന്ന വായനക്കാരന്‍ തിയറിയും പ്രാക്ടീസും തമ്മില്‍ ഒട്ടും ബന്ധമില്ലാത്തതായി കാണുന്നു. ഒ.വി വിജയന്‍ മുതല്‍ കാസ്റ്റ്ലെസ്റ്റിന്റെ മാതാപിതാക്കള്‍ വരെയുള്ളവര്‍ കേരളത്തില്‍ തന്നെയാണോ എന്ന് അന്തം വിടുകയും ചെയ്യും.

ലേഖകന്‍ തുടരുന്നു: ‘നിലവിലുള്ള ജീവിത പരിസരത്ത് ജീവന്റെ മത-പാഠം ഉത്തരങ്ങളല്ല ഉത്തരമില്ലായ്മകളാണ് ജനിപ്പിക്കുന്നത്[...] ഇടത് ബുദ്ധിജീവികള്‍ എന്നു കരുതുന്ന നവലിബറല്‍ ജീവികള്‍ക്ക് വന്‍‌തുക പറ്റാനുള്ള സുഖപ്രദമായ ഇടം. പാഠപുസ്തകം തയ്യാറാക്കുന്ന സ്ഥാപനത്തിലെ വക്രതയും അതാര്യതയും തന്നെയാണ് പാഠപുസ്തകത്തിലേയ്ക്കും പ്രവേശിക്കുന്നത്. തുറന്ന സമീപനങ്ങളോ സുതാര്യമായ വിചിന്തനങ്ങളോ നാടിന്റെ തനതു യാഥാര്‍ത്ഥ്യങ്ങളോ കണക്കിലെടുക്കാതെയുള്ള പാഠവികസനം. കമ്യൂണിസ്റ്റുകള്‍ എതിര്‍ക്കുന്നു എന്ന് പറയുന്ന നവലിബറല്‍ അജണ്ടകള്‍ അവരുടെ കൈയാളുകളിലൂടെത്തന്നെ നടപ്പാവുന്നതെന്തുകൊണ്ടു് ?’

അതിവാചാലത സൃഷ്ടിക്കുന്ന അസഹ്യമായ തലവേദനയ്ക്കിടയിലും മുമ്പു കേട്ടിളളുവയാണ് ഈ വാക്കുകളെന്ന് വായനക്കാരന്‍ ഓര്‍ത്തെടുക്കും. പാ‍ഠം – പരിഷത്ത് വിവാദവുമായി ബന്ധപ്പെട്ട്? ഇടതുപക്ഷ/പുരോഗമന ആശയങ്ങളെ നാലാംലോകക്കാര്‍ ഹൈജാക്ക് ചെയ്യുന്നു എന്ന പഴക്കമുള്ളൊരു നിലപാടാണോ ലേഖനം മുന്നോട്ടുവയ്ക്കുന്നതെന്നു് സംശയം തോന്നുമ്പോഴേക്കും ‘എ.കെ.ജി സെന്റര്‍ മൂത്താല്‍ ഇന്ദിരാഭവനാകും‘ എന്നൊരു വമ്പന്‍ ഡയലോഗടിച്ച് നേരെ ആണവപ്രശ്നത്തിലേയ്ക്ക് പാഞ്ഞു കയറുകയാണു്, ലേഖകന്‍. വിജുവിന്റെ ലേഖനത്തിന്റെ ഗുണഫലം ആര്‍ക്കാണ് എന്ന് ചില വായനക്കാരെങ്കിലും ചിന്തിച്ചു പോകും.

ഈ മാധ്യമം ലേഖനത്തെ പിന്‍പറ്റി വെള്ളെഴുത്ത് എഴുതിയ ലേഖനത്തിലും പാഠപുസ്തകത്തിന്റെ മസ്തിഷ്ക നിര്‍മ്മാതാവിനെ കുറിച്ചു് അകാരണമെന്നു് വിശേഷിപ്പിക്കാവുന്ന ഭയം ദൃശ്യമാണു്. കാണാമറയത്തിരിക്കുന്ന വരട്ടുവാദക്കാരനാണു് പാഠപുസ്തകത്തിലെ ഉള്ളടക്കം തീരുമാനിക്കുക എന്ന തീര്‍പ്പാണു് ലേഖകനു്. എന്നാല്‍ ആ വരട്ടുവാദക്കാരന്‍ കാണാന്‍ എങ്ങനെയുണ്ടെന്നോ അവന്‍ തിരുത്തിയെഴുതിയ പാഠഭാഗങ്ങള്‍ എങ്ങനെ സമൂഹവിരുദ്ധമാകുന്നുവെന്നോ ചൂണ്ടിക്കാണിക്കാന്‍ ലേഖകനു് സാവകാശമില്ല. വരികള്‍ക്കിടയില്‍ ഗുപ്തമായ പ്രത്യയശാസ്ത്രശാഠ്യങ്ങള്‍ പ്രതിലോമകരമാകുന്നതെങ്ങനെയെന്നെങ്കിലും ലേഖകനോ അദ്ദേഹത്തിന്റെ പക്ഷത്തു നിലയുറപ്പിച്ചവരോ പറഞ്ഞുതരുമെന്ന പ്രതീക്ഷയും വേണ്ട.

കള്ളന്‍ കയറാതിരിക്കാന്‍ എന്തു ചെയ്യണമെന്നതിന്റെയൊപ്പം, കള്ളന്‍ കയറിയതെങ്ങനെ എന്നും കൂടി നമുക്കറിയേണ്ടതുണ്ടു്. കയറാന്‍ പോകുന്ന കള്ളനെ പ്രതിരോധിക്കാന്‍ അവന്റെ മോഡ് ഓഫ് ഒപ്പറാണ്ടി അറിയേണ്ടതുണ്ടു്. അതു് അറിയാമെന്നു് പറയുന്നവര്‍ അതൊന്നു വിശദീകരിച്ചു തരികയെങ്കിലും വേണ്ടേ? ബദല്‍ നിര്‍ദ്ദേശിക്കണമെന്നൊന്നും നിര്‍ബന്ധമില്ലല്ലോ സാര്‍.

ചില കാര്യങ്ങള്‍ പറയുമ്പോള്‍ വ്യക്തത കുറയുന്നതും കപടഭാഷയില്‍ വാചകങ്ങളെ പൊതിയുന്നതും മനപ്പൂര്‍വ്വമായിരിക്കില്ല. നെടുനാളത്തെ അദ്ധ്യാപന പരിചയം അത്തരം വാക്കുകളെ നിത്യസംഭാഷണത്തിന്റെ ഭാഗമായി മാറ്റിയിട്ടുണ്ടാകാം. അതേ വാക്കുകളുടെ സ്വഭാവം കടമെടുത്തു് മറുപടി എഴുതിയാല്‍ എങ്ങനെയുണ്ടാവും?

ജ്ഞാന നിര്‍മ്മിതിയുടെ പന്ഥാവുകളിലെങ്ങോ ഒളിച്ചിരിക്കുന്ന നിര്‍മ്മാതാവ് പുതു സ്വാതന്ത്രത്തിന്റെ പരപുരുഷനാണോ, അതോ വര്‍ഗസമീപനരാഷ്ട്രീയത്തിന്റെ ഉപകര്‍ത്താവാണോ എന്ന സന്ദേഹം, അതിന്റെ രാഷ്ട്രീയ പരിപ്രേക്ഷ്യത്തില്‍ നിന്നുകൊണ്ട് പരിശോധിക്കുമ്പോള്‍ മനസ്സിലുയരുക സ്വാഭാവികമാണ്. അരമനകള്‍ വര്‍ഗസമീപനമെന്നും, അധിനിവേശവിരുദ്ധര്‍ പുത്തന്‍ സ്വാതന്ത്ര്യം എന്നും ഒരേ പാഠത്തെ ദര്‍ശിക്കുന്നതിനു പിന്നിലെ വൈരുദ്ധ്യം പ്രജ്ഞയുടെ പിന്നാമ്പുറങ്ങളില്‍ ചുറ്റിത്തിരിയുന്നതല്ലാതെ സര്‍വതലസ്പര്‍ശിയായ ഒരപഗ്രഥനത്തിന് വിഷയീഭവിക്കുന്നില്ല.

‘പരിഷത്തൊഴികെ എല്ലാവരും ഉപേക്ഷിച്ച വിശ്വമാനവികത’, ലോബിയിംഗ് വരുത്തിയേക്കാവുന്ന അപകടസാധ്യകള്‍, ആഗോളവത്ക്കരണം, നവലിബറലിസം, തുടങ്ങിയ പ്രയോഗങ്ങള്‍ വെള്ളെഴുത്തിന്റെ കട്ടിക്കണ്ണടയ്ക്കു് മാറ്റുകൂട്ടുന്നു. സൂക്ഷ്മ വായനയില്‍ ലേഖനം ഉദ്ദേശിക്കുന്നത് ഒരു നിലപാടല്ല മറിച്ച് ‘സെക്കുലറായ ഒരു മൂന്നാം കണ്ണ്’ മാത്രമാണെന്നു് ബോധ്യമാവുന്നു. “ഒന്നു ചിന്തിച്ചാലെന്താ” എന്ന പഴയ ചോദ്യവും “ചിന്തിച്ചില്ലെങ്കിലെന്താ” എന്ന പിന്നത്തെ ചോദ്യവും വായനക്കാരനെ അലട്ടുന്നതു്, ഇവ രണ്ടും അപ്രത്യക്ഷമായതിനു് ശേഷമാണല്ലോ എന്നു് അപ്പോള്‍ നാമോര്‍ക്കുന്നു. ഇതിനെയാണോ സാര്‍, “ബട്ടര്‍ഫ്ളൈ ഇഫക്ട്” എന്നു് പറയുന്നതു് ? ഉത്തരവാദിത്വമില്ലാതെ ഭയം പങ്കു വയ്ക്കുന്നതു് ആരെ സഹായിക്കാനാണു് സാര്‍?

പരമേശ്വരന്റെ തൃക്കണ്ണുപോലെ, ഐതിഹ്യത്തിലുറയ്ക്കുന്ന ആ മൂന്നാംകണ്ണില്‍ എരിഞ്ഞടങ്ങുന്ന കാമന്‍ ജ്ഞാനോത്പാദനമല്ലെന്നു് പ്രതീക്ഷിക്കാം.രണ്ടു ലേഖനവും വായിച്ചു് മുന്നില്‍ വരുന്ന ‘അപകടത്തെ’ കണ്ട് ഉള്ളുകിടുങ്ങിയിരിക്കുന്നവര്‍ക്കും വിജുവും വെള്ളെഴുത്തും പങ്കുവെക്കുന്ന ഭയം അസ്ഥാനത്താണോ എന്നറിയാതെയും ആ ഭയത്തിനു സാംഗത്യം ഉണ്ടായിരിക്കുകയും അതേസമയം അതിനെക്കുറിച്ച് ബോധവാന്മാരാകാതിരിക്കുകയും ചെയ്താലുള്ള അപകടത്തെ കുറിച്ചോര്‍ത്തും കുഴങ്ങുന്നവര്‍ക്കും, പരസ്യമായി, ലളിതമായി കാര്യങ്ങള്‍ ചോദിച്ചുമനസ്സിലാക്കാന്‍ ഒരു വേദി വേണ്ടതല്ലേ?

മൊത്തം പാഠപുസ്തക പരിഷ്കരണത്തിന്റെ പിന്നില്‍ അദൃശ്യനായ ഒരു പാഠപുസ്തകനിര്‍മ്മാതാവ് നടത്തുന്ന നവലിബറലിസത്തിന്റെ ഒരു ഹിഡന്‍ അജണ്ടയുണ്ടോ?

ആ അദൃശ്യനായ വ്യക്തിയുടെ (പാഠപുസ്തകനിര്‍മ്മാതാവിന്റെ) തെരെഞ്ഞെടുപ്പിലും അയാള്‍ക്ക് ലഭിക്കുന്ന നിര്‍ദ്ദേശങ്ങളിലും നിലവിലുള്ള വ്യവസ്ഥയുടെ വക്രീകരണങ്ങള്‍ കടന്നുകൂടാതിരിക്കാന്‍ നിര്‍വാഹമില്ല എന്നു രണ്ട് ലേഖകരും സ്ഥാപിക്കുമ്പോള്‍, നിലവിലിക്കുന്ന ഒരു വ്യവസ്ഥയുടെയും സ്വാധീനമില്ലാതെ പാഠപുസ്തകങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള വഴി എന്താണു് ?

ലളിതമായി ചോദിച്ചാല്‍, ആരാണ് പാഠപുസ്തകങ്ങള്‍ നിര്‍മ്മിക്കേണ്ടത്? ആരില്‍ നിന്നാണ് അതിനുളള അനുവാദം വാങ്ങേണ്ടത്?

Where the mind is without fear and the head is held high;
Where knowledge is free;
Where the world has not been broken up
into fragments by narrow domestic walls;
Where words come out from the depth of truth;
Where tireless striving stretches its arms towards perfection;
Where the clear stream of reason
has not lost its way into the dreary desert sand of dead habit;
Where the mind is led forward by thee into ever-widening thought and action—
Into that heaven of freedom, my Father, let my country awake.

കമ്യൂണിസ്റ്റ് പാര്‍ടിയുടെ ചരിത്രം കേന്ദ്രത്തിന്റെ പാഠപുസ്തകത്തില്‍
സജീവ് പാഴൂര്‍

തിരു: ആര്‍ഇസി വിദ്യാര്‍ഥി രാജനെ ഉരുട്ടിക്കൊന്ന കേസില്‍ കോടതിയില്‍ കള്ളം പറഞ്ഞതിന് കെ കരുണാകരന് അധികാരത്തില്‍നിന്നു പുറത്തുപോകേണ്ടിവന്നതും നക്സ്ലൈറ്റ് പ്രസ്ഥാനവും ചാരുമജുംദാറുമെല്ലാം കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള എന്‍സിഇആര്‍ടി പാഠവിഷയമാക്കുമ്പോള്‍ കേരളത്തിലെ കോഗ്രസ് നേതൃത്വത്തിനു മൊഴിമുട്ടുന്നു. അടിയന്തരാവസ്ഥയും തുടര്‍ന്നുള്ള ഇന്ത്യയിലെ രാഷ്ട്രീയമാറ്റങ്ങളും എന്‍സിഇആര്‍ടിയുടെ പന്ത്രണ്ടാം ക്ളാസ് പുസ്തകത്തില്‍ പഠനവിഷയമാണ്. കമ്യൂണിസം പഠിക്കണമെന്ന കൃത്യമായ കാഴ്ചപ്പാടും ഈ പുസ്തകം മുന്നോട്ടുവയ്ക്കുമ്പോള്‍ കേരളത്തിലെ പാഠപുസ്തകങ്ങളുടെമേല്‍ ഇല്ലാക്കഥകള്‍ ചമച്ചാണ് കോഗ്രസ് സമരം. കമ്യൂണിസ്റ്റ് പാര്‍ടിയുടെ ചരിത്രം പുസ്തകത്തിന്റെ രണ്ടാം അധ്യായത്തിലാണ് വിവരിക്കുന്നത്. 1957ലെ കേരളത്തിലെ കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തില്‍ എത്തിയതും അതിന്റെ സാമൂഹ്യ സാഹചര്യവും പുസ്തകം പറയുന്നു. ‘ദി ഹിന്ദു’ പ്രസിദ്ധീകരിച്ച ചിത്രമാണ് ചേര്‍ത്തിട്ടുള്ളത്. കമ്യൂണിസ്റ്റ് പാര്‍ടിയുടെ ചരിത്രം പറയുന്ന ഭാഗത്ത് ഇ എം എസ്, എ കെ ജി , എസ് എ ഡാങ്കെ, പി സി ജോഷി, അജയ്ഘോഷ്, സുന്ദരയ്യ തുടങ്ങിയവരെ പരാമര്‍ശിക്കുന്നു. ചിന്ത പബ്ളിഷേഴ്സ് പുറത്തിറക്കിയ, ഇ എം എസ് രചിച്ച കമ്യൂണിസ്റ്റ് പാര്‍ടി കേരളത്തില്‍എന്ന പുസ്തകത്തിന്റെ പുറംചട്ടയാണ് ചിത്രമായി ചേര്‍ത്തിട്ടുള്ളത്. എ കെ ജി സ്റ്റാമ്പും ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, കേരളത്തില്‍ അഞ്ചാംക്ളാസ് പുസ്തകത്തില്‍ എ കെ ജിയുടെ പേര് ഉള്‍പ്പെടുത്തിയത് കോഗ്രസുകാരെ ഹാലിളക്കിയിട്ടുണ്ട്. പതിനൊന്നാം ക്ളാസില്‍ തുടങ്ങി പന്ത്രണ്ടിലേക്ക് എത്തുമ്പോള്‍ ചരിത്രവസ്തുതകള്‍ വിദ്യാര്‍ഥികള്‍ തന്നെ തീരുമാനിച്ച് എടുക്കേണ്ട നിലയിലാണ് എന്‍സിഇആര്‍ടി പുസ്തകങ്ങള്‍ തയ്യാറാക്കിയിട്ടുളളത്. അടിയന്തരാവസ്ഥക്കാലത്ത് രാജന്റെ തിരോധാനം പുസ്തകത്തില്‍ പ്രത്യേക പ്രാധാന്യത്തോടെയാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഈ കാലയളവിന്റെ രൂക്ഷത കുട്ടികള്‍ക്ക് പുസ്തകത്തില്‍നിന്നു വേഗത്തില്‍ തിരിച്ചറിയാനാകും. രാജനെ കാണാതായതും പൊലീസ് മൃഗീയതയില്‍ കൊല്ലപ്പെട്ടതും അച്ഛന്‍ ഈച്ചരവാര്യര്‍ നടത്തിയ നിയമപോരാട്ടവും പുസ്തകത്തില്‍ വിശദമാക്കുന്നുണ്ട്. കെ കരുണാകരനെ പുസ്തകം പ്രതിസ്ഥാനത്ത് നിര്‍ത്തുന്നു. ഷാ കമീഷന്റെ ഇടക്കാല ഉത്തരവിലെ പരാമര്‍ശങ്ങളാണ് ഇതിന് ഉപയോഗിച്ചിട്ടുള്ളത്. അടിയന്തരാവസ്ഥക്കാലത്തെ അതിക്രമങ്ങളെക്കുറിച്ച് അന്വേഷിച്ച ജസ്റ്റീസ് ഷാ കമീഷന്‍ ഇന്ദിരാഗാന്ധിയെ വിളിച്ചുവരുത്തി ചോദ്യംചെയ്തതും ഇന്ദിരയുടെ വിവാദമായ നിശബ്ദതയും പുസ്തകം പരാമര്‍ശിക്കുന്നു. പന്ത്രണ്ടാം ക്ളാസിലെ സാമൂഹ്യശാസ്ത്രം പുസ്തകത്തിന്റെ രണ്ടാംഭാഗത്തില്‍ ജനാധിപത്യരീതിയിലെ പ്രതിസന്ധികള്‍ എന്ന ആറാം അധ്യായത്തില്‍ ഇന്ദിരാഗാന്ധിക്കും കോഗ്രസിനും എതിരെ രൂക്ഷവിമര്‍ശനമാണ്്. പാഠത്തിന്റെ അവസാനമുള്ള ചോദ്യങ്ങള്‍ കുട്ടികളില്‍ അടിയന്തരാവസ്ഥയ്ക്കെതിരെ വികാരമുയര്‍ത്തും.

കടപ്പാട്: പടയാളി സമയം

സമരാഭാസത്തിന്റെ വിശുദ്ധ ന്യായം

വര്‍ഷങ്ങള്‍ക്കു മുന്‍പ്, കൃത്യമായി പറഞ്ഞാല്‍ കേരളത്തിലെ ആദ്യ സര്‍ക്കാരിന്റെ കാലത്ത്, അതിലും കൃത്യമായി പറഞ്ഞാല്‍ വിമോചനസമരം എന്ന കുപ്രസിദ്ധമായ(പ്രസിദ്ധമായ എന്ന് ആരും തന്നെ വിശേഷിപ്പിച്ചു കേട്ടിട്ടില്ലെന്നത് പ്രത്യേകം ഓര്‍ക്കുക) സമരം നടക്കുന്നതിന് തൊട്ടുമുന്‍പ് അന്നത്തെ വിദ്യാഭ്യാസമന്ത്രി ജോസഫ് മുണശ്ശേരിക്കെതിരെ ഉണ്ടായ ആരോപണം ഒരു അശ്ലീല കഥ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയെന്നതായിരുന്നു. ആ കഥയുടെ കര്‍ത്താവിന്റെ പേര് വൈക്കം മുഹമ്മദ് ബഷീര്‍ എന്നായിരുന്നു. കഥയുടെ പേര് ബാല്യകാലസഖിയെന്നും. അന്നും കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലായിരുന്നു സമരം. വൈക്കം മുഹമ്മദ് ബഷീറിന്റെ അവര്‍ വായിച്ചിട്ടുണ്ടോ എന്ന ചോദ്യം അന്ന് പ്രസക്തമായിരുന്നു. കാരണം ആ കഥാകാരന്റെ രചനകള്‍ വായിച്ചിട്ടുണ്ടെങ്കില്‍ ബാല്യകാലസഖിയെന്ന വിശ്വോത്തര സാഹിത്യസൃഷ്ടിയെ എതിര്‍ക്കാനുള്ള ഉളുപ്പ് അവര്‍ക്ക് എവിടെ നിന്ന് കിട്ടി എന്ന ചോദ്യം സ്വാഭാവികമായും അന്നത്തെ, വായനയും സര്‍ഗാത്മകതയുമുള്ള സമൂഹത്തില്‍ നിന്ന് ഉയര്‍ന്നിട്ടുണ്ടാകുമെന്ന് തീര്‍ച്ച. ഇത് ഒരു പഴയ കഥ.

ഇന്ന് കാലം ഏറെ കഴിഞ്ഞിരിക്കുന്നു.

വൈക്കം മുഹമ്മദ് ബഷീറിന്റെ അറിയാത്ത, മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ അറിയാം പക്ഷേ വായിച്ചിട്ടില്ലാത്ത, അതുമല്ലെങ്കില്‍ ഒരു പക്ഷേ തലേക്കുന്നില്‍ ബഷീറിനെയും ഇ.ടി.മുഹമ്മദ് ബഷീറിനെയും മാത്രം അറിയാവുന്ന ഒരു തലമുറ അതേ പാഠപുസ്തക സമരത്തിന്റെ രണ്ടാം ഖണ്ഡം ഏറ്റെടുത്തിരിക്കുകയാണിന്ന്. അവര്‍ മതേതരത്വത്തെക്കുറിച്ച് ഏഴാം ക്ലാസിലെ സാമൂഹ്യപാഠം പുസ്തകത്തില്‍ പറഞ്ഞ കര്യങ്ങള്‍ മതവിരുദ്ധമാണെന്ന് പ്രചരിപ്പിച്ച് കലാപം നടത്തുന്നു. എന്നുവെച്ചാല്‍ ജോസഫ് മുണ്ടശ്ശേരി പേരിനൊപ്പം തെറി ചേര്‍ത്തുവിളിച്ച് പ്രകടനം നടത്താന്‍ കഴിഞ്ഞ ഒരു വിദ്യാര്‍ത്ഥി സംഘടനയാണ് ഈ പുതിയ സമരാഭാസത്തിന് പുറകിലും എന്നു സാരം. മുണ്ടശ്ശേരിയുടെ സാഹിത്യവിമര്‍ശനത്തിനു പാത്രമായവര്‍ പോലും അദ്ദേഹത്തോട് വിനയത്തോടും ബഹുമാനത്തോടും മാത്രമേ പെരുമാറിയിട്ടുള്ളൂ. പക്ഷേ സമരക്കാര്‍ അന്ന് വിളിച്ചത് അങ്ങേയറ്റം അധിക്ഷേപകരമായ മുദ്രാവാക്യമായിരുന്നുവെന്നത് ചരിത്രം.

ഇന്ന് പാഠപുസ്തകങ്ങള്‍ തെരുവിലിട്ട് കത്തിച്ചുകളയുവാന്‍ കഴിയുന്നതും ഇത്തരം മാനസികാവസ്ഥ മൂലമാണ്. കേരളത്തിലെ ഏതെങ്കിലും ഒരു മതസംഘടനയല്ല ഈ പൊറാട്ടുനാടകം(ക്ഷമിക്കണം, പൊറാട്ടുനാടകം ഇപ്പോള്‍ നടക്കുന്ന സമരം പോലെ അത്ര മാന്യതയില്ലാത്ത ഒന്നായിരുന്നില്ലെന്നറിയാം, എങ്കിലും ഒരു പ്രയോഗം എന്ന നിലയില്‍) തുടങ്ങിയത് എന്നതാണ് ഏറെ വിചിത്രം. അത് തുടങ്ങിയത് നെഹ്രുവിന്റേയും ഗാന്ധിയുടേയും പൈതൃകം അവകാശപ്പെടുന്ന ഒരു പ്രസ്ഥാനമാണ്. ഏതായാലും ഇവിടെ ഒരു കാര്യം വ്യക്തമായിരിക്കുന്നു. തികച്ചും മതനിരപേക്ഷമോ സാമൂഹികമോ ആയ ആദര്‍ശങ്ങള്‍ക്കനുസൃതമായല്ല കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത്. മറിച്ച്, ഏതെങ്കിലും മതത്തിന് എവിടെയെങ്കിലും പൊള്ളിയാല്‍ അത് കൂടുതല്‍ മുതലെടുത്തുകൊണ്ടാണ് എന്നതാണത്. ഒരു ജനാധിപത്യരാജ്യത്ത് ഒരു വ്യക്തിക്ക് മതസ്ഥനായി മാത്രമല്ല മതവിമുക്തനായും ജീവിക്കാന്‍ കഴിയുമെന്ന ഭരണഘടനാപരമായ അവകാശത്തെ കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കുന്നത് എങ്ങനെയാണ് മതവിരുദ്ധമാകുക, മതേതരത്വം എന്നാല്‍ എല്ലാ മതത്തിനും തുല്യപരിഗണന നല്‍കല്‍ എന്നുമാത്രമല്ല ഒരു മതത്തിനും ആവശ്യമില്ലാത്ത പരിഗണന നല്‍കാതിരിക്കല്‍ എന്നും അര്‍ത്ഥമുണ്ടെന്ന് പഴയ വിമോചനസമരനായകന്മാരുടെ പുതു തലമുറ മനസ്സിലാക്കാത്തതെന്താണ്? വയലാര്‍ രവി മിശ്രവിവാഹിതനാണ്, എ.കെ.ആന്റണി മതവിശ്വാസിയല്ലെന്നും കേള്‍ക്കുന്നു. ഇവര്‍ രണ്ടുപേരും ഇക്കാര്യത്തില്‍ മൌനം പാലിക്കുന്നതെന്തുകൊണ്ടാണ്?

വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ പേരില്‍ എന്തു വില കുറഞ്ഞ നാടകവും കളിക്കാനുള്ള തൊലിക്കട്ടിയുള്ള ഒരു ആള്‍ക്കൂട്ടമായി ഒരു ജനാധിപത്യ പാര്‍ട്ടിക്ക് എങ്ങനെ മാറാന്‍ കഴിഞ്ഞുവെന്ന ചോദ്യമാണ് സമകാലിക കേരളം ഉയര്‍ത്തേണ്ടത്. കാള പെറ്റു എന്നു കേള്‍ക്കുമ്പോഴേക്കും കയറെടുക്കുന്നവന്റെ ആരംഭശൂരത്വം മാത്രമായിരുന്നു ഈ വിവാദകോലാഹലങ്ങളെന്ന് ഏഴാം ക്ലാസിലെയെന്നല്ല നാലാം ക്ലാസിലെ കുട്ടിക്ക് പോലും ഇപ്പോള്‍ ബോധ്യപ്പെട്ടിരിക്കുന്നു. കാരണം അവര്‍ക്ക് യൂത്ത് കോണ്‍ഗ്രസ്സുകാരെക്കാളും ചിന്താശേഷിയുണ്ട്. ഇപ്പോള്‍ നടക്കുന്ന പാഠപുസ്തകവിവാദം കൊണ്ട് അതിന്റെ പേരില്‍ നടക്കുന്ന പഠിപ്പ് മുടക്ക് കൊണ്ട് കേരളത്തിലെ ഏതെങ്കിലും കോണ്‍ഗ്രസ് നേതാവിന്റെ മക്കളുടെ പഠിപ്പ് മുടങ്ങിയിട്ടില്ല എന്നും ഉറപ്പാണ്. അവരില്‍ എത്ര പേരുടെ മക്കള്‍ സര്‍ക്കാര്‍ സ്കൂളില്‍ പഠിക്കുന്നുണ്ട്? വിരലിലെണ്ണാവുന്നവര്‍ മാത്രമായിരിക്കും അത്. പിന്നെ 12000 പാഠപുസ്തകം കത്തിച്ചാലെന്ത്? ക്ലാസ് മുടക്കിയാലെന്ത്?

ഒരമ്പലം നശിച്ചാല്‍ അത്രയും അന്ധവിശ്വാസം നശിച്ചുവെന്ന കോണ്‍ഗ്രസുകാരന്‍ തന്നെയായ സി.കേശവന്റെ പ്രസിദ്ധമായ പ്രസംഗം കോണ്‍ഗ്രസിന് ഓര്‍മയില്ലെന്നുണ്ടോ? അതു മത വിരുദ്ധമായിരുന്നില്ലേ? ഞാന്‍ മരിച്ചാല്‍ എന്നെ ഒരു മതവിശ്വാസവും അനുസരിച്ച് സംസ്കരിക്കരുതെന്ന നെഹ്രുവിന്റെ മഹത്തരമായ ദര്‍ശനത്തെ അവര്‍ ചര്‍ച്ചകളില്‍ നിന്ന് മനപ്പൂര്‍വം മറന്നുകളയുന്നതെന്താണ്? രാജ്യത്തിന്റെ ഭരണഘടനയില്‍ രാഷ്ട്രത്തെക്കുറിച്ച് പറഞ്ഞ നിര്‍വചനം ജനാധിപത്യ-മതേതര-സോഷ്യലിസ് റിപ്പബ്ലിക്ക് എന്നാണെന്ന ചരിത്രം അറിയാത്ത കോണ്‍ഗ്രസാണോ കേരളത്തിലുള്ളത്? അവരാണോ പാഠപുസ്തകത്തില്‍ സോഷ്യലിസം കൊണ്ടുവരാന്‍ ശ്രമിക്കുകയാണെന്ന് വിമര്‍ശിക്കുന്നത്?

എന്‍.സി.ഇ.ആര്‍.ടിയുടെ സിലബസ് പ്രകാരം നിലനില്‍ക്കുന്ന അതാത് സമൂഹങ്ങളുടെ പ്രാദേശിക ചരിത്രം, അത്ത കാലത്തെ പ്രാദേശികമായ ചെറുത്തുനില്‍പ്പുകള്‍ക്ക് നേതൃത്വം നല്‍കിയ വ്യക്തികള്‍, വിവിധ ധാരകള്‍ തുടങ്ങിയ വിവരങ്ങള്‍ പുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തണമെന്ന വ്യവസ്ഥയെയാണ് കെ.ദാമോദരന്റെയും എ.കെ.ജിയുടേയുമെല്ലാം പേരുകള്‍ ഉദ്ദരിച്ച് സമരക്കാര്‍ അധിക്ഷേപിക്കുന്നത്. അവര്‍ക്ക് ആ സിലബസ് വായിക്കാനുള്ള ക്ഷമ ഇല്ലാത്തതാണോ? പ്രസിദ്ധമായ ചമ്പാരന്‍ സമരം, ബംഗാളിലെ നീലം കര്‍ഷകരുടെ സമരം തുടങ്ങി കേരളഗാന്ധി എന്നറിയപ്പെടുന്ന കെ.കേളപ്പന്‍ നേതൃത്വം നല്‍കിയ ഗുരുവായൂര്‍ സത്യാഗ്രഹം, വൈക്കം സത്യാഗ്രഹം അടക്കമുള്ളവയെക്കുറിച്ചും ഈ പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. അതെല്ലാം നീക്കം ചെയ്യണോ എന്ന കാര്യവും കോണ്‍ഗ്രസ് പറയണം.

ഇതിനൊക്കെ കോണ്‍ഗ്രസിന് എന്തു മറുപടിയാണ് പറയാനുള്ളത്? എല്ലാ കാലത്തും ഹിറ്റ്ലറിന്റെയും അലക്സാണ്ടറുടേയും നെപ്പോളിയന്റെയും ചരിത്രം മാത്രം വായിച്ചാല്‍ മതിയെന്ന സങ്കുചിതത്വമാണ് ഇവിടെ അടിച്ചേല്‍പ്പിക്കുവാന്‍ ശ്രമിക്കുന്നത് എന്ന കാര്യം സമരക്കാര്‍ മറക്കരുത്. ഒപ്പം മത വര്‍ഗീയ കക്ഷികള്‍ക്ക് കൂടുതല്‍ വളം വെച്ചുകൊടുക്കാനാണ് ഈ സമരം കാരണമാകുക എന്ന കാര്യവും വിസ്മരിക്കരുത്.

മതവിരുദ്ധതയെന്നത് ഒരു ക്രിമിനല്‍ കുറ്റമൊന്നുമല്ല എന്ന കാര്യം മതത്തില്‍ വിശ്വസിക്കുന്നതു പോലെ അതില്‍ വിശ്വസിക്കാതിരിക്കാനും അവകാശമുണ്ടെന്ന ഭരണഘടനാപരമായ സത്യം, ജനങ്ങളെ ബോധ്യപ്പെടുത്താനാണ് സര്‍ക്കാര്‍ ഇനി മുന്‍‌കൈ എടുക്കേണ്ടത്.

കോടികളുടെ കള്ളപ്പണവും മറ്റ് അനാശാസ്യങ്ങളും ഒഴുകുന്ന പല സന്ന്യാസി മഠങ്ങളുടേയും ധ്യാനകേന്ദ്രങ്ങളുടെയും വ്യാജ മൌലവിമാരുടേയും യഥാര്‍ത്ഥ മുഖം ജനമധ്യത്തില്‍ വെളിവാക്കപ്പെട്ടതോടെ അവശേഷിക്കുന്ന സ്വത്തുക്കളെങ്കിലും സംരക്ഷിക്കാനും ജനശ്രദ്ധ തിരിച്ചുവിടാനും വേണ്ടി രൂപപ്പെടുത്തിയ ഒരു അവിശുദ്ധ കൂട്ടുകെട്ടിന്റെ സൃഷ്ടിയാണ് ഈ സമരം എന്നതില്‍ തര്‍ക്കമില്ല.

മുസ്ലീം ലീഗിന്റെയും അവരുടെ വിദ്യാര്‍ത്ഥി സംഘടനയായ എം.എസ്.എഫിന്റെയും പുസ്തകം കത്തിക്കല്‍ സമരവീര്യം ജനം അത്ര കാര്യമായെടുക്കുമെന്ന് തോന്നുന്നില്ല. കാരണം പുസ്തകവും എം.എസ്.എഫും തമ്മില്‍ വലിയ ബന്ധമൊന്നുമില്ല എന്ന് എല്ലാവര്‍ക്കുമറിയാം. അല്ലെങ്കില്‍ ആറാം ക്ലാസിലെ അറബി പാഠപുസ്തകങ്ങളടക്കമുള്ളവ ഏഴാം ക്ലാസിലെ സാമൂഹ്യപാഠത്തിന്റെ പേരില്‍ കത്തിക്കുമായിരുന്നോ?

മരങ്ങളും കാടുകളുമാണ് മഴ പെയ്യാന്‍ സഹായിക്കുന്നതെന്ന് പറഞ്ഞവരോട് അപ്പോള്‍ കടലില്‍ മഴപെയ്യുന്നതോ, അവിടെ മരമുണ്ടോ എന്ന് ചോദിച്ച ഒരു നേതാവിന്റെ/പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി സംഘടനയാണവര്‍. അത് കൊണ്ട് തന്നെ പുസ്തകം കത്തിക്കല്‍ സമരത്തെ വിവരമുള്ള ജനങ്ങള്‍ തിരിച്ചറിയുമെന്ന് തീര്‍ച്ചയാണ്.

എന്നാല്‍ രാജ്യത്തെ യഥാര്‍ത്ഥ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള ഈ സമരാഭാസത്തിന് കൂട്ടുനില്‍ക്കുന്ന കോണ്‍ഗ്രസിന് നെഹ്രുവിന്റെ പാരമ്പര്യം അവകാശപ്പെടാന്‍ ഇനിയെന്താണവകാശം?

കടപ്പാട്: വി.എസ്.സനോജ്, ജനയുഗം ദിനപ്പത്രം

പുസ്തകം അംഗീകരിച്ച കമ്മിറ്റിയില്‍ പങ്കെടുത്തു: യുഡിഎഫ് സംഘടനാ നേതാക്കള്‍

തിരു: ഏഴാംക്ളാസിലെ സാമൂഹ്യശാസ്ത്ര പാഠപുസ്തകം അംഗീകരിക്കാന്‍ എറണാകുളത്തു ഫെബ്രുവരി 25ന് ചേര്‍ന്ന കരിക്കുലം കമ്മിറ്റിയോഗത്തില്‍ പങ്കെടുത്തിരുന്നുവെന്ന് കോഗ്രസിന്റെയും മുസ്ളീംലീഗിന്റെയും അധ്യാപകസംഘടനാ നേതാക്കള്‍ സമ്മതിച്ചു.

കരിക്കുലം കമ്മിറ്റി അംഗങ്ങളായ കെഎസ്ടിയു പ്രസിഡന്റ് സി പി ചെറിയ മുഹമ്മദ്, ജിഎസ്ടിയു പ്രസിഡന്റ് കെ വേലായുധന്‍, മുന്‍ കരിക്കുലം കമ്മിറ്റിയംഗം കെ വിക്രമന്‍നായര്‍ എന്നിവരാണ് വാര്‍ത്താ സമ്മേളനത്തില്‍ ഈ കാര്യം വ്യക്തമാക്കിയത്. വിദ്യാഭ്യാസമന്ത്രി എം എ ബേബിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റെ മിനിട്സില്‍ ഒപ്പിട്ടിരിക്കുന്നതും തങ്ങളാണ്. എന്നാല്‍, സാമൂഹ്യശാസ്ത്ര പുസ്തകം അന്ന് വായിക്കാന്‍ കഴിഞ്ഞിട്ടില്ല. പുസ്തകങ്ങള്‍ വായിച്ചത് പിന്നീട് സ്കൂള്‍ക്കുട്ടികളില്‍ നിന്നാണ്. 1,3,5,7 ക്ളാസുകളിലെ പാഠപുസ്തകങ്ങളാണ് അന്ന് കമ്മിറ്റിക്കു മുന്നില്‍വന്നത്. പുസ്തകപരിശോധന നടത്തിയത് ഡോ.കെ എന്‍ ഗണേഷാണ്. പാഠപുസ്തകത്തിലെ വിവാദ പരാമര്‍ശങ്ങള്‍ അറിഞ്ഞപ്പോള്‍ തന്നെ വിയോജിപ്പ് ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു. ജൂണ്‍ അഞ്ചിന് നടന്ന യോഗത്തിലും പ്രതിഷേധം അറിയിച്ചു. അത് അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ഈ വിഷയത്തില്‍ ഭാരവാഹിത്വം ഒഴിയാന്‍ സംഘടനയില്‍നിന്ന് ആവശ്യം ഉയര്‍ന്നാല്‍ അപ്പോള്‍ അഭിപ്രായം പറയുമെന്ന് ചെറിയമുഹമ്മദും വേലായുധനും പറഞ്ഞു.ഇപ്പോഴത്തെ വിവാദത്തില്‍ തങ്ങളെ വലിച്ചിഴയ്ക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അവര്‍ പറഞ്ഞു. കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി, രണ്ടുദിവസം നടന്ന സബ്ജക്ട് കമ്മിറ്റി തുടങ്ങിയവയിലെല്ലാം ഈ നേതാക്കള്‍ പങ്കെടുത്തിരുന്നു. ഏഴാംക്ളാസിലെ സാമൂഹ്യശാസ്ത്രം ഉള്‍പ്പെടെയുള്ള പാഠപുസ്തകങ്ങള്‍ തമിഴ്, കന്നട ഭാഷകളിലേക്ക് തര്‍ജമചെയ്യാനുള്ള തീരുമാനത്തിലും ഇവര്‍ പങ്കാളികളായിരുന്നു.

പാഠപുസ്തകം“ എന്ന് ഇന്റെര്‍നെറ്റില്‍ സെര്‍ച്ച് ചെയ്താല്‍ വളരെയധികം റിസള്‍ട്ടുണ്ട്. അതില്‍ നിന്നും തെരെഞ്ഞെടുത്ത് വായിച്ചതില്‍ ശ്രദ്ധേയമാ‍യി തോന്നിയ ചിലത്

പാഠപുസ്തക പക്ഷം

1. കരിപ്പാറ സുനില്‍ – എന്താണ് വിമര്‍ശനാത്മക ബോധന ശാസ്തം ?
2.മൂര്‍ത്തി – പാഠപുസ്തക വിമര്‍ശനത്തിലെ തമാശകള്‍
3.മൂര്‍ത്തി -പാഠപുസ്തകത്തിലെ സത്യങ്ങള്‍
4.അഞ്ചല്‍ക്കാരന്‍ - മനുഷ്യനും മതവും ദൈവവും പിന്നെ ഭൂമിമലയാളത്തിലെ കുറേ പിശാചുക്കളും.
5.വക്കാരി – ഏഴാം ക്ലാസ്സിലെ സാമൂഹ്യശാസ്ത്രം
6. മനോജ് – പാഠപുസ്തക വിവാദത്തിന്റെ മുഖം മൂടി പൊളിയുന്നു..
7.ബാബുരാജ് – സ്റ്റാന്‍ഡാര്‍ഡ്‌ 7. സാമൂഹ്യ പാഠം. മതമുള്ള ജീവന്‍.
8. ബെര്‍ളി തോമാസ് – പാഠപുസ്തകത്തിലെ രാഷ്ട്രീയം
9. പരാജിതന്‍ – മിനിമം മര്യാദ കാണിക്കണം!
10. ജിം – മതമില്ലാതെന്ത് രാഷ്ട്രീയം?
11. സി.കെ ബാബു – ഈ ‘ജീവന്‍’ എന്നാല്‍ എന്നതാ സാധനം?
12. ദാറ്റ്‌സ് മലയാളം – ലാത്തിയില്‍ വിരിയുന്ന നേതൃസ്വപ്നങ്ങള്‍
13. ശിക്കാരി ശംഭു - കത്തോലിക്കാ സഭയും അതിന്റെ ഹിപ്പൊക്രസിയും.
14. റഫീക്ക് കിഴാറ്റൂര്‍ – മനുഷ്യത്വം വിളയുന്ന പാഠങ്ങള്‍
15.ജനശക്തി ന്യൂസ്‌ – ഏഴാം ക്ലാസിലെ സാമൂഹ്യശാസ്‌ത്ര പുസ്‌തകം വിവാദപരമാണോ? അതൊ വിവാദപരമാക്കുന്നതോ ?
16. ദാറ്റ്സ് മലയാളം – മതമില്ലാത്ത ജീവന്‍ – ചര്‍ച്ച ചെയ്യൂ
17. ഉഷടീച്ചര്‍ – വിവാദങ്ങള്‍ക്കപ്പുറത്ത് ചില സത്യങ്ങള്‍
18. വിദുഷകന്‍ – ഹൈബി ഈഡന്‍ ചെന്നിത്തലയെ മറിച്ചിടുമോ?
19.ചന്ദ്രക്കാറന്‍ – ഇങ്ങനേയും കുറെ ജന്‍‌മ്മങ്ങള്‍
20. കരിപ്പാറ സുനില്‍ – വിമര്‍ശനാത്മക ബോധനശാസ്ത്രം വിമര്‍ശിക്കപ്പെടുന്നുവോ ?
21. ഡിങ്കന്‍ – ഗാനങ്ങള്‍/ഫെമിനിസം+ഷ്രെക്ക്+പാഠപുസ്തകം
22. വാസ്തവം – പാഠപുസ്തകം തിരുത്താൻ കമ്യൂണിസ്റ്റ്‌ സർക്കാരിന്‌ അവകാശമുണ്ട്‌
23. രാജേഷ് കുന്നോത്ത് – ജീവനില്ലാത്ത മതം, പിന്നെ തുമ്മിയാല്‍ തെറിക്കുന്ന മൂക്കും…
24. സൂരജ് രാജന്‍ – മതമില്ലാത്ത ജീവന്‍ : നയം വ്യക്തമാക്കട്ടെ …
25. ഇ.എ ജബാര്‍ – പാഠപുസ്തകത്തില്‍ മതനിരാസം?
26. സെബിന്‍ -ശ്രീനിവാസന്‍ മാപ്പ് പറയണം
27. ഇഞ്ചിപ്പെണ്ണ് – പാഠപുസ്തകം – പാഠം ഒന്ന് – ‘ഗുണ്ടായിസം’
28. നിത്യന്‍ – മതമില്ലാത്ത ‘ജീവനും’ ജീവനില്ലാത്ത മതവും
29. റഫീക് കീഴാറ്റൂര്‍ – മതമില്ലാത്ത ജീവന്‍
30. ജോ – Textbook, religion and related politics in Kerala
31. അനോണി ആന്റണി – മതം നേടിയ ജീവന്‍
32. ജിന്‍സ്ബോണ്ട് – എന്റെ ചില സാമൂഹ്യശാസ്ത്ര ചിന്തകള്‍
33. ഇ.എ. ജബാര്‍ – കമ്യൂണിസവും നിരീശ്വരത്വവും എന്നു തുടങ്ങിയതാ?
34. ഡിങ്കന്‍ – വീണ്ടും പാഠപുസ്തകം…ഡീക്കനോടൊരു വാക്ക്
35. ഇ.എ.ജബ്ബാര്‍ – ഭഗത്തിന്റെ ഗതി!
36. ഉപഗുപ്തന്‍ – പാഠപുസ്തകം കത്തിക്കണം
37. വര്‍ക്കേഴ്സ് ഫോറം – പാഠപുസ്തക പരിഷ്കരണം – മന്ത്രി ബേബിയ്ക്കു പറയുവാനുള്ളത്
38.ഹമീദ് ചേന്നമംഗലൂര്‍ -മനുഷ്യത്വം മതവിരുദ്ധമോ?
39. ബാബുരാജ് ഭഗവതി – മതവിരുദ്ധ ശാസ്ത്രം പഠിപ്പിക്കേണ്ടതുണ്ടോ?
40. മാരീചന്‍‍ -വാള്‍ വാങ്ങാന്‍ മടിശീല വില്‍ക്കുക!!!
41. മൈന – ഞങ്ങള്‍ക്ക്‌ ആകാശമിഠായികളാവണം
42. നളന്‍ – വിജു വി. നായരുടെ പുസ്തകം
43. വര്‍ക്കേഴ്സ് ഫോറം – മാധ്യമങ്ങളുടെ പാഠപുസ്തക പര്‍വം
44. വര്‍ക്കേഴ്സ് ഫോറം -

മതവും സാമൂഹ്യപാഠവും
45. മാരീചന്‍ – വെള്ളെഴുത്തിന് സ്നേഹപൂര്‍വം…
46. പീപ്പിള്‍സ് ഫോറം – കുഞാലിക്കുട്ടിക്ക് ജീവന്റെ മതം ഇസ്ലാം എന്നെഴുതിയാല്‍ പ്രശ്നം തീരുമോ ?

വിവാദത്തിനും പാഠപുസ്ത്കം കത്തിച്ചതിനും എതിരെ പ്രതിഷേധിക്കുന്ന പോസ്റ്റുകള്‍

1. ഡാലി – ചര്‍ച്ചാസമരം
2. സൂരജ് – പാഠപുസ്തക വിവാദം: വ്യത്യസ്തമായ ഒരു ചര്‍ച്ച
3. മൂര്‍ത്തി – പാഠപുസ്തക വിവാദം: വ്യത്യസ്തമായ ഒരു ചര്‍ച്ച, സമരരൂപം
4. മാരീചന്‍ -തല്ലിയൊടിക്കുക, ഈ വിഷപ്പത്തികളെ…
5. നളന്‍ – മനുഷ്യാവകാശ ലംഘനത്തിനെ പിന്തുണയ്ക്കാനും സമരം !!
6. പച്ചാളം -ഏഴാം ക്ലാസിലെ പാഠപുസ്തകം പിന്‍‍വലിക്കരുത്.
7. പടിപ്പുര -ഇതിനാണോ വിവാദം?
8.നിള -പാഠം ഒന്നു രണ്ടു മൂന്ന് ഒരു വിലാപം
9.രാജേഷ് – ഏഴാം ക്ലാസ്‌.
10. വിചാരം -എവിടെ മാന്യദേഹങ്ങളായ പ്രസിദ്ധ ബ്ലോഗേര്‍സ് എന്നു പറയുന്നവര്‍
11.നവനീത് കൃഷ്ണന്‍ – ഏഴാം ക്ളാസ് പാഠപുസ്തകം കണ്ടതും കേട്ടതും
12. ഉമേഷ് – അക്ഷരവൈരികളോടു പ്രതിഷേധിക്കുന്നു
13. മോളമ്മ – ജീവനെന്നൊരു പാഠത്തെ ചുട്ടുക്കരിച്ച പോക്രികളെ..
14.സി.കെ. ബാബു -പുസ്ത്കം കത്തിക്കാനല്ല, വായിക്കാനാണ്!
15. സുന്നീ സന്ദേശം – പുസ്തകം കത്തിച്ച നടപടി കിരാതം ; ഹുസൈന്‍ ഇരിക്കൂര്‍
16. പ്രമോദ് – നിങ്ങള്‍ പഠിക്കുവിന്‍,നിങ്ങള്‍ പഠിക്കുവിന്‍, ആദ്യാക്ഷരം മുതല്‍ മേലോട്ട്!
17. പെരിങ്ങോടന്‍ – ഇതും ഒരു പാഠപുസ്തകമാണ്
18. കാവാലന്‍ – കൊരച്ചു നടക്കുന്ന പേ പിടിച്ച നായ്ക്കളോട്..
19. മനോജ് – തൃശൂര്‍ ബിഷപ്പിന് ബുദ്ധിസ്ഥിരത നഷ്ടപ്പെട്ടോ?
20. കരിം‌മാഷ് – മതത്തിന്റെ ജീവന്‍
21. ചങ്കരന്‍ – ഇടയലേഖനം Vs എതിര്‍ലേഖനം
22. റോബി – അപ്പോള്‍ നമുക്ക് ദശാവതാരത്തിന്റെ പ്രിന്റുകള്‍ കത്തിക്കാം..!
23. സൂര്യോദയം -നാനാത്വത്തില്‍ ഏകത്വം
24.സന്തോഷ് – ഭൂമി ഇങ്ങനെയല്ല
25. അനിയന്‍കുട്ടി – എന്തരോ വിവാദ നാടലു…
26. പരാജിതന്‍ - ‘ബൌദ്ധിക‘മടവാള്‍
27. സൂര്യകാന്തി – ഡീക്കണും കുട്ടികളും കുറേ വ്യാകുലതകളും

സാഹിത്യം/കല/ആക്ഷേപഹാസ്യം

1. അഭിരാമി – പ്രതീക്ഷ ചിക്കന്‍ സ്റ്റാള്‍
2.മൂര്‍ത്തി – സേവ് ദ കിഡ് – ഒരു ബൌദ്ധിക വ്യായാമം
3. ബെര്‍ളി തോമസ് – ഫാദര് മഠത്തില്ക്കയറിയുടെ ഇഠയലേഖനം
4. അനോണി ആന്റണി – എവിടെ തിരിഞ്ഞൊന്ന് നോക്കിയാലും…

എതിര്‍പക്ഷം

1. തെക്കേടന്‍ – പ്രകൃതിദുരന്തങ്ങള്‍ മതാടിസ്ഥാനത്തിലോ ?
2. ഡീക്കന്‍ റൂബിന്‍ തോട്ടുപുറം – ഇതിലെ എല്ലാപോസ്റ്റുകളും വായിക്കുക.
3. മാധ്യമം – മതമുള്ള ജീവനും മതമില്ലാത്ത ജീവനും
4. വാസ്തവം - വിവാദ പാഠപുസ്തകം: കത്തോലിക്കാ സഭയ്ക്ക്‌ പറയാനുള്ളത്‌
5. സൈമണ്‍ ജോ‍സ് – വിവാദ പുസ്തകം പിന്‍വലിക്കുക
6. തറവാടി – മതമില്ലാത്ത ജീവന്‍
7.എന്‍.ജെ. ജോജ്ജു – മൂന്നു മുയലുള്ള കൊമ്പ്
8. പി.അനൂപ് – വിപ്ലവവും, നിരീശ്വരവാദവും എല്ലാം പാഠപുസ്തകങ്ങളില്‍ മാത്രം മതിയോ?
9.അജ്ഞാതന്‍ – ഏഴാം ക്ലാസ്സിനെ എതിര്‍ക്കുന്നവര്‍ മത ഭ്രാന്തന്മാര്‍
10. വെള്ളെഴുത്ത് – പാഠപുസ്തകങ്ങളുടെ മസ്തിഷ്കം
11. വെള്ളെഴുത്ത് – പാഠപുസ്തകവിചാരചര്‍ച്ച -രണ്ടാം ദിവസം
12. തറവാടി – പിന്‍‌വലിക്കണം

സാഹിത്യം/കല/ആക്ഷേപഹാസ്യം

1. ഗുപ്തന്‍ – കില്‍ ദ ഡേര്‍ട്ടി ബിച്ച്

പാഠപുസ്ത്ക ഫീഡ്

ദാറ്റ്സ് മലയാളം

ഇതില്‍ ഉള്‍പ്പെടുത്തുവാന്‍ വിട്ടുപോയവ ഉണ്ടെങ്കില്‍ താഴെ കമന്റായി ഇടുക

1.പ്രഭാത് പടനായിക്കിന്റെ ലേഖനം A Theoretical Note on Kerala-Style Decentralized Planning
( പുതിയ പാഠ്യപദ്ധതി -വിമര്‍ശനാത്മകബോധനശാസ്ത്രം വന്ന വഴി അറിയാന്‍)

2. ബി.റ്റി. രണബിബേ സോഷ്യല്‍ സയന്റിസ്റ്റില്‍ എഴുതിയ India s Freedom Struggle

3. പി.ഗോവിന്ദപ്പിള്ളയുടെ AHIMSA AND OTHER MYTHS IN THE HISTORY OF INDIAN FREEDOM STRUGGLE
(2& 3- സ്വാതന്ത്ര്യ സമരത്തെ കുറിച്ചുള്ള കമ്യൂണിസ്റ്റ് ചിന്തകള്‍ അറിയാന്‍. താത്പര്യമുള്ളവര്‍ ഇതും പാഠപുസ്തകവും താരതമ്യം ചെയ്തു നോക്കുക)

4. എന്‍.സി.ആര്‍.ടി പാഠപുസ്തകങ്ങള്‍
(നാഷണല്‍ ലെവലില്‍ എന്‍.സി.ആര്‍.ടി എന്തു പഠിപ്പിക്കുന്നു എന്നറിയാന്‍. ഇതും കേരള പാഠപുസ്ത്കവുമായി താരതമ്യം ചെയ്യുക)

അര്‍ത്ഥവത്തായ ഒരു വൃക്ഷവിലാപത്തോടെയാണ് മൂന്നാം ഭാഗം ആരംഭിക്കുന്നത്.

2,3 പേജുകള്‍ എന്താണ് അരാഷ്ട്രീയത എന്ന് ഭംഗിയായി വരച്ചു കാട്ടുന്നു.എങ്ങനെ സാമൂഹികബോധവും രാഷ്ട്രീയതയും പരസ്പരപൂരകുന്നു എന്നതിനെ ലളിതമായി വിശദീകരിക്കുന്നു.ബ്ലോഗില്‍ ദേവന്‍ എന്ന എന്റെ പ്രിയ സുഹൃത്ത് ഇത് പണ്ടൊരിക്കല്‍ ഭംഗിയായി വിശദീകരിച്ചിരുന്നു.

സാമൂഹികപ്രശ്നങ്ങളില്‍ നിലപാടെടുക്കാന്‍ പഠിപ്പിക്കുകയാണ് സാമൂഹ്യപാഠത്തിന്റെ ലക്‍ഷ്യം എന്ന് ഉച്ചസ്തൈരം ഉദ്ഘോഷിക്കുകയാണ് ഈ പാഠഭാഗം ചെയ്യുന്നത്.പണ്ട് നടന്നതും പാളയില്‍ തൂറിയതും പഠിക്കുകയല്ല സാമൂഹിക പാഠത്തിന്റെ ലക്‍ഷ്യം.അത് ഒരു മെച്ചപ്പെട്ട സാമൂഹിക ജീവിയെ ക്രിയേറ്റ് ചെയ്യുകയാണ്.ഇന്ന് സമരം ചെയ്യുന്നവരുടെ അജണ്ടയില്‍ അങ്ങനെയൊന്നില്ല എന്നത് തന്നെ സംവാദങ്ങളെ വൃഥാവിലാക്കുന്നു.രമേഷ് ചെന്നിത്തല പറയുന്നത് പുസ്തകം പിന്‍‌വലിച്ചിട്ട് ചര്‍ച്ച എന്നാണ്.ചര്‍ച്ച ചെയ്യപ്പെടുന്നതോടെ പല പുരോഗമന മുഖം‌മൂടികളും വലിച്ച് കീറപ്പെടും.

വാഹനാപകടത്തില്‍ പെടുന്നവരെ തിരിഞ്ഞു നോക്കാതെ ആളുകള്‍ അവരവരുടെ വഴിക്ക് പായുന്ന അതിദാരുണവും നിന്ദ്യവുമായ ഒരു സാമൂഹിക മനശാസ്ത്രം വളര്‍ന്നുവരുന്നു(കഴിഞ്ഞ ദിവസം അന്തരിച്ച അയ്യനേത്തിനെ ഓര്‍മ്മിക്കുക).ഇതിനെ കടയോടെ പിഴുതെറിയണം.സഹായിക്കുന്നവനെ കുഴപ്പത്തിലാക്കുന്ന വിധത്തില്‍ പോലീസും ആശുപത്രിക്കാരും സൃഷ്ടിക്കുന്ന അരോചകമായ അവസ്ഥയാണ് ഇതിനു കാരണം എന്ന് പറയാറുണ്ട്.എങ്കില്‍ അതും പൊളിച്ച് കാട്ടുന്ന ഒരു ചര്‍ച്ച കുട്ടികളുടെ ഇടയില്‍ നിന്നും ഉയര്‍ന്നു വരേണം.

ഇതില്‍ അല്‍പ്പം വിവാദമാകാവുന്നത് തേങ്ങാ-പാമോയില്‍ ഭാഗമാണ്.അല്‍പ്പം സിരിജഗന്‍ അലക്‍ഷ്യം (സിരിജഗന്റെ താല്‍പ്പര്യം നീതി നിര്‍വ്വഹണമല്ല എന്ന് തോന്നറുണ്ട്) അതിലില്ലേ എന്നു ന്യായമായി സംശയിക്കാവുന്നതാണ്.(സമാനമായ ഒരു വിവാദമാണ് ഷോപ്പിംഗ് മാള്‍-ചെറുകിട വ്യാപാരിയുടെ നിലനില്‍പ്പ് വിവാദം).

ഇവയിലൊക്കെ ശക്തമായ മറുവാദങ്ങളുണ്ട്.തെങ്ങുകൃഷി എന്തു കൊണ്ട് ഉല്‍പ്പാദനക്ഷമമല്ലതെ ആയി?ഉല്‍പ്പാദനക്ഷമമല്ലാത്ത ഒരു കൃഷിയെ സാമൂഹികബാധ്യതയുടെ പേരില്‍ എത്ര നാള്‍ സംരക്ഷിക്കാനാവും? ഇതു പോലുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നു വരുന്ന ഭാഗങ്ങള്‍ ഏഴാം കളാസ് പാഠത്തില്‍ ഒഴിവാക്കുന്നതാണ് നല്ലത്.എനിക്ക് ഇപ്പോഴും പറയാന്‍ കഴിയില്ല ഷോപ്പിംഗ് മാളുകള്‍ വേണമോ അതോ ചെറുകിടവ്യാപാരികള്‍ വേണമോ എന്ന്.ഒരു കണ്‍സ്യൂമര്‍ എന്ന നിലയില്‍ ഷോപ്പിംഗ് മാളുകളിലെ സേവനരീതികള്‍ എനിക്ക് പഥ്യമാണ്.അത് വന്‍ രീതിയില്‍ തൊഴില്‍ നഷ്ടവും സാ‍മൂഹിക പ്രത്യാഘാതങ്ങളും ഉണ്ടാക്കുന്നുവെങ്കില്‍ അത് പരിശോധിക്കപ്പെടേണ്ടതാണ്.

പക്ഷെ തരിശിടുന്നതിനെ കുറിച്ചുള്ള ഭാഗം അത്യന്തം കാലികപ്രസക്തം.ഭക്‍ഷ്യപ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ അത് ഗൌരവതരമായി ചര്‍ച്ച ചെയ്യപ്പെട്ടാല്‍, അതിന്റെ 50% കണ്‍സീവ് ചെയ്താല്‍,അതിന്റെയും 50% പ്രയോഗത്തില്‍ വന്നാല്‍ അത് ഗുണകരമാവും

ആ പാഠഭാഗത്തിന്റെ ഒടുക്കം സ്വാതന്ത്ര്യത്തെ നന്നായി നിര്‍വചിക്കാനും ശ്രമിക്കുന്നു.സിവിക്ക് റൈറ്റ്സും സിവിക്ക് റെസ്പോണ്‍സിബിലിറ്റിയുമൊക്കെ ആനുപാതികമായി ചേരുന്നതാണ് സ്വാതന്ത്ര്യം എന്ന് ബോധം കുട്ടികളില്‍ ഉളവാക്കുന്നത് നല്ലത്.

അടുത്ത പേജ് നമ്മളോക്കെ പഠിച്ച സംഭവം തന്നെ.എങ്ങനെ ബ്രിട്ടീഷുകാര്‍ നമ്മെ ചൂഷണം ചെയ്തു എന്നതിനെ കുറിച്ച് ഒരു ലഘുചിത്രം.പക്ഷെ ഇന്നത്തെ അവസ്ഥയുമായി താരതമ്യം ചെയ്യാന്‍ പറഞ്ഞത് കടന്ന കൈ ആയി.അദ്ധ്യാപകന്‍ കമ്മ്യൂണിസ്റ്റാണെങ്കില്‍ ആഗോളീകരണ വിരുദ്ധ പ്രബന്ധവും കോണ്‍‌ഗ്രസാണെങ്കില്‍ മന്മോഹനിക്സിന്റെ വാഴ്ത്തുപാട്ടുമായി മാറും ആ താരതമ്യം എന്നതില്‍ എനിക്ക് സംശയമില്ല.സത്യം എന്നത് ഇവിടെ വ്യാവഹാരിക സത്യം മാത്രമാകുന്നു.ഇനി കോണ്‍ഗ്രസുകാരന്റെ പ്രബന്ധം പരീക്ഷയില്‍ ഒരു കുട്ടി എഴുതിയാല്‍ അത് മാര്‍ക്കിടുന്ന കമ്മ്യൂണിസ്റ്റ് എത്ര കൊടുക്കും.

അടുത്ത പേജില്‍ ഒന്നാം സ്വാതന്ത്ര്യ സമരമാണ് പരാമര്‍ശവിഷയം.ഞാന്‍ ഈ സമരത്തില്‍ പങ്കെടുത്തതായി പഠിച്ചത് 3 പേരാണ്.റാണി ലക്ഷ്മി ഭായി,താന്തിയ തോപ്പി,ബഹാദൂര്‍ ഷാ.ബഹാദൂര്‍ ഷായ്ക്ക് ഇതില്‍ കാര്യമായ പങ്കൊന്നുമില്ലായിരുന്നു എന്നും പേരിന് ഒരു നേതാവെന്ന നിലയില്‍ കലാപകാരികള്‍ പൊക്കി കൊണ്ട് നടക്കുകയാരുന്നു എന്നും പിന്നീട് മനസ്സിലാക്കി.

ഇവിടെ സമരത്തില്‍ ജീവത്യാഗം ചെയ്ത് പീര്‍ മുഹമ്മദിലൂടെയാണ് സമരത്തിന്റെ സ്വഭാവത്തെ കാണിക്കുന്നത്.ഒരു തരം നിനിമാറ്റിക്ക് വ്യൂ എന്നു പറയാം.സമരമെന്നത് നേതാക്കന്മാരില്‍ ഒതുങ്ങി നില്‍ക്കുന്ന ഒന്നല്ല എന്നും അതില്‍ പങ്കെടുക്കുന്ന ഓരോ വ്യക്തിക്കും അതിന്റെ മഹത്വം അവകാശപ്പെടാമെന്നും ഈ പാഠങ്ങള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.

പീര്‍മുഹമ്മദിന്റെ പങ്ക് വലൂതാക്കി കാണിച്ചു എന്ന് മറ്റോ ഷാനവാസ് പറയുന്നു.അത്ര നിസാരവല്‍ക്കരിക്കാവുന്നതാണോ പീര്‍മുഹമ്മദിന്റെ ത്യാഗം.ഒരാള്‍ക്ക് ചെയ്യാവുന്ന ഏറ്റവും വലിയ ത്യാഗം ജീവത്യാഗമാണ്.അത് ചെയ്തവന്‍ സിപ്പായി ആയിക്കൊള്ളട്ടെ തോട്ടി ആയിക്കൊള്ളട്ടെ,അതിനോളം വരില്ല മറ്റൊന്നും.നെഹ്രുവിന്റെ വസ്തുക്കള്‍ രാജ്യത്തിനു തീറു നല്‍കിയപ്പോള്‍ എന്നെന്നേക്കുമായി ഈ നാടിന്റെ ചെങ്കോല്‍ ഒരു വംശം വിലയ്ക്ക് വാങ്ങി.പീര്‍മുഹമ്മദിന്റെ അനന്തരാവകാശിക്കള്‍ ഒരു പക്ഷെ ഇപ്പോഴും പാറ്റ്നയിലെ തെരുവില്‍ വണ്ടി വലിക്കുകയോ ഭാരം ചുമക്കുകയോ ആവും.അങ്ങനെ അങ്ങ് പുച്ഛിക്കരുത് ഈ മഹത്തായ രക്തസാക്ഷിത്വത്തെ.സിപ്പായി ലഹള എന്നു വിളിക്കുന്ന ബ്രിട്ടീഷുകാരില്‍ നിന്നും ഷാനവാസിന് എന്ത് വ്യത്യാസമാണ് ഉള്ളത്.

ഒരു പക്ഷെ സ്വാതന്ത്ര്യസമരം അഹിംസാവാദികളുടെ കുത്തകയായിരുന്നു എന്ന വാദം ബലഹീനമാകുന്നതായി പോകുന്നതു കൊണ്ടാവാം ഇത്തരം എതിര്‍പ്പുകള്‍.എന്തായിരിക്കണം ഒരു വിപ്ലവകാരിയുടെ ആത്മീയത എന്ന് നിരീശ്വരവാദിയായ ഭഗത്സിംഗ് തന്റെ ചെറിയ കുറിപ്പില്‍ വ്യക്തമാക്കുന്നു.ആത്മീയത ഒരു മതത്തിന്റെയും കുത്തകയല്ലെന്നും ഈ കത്ത് വെളിവാക്കുന്നു.ഒരു ആവേശത്തില്‍ അതിക്രമം ചെയ്ത ആധുനികകാലത്തെ ഭീകരവാദിയില്‍ നിന്നും ഒരു വിപ്ലവകാരി എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് ഈ പാഠഭാഗം വെളിവാക്കുന്നു.ഒരു പക്ഷെ ഭഗത്സിംഗിനെ കുറിച്ച് കുട്ടിക്കാലത്ത് പഠിക്കുമ്പോള്‍ യൌവ്വനത്തിളപ്പില്‍ സായുധവിപ്ലവത്തിന് പുറപ്പെട്ട ഒരു വ്യക്തി എന്നാവും ഞാനും എന്റെ കാലഘട്ടത്തിലുള്ളവരും മനസ്സില്‍ കുറിച്ചിട്ടുണ്ടാവുക.പക്ഷെ മരണവും ജീവിതവും എങ്ങനെ അര്‍ത്ഥപൂര്‍ണ്ണമാക്കാം എന്ന ഈ വാക്കുകള്‍ പഠിച്ചിരുന്നെങ്കില്‍ അത്തരമൊരു ബോധം നമ്മില്‍ വരില്ലായിരുന്നു.

കോണ്‍ഗ്രസിന്റെ രൂപീകരണം,ജാലിയന്‍‌വാലാബാഗ്,ഖിലാഫത്ത്,വാഗണ്‍ ദുരന്തം,ഉപ്പ് സത്യാഗ്രഹം എന്നിവയൊക്കെ നന്നായി പരാമര്‍ശിച്ചിരിക്കുന്നു.ഇവയിലൊക്കെ കോണ്‍‌ഗ്രസ് നേതൃപരമായ പങ്ക് വഹിച്ചത് കൊണ്ട് ഈ സമരങ്ങളെ ചെറുതായി കാട്ടിയിട്ടില്ല.
ഗാന്ധിജിയുടെയും കേളപ്പന്റെയും നേതൃത്വത്തിലാണ് നാം ഉപ്പ് കുറുക്കിയത് എന്ന് വ്യക്തമാക്കുന്ന പുസ്തകം അതില്‍ പങ്കെടുത്ത ഒരാളുടെ വാങ്ങ്മയചിത്രത്തിലൂടെ വീണ്ടും ഒരു സിനിമാറ്റിക്ക് വ്യൂ ഉണ്ടാക്കന്‍ ശ്രമിക്കുന്നു.മാത്രമല്ല ക്രോണോളൊജിക്കല്‍ ചാര്‍ട്ട് തയ്യാറാക്കി കൂടുതല്‍ അപഗ്രഥിക്കാനും ആവശ്യപ്പെടുന്നുണ്ട്.

രസകരമായ ഒരു ചോദ്യം അന്നും ഇന്നും അധികാരികളുടെ പ്രതിഷേധസമരങ്ങളോടുള്ള നിലപാടുകള്‍ താരതമ്യം ചെയ്യുവാനാണ്.ഏതായാലും താരതമ്യത്തില്‍ പ്രാക്റ്റിക്കല്‍ ചെയ്യാനുള്ള അസുലഭാവസരമാണ് ഹൈബി ഈഡനും കുഞ്ഞാടുകള്‍ക്കും കൈവന്നിരിക്കുന്നത്.

ക്വിറ്റിന്ത്യ

ക്വിറ്റിന്ത്യാ സമരത്തില്‍ കമ്മ്യൂ.പാര്‍ട്ടിയുടെ നിലപാട് എല്ലാവര്‍ക്കും അറിയുന്നതാണ്.അതിനെ സാധൂകരിക്കുന്ന ഒരു നിലപാടും ഈ ഭാഗത്ത് നല്‍കിയിട്ടില്ല.മാത്രമല്ല ക്വിറ്റിന്ത്യ സമരമാണ് നമ്മെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ചതെന്നും പുസ്തകം വ്യക്തമാക്കുന്നു.(ഇത് പൂര്‍ണ്ണമായി സത്യമാണെന്ന് എനിക്കഭിപ്രായമില്ല.കോളനികള്‍ നഷ്ടത്തിലായത് കൊണ്ട് അവ ഉപേക്ഷിക്കപ്പെടുമെന്ന് 40കളുടെ തുടക്കം തന്നെ സുവിദിതമായിരുന്നു.ഡൊമിനിയന്‍ പദവിയോ പൂര്‍ണ്ണസ്വരാജോ ഇതിലേ തര്‍ക്കമുണ്ടായിരുന്നുള്ളൂ.)

പേജ് 37 സ്വതന്ത്ര ഇന്ത്യ എങ്ങനെ ആയിരിക്കണമെന്നതിനെ കുറിച്ച് നെഹ്രുവിന്റെ കാഴ്ച്ചപ്പാട് അവതരിപ്പിക്കുന്നു.അവ നാം കൈവരിച്ചോ എന്ന് പരിശോധിക്കാന്‍ ആവശ്യപ്പെടുന്നു.ഇവിടെ കോണ്‍‌ഗ്രസിനെ ബുദ്ധിമുട്ടിക്കുന്ന ഭാഗമുണ്ട്.നെഹ്രുവിനെ തള്ളിപ്പറഞ്ഞാണ് മന്‍‌മോഹനെ സ്വീകരിച്ചത്.അതുകൊണ്ട് തന്നെ നെഹ്രുവിയന്‍ സോഷ്യലിസം കോണ്‍‌ഗ്രസ് പരിപാടിയല്ല.പക്ഷെ അത് അവര്‍ തുറന്ന് പറയാന്‍ ഇത്തരം ചര്‍ച്ചകള്‍ ഇടയാക്കും.

ഏഴാം ക്ലാസിലെ കുട്ടിക്ക് ചര്‍ച്ച ചെയ്യാന്‍ തക്ക ലളിതമാണോ ഭൂവിതരണത്തിലെ അസന്തുലിതകള്‍,സാമ്പത്തിക ഏറ്റക്കുറച്ചിലുകള്‍,സ്ത്രീ പീഡനങ്ങള്‍ എന്ന ചോദ്യം നിലനില്‍ക്കുന്നതാണ്.അത് ഒരു പക്ഷെ ഗുണത്തേക്കാള്‍ ദോഷം ചെയ്തേക്കാം.

വിമോചനം എന്ന വാക്കിന് 57-59ലെ സമരക്കാര്‍ പേറ്റന്റ് എടുത്തിട്ടുണ്ടോ എന്നറിയില്ല.ഇനി ഒരു സമരത്തെയും വിമോചനമെന്ന് വിളിക്കാന്‍ പാടില്ല.57-59ലെ സമരക്കാര്‍ എന്ത് വിമോചിപ്പിച്ചു എന്നറിയില്ല.പക്ഷെ പൊഴിയൂരിലെ സമരക്കാറ് തങ്ങളുടെ ഗ്രാമത്തെ കള്ളവാറ്റില്‍ നിന്നും മോചിപ്പിച്ചു.സമരങ്ങള്‍ക്ക് 1947 ആഗസ്റ്റ് 15 കൊണ്ട് ഇന്ത്യയില്‍ കര്‍ട്ടന്‍ വീഴുന്നില്ല എന്ന് കാട്ടാനാണോ ഈ ഭാഗം എന്നറിയില്ല.

എനിക്ക് പിടിക്കാതെ പോയത് ഏറ്റവും അവസാനത്തെ പൊളിറ്റിക്കല്‍ കാര്‍ട്ടൂണാണ്.വ്യവസ്ഥിതിയുടെ ഭാഗമായ ഒരു പുസ്തകത്തില്‍ വ്യവസ്ഥിതിയെ തള്ളിപ്പറയുന്ന ഈ കാര്‍ട്ടൂണ്‍ വെറും പല്ലിട കുത്തി മണപ്പിക്കലാണ്.ഒരു തരം കുശുമ്പ് വര്‍ത്തമാനം.ഉള്ളവനോട് ഇല്ലാത്തവനുള്ള അസൂയയെയാണ് കമ്മ്യൂണിസം എന്നു പറയുന്നത് എന്ന ലളിതവല്‍ക്കരണത്തിനേ ഇത് സഹായിക്കൂ.

Older Posts »